താൾ:CiXIV280.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬ ഉദ്യൊഗം

ദുരൻതന്നെനൊക്കി വെന്തുരുകുന്നുചിത്തംനിദ്രയില്ലെതുമെന്നാൻ
നല്ലതുചൊല്ലിടെണംനിന്നുടെവാക്കുകെട്ടാ ലല്ലലുണ്ടാകയില്ലചിന്ത
യുമില്ലാതെയാം നിദ്രയില്ലായ്കകൊണ്ടുംസംകടംപാരമുണ്ടു ഭദ്രമെന്തതി
നെന്നുചിന്തിച്ചുചൊല്ലെണം നീവിദുരരതുകെട്ടുമനസിനിരൂപിച്ചു
മതിമാനായനരപതിയൊടുര ചെയ്തുബലവാ ൻതന്നാലഭിയുക്ത
നായ്ചമഞ്ഞൊരു ബലഹീനനുംവൃത്തിസാധനവിഹീനനും ഹൃതദ്ര
ഖ്യനുമതികാമിക്കുംതസ്തുരനും ക്ഷിതിനായകനിദ്രയില്ലെന്നുകെൾപ്പു
ഞാനൊഇങ്ങിനെയുള്ളദൊഷമൊന്നുമില്ലെല്ലൊഭവാ നെങ്ങിനെ
പിന്നെപ്രജാഗരത്തിന്നവകാശം പരദ്രവ്യത്തെതനിക്കടക്കിക്കൊ
ൾവാനുള്ളിൽപെരുത്തമൊഹമുണ്ടായ്വരികകൊണ്ടല്ലല്ലിവിശ്വത്തെ
യടക്കി രക്ഷിച്ചുവാണീടുവാനാ യ്നിശ്ശെഷതരരാജലക്ഷണസംപ
ന്നനാം ധൎമ്മനന്ദനൊടുനീയുംനിൻപുത്രന്മാരും നിൎമ്മൂലംവിപരീ
തമായതുനിരൂപിച്ചാൽഭാഗ്യമില്ലായ്കതവകെവലമതുമിഹ യൊഗ്യ
മെന്നറിവുള്ളൊൎക്കാൎക്കുമെതൊന്നീലെല്ലൊ താതനെന്നൊരുഭക്തിബ
ഹുമാനസ്നെഹങ്ങൾചെതസിസദാകാലമുണ്ടാകമിനിത്തമായെന്തെ
ല്ലാംദുഃഖമനുഭവിച്ചീടുന്നുനിത്യം കുന്തീനന്ദനനായധൎമ്മജൻഗുരുഭ
ക്തൻജ്ഞാനവുംതിതീക്ഷയുംധൎമ്മവുംവാക്ശാന്തിയും ദാനവുമിത്യാദിക
ളാകിയഗുണമൊന്നു മില്ലാതസുയൊധനകൎണ്ണസൌബലാദികൾ
ക്കെല്ലൊനീരാജ്യൈശ്വൎയ്യംകൊടുത്തുഭൊഗക്ഷിനായൊരുവംശത്തി
ങ്കൽനിന്നുണ്ടായജനങ്ങളിൽ പെരികഗുണവാന്മാർചിലർദുഷ്ടന്മാ
ർചിലർഎന്നുണ്ടൊവരുന്നതെന്നൊൎക്കെണ്ട ഭവാനതിനൊന്നുണ്ടുപ
റയുന്നുഞാനതിന്നുപയായ്ത്തക്ഷന്മാർവനഭുവിചെന്നുടൻനൊക്കി
യൊരു വൃക്ഷത്തെവെട്ടിക്കുറച്ചതിനെകൊണ്ടുതന്നെ കൊട്ടൊട്ടംമര
ക്കൊട്ടതൊണിയുമുലക്കയുമൊട്ടെടംകൊണ്ടുയാഗപാത്രങ്ങായ്മെവീടും
സ്രൂവവുംജുഹുവു മിത്യാദികൾപണിചെയ്യുംനൃവരശിഖാമണെകെ
ട്ടാലുമതുപൊലെഒരുവൻതന്റെപുത്രന്മാരായിട്ടുണ്ടായ്വന്നപുരുഷന്മാ
രുംവരുമീലണ്ണമറികനീ അത്യൎത്ഥംപ്രശസ്തങ്ങളായവസെവിച്ചീടും
നിത്യവുംനിന്ദിതങ്ങളായവവൎജ്ജിച്ചീടും അശ്രദ്ദധാനനല്ലനാസ്തിക
ത്വവുമില്ലവിദ്വാനാകുന്നതവൻപണ്ഡിതശ്രെഷ്ഠനെല്ലൊ ക്രൊധ
ദൎപ്പാദിഹൎഷസ്തംഭലജ്ജാദികളാ ലെതുമെവിഘ്നംകാൎയ്യസാദ്ധ്യത്തിനു
ണ്ടാകാതെ സ്വച്ശമാമാത്മാവൊടുമാന്യമാനിത്വംകൊണ്ടുനിശ്ചലനാ
കുന്നവൻപണ്ഡിതശ്രെഷ്ഠനെല്ലൊ ശീതൊഷ്ണഭയരതിസമൃദ്ധിദാരി
ദ്ര്യാദിഹെതുനാകൃത്യത്തിനുവിഘ്നത്തെവരുത്താതെനിത്യവുംകൎത്തവ്യാ
നുഷ്ഠാനംചെയ്തീടുന്നവൻവിദ്വാനെത്രയുമവൻ പണ്ഡിതശ്രെഷ്ഠ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/252&oldid=185542" എന്ന താളിൽനിന്ന് ശേഖരിച്ചത്