താൾ:CiXIV280.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരാടം ൨൩൫

ഹനാദങ്ങളും പിന്നെയുംപിന്നെയുംചെയ്താൻതെരുതെര മന്നവനു
ത്തരൻഭീതികളവാനായ്പാൎത്ഥനീവണ്ണംനടന്നൊരുനെരത്തുധാത്രീകു
ലുങ്ങികലങ്ങീ സമുദ്രങ്ങൾഘൊഷങ്ങൾകെട്ടുഭരദ്വാജനന്ദനൻഭൊ
ഷനാംനാഗദ്ധ്വജനൊടുചൊല്ലിനാൻപാൎത്ഥൻവരവിതികെൾക്കായതു
മെടൊപാൎത്ഥിവനന്ദനതൊല്ക്കുംനാമെല്ലാരുംദുശ്ശകുനങ്ങൾപലവുണ്ടു
കാണുന്നുനിശ്ശെഷനാശംഭവിക്കുംപടക്കിപ്പൊൾ നാഗദ്ധ്വജനതു
കെട്ടാശുകൊപിച്ചുഭാഗീരഥീസുതൻതന്നൊടുചൊല്ലിനാൻ പണ്ടുപ
റഞ്ഞസമയംവരുംമുൻപെ യുണ്ടുവരുന്നിതുപാണ്ഡവരെങ്കിലൊ ര
ണ്ടാമതുംവനംപൂകെന്നതെവരു കൊണ്ടാടിയാരുമിതിന്നുപറയെണ്ട
ദ്രൊണരുചിതംപറകയില്ലെന്നുമെ പാണനൊടൊപ്പിക്കുമെന്നെയാ
ചാൎയ്യനൊകെട്ടീലെതൊഴവിശെഷങ്ങൾ കൎണ്ണാനീകൂട്ടമിട്ടൊരൊജ
നംപറയുന്നതുംവാട്ടംഭവാനുള്ളിലെതുമുണ്ടാകെണ്ട കൂട്ടുഞാനുണ്ടെന്ന
റിഞ്ഞതില്ലെയിപ്പൊൾവെണ്മഴുവെന്തിയരാമൻവരികിലുമെന്മുന്നി
ൽനില്കയില്ലെന്നുധരിക്കെണം ഇന്ദ്രാദിദെവകളൊത്തുവരികിലുംമ
ന്ദതയില്ലജയിക്കുന്നതുണ്ടുഞാൻ ഇന്ദ്രതനൂജനു മിന്ദ്രാവരജനുമെ
ന്നൊടുതുല്യരല്ലെന്നുധരിക്കെണം എന്നിത്തരംവമ്പുകൎണ്ണൻപറയു
മ്പൊൾനിന്നകൃപരുംചിരിച്ചൊന്നുരചെയ്താൻ കൎണ്ണമതിമതിപൊ
രുംപറഞ്ഞതുനിന്നുടെവീൎയ്യങ്ങൾനാവിന്മെലെയുള്ളു ജംഭാരിനന്ദന
ൻവമ്പുകൾകെൾക്കനീ കിംഫലമാത്മപ്രശംസകൊണ്ടൊൎക്കെടൊമു
ൻപിൽദ്രുപദനെബന്ധിച്ചുദക്ഷിണ യൻപൊടുചെയ്തതവനെന്നറി
കനീചിത്രരഥനായഗന്ധൎവ്വവീരനെ യുദ്ധെജയിച്ചതവനല്ലയൊപു
രാ ലക്ഷവുംഭെദിച്ചുപാഞ്ചാലപുത്രിയാം പുഷ്കരനെത്രയെകൊണ്ടങ്ങു
പൊയതുംകാമപാലാദിയദുക്കളെയുംവെന്നു കാമിനിയായസുഭദ്രയെ
വെട്ടതുംഖാണ്ഡവകാനനദാഹംകഴിച്ചതും ഗാണ്ഡീവമഗ്നിയൊടന്നു
ലഭിച്ചതുംഅന്തകവൈരിയൊടസ്ത്രംപഠിച്ചതുംഇന്ദ്രാജ്ഞയാപിന്നെ
വെഗെനപൊയവൻ വാനുലകംപുക്കസുരരെകൊന്നതും താനെ
പൊയുത്തരദിക്കുജയിച്ചതും മറ്റുംപലപലവിക്രമമൊൎക്കുമ്പൊൾ മു
റ്റുംപറകയൊഴിഞ്ഞുനിനക്കാമൊ ഇത്തരംചൊന്നതുകെട്ടിട്ടുകൎണ്ണനു
മുത്തരംചൊന്നാൻകൃപാചാൎയ്യനൊടപ്പൊൾപെയായവാക്കുകൾപെ
ടിച്ചുചൊല്ലായ്കപൊയൊരാമന്ത്രണമുൺ്കമടിയാതെ യാഗാദികൎമ്മ
ങ്ങൾചെയ്കതല്ലായ്കിലൊപൊകവിരവൊടുഭിക്ഷയെറ്റീടുവാൻ ദുൎഭാ
ഷണംകൎണ്ണനിത്ഥംപറഞ്ഞപ്പൊൾ വിപ്രൊത്തമനശ്വത്ഥാമാവു
കൊപിച്ചുഗംഗാസുതനതുകണ്ടവർതമ്മൊടു നിങ്ങളിൽകൊപിയാ
യ്കെന്നുചൊല്ലീടിനാൻ പിന്നെയുംചൊന്നാൻപതിമ്മൂന്നുവത്സരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/241&oldid=185531" എന്ന താളിൽനിന്ന് ശേഖരിച്ചത്