ശ്രീമഹാഭാരതം പാട്ട/വിരാടം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശ്രീമഹാഭാരതം പാട്ട
വിരാടം


[ 235 ] ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു


നാരായണൻതിരുനാമാമൃതരസ മൊരാതവരധമന്മാരിധ
മർപൊരാപറഞ്ഞതുബാലെവിരവൊടു നെരെപറകതച്ചരിതമിന്നും
തച്ചരിതങ്ങൾപറഞ്ഞാലൊടുക്കമി ല്ലച്യുതഭക്തരിൽമുമ്പനാംധൎമ്മജ
ൻജിവിച്ചെഴുനീറ്റുസൊദരന്മാരൊടുംഭാവിച്ചിതുപിന്നെവെണുന്ന
കാരിയംഅജ്ഞാതവാസംകഴിപ്പാനുപായവും ജിജ്ഞാസിച്ചീടിനാ
രൈവരുമായപ്പൊൾ അജ്ഞാനമെല്ലാമകലെക്കളഞ്ഞൊരുവിജ്ഞാ
നികളായധൎമ്മജന്മാദികൾ ആയുധമൊക്കശമീവൃക്ഷത്തിന്മെൽവെ
ച്ചായതനെത്രയാകൃഷ്ണയുംതങ്ങളും ഛന്നുമായുള്ളൊരു നാമവെഷ
ത്തൊടുംചെന്നുവിരാടപുരിയിലകംപുക്കാർ കംകനെന്നൊരുസന്യാ
സിയായ്ചെന്നിതുശംകകൂടാതെയുധിഷ്ഠിരനാംനൃപൻ പുക്കിതുഭീമൻ
വലലനെന്നുള്ളപെർകൈക്കൊണ്ടുമന്നൻമഹാനസംതന്നിലെ വൃ
ത്രാരിപുത്രൻബൃഹന്നളയായിട്ടു പൃത്ഥിശപുത്രിക്കുനൃത്തഗീതാദികൾ
ശിക്ഷയൊടെപഠിപ്പിച്ചുതുടങ്ങിനാ ളക്ഷിവിലാസങ്ങൾപൂണ്ടതരു
ണിയായശ്വിനിപുത്രരിൽമുൻപൻനകുലനു മശ്വങ്ങൾമെപ്പതിന്നാ
യൊരുംപെട്ടിതുപശ്വാളിമെപ്പാനായ്വന്നുസഹദെവൻ വിശ്വൈക
വിദ്വാൻവിരൊധികൾക്കന്തകൻയാജ്ഞസെനിക്കുസൈരന്ധ്രിയാം
പെരൊടെരാജ്ഞിയായുള്ളസുദെഷ്ണതൻദാസിയാ യ്വൃത്തിയുംരക്ഷിച്ച
വിടെയിരിക്കുന്നാളെത്രയുംവിക്രമമുള്ളവൃകൊദരൻ ശക്തനായുള്ളൊ
രുമല്ലനെയുംകൊന്നാൻപത്തുമാസംകഴിഞ്ഞുപിന്നെയക്കാലം നല്ല
സുദെഷ്ണതൻഭ്രാതാവുകീചകൻ മല്ലാക്ഷിയാകിയസൈരന്ധ്രിയെക
ണ്ടുമുല്ലബാണങ്ങളെറ്റല്ലൽപൊറാഞ്ഞവൻ ചൊല്ലിനാനെത്രയുംന
ല്ലമധുരമായ്വല്ലാതിവിടെമറ്റെല്ലാവരുമൊക്കചൊല്ലുന്നവെലകളെല്ലാ
മൊരുക്കിനീഅല്ലലായ്വാഴുവാനില്ലൊരുകാരണംമുല്ലബാണൻതന്റെ
വില്ലിനെപൊർചെയ്തുവെല്ലുന്നനിന്നുടെചില്ലീകൊടിയിണ ത്തെല്ലു
കൊണ്ടെന്നെനീതല്ലുന്നതല്ലുകൾകൊല്ലുവാൻതന്നയെന്നല്ലയല്ലീയെ
ടൊചൊല്ലുവാൻഞാനിനിനല്ലതുനീമമവല്ലഭയാകെണമില്ലൊരുസം [ 236 ] ശയംകല്യതകൊലുന്നകല്യാണശീലവും പല്ലവംപൊലെപതുത്തൊ
രുമെനിയുംമല്ലമിഴിയിണത്തെല്ലിൻവിലാസവും മല്ലീശരക്ഷമാപാ
ലാധിവാസവുംചന്ദ്രികപൊലെസന്മൃദുഹാസവും ചന്ദ്രബിംബാഭി
രാമാനനാംഭൊജവുംപംകജകൊരകംപംപരംപന്തുചെംകുംകുമാലംകൃ
തകുംഭികുംഭദ്വയംശുംഭൽസുവൎണ്ണൊരുകുംഭമെന്നിത്തരം കുംപിടുംകൊ
ങ്കയുംരൊമാളിഭംഗിയും കൊണ്ടാടിമാരൻകുണുങ്ങുംനടകളും കണ്ടാ
ൽതരിപ്പെടുന്നൊരുതുടകളും കണ്ടുകണ്ടെത്രനാളുണ്ടുഞാനിങ്ങിനെ വ
ണ്ടാർതഴകുഴലാളെപൊറുക്കുന്നു ഇന്നിമെലിൽപൊറുക്കെണമെന്നാ
കിലൊനിന്നാണഞാൻമരിച്ചീടുംപൊളിയല്ല നൽകുകചൊരിവാ
പുൽകുകപൊമുല നൽകുവൻഞാൻതവ വെണുന്നതെല്ലാമെ ഇ
ത്ഥംപലതരവുംപറഞ്ഞിട്ടവൾ ചിത്തമിളകാഞ്ഞുദുഃഖിച്ചുകീചകൻ
തന്നുള്ളിലുള്ളഴലുള്ളവണ്ണം‌തന്നെ ചൊന്നാനുടൽപിറപ്പുള്ളവൾ
തന്നൊടും കാമംമുഴത്തുതന്നെതാൻമറന്നുള്ള കാമുകന്മാർതൊഴിലി
ങ്ങിനെയെന്നില്ലഇന്നനെരത്തെന്നുമിന്നവരൊടെന്നു മിന്നവണ്ണം
വെണമെന്നുമില്ലെതുമെനിന്നുടെദാസിയായുള്ളൊരിവൾതന്നെ എ
ന്നൊടുകൂടിയയക്കഭഗിനീനീഭ്രാതാവുതന്നുടെസങ്കടംകണ്ടവൾ ചെ
തൊഹരാംഗിയാംകൃഷ്ണയൊടെകീനാൾ ഖെദംവരികയില്ലെതുംനിന
