താൾ:CiXIV280.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൬ ഉദ്യൊഗം

തുകൂട്ടത്തിലെറുചൊല്ലുകെന്നവനൊടുചൊല്ലിനാൻഗംഗാദത്തൻ പ
തിനൊന്നക്ഷൌഹണിപ്പടയുണ്ടിങ്ങുനിനക്കതിനുപതിനീയുമനുജ
ന്മാരുംപിന്നെദ്രൊണരുമശ്വത്ഥ മാകൃപരുംത്രിഗൎത്തനും ദ്രൊണൎക്കുതു
ല്യൻശല്യർസൊമദത്താത്മജനും കൃതവൎമ്മാവുംഭഗദത്തനുംശകുനി
യുംപൃഥീവീശന്മാർമറ്റുപലരുണ്ടറികനീ ഞനുമുണ്ടെല്ലൊപിന്നെ
പലരൊടെതൃനില്പാൻഭാനുനന്ദനനൎദ്ധരഥനെന്നറികനീ അങ്ങൊട്ടു
ചെല്ലുവാനുമിങ്ങൊട്ടുപൊരുവാനുമിങ്ങിനെയാരുമില്ലകൎണ്ണനെപ്പൊ
ലെയെടൊകൎണ്ണനുമതുകെട്ടുഭീഷ്മരൊടുരചെയ്താ നിന്നുഞാനൎദ്ധരഥ
നല്ലെന്നുധരിച്ചാലുംനാമിരുവരുംകൂടിയില്ലിനിയുദ്ധത്തിനുപൊർമദമു
ള്ളഭവാൻമരിച്ചെയുള്ളുപക്ഷെശന്തനുതനയനുമെങ്കിലെന്തൊരുഹാ
നിനിൻതൊഴിൽനിനക്കൊത്തവണ്ണമെന്നുരചെയ്തു മന്നവസുയൊ
ധനകെളിനിയുധിഷ്ഠിരൻതന്നുടെതെരാളികളായുള്ളജനത്തെനീ ധ
ൎമ്മജൻഭീമൻപാൎത്ഥൻനകുലൻസഹദെവൻ നിൎമ്മലന്മാരായുള്ളപാ
ഞ്ചാലിസുതന്മാരുംധീരനാംധൃഷ്ടദ്യുമ്നൻഘൊരനാംഘടൊല്ക്കചൻ വീ
രനാമഭിമന്യുസാരനാംസാത്യകിയും ക്രൂരനാകിയശംഖൻശൂരനാം
പാഞ്ചാലനുംപൊരിനുനമ്മൊടവർപൊരുമെന്നറിഞ്ഞാലുംപൊർനാ
മവരൊടുപൊരിനെന്നതുനൂനം കാരുണ്യമൂൎത്തികമലെക്ഷണനൊടുകൂ
ടിതെരിൽകരയെറിട്ടൎജ്ജുനൻവരുന്നെരം ആരുമില്ലെതിരെടൊമൂന്നു
ലൊകത്തുമെന്നാൻവീരനാംദെവവ്രതൻദുരിയൊധനനൊടുംഎന്നു
ടെമരണവുംവന്നീടുംശിഖണ്ഡിയാലെന്നതിന്നംബൊപാഖ്യാനത്തെ
യുമുരചെയ്തുഓരൊരൊദിക്കിൽനിന്നങ്ങൊരൊരൊരാജാക്കന്മാർവാര
ണവാജിരഥകാലാളാംപടയൊടുംവാരിധിതന്നിൽനദീപൂരങ്ങൾചെ
രുംപൊലെകൌരവസൈന്യംതന്നിൽവന്നൊക്കക്കൂടീടുന്നുഭൈരവ
തരങ്ങളാംവാദ്യഘൊഷങ്ങളൊടും പൊരിനുവിരുതുള്ളാരാക്ഷസവീ
രന്മാരുംആൎത്തൊക്കനിലവിളിച്ചവ്വണ്ണംതന്നെവന്നു പാൎത്ഥന്മാരുടെ
പടവീട്ടിലുംകൂടീടുന്നുൟരെഴുപതിന്നാലുലൊകവുംകുലുങ്ങുന്നു വാ
രിധികളുമിരച്ചൊക്കവെകലങ്ങുന്നുസാരതചെരുംഗിരിജാലങ്ങൾകുലു
ങ്ങുന്നുഘൊരമായുള്ളവാദ്യനാദങ്ങൾമുഴങ്ങുന്നുമെദിനീപൊടിഞ്ഞൊ
രുധൂളിയുംപൊങ്ങിടുന്നുഖെദമായെന്നപൊലെഭാനുവുംമറയുന്നു വാ
സവമുഖപത്മമാവൊളംവിളങ്ങുന്നു വസവീനയനങ്ങൾകൊപെ
നചുവക്കുന്നുമാരുതദെവൻതാനുംമന്ദമായ്വീശീടുന്നു മാരുതിയുടെഗദാ
വെഗെനചുഴലുന്നുധൎമ്മദെവനുമുള്ളിലാനന്ദംവളരുന്നു ധൎമ്മനാശ
നൻകലിമന്ദംപൊയ്മറയുന്നു ധൎമ്മജന്മാവിൽമുഖമെറ്റവും തെളിയു
ന്നുദുൎമ്മതിസുയൊധനൻതന്മുഖംവാടീടുന്നു നിൎമ്മലൻനിരുപമൻനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/272&oldid=185562" എന്ന താളിൽനിന്ന് ശേഖരിച്ചത്