വിജ്ഞാന മഞ്ജരി
വിജ്ഞാന മഞ്ജരി (1880) |
[ 3 ] IRUVATHUNALU VRUTTAM
AND
VIJNANA MUNJARI
THE
Poetical and Prose Portions
OF THE
MALAYALAM TEXT
FOR THE
MATRICULATION EXAMINATION
1880.
CALICUT.
PRINTED AT THE MINERVA PRESS
1880. [ 5 ] രാമായണം
ഇരുവത്നാലു വൃത്തം
ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു.
ഒന്നാം വൃത്തം.
൧. വെണ്മതികലാഭരണനംബികഗണെശൻനിൎമ്മല ഗു
ണാകമല വിഷ്ണു ഭഗവാനും നാന്മുഖനു മാദികവിമാതുഗുരു ഭൂത
ർ നന്മകൾ വരുത്തുക നമുക്കു ഹരിരാമ
൨. ഉത്തമപുരാണ പുരുഷന്റെ ചരിതാനാമുത്തമമിതാദി
രഘുനായക ചരിത്രം ഭക്തിയൊടുചൊല്ലുവതി നിന്നുതുനിയു
ന്നെ ന്മുക്തിപദ മെകുവതിനാശു ഹരിരാമ.
൩. രാക്ഷസ കുലാധിപതി രാവണ ഭൂജൊഷ്മാ തീക്കന
ലിൽ വീണുഴലുമത്രിദശപാളി പാൽക്കടലിൽ മെവിനപുരാണ
പുരുഷ്ണന്റെ കാക്കലടിപെട്ടുഭൂവി വീണുഹരിരാമ.
൪. മാധവജയിക്കമധു സൂദനജയിച്ചീ ടാധിശമനായഭവ
നീലഘനധാമൻ സാധുജനപാലനനിബൊധഗിരമസ്മാൻ
പാഹിജഗദീശ്വര നമൊസ്തു ഹരിരാമ.
൫. ഇത്ഥമമര സ്തുതികൾകേട്ടുപുരുഷാണാ മുത്തമനുണൎന്നു
ഫണിമെത്തമെലിരുന്നു ഹന്തഭവതാഗമന കാരണമമൎത്ത്യാ
സ്സാംപ്രതമിദം കിമതി ചൊൽകഹരിരാമ
൬. സാക്ഷിഭവതാവിദിത മിങ്ങുകിമിദാനീം സൂക്ഷ്മതനു
വായഖില ജനൂഷനിവാസ ൟ ക്ഷണ കലാചലന മാത്ര
തയിൽ വിശ്വം തീൎക്കതവ വൈഭവമിതെന്തു ഹരിരാമ.
൭. ആപദി ഭജന്തിനഭജന്തി സുലഭേൎത്ഥെ തപാമകരുണാ
വരദകാമവിവശായെ കെവലസുഖായനഹിതന്ന വിദിതം
കിംതദ്വദി ഹതെവയ മപീശഹരിരാമ.
൮. കേൾക്കമമവാക്യമരി സുദനതവാജ്ഞാ വാൎത്തപറയൂ
1 [ 6 ] ന്നു ദശകന്ധരദുരാത്മാ രാക്ഷസനടക്കിഭുവനത്രയ മശെഷം
രൂക്ഷതഭയംകരമവന്നുഹരിരാമ.
൯. ശങ്കരനവന്നുവരമെകിയതു മൂലം ശങ്കഭഗവാനയുമ
തില്ലവന്നുനൂനം തൻകരതലൈ രചല സഞ്ചലനഹെതൊസ്സം
ങ്കട മവന്നധിക മെകിഹരിരാമ.
൧൦. വിക്രമനിധെശൃണു പരാക്രമമവന്റെ ധികൃതമഹെ
ന്ദ്ര നവനെ ത്തിയദശായാം വക്ഷസിപിടിച്ചുവര വച്ചുമുഹുർ
ച്ചൊ ദിക്കരികൾ കൊമ്പുകളൊടിച്ചുഹരിരാമ.
൧൧. മല്പദമടക്കിയവനച്യുതഭവാനാൽ ദത്തമപിവൃത്തി
വദ കല്പിതമവന്നാ യ്വയ്ക്കണമവന്നശമന മഗ്നികരിയാതെക
ത്തണമധൊഭുവി തെളിഞ്ഞുഹരിരാമ.