ക്കെ ടൊകാദംബരിയുംകറികളുംവൈകാതെകീചകൻതന്നൊടുവാങ്ങി
നീകൊണ്ടുവാമെചകകാന്തികലൎന്നമനൊഹരെ മൌനനാനുവാമൊ
ടങ്ങിനെപൊയവൾ താനെവരുന്നതുകണ്ടൊരുകീചകൻ നെത്രസു
ഖത്തൊടടുത്തിതുമൈരെയ പാത്രവുമിട്ടുകളഞ്ഞവളൊടിനാൾ ആട
ലൊടെയവൻകൂടയങ്ങൊടിനാൻ പെടിയൊടെസഭയിങ്കൽവീണാ
ളവൾഅല്ലിത്താർകൂന്തൽചുറ്റിപിടിച്ചാനവൻ ഒല്ലായിതെന്നുസഭ
യിലിരുന്നവർരക്ഷിപ്പതിന്നുദിനെശനയച്ചൊരുരക്ഷൊവരനും പ
രൊക്ഷമതിദ്രുതംഇക്ഷുകൊദണ്ഡശരക്ഷതചിത്തനാ യക്ഷമനാകി
യകീചകനീചനെപ്രക്ഷെപണംചെയ്താനക്ഷണംഭൂമിയിൽസക്ഷത
നായ്വീണുരുണ്ടാനതുനെരംവല്ലാതെനിന്നുജളനായിളിച്ചവൻമെല്ലവെ
പൊയൊരുകൊണിലകംപുക്കാൻ അന്നുരാവംബുജലൊചനമാരു
തിതന്നുടെമാറത്തുവീണുകെണീടിനാൾ കണ്ണുനീരുംതുടച്ചുണ്ണീപൊ
റുക്കൊരുവണ്ണമൊരുമാസമിന്നുമെന്നാനവൻ മാസമൊപിന്നെയെ
ല്ലൊയിനിക്കങ്ങൊരുവാസരമല്ലൊരുനാഴികയുംപൊറാ കീചകനെ
ക്കൊന്നുസങ്കടംതീൎക്കനീനീചനെക്കൊണ്ടുപൊറുതിയില്ലെതുമെ എ
ന്നവൾചൊന്നതുകെട്ടൊരുമാരുതികൊന്നവൻതന്നെഞാൻനിന്നി
ടർപൊക്കുവൻകൂത്തരംഗത്തുകുറിക്കനീമന്മഥക്കൂത്തിനുപാതിരനെ [ 237 ] രമെന്നാനവൻമാരമാൽപൂണ്ടൊരുകീചകൻതന്നൊടു മാരുതിചൊ
ന്നപൊലെയവൾചൊല്ലിനാൾ നാരിമാർഞങ്ങൾസ്വധൎമ്മമറികെ
ടൊനാനാജനങ്ങളുമൊന്നിച്ചപെക്ഷിച്ചാൽ ഊനമില്ലാതവണ്ണമി
ണങ്ങീടെണം ഉണ്ടെംകൽപഞ്ചമെഗന്ധൎവ്വന്മാർപീഡാ ഓരൊദി
നംപ്രതികാണാമെന്നുംവരും ഒട്ടുനാളെക്കുകണ്ടീലെന്നതുംവരും പ
ട്ടാംഗംഞാൻപറത്തീലയെന്നല്ലെടൊ പയ്യവെകൂത്തരംഗത്തെന്നു
തങ്ങളിൽകയ്യുംപിടിച്ചുതെളിഞ്ഞമനസ്സൊത്തു സൈരന്ധ്രിചൊന്ന
തുകെട്ടുതെളിഞ്ഞുള്ളിൽ സ്വൈരംതനിക്കുവരുമെന്നുകല്പിച്ചുക്ഷൌ
രംകഴിച്ചുതൈലാഭ്യംഗവുംചെയ്തു മൈരെയമായുള്ളമദ്യവുംസെവിച്ചു
പല്ലുതെച്ചാമൊദതാംബൂലവുംതിന്നു നല്ലമാല്യങ്ങൾകുസുമങ്ങളുംചൂ
ടിദിവ്യാംബരാഭരണാലെപനാദികൾ സൎവ്വാംഗമെല്ലാംമലംകരി
ച്ചാനവൻ ഉത്തമയായുള്ളപാഞ്ചാലിചൊല്ലിയ മെത്തമെൽചെന്നു
കിടന്നിതുഭീമനും ചീൎത്തകൌതൂഹലംകൈക്കൊണ്ടുകീചകൻ മത്ത
നായ്ക്കൂത്തരംഗത്തുപുക്കീടിനാൻ ചിത്തജന്മാവുതന്നസ്ത്രങ്ങളെൽക്ക
യാൽപുത്തൻകുളുർമുലത്തൊത്തുപുൽകീടിനാൻ തങ്ങളിൽതിങ്ങിവി
ങ്ങിക്കനംപൊങ്ങിനിന്നങ്ങിനെകണ്ടകുളുർമുലക്കൊരകം വിസ്താര
മുണ്ടുനിരക്കപ്പരുപര ക്കുത്തുന്നരൊമങ്ങളുൾക്കൊണ്ടുകാണായി രൊ
മായതാമൂലമായതവിടമാരൊമലായുള്ളൊരുദാസിയെല്ലൊയിവൾ എ
ങ്കിലതുമൊരുകൌതുകമെന്നൊൎത്തു പംകജബാണമാൽകൊണ്ടുപൊ
റാഞ്ഞവൻനന്നായ്മുറുകമുറുകത്തഴുകിനാൻ മുൻനടന്നീടിനാൻഭീമ
നുമന്നെരംഎത്തിമുറുകമുറുകപുണൎന്നവ നസ്ഥിനുറുക്കിഞെരിച്ചി
തുപിന്നെയുംചിത്തഭൂമത്തൊടുപത്തുനൂറായിരം കുത്തിനാൻമുഷ്ടിചുരു
ട്ടിത്തെരുതെരെപ്രെമമില്ലെന്നുവരുമെന്നുശങ്കിച്ചുഭീമൻനഖങ്ങളുമെ
ല്പിച്ചിതാദരാൽഅയ്യൊമതിമതിഅയ്യൊമതിപൊരും മയ്യൽമിഴിയാളെ
കയ്യയച്ചീടെടൊനിയ്യല്ലെയൊയതുനീയല്ലയൊബാലെ പൊയ്യെപറ
ഞ്ഞുചതിക്കയൊചെയ്തതും മെയ്യെന്നുകല്പിച്ചുവന്നുപുണൎന്നുഞാൻ
മെയ്യല്ലനല്ലകരിങ്കല്ലുനിൎണ്ണയം പത്തുനൂറിത്ഥംപറഞ്ഞുകരഞ്ഞവൻ
ചത്താൻമിഴികൾതുറിച്ചുവിധിബലാൽ വാതാത്മജനായഭീമനും
പൊയിതങ്ങെതുമറിഞ്ഞീലതാനെന്നുഭാവിച്ചു ചത്തൊരുകീചകൻത
