താൾ:CiXIV280.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൦ ഭീഷ്മം

ക്ഷണംചൊല്ലുവാൻ മറകളുടെമറപൊരുൾകകളറിവതിനുചതുരനാം
മാമുനിശ്രെഷ്ഠനുംപൊയ്മറഞ്ഞീടിനാൻ കരബദരസമമഖിലഭുവന
മപിസഞ്ജയൻ കണ്ടുകൌതൂഹലംപൂണ്ടുമെവിടിനാൻ അരചനതു
പൊഴുതുനിജസചിവനൊടുചൊല്ലിനാ നറിവതിനുസഞ്ജയചൊല്ലു
ലൊകൊത്ഭവം സുരമനുജഖഗഭുജഗമൃഗപശുതൃണാദ്യമാം സൃഷ്ടിയും
കാലചക്രഭ്രമപ്രാപ്തിയുംവിവിധതമവിലസദധിപതിവിമലലീലയും
വിശ്വകാൎയ്യങ്ങളുംലൊകയാത്രാദിയും പരനമലനജനഖിലഭുവനപ
തിചെയ്തതും വൎത്തമാനങ്ങളുംമെലിൽഭവിപ്പതും സരിദവനിവനശി
ഖരിജലധിപരിമാണവും ത്രിഭുവനവിഭാഗവും ദിഗ്വിശെഷങ്ങളും
പ്രിയസചിവനവനിപനൊടാശുചൊല്ലീടിനാൻ പിന്നെയുംവൎത്ത
മാനംപറഞ്ഞീടിനാൻ ദിതിജവരരവനിയതിലവനിപരരായതും ദി
വ്യനാമീശ്വരൻകൃഷ്ണനായ്വന്നതും കലിപുരുഷകരനഖിലനൃപതികുല
നാശനൻ കശ്മലൻത്വത്സുതനായിപ്പിറന്നതും അറികകളെകഴൽമ
നസിസുഖമൊടിരിമന്നവ ആനന്ദമൂൎത്തിയെസെവിക്കസന്തതംസര
സമിതിസചിവനതിസരഭസംചൊന്നതു താല്പരിയത്തൊടുകെട്ടു ന
രവരൻ അറിവതിനുവിരവിനൊടുപറെക നീയിന്നിയുമാത്മജന്മാർ
പടക്കൊപ്പുകൾസഞ്ജയ പുനരവനുമരചനൊടുപുതുമയൊടുചൊല്ലി
നാൻ പൂരുവംശൊത്ഭവന്മാരായമന്നവർ തകിൽമുരശുപറപടഹതു
ടികളൊടുശംഖവും തമ്മിട്ടവുംനക്രമദ്ദളംവീണയും മധുരതരമൃദുലരസ
നിനദകുഴൽകാഹളം മറ്റുശൃംഗങ്ങളിടക്കയുടുക്കുകൾ പെരിയരഥമ
ലറിവരുമളവരിയഘൊഷവും പെയ്തമദത്തൊടുകുംഭികൾനാദവും തു
രഗവരഖുരനികരപരിപതനധൂളിയും തുള്ളുന്നകാലാൾ നിലവിളി
ഘൊഷവും നരപതികളരിമയൊടുതെരുതെരവലിച്ചുടൻ നാദംവ
ളൎക്കുംചെറുഞാണൊലികളും ത്രിഭുവനവുമതുപൊഴുതു വിറയലൊ
ടുചെൎന്നുതെ തീൎത്തുപതിനൊന്നുകൂട്ടമക്ഷൌഹിണി കുടതഴകൾ
ചമരികൊടിയുംകൊടിക്കൂറയും കൊലാഹലമെന്തുചൊലാവതൊ
രണെ പരശുധരമുനിവരനുസമനരിയഭീഷ്മരും ഭാൎഗ്ഗവശിഷ്യ
ൻഭരദ്വാജപുത്രനും കുരുനൃപതിപരനുമിളയവർകൾഭഗദത്തനും കൂ
റുള്ളഭൂരിശ്രവാകൃതവൎമ്മാവും ഗുരുകൃപരുമധികതരബലമുടയസൌ
ബലൻ ക്രൂരതയെറും നിശാചരവീരരും ഗുരുതനയ നരികൾ
കുലമറുതികരുതീടുവൊൻ കൂടത്രിഗൎത്താദിസിന്ധുഭൂപാലരും— ക
ടലൊടടൽകുരുതുമൊരു കടലൊടുസമാനമാ യ്ക്കാണായിപാണ്ഡ
വൻമാർപടക്കൂട്ടവും നരകരിപുനളിനദള നയനനഖിലെശ്വ
രൻ നാരായണൻപരൻ തെരിൽകരെറിനാൻ അമരപതിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/276&oldid=185566" എന്ന താളിൽനിന്ന് ശേഖരിച്ചത്