താൾ:CiXIV280.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨ വിരാടം

രൊധിക്കുന്നദുഷ്ടരെ മൃത്യുപുരത്തിന്നയക്കെണംവൈകാതെ പൃത്ഥ്വീ
പതികളെന്നെല്ലൊവിധിമതംആശ്രയമില്ലാതനാരിയെക്കൊണ്ടുപൊ
യാശ്രയാശംകലാക്കുന്നതുയൊഗ്യമൊ ആശ്രിതരക്ഷണംധൎമ്മംനൃപ
തികൾ ക്കാശ്രിതയെല്ലൊവിശെഷാലിവൾതാനും ആയുധപാണി
യല്ലെന്നങ്ങിരിക്കിലും ന്യായമില്ലാതകൎമ്മങ്ങൾകാട്ടുംവിധൌനൊക്കി
യിരിക്കാമൊരാജഭടന്മാൎക്കു യൊഗ്യമല്ലെതുമതെന്നുപറഞ്ഞുടൻകാറ്റ
ഞ്ചുംവെഗമൊടെചെന്നുകൊപിച്ചു നൂറ്റഞ്ചിനെയുമൊടുക്കിനാൻ
വൈകാതെ കൂറ്റൻചുരമാന്തിനിൽക്കുന്നതുപൊലെ യെറ്റംചിന
ത്തൊടുനിന്നിതുഭീമനും ഭീമനെക്കണ്ടുപെടിച്ചുജനങ്ങളുംകാമനെത്ത
ന്നെയുംപെടിയുണ്ടായ്വന്നു ശ്യാമളയാകിയസൈരന്ധ്രിതന്നെയുംകൊ
മളയാകിലുമന്നുതൊട്ടാരുമെ നാട്ടാർമുഖത്തുനൊക്കാതെചമഞ്ഞിതു കൂ
ട്ടമെകൊല്ലിക്കുമെന്നഭയത്തിനാൽ വാട്ടമകന്നസുയൊധനനക്കാലം
കൂട്ടവുംകൂടിത്തുടങ്ങിനിരൂപണം നാട്ടിലെങ്ങാനുമിപ്പാണ്ഡവരുണ്ടെ
ങ്കി ലൊട്ടാളരൊക്കനടന്നുതിരയെണം ധാൎഷ്ട്യമെറീടുന്നധൎമ്മജന്മാദി
യെ കാട്ടിലാക്കാമിന്നുംകണ്ടുകിട്ടീടുകിൽ രാജ്യങ്ങൾതൊറുമതുകെട്ടുദൂ
തന്മാർ പാച്ചിൽതുടങ്ങിനാർകണ്ടുകൊണ്ടീടുവാൻ എങ്ങുമെകാണാ
ഞ്ഞുചെന്നവർചൊല്ലിനാർ ഞങ്ങളൊകണ്ടതില്ലെങ്ങുമെമന്നവ ധാ
ൎത്തരാഷ്ട്രൻപറഞ്ഞാനവരൊടപ്പൊൾ പാൎത്ഥന്മാരുള്ളെടംഞാൻപറ
യാമെങ്കിൽ ഭൊഷന്മാരെനിങ്ങൾമാത്സ്യരാജ്യത്തിംകൽ ഘൊഷമു
ണ്ടായവയൊന്നുമെകെട്ടീലെ കെട്ടിട്ടുഞങ്ങൾതിരഞ്ഞിതു ഗന്ധൎവ്വ
ശ്രെഷ്ഠന്മാരെത്രെ യതായതുമന്നവ അപ്പൊഴുരചെയ്തുഭീഷ്മരുമീവ
ണ്ണമുൾപ്പൂവിലുണ്ടൊന്നിനിക്കുതൊന്നുന്നിതു ചത്തതുകീചകനെം‌കി
ലൊമാരുത പുത്രനെത്രെകുലചെയ്തതുനിൎണ്ണയം യുക്തിയുംചെരുമി
തിന്നുനിരൂപിക്കിൽ ഉത്തമയായുള്ളപാഞ്ചാലികാരണം ഇത്ഥംധൃത
രാഷ്ട്രപുത്രനൊടുംഗംഗാ ദത്തൻപറഞ്ഞതുകെട്ടവനുംചൊന്നാൻഎം
കിലൊമത്സ്യരാജാവിൻപശുക്കളെ ശംകകൂടാതാട്ടിക്കൊണ്ടനാംപൊ
രെണം കണ്ടങ്ങടങ്ങിയിരിക്കയില്ലദ്ദിക്കി ലുണ്ടെംകിലൎജ്ജുനനാദിക
ളെന്നുമെ മുൻപിലെപൊകപടയുംത്രിഗൎത്തനും വൻപൊടുഞങ്ങൾ
വഴിയെവരുംതാനും ഇങ്ങിനെകല്പിച്ചനെരംത്രിഗൎത്തനും മങ്ങാതവ
ൻപടയുംകൂടിയപ്പൊഴെ ചെന്നുവിരാടപുരിപുക്കുഗൊക്കളെ യൊ
ന്നൊഴിയാതെതെളിച്ചവർപൊകും‌പൊൾ സന്നാഹമുൾക്കൊണ്ടുപി
ന്നാലെമാത്സ്യനും ചെന്നുകലഹംതുടങ്ങീയനെരത്തു മന്നവൻതന്നെ
പ്പിടിച്ചുകെട്ടീടിനാ നുന്നതനാകുംത്രിഗൎത്തൻമഹാരഥൻ പല്ലുംകടി
ച്ചുനിന്നീടുന്നഭീമനെ ചെല്ലുകെന്നൻപൊടുചൊല്ലിയുധിഷ്ഠിരൻ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/238&oldid=185528" എന്ന താളിൽനിന്ന് ശേഖരിച്ചത്