താൾ:CiXIV280.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൨ ഭീഷ്മം

യ്താഴിയിൽപള്ളികൊള്ളുന്നനാഥനും അലമലമിതരുതരുതുചപലതക
ൾനരപതികളാക്ഷെപമെചെയ്യുമില്ലകില്ലെതുമെ അനുചിതമിതറിക
നൃപകുലമതിനുനല്ലതല്ലയ്യൊനിനക്കു ദുഷ്കീൎത്തിയുണ്ടായ്വരുംഫലമതിനു
നരകമൊരുഗതിവരികയില്ലെടൊപാൎത്ഥിപൻമാൎക്കുയുദ്ധംവെടിഞ്ഞീ
ടിനാൽപരമപുരുഷനുമതിനുപരിചൊടരുളീടിനാൻ പാൎത്ഥനദ്ധ്യാ
ത്മമായുള്ളതെപ്പെരുമെവിമലനജനഖില ജഗദധിപനഥകാട്ടിനാൻ
വിശ്വസിച്ചീടുവാൻവിശ്വരൂപത്തെയും ത്രിഭുവനവുമസുരസുരമ
നുജഖഗമൃഗഭുജഗദനുജപശുമുഖബഹുലഭൂതവൃത്താന്തവും ബഹുചര
ണബഹുവദനബഹുലകരജാലവും വിസ്മയത്തൊടുകണ്ടീടിനാനൎജ്ജു
നൻഭയമൊടവനതുപൊഴുതുതെരുതെരനമസ്കരി ച്ചഭയമരുളെന്നു
കൂപ്പിസ്തുതിച്ചീടിനാൻകുരുകുലജഭയമൊഴികകുരുസമരമാശുനീകുണ്ഠ
നായീടൊലാകണ്ടതെല്ലാമഹം മധുമഥനനമരവരസുത നൊടുപ
ദെശമായ്മയാപ്രഭാവമതുനീങ്ങുപ്രകാരമുടൻ ഉഴറിയരുളിനമൊഴിക
ളുപനിഷത്താകയാലൊതിനാർഗീതയെന്നാദരാൽജ്ഞനികൾ അതു
പെഴുതുചപലതകളഖിലമകലെകള ഞ്ഞൎജ്ജുനൻപൊരിനായ്വില്ലെടു
ത്തീടിനാൻ അഥകലഹമതിഭയദമരുതുമമചൊല്ലുവാ നംപുകൊണ്ടെ
മറച്ചീടിനാനംബരം അഥവിജയനതുപൊഴുതുശരയുഗളവുംതൊടുത്താ
ചാൎയ്യപാദാഭിവാദ്യംപ്രയൊഗിച്ചാൻ കരികളൊടുകരികളഥ രഥിക
ളൊടുരഥികളുംകാലാൾക്കുകാലാളുമശ്വത്തിനശ്വവും നിജസദൃശബ
ലസഹിതജനഘടനചെതസാനീതിയൊടെറ്റുപെരുന്നതാലൊകിതും
ഗഗനമതിലമരവരർവിരവൊടുനിറഞ്ഞു തെഗന്ധൎവ്വസിദ്ധവിദ്യാ
ധരൌഘാദിയുംനരപതികളെതിർ പൊരുതുതെരുതെരമരിക്കയും നാ
കനാരീജനംവന്നുവരിക്കയും നരതുരഗതതിരുധിരനദികളിലൊലി
ക്കയുംനാരദൻ കണ്ടുകൊണ്ടാടിചിരിക്കയും ഖഗനിവഹമഥരുധിര ജ
ലമതുകുടിക്കയുംകണ്ടശവംപിശാചാളിഭുജിക്കയും കനമകലുമതുകരു
തിവസുമതിഹസിക്കയുംകാണികൾനാരായണെതിജപീക്കയും ഘന
ഗളിതജലസദൃശശരനിരപൊഴിക്കയും ഖഡ്ഗപാതംചതുരന്മാർകഴിക്ക
യുംനിശിതതരവിശിഖഭയപരവശമൊളിക്കയും നിൎഭയന്മാരതുകണ്ടു
പഴിക്കയുംകരവിഗളദരിഗളരിഗളതലമറുക്കയും കണ്ഠംമുറിഞ്ഞുതല
കൾതെറിക്കയുംചപലതരമതിചതുരവരഗുണമറുക്കയും ചാതുൎയ്യമൊടു
ചാപങ്ങൾമുറിക്കയുംചപലകളൊടുപമതകുമസിലതകളെൽക്കയുംചാ
പല്യമുള്ളവർകണ്ടുവിറക്കയുംസമരരസമതികൾനിജ സമരരൊടുമറു
ക്കയുംസാപജ്ഞമെഹീതിചെന്നുവിളിക്കയും രണകരണനിപുണത
രമപകരുണമാൎക്കയും രെണുകാപുത്രശിഷ്യൻപ്രമൊദിക്കയുംമധുമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/278&oldid=185568" എന്ന താളിൽനിന്ന് ശേഖരിച്ചത്