താൾ:CiXIV280.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൮ ഉദ്യൊഗം

പതെ മൂഢനാംഞാനുണ്ടൊന്നുനിന്തിരുവടിതന്നൊ ടൂഢാവമാനമാ
യവചനംചൊല്ലീടുന്നു മറ്റുംനിന്തിരുമനസ്സെന്നിയെഞങ്ങൾക്കൊ
ൎത്താൽ മറ്റൊരുശരണമില്ലെന്നതുനിരൂപിച്ചുംസൎവ്വജ്ഞനെല്ലൊഭവാ
നെന്നതുകൊണ്ടുംമമ ദുൎവ്വിനയൊക്തികെട്ടാൽക്ഷമിച്ചുകൊൾകവെ
ണം ചിന്തിക്കവെണംപക്ഷെസന്ധിക്കിൽമതിയെല്ലൊ നിന്തിരു
വടിതന്നെബന്ധുവായ്പൊകെവെണംഅന്ധത്വംഞാൻചൊല്ലുന്നതൊ
ൎത്തുള്ളിൽക്ഷമിക്കെണമന്ധകകുലജാതനാകിയജഗല്പതെഅന്ധനാം
നരപതിതന്നുടെപുത്രനായൊ രന്ധാത്മാസുയൊധനൻതന്നെടുപി
ണങ്ങാതെ ബന്ധുവത്സലനായനിന്തിരുവടിതന്നെ ബന്ധുത്വമൊ
ടുമനുസരിച്ചുപറയെണംപാതിനാടപെക്ഷിച്ചാലരുതെന്നവൻചൊ
ൽകിൽ പാതിയുംവെണമെന്നില്ലഞ്ചുദെശമെപൊരു ദെശമില്ലെങ്കി
ലഞ്ചുഗെഹമെപൊരുമെന്നാൽനാശംകൂടാതെകഴിഞ്ഞീടുകിലതെവെ
ണ്ടു സാരസവിലൊചനനാകിയനന്ദാത്മജൻ സാരനാംയുധിഷ്ഠി
രൻചൊന്നതുകെട്ടനെരം തന്നുടെമനക്കാംപിൽഹസ്തിനപുരത്തിനു
ചെന്നുപൊരെണംഞാൻതാനെല്ക്കുംമുൻപിലെയെന്നു മുന്നമെയുള്ള
താശുധൎമ്മനന്ദനനായമന്നവൻപറഞ്ഞപ്പൊൾകൌതുകമുണ്ടായ്വന്നു
രണ്ടുമൂന്നവസ്ഥകൾ സാധിക്കെണ്ടുന്നതിപ്പൊ ളുണ്ടതിന്നായ്ക്കൊണ്ടു
ഞാൻതന്നെചെൽകിലെപൊരു എന്നതൊൎത്തിരുന്നരുളീടുംപൊൾകു
ന്തിപുത്രൻ തന്നുടെനിയൊഗത്തെകൈക്കൊണ്ടുഭഗവാനുംസാരഥെ
ശീഘ്രംഗരുഡദ്ധ്വജയുക്തമാകുംതെരുകൊണ്ടരികെന്നുദാരുകനൊടുചൊ
ന്നാൻകണ്ണുകൾചുവന്നുകൈഞെരിച്ചുപല്ലുംകടി ച്ചൎണ്ണൊജനെത്ര
നൊടുഭീമസെനനുംചൊന്നാൻ എന്തിനുതുടങ്ങുന്നുചൊല്ലുകെന്നൊ
ടുകൂടി ചിന്തിച്ചെനടക്കാവൂകാൎയങ്ങളിനിമെലിൽ ധൃഷ്ടനാംധൃതരാ
ഷ്ട്രപുത്രന്റെതുടതച്ചു പൊട്ടിച്ചുകളെകയുംകൌരവശതമെല്ലാം കൊ
ട്ടിക്കൊന്നൊക്കപ്പൊടിപെടുത്തുകളകയുംദുഷ്ടനാംദുശ്ശാസനൻതന്നുടെ
മാറുപിളൎന്നിഷ്ടമായ്രക്തംകുടിച്ചീടുകയെന്നുള്ളതുംപൊട്ടനാംഭീമൻചെ
യ്കയില്ലയെന്നുണ്ടൊതൊന്നി പെട്ടന്നുസന്ധിചെയ്തുകൊണ്ടാലുംയു
ധിഷ്ഠിര നൊട്ടുമെവിരൊധമില്ലിതിനിന്നെന്നാൽനൂനം ഗന്ധവാ
ഹാത്മജനാംഭീമൻചൊന്നതുകെട്ടുമന്ദഹാസവുംചെയ്തുമാധവരുൾ
ചെയ്തു ചിന്തിച്ചവണ്ണംതന്നെപന്തിഞാൻകൂട്ടുന്നുണ്ടു സന്താപമതു
കൊണ്ടുചിത്തത്തിലുണ്ടാകെണ്ട കൃഷ്ണയുംകണ്ണീരൊടെകൃഷ്ണനൊടുര
ചെയ്തു കൃഷ്ണനുംകൃപയൊടെകൃഷ്ണയൊടരുൾചെയ്തുനിശ്വാസമുണ്ടാ
കെണ്ടവിശ്വസിച്ചാലുമെന്നെ കശ്മലൻദുശ്ശാസനൻതാനുംതൻബ
ന്ധുക്കളും നിശ്ശെഷമൊടുങ്ങെണമെന്നതിന്നെത്രെഞാനുംനിശ്ചയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/264&oldid=185554" എന്ന താളിൽനിന്ന് ശേഖരിച്ചത്