താൾ:CiXIV280.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൬൫

നിന്മനൊവിലാസവുമെന്നുള്ളിലുണ്ടുപൊറ്റിയാത്രയുംചൊല്ലികൃഷ്ണ
ൻപിന്നെയങ്ങുറങ്ങിപൊ യ്പെൎത്തുടനശ്വത്ഥമാതന്നുടെഗൃഹംപുക്കാ
ൻപൊരിനു സെനാപതിയാകാതെയിരിക്കെന്നു വീരനാംദ്രൊണി
യൊടുമാധവനപെക്ഷിച്ചു വിശ്വസ്തനായവിപ്ര നശ്വത്ഥാമാവു
താനുംവിശ്വനായകമനൊരഥത്തെയറിഞ്ഞപ്പൊൾ നിശ്ചയമതുചെ
യ്കയില്ലഞാനെന്നുചൊന്നാ നച്യുതൻദീൎഗ്ഘായുഷ്മാനാകെന്നുമരു
ൾചെയ്താൻ പാരാതെയെഴുനെള്ളി പാണ്ഡവരൊടുചൊന്നാനൊ
രൊരൊവിശെഷങ്ങളുണ്ടായതെപ്പ്യെരുമെ യുദ്ധത്തിന്നിനിമുതൃത്തിടു
കവൈകിയാതെ മിത്രങ്ങളായഭൂമിപാലരെയറിയിക്കഎന്നരുൾചെ
യ്തശെഷംപാണ്ഡവർബന്ധുക്കളെ ചെന്നറിയിച്ചുവരുത്തീടിനാർ
പടക്കെല്ലാംനായകൻധൃഷ്ടദ്യുമ്നനെന്നഭിഷെകംചെയ്തു നായകനായ
കൃഷ്ണൻപാൎത്ഥസാരഥിയായാൻ അകാലംനാഗദ്ധ്വജൻവമ്പനാം
ഭീഷ്മർതന്നെ സൽക്കാരംചെയ്തുപടനായകനാക്കിവെച്ചാൻഅയുത
രഥകരിതുരഗപദാദിയെ നിയതിവശാലൊരൊദിവസംകൊൽവാ
നെന്നാൻപൂരിച്ചുവാദ്യഘൊഷംമൂന്നുലൊകത്തുമപ്പൊൾ കൂറൊത്ത
ബലഭദ്രരുൾകാംപിൽനിരൂപിച്ചു ഇക്കാലമിവിടെഞാൻ കൂടിയ
ല്ലൊന്നുകൊണ്ടും ചൊൽക്കൊണ്ടതീൎത്ഥമാടാമെ ന്നെഴുനെള്ളീടിനാൻ
പുഷ്കരനെത്രനപ്പൊളുൾക്കാമ്പീൽനിരൂപിച്ചു മുഖ്യസമ്മതമാക്കിദു
രിയൊധനവധംഅഗ്രജൻതന്നെകൊണ്ടു മൂളിച്ചീലതിന്നിനിതൽക്കാ
ലത്തിങ്കലാമെന്നുൾക്കാമ്പുമടക്കിനാൻ ധൎമ്മജാദികളൊടുവിദൎഭനറി
യിച്ചാൻനമ്മുടെബന്ധുത്വമൊപൊകരുല്ലൊപാൎത്താൽശക്രനന്ദനൻ
പൊരിൽവിൽക്കെടുന്നാകിലപ്പൊൾ മുഖ്യഭാവെനനില്പാൻഞാനു
ണ്ടെന്നറിഞ്ഞാലും അന്നെരംധനഞ്ജയൻചൊല്ലീനാൻവിദൎഭനൊ
ടെന്നൊടുനെരെനില്പൊരാരുമില്ലറികനീപൊകിൽ നീപൊകയിങ്ങൊ
മാധവൻതുണയുമു ണ്ടാകുലമെതുമില്ലയെന്നതുകെട്ടനെരം വിദൎഭൻ
ചെന്നുദുരിയൊധനൻതന്നെകണ്ടു വിദഗ്ദ്ധനെന്നുഭാവിച്ചവനെസ
മ്മാനിച്ചാൻപന്നഗദ്ധ്വജൻകൎണ്ണൻ ശകുനിവിദൎഭനുമെന്നിവർപ
ലരുംകൂടൊന്നായിനിരൂപിച്ചുധൎമ്മജാദികളൊടുചെന്നറിയിക്കയെന്നു
നന്മയിലുലൂകനെയയച്ചാരതുനെരം ഒന്നുകിൽവനത്തിനുപൊയ്ക്കൊ
ൾവിനല്ലയായ്കിൽ വന്നിങ്ങുമരിച്ചുകൊണ്ടീടുവിൻപുലർകാലെ അ
പ്രകാരങ്ങളവൻവന്നറിയിച്ചതുകെ ട്ടപ്പൊഴെഭീമസെനനടിച്ചാന
തുകണ്ടുഗൊവിന്ദൻചാതിക്കരംപിടിച്ചാനുലൂകനും ഗൊവിന്ദജയ
ജയയെന്നുരചെയ്തുപൊയാൻ അവനുംകുരുക്ഷെത്രംപുക്കുടനറിയി
ച്ചൊരവസ്ഥകെട്ടുദുരുയൊധനനുരചെയ്തു ചൊല്ലുള്ളതെരാളികളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/271&oldid=185561" എന്ന താളിൽനിന്ന് ശേഖരിച്ചത്