താൾ:CiXIV280.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉദ്യൊഗം ൨൪൯

രൊടെറച്ചെന്നൊന്നുമൎത്ഥിച്ചീടാതെകഴിക്കെയും രണ്ടുജാതികൾപര
പ്രത്യയകാരികളായുണ്ടവരണ്ടുംകെട്ടുകൊള്ളുകനരപതെചെൽക്കണ്ണാ
രെല്ലാമൊക്കക്കാമിതകാമിനിമാർ മൂൎക്ക്വൻമാരെല്ലാമൊക്കപ്പൂജിതപൂജ
കന്മാർ രണ്ടുണ്ടുശരീരത്തെശ്ശൊഷിപ്പിച്ചീടുവാനാ യ്ക്കണ്ടകജാതികൾ
കെൾക്കെണമൊനരപതെ നിൎദ്ധനൻകാമിക്കയുമസ്വാമികൊപി
ക്കയും പൃത്ഥ്വീന്ദ്രചൊല്ലീടുവൻകെൾക്കെണമെങ്കിലിന്നും രണ്ടുപെ
രുണ്ടെല്ലൊസ്വൎഗ്ഗത്തിനുംമീതെലൊകെ കുണ്ഠതനീക്കിസ്സുഖിച്ചീടുന്നു
സദാകാലം പ്രഭുവാകിലുംക്ഷമാപരനായിരിപ്പൊനും വിഭവഹീന
ൻദാനശീലനായിരിപ്പൊനും അൎത്ഥത്തിന്നതിക്രമമായിട്ടുരണ്ടുണ്ടെ
ല്ലൊ നിത്യന്യായാൎജ്ജിതമാംദ്രവ്യമെന്നിരിക്കിലുംപ്രതിപത്തിയുമപാ
ത്രത്തിം‌കൽപാത്രത്തിം‌കലതിനെപ്പൊലെപുനരപ്രതിപാദനവുംമൂ
ന്നുപെരധമൻമാരാകുന്നിതവനിയിൽമൂന്നുപെരയുംമഹംവെവ്വെറെചൊ
ല്ലാമെല്ലൊ ഭൃത്യനില്ലാതവനുംപത്നിയില്ലാതവനുംപുത്രനില്ലാതവനു
മെത്രയുംദരിദ്ര്യൻമാർ നാലുണ്ടുരാജാവിനാൽവൎജ്ജ്യങ്ങളായിട്ടവ നാ
ലുംപണ്ഡിതൻമാരായുള്ളവരറിഞ്ഞീടും അല്പപ്രജ്ഞന്മാരൊടുംദീൎഘസൂ
ത്രന്മാരൊടു മെപ്പൊഴുമലസന്മാരൊടുംചാരണരൊടും കൂടിരാജാവുകാ
ൎയ്യമന്ത്രത്തെച്ചെയ്തീടരുതാടൽപൂണ്ടുഴന്നീടുമാറുവന്നീടുമെന്നാൽ നാ
ലുപെരെയുംശ്രീമാനെംകിലൊഗൃഹസ്ഥൻത ന്നാലയത്തിംകൽകൂട
വെച്ചുപാലിച്ചീടെണംജ്ഞാതിയാമവനതിശ്രാന്തനായ്വരികിലുംനീതി
മാൻകുലശ്രെഷ്ഠൻനിസ്വനായ്വരികിലും പുത്രനില്ലെംകിൽസ്വസാ
വിനെയുംനിജസഖി യത്യൎത്ഥംദരിദ്ര്യനായ്വരികിലവനെയും പണ്ടു
ദെവെന്ദ്രനൊടാചൎയ്യനാംബൃഹസ്പതിയുണ്ടുനാലുപദെശംചെയ്തുട്ടി
ന്നതുംചൊല്ലാം ദെവതാസംകല്പവുംബുദ്ധിമാന്മാരിലനു ഭാവവുംവി
ദ്വാന്മാരൊടെറ്റവുംവിനയവും പാപകൎമ്മണാംവിനാശത്തെയുമിവ
നാലും താപത്തെയണയാതെകളഞ്ഞീടുവാനുള്ളഅഞ്ചുരണ്ടുരക്ഷിക്കെ
ണ്ടുമഗ്നികൾഗൃഹസ്ഥന തഞ്ചുവെവ്വെറെകെട്ടുകൊള്ളുകധരാപതെ
താതനുംജനനിയുമാത്മാവുമഗ്നിതാനും പ്രീതനാമാചാൎയ്യനുമഞ്ചിതെ
ന്നറിഞ്ഞാലും അഞ്ചുപെരെയുംപൂജിച്ചീടിനപുരുഷനാൽ സഞ്ചിതംയ
ശസ്സെന്നതറികധാത്രീപതെ ഭൃത്യന്മാർസന്യാസികൾദെവകൾപിതൃ
ക്കളും നിത്യമാഗമിച്ചീടുമതിഥിജനങ്ങളുംദൊഷങ്ങളാറുണ്ടകലെക്ക
ളയെണ്ടുന്നവ ദൊഷജ്ഞൊത്തമഭൂമിപാലകകെട്ടീടെണം നിദ്രയുംത
ന്ദ്രീഭയംക്രൊധവുമാലസ്യവും പ്രത്യഹംദീൎഗ്ഘസൂത്രത്വത്തെയുംത്യ
ജിക്കെണം ബുദ്ധിമാനിവയാറുപെരെയുമുപെക്ഷിക്കും അബ്ധിയിൽ
സംഭിന്നയാംതരിയെപ്പൊലെതന്നെ അപ്രവക്താവാമാചാൎയ്യനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/255&oldid=185545" എന്ന താളിൽനിന്ന് ശേഖരിച്ചത്