൧൨. കൊല്ലുവരിനൊക്കെ യമനങ്ങവമുറിപ്പാൻ വല്ലഭമെ
ഴുംനിതൃതി പാശികഴുകാനും മുല്ലമല രാദികളറുപ്പതിനു മെല്ലെ
നല്ലപമാനനെ വഴങ്ങീഹരിരാമ.
൧൩. എട്ടുദിശിദീപമവ നഷ്ടമണിനാഗം കഷ്ടമിതു കേ
ട്ടുപണി പെട്ടുഫണിരാജൻ പൂട്ടറപ്പതിനു വൈശ്രവണ
മാക്കീ ചട്ടമിതുദുഷ്ടനിശി ചാരിഹരിരാമ.
൧൪. സൂംഭശതശുംഭിത മഹാമണിപുരാഗ്രെ കുംഭമുഖരാ
ക്ഷസ ദുരുക്തിവശവൎത്തീ സൂംഭമയമായ്വസതി സംപ്രതിമ
ഹാത്മാ ജംഭരിപുതാനഗതി ഹന്തഹരിരാമ.
൧൫. വാസൂവമിതീശയമനെറിനടകൊള്ളും പൊത്തിനു
പിടിച്ചപിണി ചാടുകളിഴെപ്പാൻ ധൂൎത്തമതിവന്മര മിഴെപ്പ
തിനു ചെൎത്തു പെൎത്തുമൈരാവത ഗജത്തെ ഹരിരാമ.
൧൬. കാമവശനായവനുക്കറയിൽ വീണാൽ മാമകവി
ലാസിനികൾ കാലുഴികവെണം മെനകനനെപ്പതി നടിപ്പ
തിനു രംഭാ ഉൎവശിതിലൊത്തമ തളിക്ക ഹരിരാമ.
൧൭. സൂരികളെരാപ്പകൽ നടന്നു കരയിക്കും ശൌൎയ്യനി
ധി രാവണനുടെ ഭുജബലത്താൽ സൂൎയ്യനുമുദിച്ചുനിശി നെ
രെ നടകൊൾവാൻപാരമിയലുന്നു പണി നാഥഹരിരാമ.
൧൮. മെദിനിയിൽ മെവിനമഹീസുരവരാണാം വെദന
കളെനൂപുനരിന്നു പറവൂനാാംവെദികളിൽ നീളെനിണ മൂത്ത
വർമുടക്കീ യാഗയജനാദികളുമൊക്കെ ഹരിരാമ.
[ 7 ] ൧൯. നഷ്ടയജനാലതി വിശന്നരിയ കണ്ണും നട്ടുഭയ
മൊടുബക നഷ്ടിപിടിപെടും ദുഷ്ടരജനീചരദവാഗ്നിഘനധാ
രാ ദൃഷ്ടിമുന നൾകുക നമുക്കുഹരിരാമ.
൨൦. ദെവകളിതെവമരചെയൂളവുദെവൻ ദെവകളൊടേവ
മരുൾ ചെയൂജഗദീശൻ ദെവകളെമതി വിഷാദമിഹ യൂയം
വാനരകുലെ ഭുവി പിറക്കഹരിരാമ.
൨൧. ആശര കുലാധമപ ധായശൃണുവെധാ ദാശരഥി
യായുലകിൽ ഞാനിഹ പിറപ്പൻ നാശമകലും പുനരിതെവമു
രചെയുങ്ങാശു ഭഗവാനഥ മറഞ്ഞുഹരിരാമ.
൨൨. യൊജഗദിദം സൃജതി കാലഗുണ ശക്ത്യാ യൊജ
ഗദിദം സപദിപാതിപരമാത്മാ യൊജഗദിദം ഹരതിസൊയ
മഖിലെശൊ മെമനസിസംഭവതു നാഥഹരിരാമ.
൨൩. അല്ലല കറ്റീടുവതി നാശ്രിതജനാനാം വില്ലുമമ്പു
മായടവി തന്നിലെഴുന്നള്ളി ചൊല്ലെഴുന്ന രാവണനെ ക്കൊ
ന്നരഘു നാഥൻ നല്ലതുവരുത്തുക നമുക്കുഹരിരാമ.
൨൪. രാമഹരി രാമഹരിരാമഹരിരാമ രാമരജനീ ചരകുലാ
ന്തക തൊഴുന്നെൻ പ്രാണനകലും പൊഴുതു നിന്മഹിത രൂപം
കാണണമിനിക്കു തെളിഞ്ഞാശുഹരിരാമ.