ന്നുടെതമ്പിമാർപത്തിൽപെരുകിയപത്തുമൊരഞ്ചുമു ണ്ടത്തൽപൂണ്ടെ
ത്തിപിടിച്ചവർകൃഷ്ണയെചത്തശവത്തൊടുവെച്ചുകെട്ടീടിനാർ കൂടെ
യവളെയും ചുട്ടുകളവാനായ്ക്കൂടലർകാലനാംഭീമനതുകണ്ടു ഗന്ധ
ൎവ്വന്മാർബലാൽകൊന്നതിനെന്താരുബന്ധമിവളെയുപദ്രവിപ്പാൻ
നിങ്ങൾവൃദ്ധബാലാംഗനാഗൊദ്വിജാദ്യങ്ങളെ ബദ്ധരൊഷാൽവി [ 238 ] രൊധിക്കുന്നദുഷ്ടരെ മൃത്യുപുരത്തിന്നയക്കെണംവൈകാതെ പൃത്ഥ്വീ
പതികളെന്നെല്ലൊവിധിമതംആശ്രയമില്ലാതനാരിയെക്കൊണ്ടുപൊ
യാശ്രയാശംകലാക്കുന്നതുയൊഗ്യമൊ ആശ്രിതരക്ഷണംധൎമ്മംനൃപ
തികൾ ക്കാശ്രിതയെല്ലൊവിശെഷാലിവൾതാനും ആയുധപാണി
യല്ലെന്നങ്ങിരിക്കിലും ന്യായമില്ലാതകൎമ്മങ്ങൾകാട്ടുംവിധൌനൊക്കി
യിരിക്കാമൊരാജഭടന്മാൎക്കു യൊഗ്യമല്ലെതുമതെന്നുപറഞ്ഞുടൻകാറ്റ
ഞ്ചുംവെഗമൊടെചെന്നുകൊപിച്ചു നൂറ്റഞ്ചിനെയുമൊടുക്കിനാൻ
വൈകാതെ കൂറ്റൻചുരമാന്തിനിൽക്കുന്നതുപൊലെ യെറ്റംചിന
ത്തൊടുനിന്നിതുഭീമനും ഭീമനെക്കണ്ടുപെടിച്ചുജനങ്ങളുംകാമനെത്ത
ന്നെയുംപെടിയുണ്ടായ്വന്നു ശ്യാമളയാകിയസൈരന്ധ്രിതന്നെയുംകൊ
മളയാകിലുമന്നുതൊട്ടാരുമെ നാട്ടാർമുഖത്തുനൊക്കാതെചമഞ്ഞിതു കൂ
ട്ടമെകൊല്ലിക്കുമെന്നഭയത്തിനാൽ വാട്ടമകന്നസുയൊധനനക്കാലം
കൂട്ടവുംകൂടിത്തുടങ്ങിനിരൂപണം നാട്ടിലെങ്ങാനുമിപ്പാണ്ഡവരുണ്ടെ
ങ്കി ലൊട്ടാളരൊക്കനടന്നുതിരയെണം ധാൎഷ്ട്യമെറീടുന്നധൎമ്മജന്മാദി
യെ കാട്ടിലാക്കാമിന്നുംകണ്ടുകിട്ടീടുകിൽ രാജ്യങ്ങൾതൊറുമതുകെട്ടുദൂ
തന്മാർ പാച്ചിൽതുടങ്ങിനാർകണ്ടുകൊണ്ടീടുവാൻ എങ്ങുമെകാണാ
ഞ്ഞുചെന്നവർചൊല്ലിനാർ ഞങ്ങളൊകണ്ടതില്ലെങ്ങുമെമന്നവ ധാ
ൎത്തരാഷ്ട്രൻപറഞ്ഞാനവരൊടപ്പൊൾ പാൎത്ഥന്മാരുള്ളെടംഞാൻപറ
യാമെങ്കിൽ ഭൊഷന്മാരെനിങ്ങൾമാത്സ്യരാജ്യത്തിംകൽ ഘൊഷമു
ണ്ടായവയൊന്നുമെകെട്ടീലെ കെട്ടിട്ടുഞങ്ങൾതിരഞ്ഞിതു ഗന്ധൎവ്വ
ശ്രെഷ്ഠന്മാരെത്രെ യതായതുമന്നവ അപ്പൊഴുരചെയ്തുഭീഷ്മരുമീവ
ണ്ണമുൾപ്പൂവിലുണ്ടൊന്നിനിക്കുതൊന്നുന്നിതു ചത്തതുകീചകനെം‌കി
ലൊമാരുത പുത്രനെത്രെകുലചെയ്തതുനിൎണ്ണയം യുക്തിയുംചെരുമി
തിന്നുനിരൂപിക്കിൽ ഉത്തമയായുള്ളപാഞ്ചാലികാരണം ഇത്ഥംധൃത
രാഷ്ട്രപുത്രനൊടുംഗംഗാ ദത്തൻപറഞ്ഞതുകെട്ടവനുംചൊന്നാൻഎം
കിലൊമത്സ്യരാജാവിൻപശുക്കളെ ശംകകൂടാതാട്ടിക്കൊണ്ടനാംപൊ
രെണം കണ്ടങ്ങടങ്ങിയിരിക്കയില്ലദ്ദിക്കി ലുണ്ടെംകിലൎജ്ജുനനാദിക
ളെന്നുമെ മുൻപിലെപൊകപടയുംത്രിഗൎത്തനും വൻപൊടുഞങ്ങൾ
വഴിയെവരുംതാനും ഇങ്ങിനെകല്പിച്ചനെരംത്രിഗൎത്തനും മങ്ങാതവ
ൻപടയുംകൂടിയപ്പൊഴെ ചെന്നുവിരാടപുരിപുക്കുഗൊക്കളെ യൊ
ന്നൊഴിയാതെതെളിച്ചവർപൊകും‌പൊൾ സന്നാഹമുൾക്കൊണ്ടുപി
ന്നാലെമാത്സ്യനും ചെന്നുകലഹംതുടങ്ങീയനെരത്തു മന്നവൻതന്നെ
പ്പിടിച്ചുകെട്ടീടിനാ നുന്നതനാകുംത്രിഗൎത്തൻമഹാരഥൻ പല്ലുംകടി
ച്ചുനിന്നീടുന്നഭീമനെ ചെല്ലുകെന്നൻപൊടുചൊല്ലിയുധിഷ്ഠിരൻ ക [ 239 ] ണ്ടിരുന്നിടുകയല്ലെന്നുകല്പിച്ചു മണ്ടിയണഞ്ഞുവൃകൊദരനന്നെരം ശ
ക്തിമാനായസുശൎമ്മാവിനെവെന്നു വൃദ്ധനാംമത്സ്യനെവീണ്ടുകൊ
ണ്ടീടിനാൻ അപ്പൊഴണഞ്ഞുകുരുപ്രവരന്മാരും കെൽപ്പൊടുഗൊക്ക
ളെക്കൊണ്ടുപൊയീടിനാർ പറ്റലരായസുയൊധനനാദികൾ മറ്റെ
