താൾ:CiXIV280.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪ വിരാടം

നുത്തരനന്നെരം ചാടിക്കളഞ്ഞുനിലത്തുവീണീടിനാൻ കൂടക്കുതം
കൊണ്ടുചാടിപ്പിടിച്ചവൻ തെടുന്നപെടികണ്ടന്നെരമൎജ്ജുനൻ പെ
ട്ടന്നുകാലുംകരങ്ങളുമൊപ്പിച്ചു കെട്ടിയിട്ടിടീനാൻതെരിൽമഹാരഥൻ
വിത്രസ്തചിത്തനായുത്തരനന്നെരം വൃത്രാരിപുത്രനൊടിത്തരംചൊ
ല്ലിനാൻനാടുംനഗരവുമൊക്കത്തരുവൻഞാ നൊടുന്നതെർതിരിച്ചൊ
ടിക്കവൈകാതെ നീയെന്തിവണ്ണംതുടങ്ങുന്നിതെന്നൊടി ന്നയ്യൊ
യിനിക്കെന്റെയംബയെകാണെണംഎന്നതുകെട്ടുചിരിച്ചുകിരീടിയും
ചെന്നുശമീവൃക്ഷംവന്ദിച്ചുവെഗത്തി ലെറിയെടുത്തിതുചാപശരാദി
കൾ കൂറിനാനുത്തരൻതാനതുകണ്ടപ്പൊൾ ആയുധമാൎക്കിവയുള്ളുബൃ
ഹന്നളെ മായമൊഴിഞ്ഞുനീയെന്നൊടുചൊല്ലെണം ചൊല്ലാംപര
മാൎത്ഥമെം‌കിലിവയെല്ലാം ചൊല്ലുള്ളപാണ്ഡവൎക്കുള്ളധരിക്കനീ പാ
ണ്ഡവന്മാരെവിടുത്തുബൃഹന്നളെ വെണ്ടാപൊളിപറകെന്നതെന്നൊ
ടെടൊ എം‌കിലൊകെൾക്കഞാൎജ്ജുനനായതും കംകനാകുന്നതുധൎമ്മ
ജന്മാവെടൊ ആക്കമെറീടുംവലലൻവൃകൊദരൻ ചൊൽക്കണ്ണാ
ളാകിയസൈരന്ധ്രിപാഞ്ചാലി മെക്കുന്നതുനകുലൻതുരഗങ്ങളെഗൊ
ക്കളെമെക്കുന്നതുസഹദെവനും എം‌കിൽനിൻപത്തുപെരുംപറഞ്ഞീ
ടുനീ ശംകപൊവാനിനിക്കെന്നിതുമാത്സ്യനും ഭൊഷ്കല്ലചൊല്ലുവ
നെംകിൽഞാൻനിന്നൊടു കെൾക്കനീയെന്നുടെപത്തുനാമങ്ങളും അ
ൎജ്ജുനൻഫല്ഗുനൻപാൎത്ഥൻവിജയനുംവിശ്രുതമായപെർപിന്നെക്കി
രീടിയും ശ്വെതാശ്വനെന്നുംധനഞ്ജയൻജിഷ്ണുവും ഭീതിഹരംസവ്യ
സാചിബിഭത്സുവുംപത്തുനാമങ്ങളുംഭക്ത്യാജപീക്കിലൊ നിത്യഭയ
ങ്ങളകന്നുപൊംനിശ്ചയം പെടികളഞ്ഞുരഥംനീനടത്തുകിൽ പാടെ
പശുക്കളെവീണ്ടുതരുവൻഞാൻ മന്നവനിന്നൊടുതുല്യനെന്നെന്നെ
ഞാൻ മുന്നമെചൊന്നതറിഞ്ഞുപൊറുക്കെണം ഇന്ദ്രനുമാതലിതെർ
നടത്തുംവണ്ണ മിന്ദ്രതനുജനടത്തുന്നതുണ്ടുഞാൻ എന്നതുകെട്ടവൻ
വില്ലുംകുലയെറ്റി പ്പിന്നെഹനുമാനെയുംകരുതീടിനാൻ വന്നുകൊടി
മരമെറിഹനുമാനു മൊന്നങ്ങലറിക്കുലുങ്ങിജഗത്ത്രയം ദെവദത്ത
മായശംഖമെടുത്തിട്ടു ദെവരാജാത്മജനുംവിളിച്ചീടിനാൻ പിന്നെ
ച്ചെറുഞാണൊലിയിട്ടുടനുടൻ മന്നവൻസിംഹനാദങ്ങൾചെയ്തീടി
നാൻ തെരുരുളൊച്ചയുംസിംഹനാദങ്ങളും പാരംമുഴങ്ങുന്നശംഖദ്ധ്വ
നികളും വീരന്മാരഞ്ചുംചെറുഞാണൊലികളും മാരുതിതന്നുടെഹുംകാര
നാദവുംഘൊരഘൊരംകെട്ടുഭീതിപൂണ്ടുത്തരൻപാരംവിറച്ചാനരയാലി
ലപൊലെതെരിൽവീണാൻമുറയിട്ടാൻതെരുതെരപാരാതെഴുന്നീല്ക്കയെ
ന്നുവിജയനുംഹുംകാരമെറുംചെറുഞാണൊലികളുംശംഖനാദങ്ങളുംസിം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/240&oldid=185530" എന്ന താളിൽനിന്ന് ശേഖരിച്ചത്