[ 8 ] വിജ്ഞാനമഞ്ജരീ
പ്രഥമ ഭാഗം
ആവിയെയും ആവിയന്ത്രത്തെയും കുറിച്ചു
ൟശ്വരൻ ജഗൽ സൃഷ്ടിയിൽ പദാൎത്ഥങ്ങൾക്കു അത്ഭു
തകളായിരിക്കുന്ന ഓരൊശക്തികളെ കൊടുത്തിട്ടുണ്ട. മനുഷ്യ
രു തങ്ങളുടെ ആവശ്യങ്ങളെ നിൎവ്വഹിക്കുന്നതിനു ൟ ശക്തി
കളെ സ്വാധീനകളാക്കി ഉപയൊഗിച്ചാൽ മതി. ആയതു പ്ര
വൃത്തികൾ കൊണ്ടുവേണം. മനുഷ്യരുടെ അപ്രകാരമുള്ള സ
കല പ്രവൃത്തികളുടെയും തത്വം പദാൎത്ഥങ്ങൾക്കു ഏതു വിധമാ
യിട്ടെങ്കിലും ഉള്ള ചലനത്തെജനിപ്പിക്കുക ആകുന്നു. അതി
നുദൃഷ്ടാന്തം, മൺവെട്ടിക്കു ഒരു ചലനത്തെ ജനിപ്പിക്കുന്നതി
നാൽമനുഷ്യരുപറമ്പു കിളക്കുകയും കുളംകിണറു മുതലായ‌്തു കു
ഴിക്കയും ചെയ്യുന്നു. ഉരലിൽ നെല്ലിട്ടു ഉലക്കക്കു ഒരു ചല
നത്തെ ജനിപ്പിക്കുന്നതിനാൽ നാം ആ നെല്ലിനെ കുത്തി
അരി ആക്കുന്നു. അരി, കൊതമ്പു, പയറു മുതലായ ധാ
ന്യങ്ങളെ രണ്ടുകല്ലുകളുടെ ഇടയിൽ ഇട്ടുമുകളിൽ ഉള്ള കല്ലുതിരിക്കു
ന്നതിൽ നാം അവയെ പൊടിച്ചുമാവാക്കുന്നു. ചകരിയിൽ ഒരു
ചലനത്തെജനിപ്പിക്കുന്നതിനാൽ നാം കയറുപിരിക്കുന്നു. ക
യറുപിടിച്ചു അച്ചിൽകൊള്ളിച്ചിരിക്കുന്ന തടിയിൽ ഒരു ചലന
ത്തെജനിപ്പിക്കുന്നതിനാൽ കടച്ചിൽ കാരൻ ഉളിപിടിച്ചു ഓരൊ
സാധനങ്ങളെ ഉണ്ടാക്കുന്നു. ൟ പ്രവൃത്തികളിൽ ഒക്കെയും
ചലനം മനുഷ്യരാൽ ജനിപ്പിക്കപ്പെട്ടതാകുന്നൂ— എന്നാൽമനു
ഷ്യൎക്കു പരിചയവും ബുദ്ധിശക്തിയും വൎദ്ധിക്കും തൊറും ൟ
ചലനത്തെ മറ്റു ശക്തികളെ കൊണ്ടു ജനിപ്പിക്കാവുന്ന താകു
ന്നു എന്നു അവൎക്കു മനസ്സിലായിട്ടു ജന്തുക്കളെയും വായുവി
നെയും ജലത്തെയും മറ്റും അതിനായി ഉപയൊഗിപ്പിക്കു
ന്നു. എങ്ങനെ എന്നാൽ, കുതിരകളെയും കാഴ്ചകളെയും മറ്റും
കൊണ്ടു വണ്ടി മുതലായവകളെ വലിപ്പിക്കുന്നു . വാണിയ
നു എള്ളിൽ നിന്നും എണ്ണഎടുക്കുന്നതിനു എള്ള ചക്കിൽ ഇട്ടു
[ 9 ] അവൻതന്നെ ചുറ്റിക്കുന്നത വളരെ അദ്ധ്വാനം ഉള്ളതാകു
ന്നു. ആയതുകൊണ്ടഅവൻ ഒരുകാളയെകെട്ടി ചക്കാട്ടുന്നു.
