Jump to content

താൾ:CiXIV280.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം

ഹരിഃശ്രീഗണപതയെനമഃഅവിഘ്നമസ്തു

ശുകതരുണിജനമണിയുമണിമകുടമാലികെ ചൊല്ലെടൊചൊ
ല്ലെടൊകൃഷ്ണലീലാമൃതം സുഖവിഭവമതിലധികമിഹനഹി നമുക്ക
ഹൊ ദുഃഖങ്ങളുൾക്കാംപിലൊക്കനീങ്ങിതുലൊം മധുരപരിണതകദ
ളിഫലമധുഗുളാദിയും ഭക്ഷിച്ചിരുന്നുതെളിഞ്ഞപറയെണം— അമരപ
രിവൃഢനമരപതിസുതസൂതനാ യാചരിച്ചീലയൊസാരത്ഥ്യവെല
യും അവിടമറിവതിനുപറെകഴകിനൊടുശാരികെ ആത്മശുദ്ധിപ്രദം
ഭക്തിമുക്തിപ്രദം— പലപകലുമിരവുമതുഭുജഗപതിചൊൽകിലുംഭാര
തായൊധനംപാതിയുംചൊല്ലുമൊ കുതുകമതിലധികതരമകതളിരിലെ
ങ്കിലൊ കൂറീടുവൻകുറഞ്ഞൊന്നുചുരുക്കിഞാൻ— അഘമകലുമഖില
ജഗദധിപതികഥാമൃത മാജീവനാന്തംമുഷിച്ചിലുണ്ടായ്വരാ പകലിര
വുപദകമലമകതളിരിൽനണ്ണുകിൽ പംകജാക്ഷൻ കനിഞ്ഞെന്തുചെ
യ്യാത്തതും ഭവമരണഭയവിഹതിവിരവൊടരുളീടുവാൻ ഭക്തവാത്സ
ല്യമീവണ്ണമില്ലാൎക്കുമെ — അജനമലനമൃതമയനഖിലജഗദീശനാമംബു
ജാക്ഷൻപിറന്നീടിനാൻകൃഷ്ണനാ യസുരവരരധികശഠരവനിപതി
വീരരാ യത്യന്തദുഷ്ടരായുത്ഭവിച്ചീടിനാർഅവനിഭരമകലുവതിനവർ
കളെയൊടുക്കുവാ നാദിദെവൻ മുതൃത്താനൊരായൊധനം — കുരുപതി
കളിരുപുറവുമൊരുമയൊടുപൊരിനായ്ക്കൊപ്പിട്ടുയുദ്ധകൊലാഹലംകൂട്ടി
നാർ കരിതുരഗരഥനികരവിവിധകാലാൾപ്പടെ ക്കറ്റമില്ലാതൊളം
കൊറ്റുമുണ്ടാക്കിനാർ — അവനിവരരവരവർകളിരവുപകൽവാഴുവാ
നാവാസശാലയുംകെട്ടിയുണ്ടാക്കിനാർ അരുമറകളരിമയോടുവകവ
കതിരിച്ചവ നായൊധനൊദ്യമംകണ്ടെഴുനെള്ളിനാൻ വിഗതനയ
നനൊടമുനിനിജതനയനാകയാൽവെണ്ടാരണംവിലക്കീടുകെന്നൊ
തിനാൻ നൊടിയിടയിലടൽപൊരുതുശഠരറികതവതനയർ നൂറുംമ
രിക്കുംഭവാനിരിക്കുംവൃഥാസമരദരിശമനമതിനു നയനമിഹനൽക
വൻ താല്പരിയംനിനക്കുണ്ടെംകിൽമന്നവ നയനരഹിതനുമതിനുമു
നിയൊടുചൊല്ലീടിനാൻ നാഥനമുക്കുകെൾക്കെന്നിവെണ്ടാരണം
അതുപൊഴുതുമുനിവരനുമറിവതിനുസഞ്ജയ നാക്കിനാൻദിവ്യമാമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/275&oldid=185565" എന്ന താളിൽനിന്ന് ശേഖരിച്ചത്