Jump to content

താൾ:CiXIV280.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൨൯൫

വാക്കുകൾചൊന്നൊരനന്തരം ചിത്തംതെളിവാനിതിഹാസവുംചൊ
ന്നാൻ പണ്ടുമഹീപതിയാകിയസൃഞ്ജയ നുണ്ടായിതുസുതനെത്ര
യുമാദരാൽ നാരദൻതന്റെവരപ്രസാദത്തിനാൽ ചാരുകുമാരനാ
യുള്ളവൻതന്നുടെ മൂത്രപുരീഷങ്ങൾപൊലുംകനകമാ യാസ്ഥാകല
ൎന്നുമരുവുന്നതുകാലം ദുഷ്ടർവധിച്ചാരടവിയിൽനിന്നതി കഷ്ടംമഹീ
പതിക്കുണ്ടായിദുഃഖവും സൃഞ്ജയൻതന്നുടെശൊകംകളെവതി നഞ്ജ
സാനാരദൻതാനുമെഴുനെള്ളികെൾക്കമഹീപതെദുഃഖംകളെകനീചാ
ക്കില്ലയാതവരാരുമില്ലൊൎക്കെടൊ ഭൊഷ്കല്ലധാതാവുനിൎമ്മിച്ചമൃത്യുവി
ൻ പൊക്കലകപ്പെടുമെവരുംനിൎണ്ണയം പണ്ടുപലഗുണമുണ്ടായമന്ന
വ രുണ്ടയിതുപതിനാറുപെരൂഴിയിൽ അന്തകൻതന്നെയുംവെല്ലാമ
വർകളു മന്തരമെന്നിമരിച്ചാരറികനീ മുൻപിൽമരുത്തൻസഹൊ
ത്രനുമംഗനും വൻപനൌശീനരൻരാമൻതിരുവടി നല്ലഭഗീരഥൻ
താനുന്ദിലീപനും മാന്ധാതാവൊടുയയാതിമുചുകുന്ദൻ അംബരീഷ
ൻശശവിന്ദുമഹീപതി അന്തിനാരൻഭരതൻ പൃഥുഭാൎഗ്ഗവൻ അന്ത
മില്ലാതപുകഴുള്ളമന്നവ രെന്തഹൊചെയ്തതെന്നൊൎക്കെടൊസൃഞ്ജയ
നാരദനെവംപറഞ്ഞുമറഞ്ഞപൊ താറിമഹീപതിതന്നുടെദുഃഖവുംനീ
യുംകളെകഴൽധൎമ്മജനിൎമ്മല നീയറിയാതവയില്ലെന്നുനിൎണ്ണയം എ
ന്നരുൾചെയ്തുമറഞ്ഞുമഹാമുനി മന്നനുശൊകവുമൊട്ടുകുറഞ്ഞതാ യ്ദെ
വകിദെവിതിരുമകൻതാനുമാ യ്ദെവരാജാത്മജൻവൈരികളെവെ
ന്നുവെഗെനസായാഹ്നനെരത്തുഴറിനാൻ പൊകെന്നുചൊല്ലിത്തി
രിച്ചാനതുനെരംകണ്ടവർകണ്ടവർമണ്ടുന്നതുകണ്ടും കണ്ടുശകുനപ്പിഴ
കളതുകൊണ്ടും ഇണ്ടലകതാരിലുണ്ടായതുകൊണ്ടുകൊണ്ടൽനെർവൎണ്ണ
നൊടിങ്ങിനെചൊല്ലിനാൻ അങ്ങുവലിയൊരുനാശംപിണഞ്ഞിതു
മംഗല മൂൎത്തെമധുരിപൊമാധവഎല്ലാമറിഞ്ഞിരിക്കുന്നമല്ലാരിയും മെ
ല്ലവെചൊല്ലിനാനല്ലലൊടുംതദാ നാശങ്ങളുണ്ടാംരണത്തിംകലെംകി
ലുംനാശം നൃപനെതുമില്ലെന്നുനിൎണ്ണയം ഇത്ഥമന്യൊന്യം പറഞ്ഞു
വിഷാദിച്ചു സത്വരംകൈനിലപുക്കൊരനന്തരം വൃത്രാരിപുത്രനു
പുത്രന്മരിച്ചൊരു വൃത്താന്തമത്യാകുലത്തൊടുകെട്ടപൊ തുൾത്താരി
ലുണ്ടായദുഃഖംപറവതി നിത്രിലൊകത്തിംകലാൎക്കുമാമല്ലെടൊ മൊ
ഹിച്ചുഭൂമിയിൽവീണുകിരീടിയുംമൊഹൈകനാശനനാകിയകൃഷ്ണനും
സ്നെഹപരവശനായവൻതന്നുടെ ദെഹമെടുത്തുമുറുകത്തഴുകിനാൻ
കെഴുന്നിതുചിലബന്ധുക്കളാകുലാൽ വീഴുന്നിതുചിലരൊടുന്നിതുചി
ലർ തങ്ങളെത്താഡിച്ചുമൊഹിച്ചിതുചില രിങ്ങിനെസൎവരുംകെഴുന്ന
തുനെരം കണ്ണുമിഴിച്ചുതിരുമുഖവുംനൊക്കി വിണ്ണവർകൊന്മകൻകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/301&oldid=185591" എന്ന താളിൽനിന്ന് ശേഖരിച്ചത്