അപ്പൊൾഅവനു ശ്രമംകൂടാതെ അവന്റെ ഉദ്ദെശ്യംസിദ്ധ
മാകുന്നു. ൟ ലക്ഷ്യങ്ങളിൽ മനുഷ്യർ ജന്തുക്കളെ ഉപയൊ
ഗിപ്പിക്കുന്നു. വള്ളങ്ങൾക്കു ചലനത്തെ ജനിപ്പിക്കുന്ന
തിനു നാം കഴുക്കൊൽ ഊന്നുകയും നമ്പു തൊഴയുകയും തണ്ടു
പിടിക്കയും ചെയ്യുന്നു. അപ്പൊൾ ആ ചലനം നമ്മളാൽ
തന്നെ ജനിപ്പിക്കപ്പെട്ടതാകുന്നു. എന്നാൽ ചിലപ്പൊൾ വള്ള
ങ്ങൾക്കു ചലനത്തെജനിപ്പിക്കുന്നതിനു വള്ളങ്ങളിൽപാകെ
ട്ടിനാം കാറ്റിനെഉപയൊഗിപ്പിക്കുന്നുണ്ടു. അപ്പൊൾ കാറ്റി
ന്റെഠശക്തികൊണ്ടുവള്ളത്തിന്നു ചലനം ഉണ്ടാകുന്നതിനാൽന
മുക്കു അതിന്റെതല്ലതെറ്റാതെഅമരംപിടിക്കെണ്ടുന്ന ശ്രമംമാ
ത്രമെഒള്ളൂ. യൂറൊപ്പിൽഅനെകദെശങ്ങളിൽ വായുവിനെപല
യന്ത്രങ്ങളുടെയും പ്രവൃത്തിയിൽ സഹകരിക്കുന്നതിനായിഉപ
യൊഗിച്ചുവരുന്നുണ്ടു. നാം നെല്ലിന്റെപതിരു കളയുന്നതി
നു ഇതിനെ തന്നെ ഉപയൊഗിക്കുന്നുണ്ടു. എങ്ങനെ എന്നാ
ൽ നാം കുട്ടകളിൽ നെല്ലിനെ എടുത്തു നിഷ്പ്രതി ബന്ധമായി
വായുസഞ്ചാരം ഉള്ളസ്ഥലത്തിൽ കുറെഉയരത്തിൽ നിന്നു അ
തിനെ കീഴ്പൊട്ടുതട്ടുന്നു. അപ്പൊൾ കാറ്റു പതിരുകളെ ഒ
ക്കെയും നെല്ലിൽ നിന്നും വർപെടുത്തികളയുന്നു ൟ ല
ക്ഷ്യങ്ങളിൽ നാം വായുവിനെ ഉപയൊഗിക്കുന്നു. ജലത്തെ
യുമനെകയന്ത്രങ്ങൾക്കു ചലനത്തെ ജനിപ്പിക്കുന്നതിനായി
ഉപയൊഗിക്കുന്നുണ്ടു, ഒഴക്കുംഅരിവികളും ഉള്ളസ്ഥലങ്ങളിൽ ചക്രങ്ങളെവച്ചു അവയ്ക്കു ചലനംജനിപ്പിക്കുന്നതിനാൽ നൂലു
നൂൽക്കുകയും മറ്റുംമുതലായിഅനെക കാൎയ്യങ്ങൾസാധിക്കപ്പെ
ടുന്നു. ൟ ലക്ഷ്യത്തിൽ മനുഷ്യർ ജലത്തെ ഉപയൊഗിപ്പിക്കു
ന്നു. മെല്പറഞ്ഞതുകൊണ്ടു ൟശ്വരസൃഷ്ണങ്ങളായുള്ള പദാൎത്ഥ
ങ്ങൾമനുഷ്യൎക്കു എത്രമാത്രം ഉപയൊഗ മുള്ള പ്രയാകുന്നു എന്നു
ബൊധപ്പെടുംഎന്നാൽ ൟ പറയപ്പെട്ടസാധനങ്ങളിൽ ഒന്നും
സകലദെശ കാലാവസ്ഥകളിലും ഒരു പൊലെ നമുക്കു ഉപ
