താൾ:CiXIV280.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൫൩

ങ്ങൾചെയ്യായ്കിലും ചെയ്കിലുമകാൎയ്യങ്ങൾ കാൎയ്യന്മാർഭയപ്പെടുമെ
പ്പൊഴുംരണ്ടിങ്കലുംമാനസെമദകരമായുള്ളപെയങ്ങളെപാനവുംചെ
യ്തീടുമാറില്ലെല്ലൊമഹത്തുക്കൾ അൎത്ഥാഭിജാത്യവിദ്യാദികളാലുള്ളമദ
മെത്രയുംവിരിയപ്പൊംസജ്ജനസംഗത്തിനാൽ സത്തുകളസത്തുക
ളസത്തുകളൊടുചെ ന്നെതാനുമൊന്നൎത്ഥിച്ചാലസജ്ജനംസൽഭാവം
നടിച്ചീടുംവസ്ത്രവാനായുള്ളവനാൽജിതയെല്ലൊസഭാസത്വരഗതി
മതാനിജ്ജിതമദ്ധ്വാതാനും ഗൊമതാജിതമശനാഗ്രഹംശീലവതാ
ശ്രീമതാസൎവ്വംജിതമുൎവ്വീശശിഖാമണെശീലമെത്രയുംപ്രധാനംപുരു
ഷനുനൂനംശീലമില്ലായ്കിൽമിത്രാൎത്ഥങ്ങൾകൊണ്ടെന്തുഫലംഐശ്വ
ൎയ്യമത്തൻപാപിഷ്ഠൻമധുമത്തനിലുംഐശ്വൎയ്യമത്തനൂൎദ്ധ്വഗതിയു
മില്ലയെല്ലൊധൎമ്മാൎത്ഥങ്ങളെത്യജിച്ചിന്ദ്രിയവശഗനായ്ദുൎമ്മദത്തൊടുവ
ൎത്തിച്ചീടിനപുരുഷനുംവിത്തവുംധാന്യങ്ങളുംജീവനും നശിച്ചുപൊ
മുത്തമനാകുന്നവനിന്ദ്രിയജയംവെണം അൎത്ഥെശനിന്ദ്രിയെശന
ല്ലെങ്കിലവനുള്ളൊ രൎത്ഥവുംനശിച്ചുപൊംക്ഷിപ്രമെന്നറിഞ്ഞാലും
സത്യമാൎജ്ജവംശൌചംസന്തൊഷമനസൂയ ചിത്തശാന്ത്യനായാ
സപ്രിയവാക്യാദിഗുണംഉണ്ടാകയില്ലയെല്ലൊനിൎണ്ണയംദുരാത്മനാ
മുണ്ടാകിലതുപരപീഡക്കായ്വരുംതാനുംആത്മനിധൎമ്മനിത്യത്വംവചൊ
ഗുപ്തിദാനമാത്മജ്ഞാനവുമസം രംഭവുംതിതീക്ഷയും തുഷ്ടിയുമഹിം
സയുമനുകംപാദികളും ദുഷ്ടൎക്കുകുറൊഞ്ഞൊന്നുമുണ്ടാകയില്ലയെലൊഭൂ
പതെഹിംസാബലംകെവലമസാധൂനാം ഭൂഭൃതാംബലംദണ്ഡവി
ധിയെന്നറിഞ്ഞാലും സ്ത്രീണാംശുശ്രൂഷാബലം ഗുണിനാംക്ഷമാ
ബലം പ്രാണിനാംബലംജലംപാൎത്ഥിപകുലപതെ അടവിമഴുക്കൊ
ണ്ടുവെട്ടിയാലകച്ചീടും കഠിനാവാചാവെട്ടിമുറിച്ചാലാകച്ചീടാ നാരാ
ചശല്യംദെഹത്തിനൽനിന്നെടുത്തീടാം ക്രൂരവാക്ശല്യമെടുക്കുംിചകി
ത്സകനില്ല വിശ്വപാലനരാജലക്ഷണസംപന്നനായ്വിശ്വാസയൊ
ഗ്യനായഭൂപതിയുധിഷ്ഠിരൻ ധീരാത്മാദുഃഖങ്ങളെസഹിച്ചീടുന്നുതവ
ഗൌരവംനിമിത്തമായെന്നതൊൎത്തരുളെണം സൎവ്വവെദജ്ഞനെക്കാ
ളുൽകൃഷ്ടനാകുന്നതുസൎവ്വഭൂതങ്ങളിലുമാൎജ്ജവമുള്ളപുമാൻആകയാൽ
പുത്രന്മാർലാൎജ്ജവംപ്രതിപാദി ച്ചെകാന്തസൌഖ്യംവാണാൽസ്വ
ൎഗ്ഗപ്രാപ്തിയുംവരുംഎത്രനാളെക്കുകീൎത്തിനില്ക്കുന്നിതവനിയിലത്രനാ
ളെക്കുസ്വൎഗ്ഗവാസമുണ്ടവനൊൎത്താൽ ദൈത്യന്മാർവിരൊചനൻകെ
ശിനിനിമിത്തമായാസ്ഥയാസുധന്വാവിനൊടുള്ളസംവാദംനീകെട്ടി
ട്ടില്ലയൊനൃപശ്രെഷ്ഠനാംധൃതരാഷ്ട്രകെട്ടാലെത്രയുംമനൊമൊഹനമി
തിഹാസംക്ഷത്താവുധൃതരാഷ്ട്രന്തന്നെകെൾപ്പിച്ചീടിനാനുത്തമമായപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/259&oldid=185549" എന്ന താളിൽനിന്ന് ശേഖരിച്ചത്