പ്പുറമെയടുത്തുപശുക്കളെതെറ്റെന്നുകൊണ്ടുപൊകുന്നൊരുനെരത്തുചെ
റ്റുപൊരുതുതൊറ്റാർപശുപാലരും യുദ്ധകൊലാഹലമുണ്ടായ്ചമഞ്ഞ
തും ശത്രുക്കൾഗൊക്കളെക്കൊണ്ടങ്ങുപൊയതും മത്സ്യമഹീപതിപു
ത്രനായ്മെവിനൊ രുത്തരനൊടുഗൊപാലകൻചൊല്ലിനാൻ ക്രുദ്ധ
നായുത്തരൻതാനുമുരചെയ്താനെത്തിയെതിൎത്തുഞാൻവീണ്ടുകൊണ്ടീടു
വൻവൃത്രാരിപുത്രനാമൎജ്ജുനൻതാൻതന്നെ യുദ്ധത്തിനായ്വരുന്നാകി
ലവനെയും വെല്ലുന്നതുണ്ടുഞാഞില്ലൊരുകില്ലിനി ക്കില്ലൊരുസൂതന
തെത്രെകുറവിപ്പൊൾ മത്തനായുത്തരനിത്തരംചൊന്നതുമത്തെഭഗാ
മിനീപാഞ്ചാലികെട്ടിട്ടു ചിത്തത്തിലീൎഷ്യപൊറാഞ്ഞവൾചൊല്ലിനാ
ൾ ഭൎത്താവായൊരുബൃഹന്നളയൊടെല്ലാം പാൎത്ഥനതുകെട്ടുപാഞ്ചാ
ലിതന്നൊടു വാസ്തവമായൊരുവാൎത്തയുരചെയ്തു തെർതെളിച്ചീടുവാ
നാളുഞാനുണ്ടൊരു സൂതനില്ലാഞ്ഞുഴലായ്കെന്നുചൊല്ലുനീ അപ്രകാ
രംപറഞ്ഞീടിനാൾകൃഷ്ണയുംഅപ്പൊഴതുത്തരൻതാനുമുരചെയ്തു ആരതു
ചെന്നുപറഞ്ഞുകെൾപ്പിപ്പതു പാരാതെഗൊക്കളെവീണ്ടുകൊണ്ടീടുവാ
ൻ ഉത്തരചെന്നതുകെൾക്കുമതിനുട നുത്തരയൊടുചൊൽകെന്നതുകൃ
ഷ്ണയും ഉത്തരനുത്തരയൊടുപറഞ്ഞപ്പൊ ളുത്തരചൊൽകെട്ടുവൃത്രാരി
പുത്രനും പാരംമെലിഞ്ഞകുതിരകളെപ്പൂട്ടി തെരുംചമച്ചിതുപൊരിനു
വൈകാതെ സത്വരമുത്തരൻതെരിൽകരെറിനാൻ വൃത്രാരിപുത്രനും
തെർതെളിച്ചീടിനാൻ യുദ്ധനുത്തരൻക്രുദ്ധനായ്പൊകും‌പൊൾമു
ഗ്ദ്ധാക്ഷിമാരുമവനൊടുചൊല്ലിനാർശത്രുഭൂപാലരെക്കൊന്നിങ്ങുപൊ
രും‌പൊൾ വസ്ത്രങ്ങൾനല്ലവഞങ്ങൾക്കുനൽകെണം അങ്ങിനെത
ന്നെയൊരന്തരമില്ലെന്ന തംഗനമാരൊടുചൊല്ലിയുഴറ്റൊടെ പുക്കിതു
ചെന്നുകുരുക്ഷെത്രമന്നെര മുൾക്കാം‌പിലുണ്ടായപെടിയൊടുത്തരൻ
വന്നവഴിയെനടക്കരിപുക്കളെ വെന്നുകൂടാനമുക്കെന്നുമെനിൎണ്ണയം
ദ്രൊണരുംഭീഷ്മരുംധാൎത്തരാഷ്ട്രന്മാരും ദ്രൊണിയുംകൎണ്ണനുമായൊധന
ത്തിം‌കൽ പ്രാണഭയമില്ലയാതവരൊടിന്നു ഞാനൊരുബാലകനെ
ൽക്കുന്നതെങ്ങിനെ എന്നതുകെട്ടൊരുപാൎത്ഥനുമന്നെരം പിന്നെയും
തെരതിമുന്നൊക്കമൊടിച്ചാൻ ഓടിക്കപിന്നൊക്കമെന്നുടനുത്തരൻ
ഓടിച്ചാൻമുന്നൊക്കമൎജ്ജുനൻപിന്നെയും പെടിച്ചതീവവിറച്ചാനതു
കണ്ടു പെടിക്കൊലായെന്നുചൊന്നാൻകിരീടിയും ഒടിച്ചതെരിൽനി [ 240 ] നുത്തരനന്നെരം ചാടിക്കളഞ്ഞുനിലത്തുവീണീടിനാൻ കൂടക്കുതം
കൊണ്ടുചാടിപ്പിടിച്ചവൻ തെടുന്നപെടികണ്ടന്നെരമൎജ്ജുനൻ പെ
ട്ടന്നുകാലുംകരങ്ങളുമൊപ്പിച്ചു കെട്ടിയിട്ടിടീനാൻതെരിൽമഹാരഥൻ
വിത്രസ്തചിത്തനായുത്തരനന്നെരം വൃത്രാരിപുത്രനൊടിത്തരംചൊ
ല്ലിനാൻനാടുംനഗരവുമൊക്കത്തരുവൻഞാ നൊടുന്നതെർതിരിച്ചൊ
ടിക്കവൈകാതെ നീയെന്തിവണ്ണംതുടങ്ങുന്നിതെന്നൊടി ന്നയ്യൊ
യിനിക്കെന്റെയംബയെകാണെണംഎന്നതുകെട്ടുചിരിച്ചുകിരീടിയും
ചെന്നുശമീവൃക്ഷംവന്ദിച്ചുവെഗത്തി ലെറിയെടുത്തിതുചാപശരാദി
കൾ കൂറിനാനുത്തരൻതാനതുകണ്ടപ്പൊൾ ആയുധമാൎക്കിവയുള്ളുബൃ
ഹന്നളെ മായമൊഴിഞ്ഞുനീയെന്നൊടുചൊല്ലെണം ചൊല്ലാംപര
മാൎത്ഥമെം‌കിലിവയെല്ലാം ചൊല്ലുള്ളപാണ്ഡവൎക്കുള്ളധരിക്കനീ പാ
ണ്ഡവന്മാരെവിടുത്തുബൃഹന്നളെ വെണ്ടാപൊളിപറകെന്നതെന്നൊ
ടെടൊ എം‌കിലൊകെൾക്കഞാൎജ്ജുനനായതും കംകനാകുന്നതുധൎമ്മ
ജന്മാവെടൊ ആക്കമെറീടുംവലലൻവൃകൊദരൻ ചൊൽക്കണ്ണാ