യൊഗിക്കപ്പെടുവാൻ കഴിയുന്നവയല്ല. എന്തെന്നാൽ കാളക
ളെയും കുതിരകളെയും മറ്റും കൊണ്ടുനാം വണ്ടിവലിപ്പിക്ക മുത
[ 10 ] ലായ കാൎയ്യങ്ങൾ ചെയ്യിക്കുന്നതിൽ അവ കുറെ നെരം കഴിയു
മ്പൊൾ ക്ഷീണിപ്പിച്ചുപൊകുന്നു, പിന്നെ അവയെ വിശ്രമി
പ്പിച്ചതിന്റെ ശെഷമെഅവയെ കൊണ്ടുവെല എടുപ്പിക്കുന്ന
തിനു പാടൊള്ളു. വള്ളത്തിനു പാകെട്ടിവിടുന്നതും മറ്റുംകാറ്റു
ള്ളപ്പൊഴെ ആകാവൂ. ജലം കൊണ്ടു ചക്രങ്ങളെ ചുററിക്കുന്ന
തു ജലത്തിനു ഒഴക്കുള്ളപ്പൊഴെ കഴിയൂ. അതുകൊണ്ടു ഇവയെ
ഒക്കെയും സാപത്രീകമായി ഉപപൊഗിക്കുന്നതിന്നു പാടില്ലാ
ത്തതിനാൽ അപ്രാരം ഉപയൊഗിക്ക ത്തക്കരായ ഒരു സാ
ധനത്തിന്നു ൟ ലൊകത്തിൽ ഏറിയ കാലമായി അപെക്ഷ ഉ
ണ്ടായിരുന്നു. അങ്ങനെ ഉള്ള ഒരു ദിവ്യസാധനമായിട്ടു ക
ണ്ടു പിടിക്കപ്പെട്ടതാകുന്നു ആവി. ആവിയുടെ അത്യത്ഭുതക
ളായ ശക്തികളെക്കുറിച്ചു ഒരു൨ലിയ വിദ്വാനായ യൂറൊപ്യ
ൻ ഇപ്രകാരം എഴുതിയിരിക്കുന്നു. “ൟ പദാൎത്ഥം അതിന്റെ
അപരിചെ്ശദ്ദ്യയായ ശക്തികൊണ്ടും അതിനെ നമ്മുടെ ആവ
ശ്യം പൊലെ ഏതു സാദ്ധ്യത്തിനെങ്കിലും ഭെദപ്പെടുത്തിഉപ
യൊഗിക്കുന്നതിനുള്ള ലാഘവം കൊണ്ടും അത്യാശ്ചൎയ്യകരമാ
യി തീൎന്നിരിക്കുന്നു. ഇതിന്റെ വൈചിത്ര്യത്തെ വിചാരിച്ചാ
ൽ സൂചിയെതപ്പി എടുക്കുന്നതിനും വലുതായവൃക്ഷങ്ങളെ പി
ളൎക്കുന്നതിനും ഒരുപൊലെ കഴിയുന്നതായ ആനയുടെ തുമ്പി
ക്കൈ ഏതും സാരമില്ലാ. ഇതിന്നു ഭംഗിയായി മുദ്രകൊത്തുന്നതി
നും കഠിനങ്ങളായ ലൊഹപിന്ധങ്ങളെ ധൂളിപ്രായമായിപൊ
ടിക്കുന്നതിൻം ലൂതാ തനൂപൊലെ കൊമളമായി ഒരുനൂലിനെ
നൂൽക്കുന്നതിന്നും അതിമഹത്തായയുദ്ധകപ്പലിനെപന്തുപൊ
ലെ ആകാശത്തിൽ ഉയത്തുന്നതിന്നും മൃദുതരങ്ങളായ ദുകൂലങ്ങ
ളിൽ കസവിടുന്നതിനും വലിയ കപ്പലുകൾക്കു നങ്കൂരങ്ങൾ
അടിച്ചുണ്ടാക്കുന്നതിനും, ഉരുക്കുകൊണ്ടുചെറിയ സൂചികളും
