താൾ:CiXIV280.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൬ ഉദ്യൊഗം

രുത്തുകിൽനിനക്കുസൌഖ്യംവരും ശിഷ്ടനാമവൻതന്നെദ്വെഷമു
ണ്ടെന്നാകിലുംതുഷ്ടനായ്പരിഗ്രച്ചീടുകെന്നതെവരു ആൎത്തനായിരി
പ്പവനൌഷധംകൈക്കുന്നതു മാസ്ഥയാസെവിച്ചീടുമാറെല്ലൊകണ്ടു
പൊരുദുഷ്ടനാമവൻതന്നെസ്നെഹമുണ്ടെന്നാകിലുംപെട്ടന്നുപരിത്യ
ജിച്ചീടുകെന്നതെവരു ദുഷ്ടമായിതുവിരൽപാംപിനാലെന്നാകിലൊ
പെട്ടന്നാവിരൽതന്നെച്ശെദിക്കുന്നതുംവരും മാരീചൻമണ്ഡൊദരി
മയനുംസുമാലിയുംവീരനാകുംകുംഭകൎണ്ണൻനീതിമാൻവിഭീഷണൻഎ
ന്നിവർപറഞ്ഞതുകെളാഞ്ഞുദശമുഖൻതന്നുടെകാമത്തിന്റെമൂൎച്ശനനി
മിത്തമായിന്ദ്രജിത്തിന്റെവാക്കുകെട്ടതുകൊണ്ടുതന്നെ വന്നിതുദശാ
സ്യനുനാശമെന്നറിഞ്ഞാലുംഎന്നതുപൊലെവരുംനാശമിന്നിവിടെ
യുംനിന്നുടെമകൻതന്റെവാക്കുകൾകെൾക്കുന്നാകിൽ കാമത്താലതു
വന്നുരാക്ഷസപ്രവരനുലൊഭത്താൽവരുന്നിതുനിന്നുടെമകനിപ്പൊ
ൾമക്കളെലാളിക്കരുതാകയെന്നതുകണ്ടാൽശിക്ഷിച്ചുതന്റെകാലംകഴി
ച്ചുകൊൾകെയാവൂ ഇത്തരമുള്ളവിദുരൊക്തികൾബഹുവിധംവിസ്ത
രിച്ചുരചെയ്വാനെതുമെകാലംപൊരാദെവകല്പിതംതടുക്കാവതല്ലൊരുവ
നുംദൈവത്താൽകൃതമിദമെന്നൊൎത്തുവിദുരരും പൌരുഷംനിരൎത്ഥക
മെന്നുറച്ചതുനെരം കൌരവവീരനൊടുപിന്നെയുമുരചെയ്താൻഭൂഭാ
രഹരണത്തിനായ്പിറന്നൊരുനാഥൻഭൂപതിരമാപതി ലൊകൈകപ
തീകൃഷ്ണൻകൎമ്മണാംപതിവെദപതീദെവാനാംപതി ധൎമ്മൈകപതിയ
ജ്ഞപതിസല്പതിഹരിഭക്തവത്സലൻകരുണാനിധിപശുപതി ഭുക്തി
മുക്തികൾദാനംചെയ്തീടുംയദുപതിസത്വാദിഗുണത്രയയുക്തയാംപ്ര
കൃതിക്കുംതത്വങ്ങളെല്ലാറ്റിനുമാധാരഭൂതൻനാഥൻ തന്തിരുവടിയുടെ
കല്പിതമെല്ലാമെന്നുചിന്തിച്ചുതല്പാദാബ്ജം സെവിച്ചുകൊൾകനിത്യം
പിന്നെയസ്സനൽകുമാരൻമുനിയെഴുനെള്ളിമന്നവൻധൃതരാഷ്ട്രൻത
ന്നൊടായരുൾചെയ്തു അദ്ധ്യാത്മംപലതരമജ്ഞാനംകളവാനായത്യ
ന്തംമൂഢന്മാൎക്കതെത്രയുംവ്യപരീതം താപസശ്രെഷ്ഠൻതാനുമെഴുനെ
ള്ളിയശെഷംതാപമുൾക്കൊണ്ടുപിന്നെവിദുരരുരചെയ്തു മെലിലെവി
ശെഷങ്ങളൊക്കവെകെട്ടുകെട്ടു കാലവുംപുലൎന്നിതുപിന്നെയങ്ങെല്ലാ
വരുംമന്ത്രശാലയിൽപുക്കുതുടങ്ങിനിരൂപണം അന്ധനാംനൃപതിയും
ഭീഷ്മദ്രൊണാദികളും സഞ്ജയനതുനെരംധൎമ്മജൻപറഞ്ഞതും കഞ്ജ
ലൊചനനരുൾചെയ്തതുമറിയിച്ചാൻ അച്യുതനരുൾചെയ്തവാൎത്തക
ൾകെട്ടുഭീഷ്മർനിശ്ചയംകൃഷ്ണൻചൊന്നാലന്തരമില്ലയെന്നാൻ മൂൎത്തി
കൾമൂന്നുപെൎക്കുംമൂലമാംമുകുന്ദനും പാൎത്ഥനുമൊരുഭെദമില്ലെടൊസു
യൊധനാതന്നെത്താൻപുകഴ്ത്തുന്നകൎണ്ണനുംനീയ്യുമൊടുംസന്നാഹമൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/262&oldid=185552" എന്ന താളിൽനിന്ന് ശേഖരിച്ചത്