ളാകിയസൈരന്ധ്രിപാഞ്ചാലി മെക്കുന്നതുനകുലൻതുരഗങ്ങളെഗൊ
ക്കളെമെക്കുന്നതുസഹദെവനും എം‌കിൽനിൻപത്തുപെരുംപറഞ്ഞീ
ടുനീ ശംകപൊവാനിനിക്കെന്നിതുമാത്സ്യനും ഭൊഷ്കല്ലചൊല്ലുവ
നെംകിൽഞാൻനിന്നൊടു കെൾക്കനീയെന്നുടെപത്തുനാമങ്ങളും അ
ൎജ്ജുനൻഫല്ഗുനൻപാൎത്ഥൻവിജയനുംവിശ്രുതമായപെർപിന്നെക്കി
രീടിയും ശ്വെതാശ്വനെന്നുംധനഞ്ജയൻജിഷ്ണുവും ഭീതിഹരംസവ്യ
സാചിബിഭത്സുവുംപത്തുനാമങ്ങളുംഭക്ത്യാജപീക്കിലൊ നിത്യഭയ
ങ്ങളകന്നുപൊംനിശ്ചയം പെടികളഞ്ഞുരഥംനീനടത്തുകിൽ പാടെ
പശുക്കളെവീണ്ടുതരുവൻഞാൻ മന്നവനിന്നൊടുതുല്യനെന്നെന്നെ
ഞാൻ മുന്നമെചൊന്നതറിഞ്ഞുപൊറുക്കെണം ഇന്ദ്രനുമാതലിതെർ
നടത്തുംവണ്ണ മിന്ദ്രതനുജനടത്തുന്നതുണ്ടുഞാൻ എന്നതുകെട്ടവൻ
വില്ലുംകുലയെറ്റി പ്പിന്നെഹനുമാനെയുംകരുതീടിനാൻ വന്നുകൊടി
മരമെറിഹനുമാനു മൊന്നങ്ങലറിക്കുലുങ്ങിജഗത്ത്രയം ദെവദത്ത
മായശംഖമെടുത്തിട്ടു ദെവരാജാത്മജനുംവിളിച്ചീടിനാൻ പിന്നെ
ച്ചെറുഞാണൊലിയിട്ടുടനുടൻ മന്നവൻസിംഹനാദങ്ങൾചെയ്തീടി
നാൻ തെരുരുളൊച്ചയുംസിംഹനാദങ്ങളും പാരംമുഴങ്ങുന്നശംഖദ്ധ്വ
നികളും വീരന്മാരഞ്ചുംചെറുഞാണൊലികളും മാരുതിതന്നുടെഹുംകാര
നാദവുംഘൊരഘൊരംകെട്ടുഭീതിപൂണ്ടുത്തരൻപാരംവിറച്ചാനരയാലി
ലപൊലെതെരിൽവീണാൻമുറയിട്ടാൻതെരുതെരപാരാതെഴുന്നീല്ക്കയെ
ന്നുവിജയനുംഹുംകാരമെറുംചെറുഞാണൊലികളുംശംഖനാദങ്ങളുംസിം [ 241 ] ഹനാദങ്ങളും പിന്നെയുംപിന്നെയുംചെയ്താൻതെരുതെര മന്നവനു
ത്തരൻഭീതികളവാനായ്പാൎത്ഥനീവണ്ണംനടന്നൊരുനെരത്തുധാത്രീകു
ലുങ്ങികലങ്ങീ സമുദ്രങ്ങൾഘൊഷങ്ങൾകെട്ടുഭരദ്വാജനന്ദനൻഭൊ
ഷനാംനാഗദ്ധ്വജനൊടുചൊല്ലിനാൻപാൎത്ഥൻവരവിതികെൾക്കായതു
മെടൊപാൎത്ഥിവനന്ദനതൊല്ക്കുംനാമെല്ലാരുംദുശ്ശകുനങ്ങൾപലവുണ്ടു
കാണുന്നുനിശ്ശെഷനാശംഭവിക്കുംപടക്കിപ്പൊൾ നാഗദ്ധ്വജനതു
കെട്ടാശുകൊപിച്ചുഭാഗീരഥീസുതൻതന്നൊടുചൊല്ലിനാൻ പണ്ടുപ
റഞ്ഞസമയംവരുംമുൻപെ യുണ്ടുവരുന്നിതുപാണ്ഡവരെങ്കിലൊ ര
ണ്ടാമതുംവനംപൂകെന്നതെവരു കൊണ്ടാടിയാരുമിതിന്നുപറയെണ്ട
ദ്രൊണരുചിതംപറകയില്ലെന്നുമെ പാണനൊടൊപ്പിക്കുമെന്നെയാ
ചാൎയ്യനൊകെട്ടീലെതൊഴവിശെഷങ്ങൾ കൎണ്ണാനീകൂട്ടമിട്ടൊരൊജ
നംപറയുന്നതുംവാട്ടംഭവാനുള്ളിലെതുമുണ്ടാകെണ്ട കൂട്ടുഞാനുണ്ടെന്ന
റിഞ്ഞതില്ലെയിപ്പൊൾവെണ്മഴുവെന്തിയരാമൻവരികിലുമെന്മുന്നി
ൽനില്കയില്ലെന്നുധരിക്കെണം ഇന്ദ്രാദിദെവകളൊത്തുവരികിലുംമ
ന്ദതയില്ലജയിക്കുന്നതുണ്ടുഞാൻ ഇന്ദ്രതനൂജനു മിന്ദ്രാവരജനുമെ
ന്നൊടുതുല്യരല്ലെന്നുധരിക്കെണം എന്നിത്തരംവമ്പുകൎണ്ണൻപറയു
മ്പൊൾനിന്നകൃപരുംചിരിച്ചൊന്നുരചെയ്താൻ കൎണ്ണമതിമതിപൊ
രുംപറഞ്ഞതുനിന്നുടെവീൎയ്യങ്ങൾനാവിന്മെലെയുള്ളു ജംഭാരിനന്ദന
ൻവമ്പുകൾകെൾക്കനീ കിംഫലമാത്മപ്രശംസകൊണ്ടൊൎക്കെടൊമു
ൻപിൽദ്രുപദനെബന്ധിച്ചുദക്ഷിണ യൻപൊടുചെയ്തതവനെന്നറി
കനീചിത്രരഥനായഗന്ധൎവ്വവീരനെ യുദ്ധെജയിച്ചതവനല്ലയൊപു
രാ ലക്ഷവുംഭെദിച്ചുപാഞ്ചാലപുത്രിയാം പുഷ്കരനെത്രയെകൊണ്ടങ്ങു
പൊയതുംകാമപാലാദിയദുക്കളെയുംവെന്നു കാമിനിയായസുഭദ്രയെ
വെട്ടതുംഖാണ്ഡവകാനനദാഹംകഴിച്ചതും ഗാണ്ഡീവമഗ്നിയൊടന്നു
ലഭിച്ചതുംഅന്തകവൈരിയൊടസ്ത്രംപഠിച്ചതുംഇന്ദ്രാജ്ഞയാപിന്നെ
