താൾ:CiXIV280.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൨൭൯

രാവല്ലഭൻതാനുമരുൾചെയ്തുഅമരകുലവര വസുഗണാധിപന്മാരുടെ
അംശമായുത്ഭവിച്ചുണ്ടായഭീഷ്മരെ അമരിലരുതസുരസുരനികരമൊ
രുമിക്കിലുമാൎക്കുംജയിക്കരുതെന്നറിമന്നവ പരശുധരനരചർകുലമ
ടയവെന്നീടുവൊൻപണ്ടെതിൎത്തന്നുതൊറ്റാനറിഞ്ഞീലയൊ വിബു
ധനദിയുടെതനയനടിമലരിണക്കൽനീ വീഴ്കയുധിഷ്ഠിരവെണംജ
യമെങ്കീൽ കരബലമൊടവനൊടെതൃപൊരുതുജയമാൎക്കുമെ കാലാ
ത്മജാജയിപ്പാൻപണിതെറുനീ ത്രിപുരഹരസുരദിതിജജനവുമൊരു
മിച്ചുടൻധീരതയൊടെതൃത്താലുംജയംവരാ ശരണമിഹചരണതലസ
രസിരുഹമെന്നിയെ ശന്തനുജനെചെന്നുവന്ദിക്കവൈകാതെ മധുര
തരമധുമഥനവചനമതുകെട്ടുടൻ മഹിതഗുണഗണമുടയ പിതൃപതി
ജനാദരാൽ സുഹൃദനുജസഹിതനടിമലരിണവണങ്ങിനാൻ സുഹൃദ
ധിപനമരനദിസുതനുമരുളിച്ചെയ്താൻനരകഹരദുരിതഹര മുരമഥന
മധുമഥനനാരദസെവിതനാരായണഹരെ നിഗമമയനിഖിലജഗ
ദവനഹൃദിസംഭവനിഷ്കളനിൎഗ്ഗുണ നിശ്ചല നിൎമ്മലനിരതിശയനി
രുപമനിരഞ്ജനനിരാധാരനിത്യന്നിരാമയനീരജലൊചന നിയമപ
രജനഹൃദയനിലയനനമൊസ്തുതെ നീചജനാന്തകനീതിസ്ഥിതികര
നിഖിലനിശിചരനിവഹശമനപരദൈവമെ നീരദവൎണ്ണനിരുപ
മനിൎമ്മലനിവസമമഹൃദിസതതമതിനുതൊഴുതീടിനെൻ നിളാകുചാ
ഭൊഗമെളാഭരണമെ നിജചരണനളിനനതജനസുഖപരായണ
നിത്യംനമൊസ്തുതെനിത്യംനമൊസ്തുതെ പിതൃപതിജപവനസുതപി
ബുധപതിസുതനകുലവീരവീരശാസ്ത്രാൎത്ഥസിദ്ധാന്തസഹദെവ വരികവ
രികരികിലിനിവരുവതിനുകൎമ്മമൊവാസുദെവൻ നിയൊഗിക്കിലെ
യുള്ളതെഭവതുസുഖമപിചയുധിവരികഭവതാംജയം പാൎത്ഥാദികളെ
സുഖമല്ലിയെല്ലാൎക്കും നിശിതമസിരഭസതരമിവിടെവരുവാനഹൊ
സന്താപമെതാനുമുണ്ടാകയല്ലല്ലീ നദിതനയനയവചനനശമനദ
ശാന്തരെനന്ദിച്ചജാതശത്രു ക്ഷിതീശൻ ചൊന്നാൻ ഗുരുനിവഹകരു
ണയൊടുകുരുകുലമൊരുക്കിഞാൻ കൂടലർകാലനായ്നാടുവാണീടുവാൻ
കൊതിമനസിപെരുതുമമതിരുമനമതിന്നിനി കൂടത്തുണക്കിലെവ
ന്നുകൂടൂദൃഢംതരികമമവരമതിനുശരണമരുണാഘ്രിതെ സന്തതമെന്നു
കുന്തീസുതൻചൊല്ലിനാൻ അലമലമിതതിനെളുതു കളകയിവിഷാദ
വുംആശുനിങ്ങൾക്കുജയംവരുംനിണ്ണയം ശൃണുശമനതനയപുന
രതിനൊരുപദെശവുംശൂരനാമൎജ്ജുനനാവതില്ലെതുമെ ദ്രുപദനരവര
തനയനായശിഖന്ധിയെ തൂമയൊടൎജ്ജുനനെന്നൊടെതൃക്കുമ്പൊൾ
പൊരുവതിനുമമനികടഭുവിഝടുതിനിൎത്തുവിൻ പൊൎക്കളംതന്നിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/285&oldid=185575" എന്ന താളിൽനിന്ന് ശേഖരിച്ചത്