Jump to content

താൾ:CiXIV280.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൨൭൩

ഥനവദനനളിനംവികസിക്കയും മാനംനടിച്ചവർദെഹംത്യജിക്കയും
രണമരണഭയരഹിതമതികളെനുതിക്കയും രാജവൃന്ദംചൊരകണ്ടുമദി
ക്കയും സമരഭുവിവിമുഖഭടരെപ്പരിഹസിക്കയും സംയുഗകാമികളട്ട
ഹാസിക്കയും ദനുജസുരസമരമിതിനൊടുപമിക്കയും ദ്വന്ദയുദ്ധംക
ണ്ടവർവിവാദിക്കയും ശമനഭടപരനിവഹമെറശ്രമിക്കയും ശന്തനു
ജൻ ധനുസ്സെറ്റംനമിക്കയും വിബുധയുവതികൾനരന്മാരെഭ്രമിക്കയും
വീതശൊകംകൌതുകെനരമിക്കയും ശരണമിഹകിമിതിചിലർപല
വഴിതിരിക്കയും ശന്തനുപുത്രൻബലൌഘംഭരിക്കയും കരികളൊടുപ
വനസുതനുടനുടനടുക്കയുംകൈക്കിതമെഴുംപരിചുമുഷ്കിനൊടടിക്കയും
കടമുട യുമടവടികൾകഠിനതരമെല്ക്കയുംഘണ്ടാരവെണപടിഞ്ഞുകിട
ക്കയും കലശഭവനതിനുശരതതികൾവരിഷിക്കയും കൌതൂഹലെന
ഘടൊല്ക്കചനാൎക്കയും ത്രിദശപതിസുതനുമഥ ശരനിരപൊഴിക്കയും
ചെമ്മെഭയത്തൊടരിവാഹിനിയൊഴിക്കയും നദിമകനുമതിനുഴറിവി
ജയനൊടെതിൎക്കയും നല്ലധൎമ്മാത്മജൻശല്യരൊടടുക്കയും പെരിയ
രഥമതിൽവിരവൊടെറിവന്നുത്തരൻ പിന്നിട്ടുധൎമ്മജനെമുല്പുക്കെതി
ൎത്തതിനു മദസലിലമൊഴുകിനൊരുകരിമുതുകിലെറിനാൻ മാദ്രെശനാ
യുള്ള ശല്യർമഹാരഥൻ കുലകരുതിയവരിരുവർപൊരുതളവുശല്യരും
കൊന്നീടിനാനുത്തരൻതന്നയന്നെരം ദിവസകരനൊളിവിനൊടു
ജലധിയിൽമറഞ്ഞുതെ ദിക്കെങ്ങുമെല്ലാമിരുട്ടുംനിറഞ്ഞുതെ പകലറു
തിവരുമളവുപടയുംപിരിഞ്ഞുതെപാണ്ഡ വന്മാൎക്കുസന്തൊഷംകുറഞ്ഞു
തെ പരമപുരുഷനെയുമകമലരിലാക്കിക്കൊണ്ടു പാൎത്ഥിപന്മാർചെ
ന്നുകൈനിലയുംപുക്കു അപരദിനമുഷസികുരുനരപതികൾപൊരി
നായാൎത്തുപുക്കീടിനാർപൊൎക്കളംതന്നിലെകഠിനതരമനിലസുതനൊ
ടുപൊരുതുനിന്നുടൻ കാലനൂർപുക്കാർകലിംഗാത്മജന്മാരും ശരനി
കകരമതുപൊഴുതുപെരുമഴസമാനമാ യ്ശന്തനുനന്ദനൻതൂകിത്തുടങ്ങിനാ
ൻ അദിതിസുരവരതനയനതിനുസമമെയ്തുടൻഅത്ഭുതാകാരമായ്വന്നി
തുയുദ്ധവും കതിരവനുമതുപൊഴുതുചരമഗിരിമുകളിലായ്ക്കണ്ടുനിന്നീ
ടിനൊരുംനടന്നീടിനാർ ഉദയഗിരിമുകളിലഥദിവസപതിവന്നപൊ
തൂക്കുള്ളമന്നവർമൂന്നാംദിവസവും സമരഭുവിസരഭസമൊടടൽകരു
തിവന്നുടൻ സന്നാഹമൊടുനിലവിളിച്ചീടിനാർ ജലനിറമുടയ
യദുകുലജനഖിലെശ്വരൻ ജന്മാദിഹീനൻജനാൎദ്ദനൻമാധവൻ ജ
നിമരണഭയഹരണനിപുണചരണാംബുജൻ ജംഗമാജംഗമാചാ
ൎയ്യൻജഗന്മയൻ അധികസിതതുരഗയുതരഥമതിലലംകരി ച്ചാദിതെ
യാധിപപുത്രനുംതാനുമാ യരികൾകുലമറുതിപെടുമതിനതിരുഷാമുതൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/279&oldid=185569" എന്ന താളിൽനിന്ന് ശേഖരിച്ചത്