വെഗെനപൊയവൻ വാനുലകംപുക്കസുരരെകൊന്നതും താനെ
പൊയുത്തരദിക്കുജയിച്ചതും മറ്റുംപലപലവിക്രമമൊൎക്കുമ്പൊൾ മു
റ്റുംപറകയൊഴിഞ്ഞുനിനക്കാമൊ ഇത്തരംചൊന്നതുകെട്ടിട്ടുകൎണ്ണനു
മുത്തരംചൊന്നാൻകൃപാചാൎയ്യനൊടപ്പൊൾപെയായവാക്കുകൾപെ
ടിച്ചുചൊല്ലായ്കപൊയൊരാമന്ത്രണമുൺ്കമടിയാതെ യാഗാദികൎമ്മ
ങ്ങൾചെയ്കതല്ലായ്കിലൊപൊകവിരവൊടുഭിക്ഷയെറ്റീടുവാൻ ദുൎഭാ
ഷണംകൎണ്ണനിത്ഥംപറഞ്ഞപ്പൊൾ വിപ്രൊത്തമനശ്വത്ഥാമാവു
കൊപിച്ചുഗംഗാസുതനതുകണ്ടവർതമ്മൊടു നിങ്ങളിൽകൊപിയാ
യ്കെന്നുചൊല്ലീടിനാൻ പിന്നെയുംചൊന്നാൻപതിമ്മൂന്നുവത്സരം [ 242 ] കൎണ്ണകഴിഞ്ഞിതുപാൎത്തീലയൊനീയുംഅന്നെരംകൊപിച്ചുചൊന്നാൻ
സുയൊധനനെന്നുടെരാജ്യംകൊടുക്കയില്ലെന്നുമെ പൊരിനൊരുമി
ച്ചുപാൎത്ഥൻവരുന്നാകിൽഘൊരമായിങ്ങുംപടക്കൊപ്പുകൂട്ടുക വ്യൂഹംചമ
ച്ചുറപ്പിച്ചുഭീഷ്മരുംവാഹിനിവാരിധിപൂരങ്ങളെപൊലെഅംബ
രചാരികൾവന്നുനിറഞ്ഞിതുതുംബുരുനാരദനാദികളുംവന്നു മത്സ്യരാ
ജാത്മജനുത്തരൻപെടിതീൎന്നുത്സാഹമുൾക്കൊണ്ടുതെരുംനടത്തിനാൻ
പാൎത്ഥൻഗുരുഭൂതന്മാരെയുംവന്ദിച്ചു കൂൎത്തശരനിരതൂകിതുടങ്ങിനാൻ
ശംഖദ്ധ്വനിയുംചെറുഞാണൊലികളും ഹുംകാരവുംകെട്ടുകൌരവര
ന്നെരംശംകിച്ചകന്നിതുഗൊക്കളെയുംവിട്ടു ശംകാരഹിതമടുത്താൻകി
രീടിയും പാൎത്ഥനുമുത്തരൻതന്നൊടുചൊല്ലിനാൻ പെൎത്തുംകൊടിയട
യാളങ്ങളൊരൊന്നെ ശൊണഹയരഥംതന്നിൽവിളങ്ങീടുംദ്രൊണരു
ടെകെതുതന്മെലടയാളംകാണെടൊപൊന്മയവെദിതത്സന്നിധൌകാ
ണായതശ്വത്ഥാമാവുമഹാരഥൻ ദ്രൊണാത്മജൻസിംഹലാഗൂല
കെതുമാൻബാണധനുൎദ്ധരന്മാരിലഗ്രെസരൻ ക്ഷൊണിയുമാദിത്യ
ചന്ദ്രന്മാരുള്ളനാൽപ്രാണവിനാശമവനില്ലറികനീഅഗ്രെവൃഷദ്ധ്വ
ജംപൂണ്ടുകാണായവ നുഗ്രൻവൃഷദ്ധ്വജതുല്യൻധനുൎദ്ധരൻ അഗ്ര്യ
കുലൊത്ഭവന്മാരിലിന്നൂഴിമെലഗ്രഗണ്യൻകൃപാചാൎയ്യനറികനീ ഇ
ല്ലശാരദ്വതനുംമൃതിഭാൎഗ്ഗവ തുല്യനെല്ലാംകൊണ്ടുമില്ലൊരുസംശയം
സ്വൎണ്ണകംബുഗജകക്ഷ്യാപരിഷ്കൃത മുന്നതമാംദ്ധ്വജംശൊഭിച്ചുക
ണ്ടതുകൎണ്ണനുടെരഥമായതറികനീ മിന്നൽക്കൊടിപൊലെ ദൂരെപ്ര
കാശിതം മന്നവനായസുയൊധനൻകെതുവിൻ ചിഹ്നമായ്ന
ല്ലമണിമയമാകിയപന്നഗംകണ്ടിതൊമത്സ്യരാജാത്മജ സ്വൎന്നദീപു
ത്രനാംഭീഷ്മരങ്ങെതെടൊ ശ്വെതാവദാതെനപഞ്ചതാലെതൽകെ
തുനാവൈഡൂൎയ്യദണ്ഡെനശൊഭിതം വൃത്രാരിപുത്രനിത്ഥംപറഞ്ഞൊരു
വാക്കുത്തരൻകെട്ടുതെളിഞ്ഞൊരനന്തരം ഞാനെജയിക്കുന്നതുണ്ടെ
ന്നുകൎണ്ണനുംമാനിച്ചുചൊന്നതുകെട്ടശ്വത്ഥാമാവും വായ്പടയൊട്ടുകുറ
ക്കെടൊകൎണ്ണാനീവായ്പൊടുപാൎത്ഥൻവരുന്നതുകാണെംകിൽ കൎണ്ണനും
പാൎത്ഥനുംതമ്മിലെതൃത്തപ്പൊൾകൎണ്ണൻപടയെല്ലാമൊടിത്തിരിച്ചുതെ
അംപുകൊള്ളാതവരില്ലകുരുക്കളിൽ പൻപനാംകൎണ്ണനുമൊടിത്തുടങ്ങി
നാൻഅന്നെരംദ്രൊണരെതൃൎത്തുകിരീടിയൊടന്നെരമുണ്ടായയുദ്ധംഭയ
ങ്കരംദ്രൊണർതിരിച്ചുനടന്നിതതുനെരം ദ്രൊണാത്മജശ്വത്ഥാമാ
വുനെരിട്ടാൻദ്രൊണരെക്കാൾവലുതല്ലെന്നുജിഷ്ണുവുംബാണാഗണം
വരിഷിച്ചാനതുകണ്ടു നാണിച്ചുവാങ്ങിനാശ്വത്ഥാമാവുതാൻ മാ
നീച്ചടുത്തിതുപിന്നെയുമൎജ്ജുനൻ അപ്പൊൾകൃപരെതൃത്തെയ്തുതെരുതെ [ 243 ] രെകെല്പുള്ളവില്ലെയ്തുപൊട്ടിച്ചതൎജ്ജുനൻനൊക്കിയനൊക്കിയദിക്കി
ലെല്ലാടവുമാക്കമൊടൎജ്ജുനന്മാരെന്നുകൌരവർകൂടത്തുടങ്ങിനാർപാ
