താൾ:CiXIV280.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം ൨൩൯

ത്തിയുമസ്ത്രസംപത്തിയുംവൎദ്ധിച്ചുവൎദ്ധിച്ചനുദിവസംധൎമ്മ പുത്രാദി
യായുള്ളപാണ്ഡുതനയന്മാർഅൎത്ഥിക്കവെണംസമയെനദായമാ മൎദ്ധ
രാജ്യംധൃതരാഷ്ട്രജനൊടുനാംഎന്നാൽനമുക്കുതരികയുമില്ലവൻപിന്നെ
പ്രവൃത്തിയെന്തെന്നുചിന്തക്കെണംആപത്തിനാസ്പദമായവിവെ
കമെവൎക്കുമെന്നാലിനിനാമിതുകാലം ആവൊളമുള്ളിൽവിചാരിക്ക
യുംവെണംശ്രീവാസുദെവൻതിരുവടിതന്നൊടുംഗൊവിന്ദനെന്തുതി
രുമനസ്സെന്നറീഞ്ഞെവരുമൊത്തുവിചാരിക്കയുംവെണം ദ്രൊണരും
ഭീഷ്മരുംശാരദ്വതൻതാനും ദ്രൊണിയുംകൎണ്ണനുംസൊമദത്താത്മജൻ
താനുംജയദ്രഥൻതാനുംഗ്രിഗൎത്തനും ജ്യൊതിഷ്മതീപതിയാംഭഗദത്ത
നുംമാതുലനായശകുനിഗാന്ധാരനും മറ്റുംമഹാരഥന്മാരായവരെല്ലാം
ഉറ്റബന്ധുക്കൾസുയൊധനനാകയാൽ യുദ്ധംതുടൎന്നാൽജയിപ്പാൻ
പണിയുണ്ടുചിത്തത്തിലെറ്റംവിചാരിക്കയുംവെണം ദ്രൊണരാമാചാ
ൎയ്യൻകയ്യില്വില്ലുള്ളപ്പൊൾപ്രാണഭയമവനില്ലെന്നുനിൎണ്ണയം അച്ശ
നാംശന്തനുതന്റെവരത്തിനാൽ സ്വച്ശന്ദമൃത്യുവായുള്ളപിതാമഹൻ
വിശ്വനാശംവരുന്നാളുംമരണമി ല്ലശ്വത്ഥാമാവിനസ്ത്രജ്ഞൊത്തമന
വൻമൃത്യുഭയംകൃപാചാൎയ്യനൊരുനാളു മെത്തുകമല്ലവൻബ്രഹ്മജ്ഞ
സത്തമൻമിത്രതനയനുംമൃത്യുഭയമില്ല വൃത്രാരിനൽകിയശക്തിയുണ്ടാ
കയാൽഇങ്ങിനെയുള്ളദിവ്യന്മാരെനാമിപ്പൊ ളെങ്ങിനെനിഗ്രഹി
ക്കുന്നുനിരൂപിച്ചാൽമല്ലാരിയാകിയമാധവനെഗതി യുള്ളൂനമുക്കൊ
രുനല്ലതെന്നൊൎത്തുള്ളിൽഅല്ലലകന്നുതെളിഞ്ഞിതുപാണ്ഡവർ ക
ല്യാണമുൾക്കൊണ്ടിരുന്നാരതുകാലംനല്ലകഥയിതുമെലിലെചൊൽകി
ലെന്നുല്ലാസമൊടിരുന്നാൾപൈങ്കിളിമകൾ.

ഇതിശ്രീമഹാഭാരതെവിരാടപൎവ്വംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/245&oldid=185535" എന്ന താളിൽനിന്ന് ശേഖരിച്ചത്