താൾ:CiXIV280.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൦ ഉദ്യൊഗം

യുംസദാകാല മപ്രിയവാദിനിയായീടിനപത്നിയെയും അദ്ധ്യയനം
ചെയ്യാതശിഷ്യനാമവനെയും സത്വരമരക്ഷിതാവായരാജാവിനെ
യും ഗൊപാലൻഗ്രാമകാമനായീടിലവനെയും നാവികൻവനകാ
മനായീടിലവനെയും ആറുണ്ടുഗുണമുപെക്ഷിക്കരുതാതെപുംസാ മാ
റുംചൊല്ലുവൻസത്യംദാനവുമനാലസ്യം അനസൂയയുംക്ഷമാധൃതി
യുമിവയെല്ലാം മനസാചിന്തചെയ്തുധരിച്ചുകൊളക്വെണംആറുപെ
രുണ്ടുജീവിച്ചീടുന്നിതാരതമാറുപെരിലുംപിന്നെയെഴാമതാരുമില്ല
തസ്കരൻപ്രമത്തൻകൽവൈദ്യൻവ്യാധീതൻകലും മൈക്കണ്ണിമാ
രെല്ലാരുംകാമയാനന്മാരിലുംയാചകന്മാരെല്ലാരുമെജമാനന്മാരിലുംരാ
ജാവുവിവദമാനന്മാരമവരിലും വിദ്വാന്മാരെല്ലാംനിത്യമൂൎക്ക്വന്മാരി
ലുമെല്ലൊ നിത്യവുംജീവിക്കുന്നുഭൂപാലശിഖാമണെ ദൊഷങ്ങളുപെ
ക്ഷിക്കെണ്ടുന്നവരാജാവിനാൽഎഴുണ്ടുസപ്തവ്യസനങ്ങളെന്നെല്ലൊ
ചൊല്ലു പരസ്ത്രീജനസെവാദെവനംമൃഗയയും വിരക്തിവരാതൊരു
മദ്യപാനവുംമെറ്റംവാക്പാരുഷ്യവുംദണ്ഡപാരുഷ്യമാകുന്നതും വാ
യ്പൊടുനിത്യമൎത്ഥദൂഷണംചെയ്കെന്നതും നാശംവന്നടുത്തിരിക്കുന്ന
രാജാവുതനി ക്കാശുമുൻപിലെയുണ്ടാമെട്ടുകാരണങ്ങളുംബ്രാഹ്മണ
ദ്വെഷംമുൻപിൽബ്രാഹ്മണവിരൊധവുംബ്രാഹ്മണസ്വങ്ങളുപാദാ
നംചെയ്തീടുകയും ബ്രാഹ്മണരെത്തന്നെഹിംസിക്കയുമതുമൂലം ബ്രാ
ഹ്മണനിന്ദഹെതുവായിട്ടുരമിക്കയും ബ്രാഹ്മണപ്രശംസകെൾക്കു
ന്നെരമക്ഷാന്തിയുംബ്രാഹ്മണരെക്കൂടാതെനിത്യാനുഷ്ഠാനങ്ങളുംബ്രാ
ഹ്മണരപെക്ഷിക്കുന്നെരമഭ്യസൂയയും ബ്രാഹ്മണശാപത്തിനുകാര
ണമിവയെല്ലാം ആവൊളംവിചാരിച്ചുമുൻപിലെകളയെണമാവതി
ല്ലിവയകപ്പെട്ടാലൊന്നാൎക്കുംപിന്നെ എട്ടുവസ്തുക്കളിവയുണ്ടെറ്റം
പ്രമൊദത്തെപുഷ്ടമാക്കീടുവനായ്മൎത്യനുപൃത്ഥ്വീപതെ തന്നുടെസ
ഖികളൊടുള്ളൊരുസമാഗമം പിന്നെയൊട്ടതിയായിട്ടുള്ളൊരുധനാഗ
മം ധന്യനാംതനയനാലുള്ളൊരുപരിഷ്വംഗം സന്നിപാതവുംസുര
തത്തിംകലൊരുപൊലെ കാലാതിക്രമവിരഹെനിജപ്രിയലാഭം മാ
ലൊകർകൂടുന്നെരംതന്നിലെസമ്മാനവും തന്നുടെജാതിതന്നെക്കണ്ടു
ള്ളസന്നാമവും തന്നാൽപണ്ടഭിപ്രെതമായതിനുടെലാഭം എന്നിവ
യൊട്ടുംസത്യസ്സമ്മൊദംവളൎത്തീടും മന്നവർകുലമകുടത്തിൻനായകക്ക
ല്ലെ ക്ഷെത്രജ്ഞൻതന്നാലധിഷ്ഠിതമായിരിക്കമി ക്ഷെത്രത്തെനവ
ദ്വാരംപഞ്ചസാക്ഷികമെന്നും ത്രിസ്ഥൂണമെന്നുമറിയുന്നവൻമഹാവി
ദ്വാൻഎത്രയുമവൻക്ഷെത്രക്ഷെത്രജ്ഞവെദിയെല്ലൊ പത്തുപെരുണ്ടു
ഭുവിധൎമ്മത്തെയറിയാതെ മത്തനുപ്രമത്തനുംക്രുദ്ധനുമുന്മത്തനും ചി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/256&oldid=185546" എന്ന താളിൽനിന്ന് ശേഖരിച്ചത്