ൎത്ഥശരങ്ങളുംകൂടത്തുടരത്തുടരയെടുക്കുന്നു ദുശ്ശാസനാദിശകുനിയുംതൊ
റ്റിതുദുശ്ശകുനങ്ങൾപലതരംകാണായീ ഗംഗാതനയനുംകുന്തീതനയ
നുംതങ്ങളിലുണ്ടായശസ്ത്രപ്രയൊഗങ്ങൾ ഇങ്ങിനെയെന്നുപറഞ്ഞു
കൂടായിനിക്കിങ്ങിനെയുണ്ടായയുദ്ധകൊലാഹലം കണ്ടവരൊക്കപ്ര
ശംസിച്ചുനില്ക്കും‌പൊൾ കണ്ടിതുഭീഷരൊഴിക്കുന്നതുമെല്ലെ ആൎത്ത
ണഞ്ഞാൻദുരിയൊധനൻപാൎത്ഥനും കൂൎത്തശരമെയ്തുകൂവീടുമണ്ടിച്ചാ
ൻനിശ്വാസമുൾക്കൊണ്ടൊഴിച്ചിതുകൌരവ രശ്വത്ഥാമാവതുനെ
രമുരചെയ്തുവൻപുപറഞ്ഞൊരുകൎണ്ണനെങ്ങൊനിപ്പൊ ളം‌പർകൊ
ൻപുത്രൻവരുന്നതുകണ്ടീലെ ഇത്ഥമധിക്ഷെപവാക്കുകെട്ടംഗെശ
നെത്രയുംകൊപിച്ചടുത്തുയുദ്ധംചെയ്താൻവൃത്രാരിപുത്രനുംമിത്രപുത്രൻ
താനുമസ്ത്രങ്ങളത്യൎത്ഥമുഗ്രംപ്രയൊഗിച്ചാൻ രണ്ടാമതുകൎണ്ണനൎജ്ജുന
നൊടെറ്റുമണ്ടിപടയുമായ്ക്കൂവീടുസത്വരംദ്രൊണരുംദ്രൊണിയുംകൎണ്ണ
നുംഭീഷ്മരുംമാനിയാംനാഗദ്ധ്വജനുമനുജനുംശാരദ്വതനുംപെരുംപട
യുംതൊറ്റനെരത്തുപിന്നെയുംവെഗെനഫല്ഗുനൻശസ്ത്രങ്ങൾതൂകിയടു
ത്തിതുപിന്നാലെവിത്രസ്തരായ്മറഞ്ഞീടിനാരെവരും ദെവദത്താഖ്യശം
ഖാരവഘൊഷവുംദെവരാജാത്മജജ്യാനാദഘൊഷവുംവാനരവീരഹു
ങ്കാരപ്രഘൊഷവുംധെനുസമൂഹപാലായനഘൊഷവുംകെട്ടുഭയപ്പെട്ടൊരൊ
രൊവഴിക്കവരൊട്ടംതുടങ്ങിനനെരംപരവശാൽ മൊഹനാസ്ത്രംകൊ
ണ്ടുവീണിതുഭൂമിയിൽമൊഹിച്ചു ബുദ്ധിമറന്നുകുരുബലംസുപ്ത്യസ്ത്ര
ഭക്ത്യാകുരുവരന്മാൎക്കെല്ലാംസുപ്തരായ്വീണുകിരീടുയുമന്നെരംഉഷ്ണീഷവ
സ്ത്രാഭരണാദികളെല്ലാംതൃഷ്ണതീൎപ്പാൻ പുരസ്ത്രീജനങ്ങൾക്കിദംകൃത്സ്നം
ഗുരൂണാമൊഴിച്ചഴിച്ചീടെന്നു കൃഷ്ണസഖിയായജിഷ്ണുജൻജിഷ്ണുവും
ഉത്തരനൊടുചൊന്നാനതുകെട്ടവൻവസ്ത്രങ്ങളെല്ലാ മഴിച്ചുകൊണ്ടീ
ടിനാൻ ആൎത്തുവിജയൻജയിച്ചുപശുക്കളെ പെൎത്തുംതെളിച്ചുകൊ
ണ്ടിങ്ങുപൊന്നീടിനാൻപാൎത്ഥനീരണ്ടുശരങ്ങളെ കൊണ്ടഭിവാദ്യവും
ചെയ്തുഗുരുഭൂതന്മാൎക്കെല്ലാംഉത്തരൻതന്നൊടുചൊല്ലിനാനൎജ്ജുനൻ സ
ത്വരംനീപുരംപുക്കറിയിക്കണം യുദ്ധെജയിച്ചുപശുക്കളെവീണ്ടുകൊ
ണ്ടത്രവന്നെനഹമെന്നുരചെയ്കനീ ഞാനപരാഹ്നെവരുവൻപുരത്തി
ങ്കൽമാനമൊടെനീപിതാവിനെകാൺ്കപൊയ്മച്ചരിത്രംപ്രകാശിപ്പി
ക്കരുതെന്നുമൎജ്ജുനനുത്തരൻതന്നൊടുചൊല്ലിനാൻ ആയൊധനെജ
യിച്ചൊരുധനഞ്ജയനായുധംകൊണ്ടെവെച്ചുശമീകൊടരെഉത്തരൻ
കൌരവൻമാരെജയിച്ചിതെ ന്നുത്തരദൂതന്മാർചെന്നുചൊല്ലീടിനാർ [ 244 ] മത്സ്യനുംപ്രീതനായ്രാജ്യമലംകരിച്ചുത്സവംഘൊഷിക്കയെന്നുനിയൊ
ഗിച്ചാൻഅക്ഷങ്ങൾകൊണ്ടുവരികസൈരന്ധ്രിനീ വെക്കെണമാ
ശുചൂതെന്നിതുമത്സ്യനുംകംകനൊടെവംപറഞ്ഞൊരുനെരത്തുശംകാ
രഹിതംപറഞ്ഞിതുധൎമ്മജൻഹൃഷ്ടനായുള്ളവനൊടുംകിതവനാം ദുഷ്ട
നൊടുംകൂടിനന്നല്ലദെവനം എന്നുകൾപ്പുണ്ടുഞാനെംകിലുമിന്നിപ്പൊ
ൾമന്നവവെണമെന്നാകിൽഞാനൊപൊരാം ചൂതിനുദൊഷമൊഴി
ഞ്ഞില്ലനിൎണ്ണയം മെദിനീപാലകകെട്ടുതില്ലെഭവാൻ സാധുവായു
ള്ളൊരുധൎമ്മജന്മാവിനു ചൂതിനാലാപത്തുവന്നിതുമന്നവ ഇത്ഥംപറ
ഞ്ഞതുകെട്ടുവിരാടനും ബദ്ധമൊദംനാമൊരുവരവെക്കെന്നാൻമത്സ്യ
രാജാവുംയുധിഷ്ഠിരൻതന്നൊടു മത്സരമുൾക്കൊണ്ടുചൂതുപൊരുന്നെ
രംവത്സനാമുത്തരൻവെന്നിതെത്രയു മുത്സവംപൂണ്ടുവിരാടൻപ
റഞ്ഞപ്പൊൾമന്നവൻതന്നൊടുമന്ദസ്മിതംചെയ്തു ധന്യനാംധൎമ്മജ
