താൾ:CiXIV280.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൫൧

ന്താശ്രാന്തനുംത്വരമാണനുംബുഭുക്ഷിതൻ ലുബ്ധനുംഭീരുതാനുംകാമി
യായുള്ളവനുംആകയാലീവണ്ണമെല്ലാമുള്ളഭാവങ്ങളി ലെകനിഷ്ഠ
യാവിദ്വാനില്ലെതുംപ്രമാദങ്ങൾ പുത്രാൎത്ഥംപുരാസുധന്വാവിനാൽ
ഗീതമാകും ചിത്രമാമിതിഹാസംകെട്ടിട്ടില്ലെയൊഭവാൻ ഉദ്ധതജന
വെഷംകൈക്കൊണ്ടീടരുതെല്ലൊകത്ഥനംചെയ്തീടരുതാത്മപൌരുഷ
ത്തെയുംതന്നുടെസുഖത്തിങ്കൽമൊദിച്ചീടരുതൊട്ടു മന്യദുഃഖത്തിംക
ലുണ്ടാകെണംകരുണയുംദത്തമായതുചിന്തിച്ചനുതാപവുമരു തുത്ത
മനെങ്കിലതുചൊൽകയുമരുതെല്ലൊദെശാചാരവുംജാതിധൎമ്മവുംചെ
യ്തീടെണമാശുവൎജ്ജിച്ചീടെണംദുൎജ്ജനവിവാാദവുംഡംഭമത്സരംമൊ
ഹംപൈശുനംപാപകൃത്യംസംപ്രതിവൎജ്ജിക്കെണംഭൂപതിദ്വിഷ്ടനെ
യുംമത്തൊന്മത്തന്മാരൊടുമുത്തരംപറയരുതുത്തന്മാരെപ്പുരസ്കരിച്ചു
നടക്കെണം സഖ്യവുംവിവാഹവുംവ്യവഹാരവുംതനിക്കൊക്കുമൊ
ട്ടഭിജാത്യമെന്നവരൊടുവെണംഹീനന്മാരൊടുകൂടിസ്സംസൎഗ്ഗമരുതൊ
ട്ടും ദാനവുംചെയ്തീടെണമാശ്രിതന്മാൎക്കുനിത്യം ഭൂപതെതവനിയൊ
ഗത്തെയുംപാലിച്ചെറ്റംതാപത്തെപ്പൂണ്ടുവാഴുംപാണ്ഡവൻതന്റെ
രാജ്യം പാതിയുംകൊടുപ്പതുധൎമ്മമതല്ലയായ്കിൽ ഖെദവുംവരുംഭവാ
നെറ്റമെന്നറിയെണം നല്ലവാക്കുകൾതവകെട്ടാലില്ലലംഭാവം ചൊ
ല്ലുചൊല്ലിനിയുംനീയെന്നിതുധൃതരാഷ്ട്രർചൊല്ലിയന്നെരമതിനുത്തരം
വിദുരരും ചൊല്ലിനാൻമനൊഹരമായുള്ളാവാക്കുകളാൽ നല്ലതുമാ
കാത്തതുംചൊല്ലുവൻചൊന്നാൽകെൾക്കയില്ലനീയതുകൊണ്ടുചൊ
ല്ലുവാന്മടിയാകും നല്ലതുപാണ്ഡവനുനാടുപാതിയുംനൽകി ലല്ലൽതീ
ൎന്നിരിക്കതൊവല്ലായ്കിൽസുതന്മാരെക്കൊല്ലുമെപാണ്ഡവന്മാരില്ലസം
ശയമെതും നല്ലഭീഷ്മദ്രൊണകൎണ്ണാദിയുംമരിച്ചീടുംപ്രിയമാകിലുംപു
നരപ്രിയമെന്നാകിലും നയമാകിലുമപനയമാകിലുമതി ശുഭമാകി
ലുമെറ്റമശുഭമെന്നാകിലുംമഭിമൊദെനചൊദ്യംചെയ്കിലെപറയാവൂ
വൈചിത്രവീൎയ്യനൃപകെൾക്കെണമിവയെല്ലാംവൈശദ്യംമനസ്സിങ്ക
ലുണ്ടല്ലൊഭവാനെറ്റംവൈദുഷ്യംഭാവാനെക്കാളെറയുണ്ടായിട്ടല്ലവൈ
ദഗ്ദ്ധ്യംവാക്കിനെറ്റമുണ്ടെങ്കിലതുമല്ലസ്നെഹമുണ്ടതുകൊണ്ടുകെൾക്കും
ഞാൻചൊന്നാലെന്ന മൊഹമുണ്ടിനിക്കിതുകൊണ്ടുഞാൻപറയുന്നു
വംശനാശത്തെക്കണ്ടുസംകടംപാരമുണ്ടുസംശയംതീൎന്നുതെല്ലൊനിന്നു
ടെസുതന്മാൎക്കൊപ്രാപ്തമായിതുരാജ്യമിനിക്കെന്നകതാരിലൊൎത്തുവൎത്തി
ച്ചീടരുതുൎവ്വീശനസാമ്പ്രതംപിന്നെയുമവിനയംസംപത്തെഹനിച്ചീടും
നിൎണ്ണയമെല്ലൊനല്ലരൂപത്തെജ്ജരപൊലെപാദപഫലംപഴുക്കുംമുൻ
പെഭുജിച്ചീടിൽസ്വാദുമില്ലെല്ലൊപിന്നെവിത്തുമില്ലാതെവരുംപക്വമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/257&oldid=185547" എന്ന താളിൽനിന്ന് ശേഖരിച്ചത്