മറ്റുംനിൎമ്മിക്കുന്നതിനും കൊടുങ്കാററുകളുടെയും തിരമാലകളുടെ
യും ശക്തിയെ അതിവൎത്തിച്ചഭാരം കയറ്റിയ കപ്പലുകളെ അ
തി വെഗമായി സഞ്ചരിപ്പിക്കുന്നതിനും കഴിയും.“
ൟ അത്യത്ഭുതമായ പദാൎത്ഥത്തെയും അതിന്റെ ശക്തി
കളെയും ഗ്രഹിച്ച അവയെ മനുഷ്യൎക്കു ഉപയൊഗത്തിനു തക്ക
താക്കി ചെയ്തഒരുത്തൻ തനിച്ചു ആകന്നില്ല. അനെകബു [ 11 ] ദ്ധിമാന്മാർ അനെക കാലങ്ങളിൽ ശ്രമപ്പെട്ടാകുന്നു ൟ ആ
വിയുടെ ശക്തിയെ ഗ്രഹിച്ചത് ആവിയന്ത്രവും ഒരുത്തന്റെ
ശക്തിയാൽ നൂതനമായി കല്പിതമാകുന്നില്ല. അതു അനെക
ബുദ്ധിമാന്മാരാൽ ഓരൊ സമയങ്ങളിൽ ആലൊചിച്ച ഓ
രൊകൌശലങ്ങൾ ഉണ്ടാക്കി നിൎമ്മിക്കപ്പെട്ടതാകുന്നു. ഇങ്ങ
നെ അനെക ജനങ്ങൾ കൂട(ക്കൂടെ നവീനമായി അല്പം അ
ല്പം ഓരൊ പരിഷ്കാരത്തെ ചെയൂ ക്രമെണ ആവിയന്ത്രം ഇ
പ്പൊഴത്തെ സ്ഥിതിയെ പ്രാപിച്ചിരിക്കുന്നു. മനുഷ്യൎക്കും ഇ
തരപ്രാണികൾക്കം അത്യന്തം ക്ലെശകരങ്ങളായ അനെക
വെലകൾ അ ചിന്ത്യമായ ലാഘവത്തൊടുകൂടി നിൎവ്വഹിക്കത്ത
ക്കവണ്ണമാക്കിച്ചെയൂ ൟ മഹാ യന്ത്രത്തിന്റെ പ്രവൎത്തകളാ
യ ഉപകരണങ്ങൾ ഒക്കെയും ദയാലുവായിരിക്കുന്നു. ൟശ്വരൻ
നമുക്കുതന്നിട്ടുള്ളതാണന്നു നമുക്കു സ്മരണം ഉണ്ടായിരിക്കണം
അവ ൟശ്വരന്റെ അചിന്ത്യ ശക്തിയുടെയും അപരിമെ
യ ജ്ഞാനത്തിന്റെയും അപാരദയയുടെയും ചിഹ്നങ്ങൾ
ആകുന്നു. ജലത്തെ അഗ്നിസംയൊഗം ഉണ്ടാകുമ്പൊൾ അ
ധികമായി വ്യാപിക്കുന്നതിനു ശക്തി ഉള്ളതാക്കി ചെയ്കയൂ ൟ
ശ്വരൻ ആകുന്നുആയതു കൊണ്ടു ആവി എന്ന പദാൎത്ഥം വൃ
ക്ഷലതാദികൾക്കുദൊദാ സെചനാദികൾ ചെയ്യുന്നതു കൊ
ണ്ടുണ്ടാകുന്ന ഫലപുഷ്പാദികൾപൊലെതന്നെ നമുക്കു ൟശ്വ
രനാൽ ദത്തമായിട്ടുള്ളതാകുന്നു.
ആവിയുടെയും ആവിയന്ത്രത്തിന്റെയും സ്വരൂപ വി
വരണം ചെയ്യുന്നതിൽ പ്രഥമം രണ്ടു സ്വഭാവ സിദ്ധങ്ങ
ളായ തത്വങ്ങളെ പ്രതിവാദിക്കെണ്ടതു ആവശ്യകമാകുന്നു.