ൻമെല്ലവെചൊല്ലിനാൻഉത്തരനല്ലജയിച്ചതുനിൎണ്ണയ മുത്തമയായ
ബൃഹന്നളയാകിലാംഅന്യസ്തുതികെട്ടുകൊപിച്ചുമത്സ്യനു മൊന്നെറി
ഞ്ഞാനൊരുചൂതുകൊണ്ടന്നെരം നെറ്റിമെൽകൊണ്ടാശുധൎമ്മജൻതാ
ന്തനിക്കിറ്റിറ്റുചൊരവരുന്നതുപാഞ്ചാലിയുത്തരീയത്തിലങ്ങെറ്റുകൊ
ണ്ടീടിനാൽമത്സ്യരാജാവിന്മരണംചെറുപ്പനായി സന്യാസിതന്നു
ടെചൊരവീഴുന്നെടമെന്നുംമുടിഞ്ഞുപൊമെന്നുചൊല്ലിദ്രുതം ഉത്തരൻ
വന്നുനമസ്കരിച്ചീടിനാൻഉത്തന്മാരാംഗുരുജനപാദങ്ങൾപാണ്ഡ
വന്മാരെന്നറിഞ്ഞിതെല്ലാവരുംഗാണ്ഡീവധന്വാവുതന്നുടെശൌൎയ്യവും
ഉത്തരൻതന്റെഭഗിനിയായ്മെവിനൊ രുത്തരതന്നെകിരീടിക്കുനൽ
കിനാൻപുത്രഭാൎയ്യാൎത്ഥംപരിഗ്രഹിച്ചാനവൻ മിത്ഥ്യാപവാദമുണ്ടാ
മെന്നശംകയാഎന്തെല്ലാം മുൻപെപഠിപ്പിച്ചതെന്നതൊ ചിന്തി
ക്കിൽമറ്റൊരുമെയറിഞ്ഞീലെല്ലൊഎന്നുംമഹാലൊകർപിന്നെപറഞ്ഞീ
ടുമെന്നെയെന്നൊൎത്തുഭയപ്പെട്ടുഫല്ഗുനൻ നല്ലനെരത്തവിടുന്നുപുറ
പ്പെട്ടുകല്യാണമൊടുപപ്ലാവ്യനഗരത്തിൽ ചെന്നിരുന്നാത്മബന്ധു
ക്കളെപ്പാണ്ഡവർപിന്നെവരുത്തിവിവാഹത്തിനക്കാലം കൃഷ്ണൻ
തിരുവടിയാദിയായുള്ളൊരുവൃഷ്ണികളൊക്കവെവന്നാരതുകാലംഭദ്രയാ
യൊരുസുഭദ്രയുമാശുസൌഭദ്രനായുള്ളൊരഭിമന്യുതന്നൊടും വന്നിതു
പാഞ്ചാലനൊടുംധൃഷ്ടദ്യുമ്ന നെന്നിവരൊക്കവെവന്നൊരനന്തരം ഉ
ത്തമസ്ത്രീകുലൊത്തംസരത്നാംഗിയാ മുത്തരതന്നെയഭിമന്യുകൈക്കൊ
ണ്ടാൻകല്യാബ്ബവുംകഴിഞ്ഞെല്ലാവരുംകൂടി ഉല്ലാസമൊടുപ്പ്ലാവ്യന
ഗരത്തിൽഅല്ലൽതീൎന്നജ്ഞാതവാസവുംചെയ്തുസൽസല്ലാപമൊടുസു
ഖിച്ചിതുപാണ്ഡർമിത്രസംപത്തിയുമൎത്ഥസംപത്തിയും പുത്രസംപ [ 245 ] ത്തിയുമസ്ത്രസംപത്തിയുംവൎദ്ധിച്ചുവൎദ്ധിച്ചനുദിവസംധൎമ്മ പുത്രാദി
യായുള്ളപാണ്ഡുതനയന്മാർഅൎത്ഥിക്കവെണംസമയെനദായമാ മൎദ്ധ
രാജ്യംധൃതരാഷ്ട്രജനൊടുനാംഎന്നാൽനമുക്കുതരികയുമില്ലവൻപിന്നെ
പ്രവൃത്തിയെന്തെന്നുചിന്തക്കെണംആപത്തിനാസ്പദമായവിവെ
കമെവൎക്കുമെന്നാലിനിനാമിതുകാലം ആവൊളമുള്ളിൽവിചാരിക്ക
യുംവെണംശ്രീവാസുദെവൻതിരുവടിതന്നൊടുംഗൊവിന്ദനെന്തുതി
രുമനസ്സെന്നറീഞ്ഞെവരുമൊത്തുവിചാരിക്കയുംവെണം ദ്രൊണരും
ഭീഷ്മരുംശാരദ്വതൻതാനും ദ്രൊണിയുംകൎണ്ണനുംസൊമദത്താത്മജൻ
താനുംജയദ്രഥൻതാനുംഗ്രിഗൎത്തനും ജ്യൊതിഷ്മതീപതിയാംഭഗദത്ത
നുംമാതുലനായശകുനിഗാന്ധാരനും മറ്റുംമഹാരഥന്മാരായവരെല്ലാം
ഉറ്റബന്ധുക്കൾസുയൊധനനാകയാൽ യുദ്ധംതുടൎന്നാൽജയിപ്പാൻ
പണിയുണ്ടുചിത്തത്തിലെറ്റംവിചാരിക്കയുംവെണം ദ്രൊണരാമാചാ
ൎയ്യൻകയ്യില്വില്ലുള്ളപ്പൊൾപ്രാണഭയമവനില്ലെന്നുനിൎണ്ണയം അച്ശ
നാംശന്തനുതന്റെവരത്തിനാൽ സ്വച്ശന്ദമൃത്യുവായുള്ളപിതാമഹൻ
വിശ്വനാശംവരുന്നാളുംമരണമി ല്ലശ്വത്ഥാമാവിനസ്ത്രജ്ഞൊത്തമന
വൻമൃത്യുഭയംകൃപാചാൎയ്യനൊരുനാളു മെത്തുകമല്ലവൻബ്രഹ്മജ്ഞ
സത്തമൻമിത്രതനയനുംമൃത്യുഭയമില്ല വൃത്രാരിനൽകിയശക്തിയുണ്ടാ
കയാൽഇങ്ങിനെയുള്ളദിവ്യന്മാരെനാമിപ്പൊ ളെങ്ങിനെനിഗ്രഹി
ക്കുന്നുനിരൂപിച്ചാൽമല്ലാരിയാകിയമാധവനെഗതി യുള്ളൂനമുക്കൊ
രുനല്ലതെന്നൊൎത്തുള്ളിൽഅല്ലലകന്നുതെളിഞ്ഞിതുപാണ്ഡവർ ക
ല്യാണമുൾക്കൊണ്ടിരുന്നാരതുകാലംനല്ലകഥയിതുമെലിലെചൊൽകി
ലെന്നുല്ലാസമൊടിരുന്നാൾപൈങ്കിളിമകൾ.

ഇതിശ്രീമഹാഭാരതെവിരാടപൎവ്വംസമാപ്തം.