താൾ:CiXIV280.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൮ ഉദ്യൊഗം

താനുംപിന്നെത്താനൊരുവനുമീശനല്ലാതെയുള്ളൊനന്വഹംകൊപി
ക്കയുംചെയ്തീടുന്നവൻമൂഢൻ തന്നുടെബലമറിയാതെധൎമ്മാൎത്ഥം
വിനാതന്നാൽസാദ്ധ്യവുമല്ലയാതകൎമ്മങ്ങൾചെയ്വാൻ അന്നന്നുതുട
ങ്ങിയുമന്നന്നുമുടങ്ങിയും പിന്നെയുമതിന്നാരംഭിച്ചീടുന്നവൻമൂഢൻ
ശിഷ്യനല്ലാതവനെവെറുതെശാസിക്കയും നിസ്വനായുള്ളവനെനി
യതംസെവിക്കയുംദുഷ്ടനെഭജിക്കയുംശിഷ്ടനെനിന്ദിക്കയുംകഷ്ടമൊ
ൎത്തൊളമവനെത്രയുംമഹാമൂഢൻ സംപന്നമാകുംവണ്ണംതനിക്കുഭു
ജിക്കെണംശുഭമന്ദീരത്തിങ്കൽവാസവുംചെയ്തീടെണം തന്നുടെപുത്ര
മിത്രകളത്രഭൃത്യാദികൾ ക്കെന്നുമെപൊറുതിക്കുകൊടുക്കയില്ലതാനും അ
ങ്ങിനെയുള്ളനരൻതന്നൊളംദുഷ്ടനായി ട്ടെങ്ങുമെനിരൂപിച്ചാലൊരു
മില്ലറിഞ്ഞാലുംഒരുത്തൻപാപകൎമ്മംചെയ്തീടിലതിൻഫലം പരക്കെ
യുള്ളമഹാജനങ്ങൾക്കൊക്കത്തട്ടും കാലത്താൽമൊചിച്ചീടുമാപത്തു
മറ്റുള്ളൊൎക്കുംമെലിൽതാൻതന്നെയനുഭവിക്കും ചിരകാലംവെഗെന
വില്ലാളിയാൻമുക്തമസ്ത്രംപൊയ്ചെ ന്നെകനെവധീക്കിലുമാംവധി
യായ്കിലുമാം തന്നുടെയാത്മാവിനെരാജാവുമൊചിക്കിലൊനിൎണ്ണ
യംസരാജകംനശിക്കുംരാജ്യമെല്ലാം ഒന്നുകൊണ്ടറിയെണംരണ്ടി
ന്റെബലാബലം പിന്നെമൂന്നിനെനാലാൽവശത്തുവരുത്തെണം
അഞ്ചിനെജ്ജയിച്ചുള്ളിലാറിനെയറിഞ്ഞിട്ടു വഞ്ചനാദികളെല്ലംവെ
ടിഞ്ഞുവഴിപൊലെ ഏഴിനെയുപെക്ഷിച്ചുസൌഖ്യത്തെലഭിക്കെണം
കെളിയെറീടുംനൃപന്മാരാലായലവനിയിൽഎകനെഹനിച്ചീടുമെത്രെകാ
കൊളരസമെകനെതന്നെയൊരുശസ്ത്രവുംഹനിച്ചീടും‌അ ന്തരമെതുമി
ല്ലസപ്രജംസരാഷ്ട്രകംമന്ത്രവിസ്രവംരാജാവിനെയുംഹനിച്ചീടും എ
കനായതിസ്വാദു ഭുജിച്ചീടരുതെല്ലൊ യെകനായ്ചിന്തിച്ചുകല്പിക്കരു
തൊരുകാൎയ്യംഎകനായ്പെരുവഴിപൊകയുമരുതെല്ലൊ എകവെശ്മനി
പലരുംകിടന്നുറങ്ങുംപൊൾ എകനായ്ത്തന്നെയുണൎന്നിരുന്നീടരുതു
കെളെകമിന്നിയുമുണ്ടു ഭൂപാലശിഖാമണെ എകമെയുള്ളുപിന്നെര
ണ്ടാമതില്ലചൊൽവാൻനാകലൊകത്തിനു സൊപാനമായ്നരപതെ
സത്യമായുള്ളവസ്തുതരണിപൊലെപുന രബ്ധിക്കുമതിമതാംപ്രവരകു
രുപതെഎകമെദൊഷമുള്ളുസന്തതംക്ഷമാവതാം ലൊകരുമശക്തരെ
ന്നാക്കുവൊരൊട്ടുചെന്നാൽഎകമാം ധൎമ്മപുരംശ്രെയസ്സാകുന്നതൊ
ൎത്താലെകൈവക്ഷമാശാന്തിയായതെന്നതുനൂനം എകൈവവിദ്യാ
പരാതുഷ്ടിയെന്നറിയെണമെ കൈവാഹിംസാസതതംനിജസുഖാ
വഹാരണ്ടുകൎമ്മങ്ങൾചെയ്കകൊണ്ടിഹലൊകത്തിംകൽകണ്ടവർകൊ
ണ്ടാടുവാൻകാരണംമഹീപതെ പാരുഷ്യവാക്കുപറയായ്കയുംദുഷ്ടന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/254&oldid=185544" എന്ന താളിൽനിന്ന് ശേഖരിച്ചത്