താൾ:CiXIV280.pdf/235

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം

ഹരിശ്രീഗണപതയെനമഃഅവിഘ്നമസ്തു


നാരായണൻതിരുനാമാമൃതരസ മൊരാതവരധമന്മാരിധ
മർപൊരാപറഞ്ഞതുബാലെവിരവൊടു നെരെപറകതച്ചരിതമിന്നും
തച്ചരിതങ്ങൾപറഞ്ഞാലൊടുക്കമി ല്ലച്യുതഭക്തരിൽമുമ്പനാംധൎമ്മജ
ൻജിവിച്ചെഴുനീറ്റുസൊദരന്മാരൊടുംഭാവിച്ചിതുപിന്നെവെണുന്ന
കാരിയംഅജ്ഞാതവാസംകഴിപ്പാനുപായവും ജിജ്ഞാസിച്ചീടിനാ
രൈവരുമായപ്പൊൾ അജ്ഞാനമെല്ലാമകലെക്കളഞ്ഞൊരുവിജ്ഞാ
നികളായധൎമ്മജന്മാദികൾ ആയുധമൊക്കശമീവൃക്ഷത്തിന്മെൽവെ
ച്ചായതനെത്രയാകൃഷ്ണയുംതങ്ങളും ഛന്നുമായുള്ളൊരു നാമവെഷ
ത്തൊടുംചെന്നുവിരാടപുരിയിലകംപുക്കാർ കംകനെന്നൊരുസന്യാ
സിയായ്ചെന്നിതുശംകകൂടാതെയുധിഷ്ഠിരനാംനൃപൻ പുക്കിതുഭീമൻ
വലലനെന്നുള്ളപെർകൈക്കൊണ്ടുമന്നൻമഹാനസംതന്നിലെ വൃ
ത്രാരിപുത്രൻബൃഹന്നളയായിട്ടു പൃത്ഥിശപുത്രിക്കുനൃത്തഗീതാദികൾ
ശിക്ഷയൊടെപഠിപ്പിച്ചുതുടങ്ങിനാ ളക്ഷിവിലാസങ്ങൾപൂണ്ടതരു
ണിയായശ്വിനിപുത്രരിൽമുൻപൻനകുലനു മശ്വങ്ങൾമെപ്പതിന്നാ
യൊരുംപെട്ടിതുപശ്വാളിമെപ്പാനായ്വന്നുസഹദെവൻ വിശ്വൈക
വിദ്വാൻവിരൊധികൾക്കന്തകൻയാജ്ഞസെനിക്കുസൈരന്ധ്രിയാം
പെരൊടെരാജ്ഞിയായുള്ളസുദെഷ്ണതൻദാസിയാ യ്വൃത്തിയുംരക്ഷിച്ച
വിടെയിരിക്കുന്നാളെത്രയുംവിക്രമമുള്ളവൃകൊദരൻ ശക്തനായുള്ളൊ
രുമല്ലനെയുംകൊന്നാൻപത്തുമാസംകഴിഞ്ഞുപിന്നെയക്കാലം നല്ല
സുദെഷ്ണതൻഭ്രാതാവുകീചകൻ മല്ലാക്ഷിയാകിയസൈരന്ധ്രിയെക
ണ്ടുമുല്ലബാണങ്ങളെറ്റല്ലൽപൊറാഞ്ഞവൻ ചൊല്ലിനാനെത്രയുംന
ല്ലമധുരമായ്വല്ലാതിവിടെമറ്റെല്ലാവരുമൊക്കചൊല്ലുന്നവെലകളെല്ലാ
മൊരുക്കിനീഅല്ലലായ്വാഴുവാനില്ലൊരുകാരണംമുല്ലബാണൻതന്റെ
വില്ലിനെപൊർചെയ്തുവെല്ലുന്നനിന്നുടെചില്ലീകൊടിയിണ ത്തെല്ലു
കൊണ്ടെന്നെനീതല്ലുന്നതല്ലുകൾകൊല്ലുവാൻതന്നയെന്നല്ലയല്ലീയെ
ടൊചൊല്ലുവാൻഞാനിനിനല്ലതുനീമമവല്ലഭയാകെണമില്ലൊരുസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/235&oldid=185525" എന്ന താളിൽനിന്ന് ശേഖരിച്ചത്