താൾ:CiXIV280.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൨൮൩

ക്കിതുകൈനിലവ്യഥയുമു രുഭയവുമപജയമവശതകളുംവീളാതവണ്ണം
പരിഭവംവന്നതുംകരുതിയൊഴുകിനനയസലിലമൊടുകൈനിലകൌ
രവസൈന്യവുംപുക്കിരുന്നിടിനാർ ഉഷസിപുനരപരദിനമിരുപുറ
വുമുള്ളവരുറ്റടുത്തീടീനാർശന്തനുപുത്രനെതരുവിനിഹവിരവിനൊ
ടുജലമമലമാദരാൽദാഹമുണ്ടെറ്റമെന്നാൻനദീന്ദനൻ വിമലതര
സലിലമൊടുവിവിധതരഭക്ഷ്യവും വെഗെനകൊണ്ടുചെന്നാൻ ദുരി
യൊധനൻവിമലമിദമശുഭമരുതരുതുദുരിയൊധന വീരവിജയവി
രിയനീർനൽകെന്നാൻപുനരവനുമഥസദയമടിമലർവണങ്ങിനാൻ
പൊരാളിപാൎജ്ജന്യമസ്ത്രംപ്രയൊഗിച്ചാൻ ഗഗനസരിദമലജലമ
ഴകൊടുകൊടുത്തവൻഗംഗാതനയനുദാഹവുംപൊക്കുനാൻ പുകൾ
പെരിയപുരുഷമണിനീയെപുരന്ദരപുത്രാഭുജബലമുള്ളഭൂപാലകസു
ചിരമവനിയി ലധികസുഖമൊടുവസിക്കനീ സൂക്ഷിച്ചുകാണ്കസു
യൊധനനീയിവവിരവിനൊടുമൊരുമയൊടു മരുവുകപിണങ്ങാതെ
വെണ്ടാവിരുദ്ധംനശിക്കെഫലംവരൂ അതിനുകുരുപതിയുമനുവാദമി
ല്ലായ്കയാലങ്ങുമിങ്ങുംപിരിഞ്ഞാശുവാങ്ങീടിനാർ അഥതരണിതന
യനടിമലരിണവണങ്ങിനാനൻപൊടു ഗംഗാതനയനുംചൊല്ലിനാ
ൻതവസഹജരറികപൃഥയുടെതനയരാകയാൽ താപംകളഞ്ഞുനീയങ്ങു
ചെന്നീടെടൊകഥകളകതളിരിലിതുവിദിതമഖിലംമയാ ഗാന്ധാരിപു
ത്രനെവെറിടുന്നീലഞാൻ സമരഭുവിജയമതിനുവരികശുഭമാശുമെ
സന്താപനാശനശന്തനുനന്ദന ഭ്രമമറികവരുവതിനുവിഷമമതുഭാ
സ്കരെ ഭ്രാതാക്കളെവധം ചെയ്കയുംവെണ്ടീല വെണമെന്നാകിൽ
പൊരുതുവീൎയ്യസ്വൎഗ്ഗം വീരാവരികനിനക്കെന്നതെവെണ്ടു തൊഴതവ
നനുജ്ഞയുംവാങ്ങിവാങ്ങീടിനാൻ ചൊല്ലുവാനാവതൊപിന്നെടമെ
ന്നാലെന്നുല്ലാസമൊടിരുന്നാൾനൽക്കിളിമകൾ. ... ... ...

ഇതിശ്രീമഹാഭാരതെ ഭീഷ്മപൎവ്വം

സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/289&oldid=185579" എന്ന താളിൽനിന്ന് ശേഖരിച്ചത്