താൾ:CiXIV280.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬ വിരാടം

കൎണ്ണകഴിഞ്ഞിതുപാൎത്തീലയൊനീയുംഅന്നെരംകൊപിച്ചുചൊന്നാൻ
സുയൊധനനെന്നുടെരാജ്യംകൊടുക്കയില്ലെന്നുമെ പൊരിനൊരുമി
ച്ചുപാൎത്ഥൻവരുന്നാകിൽഘൊരമായിങ്ങുംപടക്കൊപ്പുകൂട്ടുക വ്യൂഹംചമ
ച്ചുറപ്പിച്ചുഭീഷ്മരുംവാഹിനിവാരിധിപൂരങ്ങളെപൊലെഅംബ
രചാരികൾവന്നുനിറഞ്ഞിതുതുംബുരുനാരദനാദികളുംവന്നു മത്സ്യരാ
ജാത്മജനുത്തരൻപെടിതീൎന്നുത്സാഹമുൾക്കൊണ്ടുതെരുംനടത്തിനാൻ
പാൎത്ഥൻഗുരുഭൂതന്മാരെയുംവന്ദിച്ചു കൂൎത്തശരനിരതൂകിതുടങ്ങിനാൻ
ശംഖദ്ധ്വനിയുംചെറുഞാണൊലികളും ഹുംകാരവുംകെട്ടുകൌരവര
ന്നെരംശംകിച്ചകന്നിതുഗൊക്കളെയുംവിട്ടു ശംകാരഹിതമടുത്താൻകി
രീടിയും പാൎത്ഥനുമുത്തരൻതന്നൊടുചൊല്ലിനാൻ പെൎത്തുംകൊടിയട
യാളങ്ങളൊരൊന്നെ ശൊണഹയരഥംതന്നിൽവിളങ്ങീടുംദ്രൊണരു
ടെകെതുതന്മെലടയാളംകാണെടൊപൊന്മയവെദിതത്സന്നിധൌകാ
ണായതശ്വത്ഥാമാവുമഹാരഥൻ ദ്രൊണാത്മജൻസിംഹലാഗൂല
കെതുമാൻബാണധനുൎദ്ധരന്മാരിലഗ്രെസരൻ ക്ഷൊണിയുമാദിത്യ
ചന്ദ്രന്മാരുള്ളനാൽപ്രാണവിനാശമവനില്ലറികനീഅഗ്രെവൃഷദ്ധ്വ
ജംപൂണ്ടുകാണായവ നുഗ്രൻവൃഷദ്ധ്വജതുല്യൻധനുൎദ്ധരൻ അഗ്ര്യ
കുലൊത്ഭവന്മാരിലിന്നൂഴിമെലഗ്രഗണ്യൻകൃപാചാൎയ്യനറികനീ ഇ
ല്ലശാരദ്വതനുംമൃതിഭാൎഗ്ഗവ തുല്യനെല്ലാംകൊണ്ടുമില്ലൊരുസംശയം
സ്വൎണ്ണകംബുഗജകക്ഷ്യാപരിഷ്കൃത മുന്നതമാംദ്ധ്വജംശൊഭിച്ചുക
ണ്ടതുകൎണ്ണനുടെരഥമായതറികനീ മിന്നൽക്കൊടിപൊലെ ദൂരെപ്ര
കാശിതം മന്നവനായസുയൊധനൻകെതുവിൻ ചിഹ്നമായ്ന
ല്ലമണിമയമാകിയപന്നഗംകണ്ടിതൊമത്സ്യരാജാത്മജ സ്വൎന്നദീപു
ത്രനാംഭീഷ്മരങ്ങെതെടൊ ശ്വെതാവദാതെനപഞ്ചതാലെതൽകെ
തുനാവൈഡൂൎയ്യദണ്ഡെനശൊഭിതം വൃത്രാരിപുത്രനിത്ഥംപറഞ്ഞൊരു
വാക്കുത്തരൻകെട്ടുതെളിഞ്ഞൊരനന്തരം ഞാനെജയിക്കുന്നതുണ്ടെ
ന്നുകൎണ്ണനുംമാനിച്ചുചൊന്നതുകെട്ടശ്വത്ഥാമാവും വായ്പടയൊട്ടുകുറ
ക്കെടൊകൎണ്ണാനീവായ്പൊടുപാൎത്ഥൻവരുന്നതുകാണെംകിൽ കൎണ്ണനും
പാൎത്ഥനുംതമ്മിലെതൃത്തപ്പൊൾകൎണ്ണൻപടയെല്ലാമൊടിത്തിരിച്ചുതെ
അംപുകൊള്ളാതവരില്ലകുരുക്കളിൽ പൻപനാംകൎണ്ണനുമൊടിത്തുടങ്ങി
നാൻഅന്നെരംദ്രൊണരെതൃൎത്തുകിരീടിയൊടന്നെരമുണ്ടായയുദ്ധംഭയ
ങ്കരംദ്രൊണർതിരിച്ചുനടന്നിതതുനെരം ദ്രൊണാത്മജശ്വത്ഥാമാ
വുനെരിട്ടാൻദ്രൊണരെക്കാൾവലുതല്ലെന്നുജിഷ്ണുവുംബാണാഗണം
വരിഷിച്ചാനതുകണ്ടു നാണിച്ചുവാങ്ങിനാശ്വത്ഥാമാവുതാൻ മാ
നീച്ചടുത്തിതുപിന്നെയുമൎജ്ജുനൻ അപ്പൊൾകൃപരെതൃത്തെയ്തുതെരുതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/242&oldid=185532" എന്ന താളിൽനിന്ന് ശേഖരിച്ചത്