ഒന്നാമതു ദ്രവ്യങ്ങൾക്കൊ അല്ലെങ്കിൽ സ്ഥിരങ്ങൾക്കൊ
ഊഷ്മസംയൊഗം ഉണ്ടാക്കുമ്പൊൾ അവ ഒരു വികാസത്തെ
പ്രാപിച്ച അവയുടെ ആകൃതിക്കു പൂൎവ്വസ്ഥിതിയിലെക്കാൾ വ
ലിപ്പം സംഭവിക്കുന്നു. അതുകൊണ്ടു ഒരുതുടം വെള്ളമൊ അ
ല്ലെങ്കിൽ മറ്റു ഏതെങ്കിലും ദ്രവദ്രവ്യമൊ തണുത്തിരിക്കുമ്പൊ
ൾ എത്ര സ്ഥലത്തെ വ്യാപിക്കുമൊ അതിലധികം സ്ഥലത്തെ
ഊഷ്മസംയൊഗ മുണ്ടാകുമ്പൊൾ വ്യാപിക്കും
രണ്ടാമതു— ജലം തീയിൽ വച്ചു നല്ലവണ്ണം തെളക്കുന്ന [ 12 ] തു വരയും താപിതമായാൽ അതു ആവിയായി പരിണമിക്കു
ന്നു പിന്നെഅതു തെളയ്ക്കത്തക്കതായ താപം ഇല്ലാതെ ആ
യാൽ വെള്ളമായിത്തന്നെ പൂനശ്ച പരിണമിക്കുന്നു.
ആയതുകൊണ്ടു ആവി എന്നുവച്ചാൽ നല്ലവണ്ണം തെള
പ്പിക്കുന്നതിനാൽ അവസ്ഥാന്തരത്തെ പ്രാപിതമായ ജലമാ
കുന്നു ആവിക്കു മെൽ പറഞ്ഞ പ്രകാരമുള്ള വ്യാപനശക്തി ഉ
ണ്ടാകകൊണ്ടു പദാൎത്ഥങ്ങളിൽ ഇതിന്റെ ശക്തിയെ പ്രവൃ
ത്തിപ്പിക്കുന്നതു നമ്മുടെ ഇഛ്ശ പൊലെ കുറച്ചും അധികമായിട്ടും
ആകാവുന്നതാകുന്നു
ആവി *വായുപൊലെതന്നെ സ്വാഭാവികമായി രൂ
പരഹിതമായിട്ടുള്ളതാകുന്നു. എന്നാൽ വായു ആവിയെ അപെ
ക്ഷിച്ച് ശൈത്യമുള്ളതാകകൊണ്ടു അതിനൊടു സംയൊഗ മു
ണ്ടാകുമ്പൊൾ ആവിയുടെ ഏകദെശാംശം ജലമായി പരിണ
മിക്കുന്നതിനാൽ ആവി അപ്പൊൾ തദ്രൂപെണ ദൃശ്യമായിഭ
വിക്കുന്നു— ആയതുകൊണ്ടു ഒരു ആവിയന്ത്രത്തിൽ നിന്നു
വെളിയിൽ ഉന്മൊ ചിക്കപ്പെടുന്ന ആവി വായു സംയൊഗ
കാലത്തിൽ ശൈത്യം കൊണ്ടു ജലമായി പരിണമിക്കുമ്പൊ
ൾ അപ്രകാരം ഉണ്ടാകുന്ന അസംഖ്യജലശികരങ്ങളിൽ പ
കലിന്റെ വെളിച്ചം പ്രതിഫലിക്കുന്നതിനാൽ അവ അരി
വികൾ വീഴുന്ന ദിക്കിൽ കാണുന്നതുപൊലെ, ശ്വെത രൂപ
ങ്ങളായി കാണപ്പെടുന്നു- അനിവാൎയ്യയായ ൟ ശക്തിയെ
ഓരൊ ജലവിന്ദുവിലും നിഗൂഢമായി ഘടിപ്പിച്ചിരിക്കുന്നഅ
ചിന്ത്യ ശക്തിയായ ൟശ്വരന്റെ ചാതുൎയ്യത്തെ വിചാരി
ച്ചു നൊക്കിയാൽ ൟ ജഗൽ സൃഷ്ടിയിൽ യതൊന്നിനെയും [ 13 ] നിസ്സാരമെന്നു തളിക്കളയാൻ പാടില്ലാ എന്നു നമുക്കു ബൊ
ധപ്പെടും.
ആവികൊണ്ടു പദാൎത്ഥങ്ങളിൽ ചലനത്തെ ജനിപ്പിക്കു
ന്നതിനുള്ള യന്ത്ര പ്രകാരത്തെ സംക്ഷെപമായി പറയുന്നു.
പ്രഥമമായി ചലനം ജനിപ്പിക്കപ്പെടുന്നതു ഒരു കുഴലിനക
ത്തു പൊങ്ങുന്നതിനും താഴുന്നതിനും കഴീയുന്നതും ആ കുഴലി
ന്റെ ഉള്ളിൽ ഒരുവശത്തുനിന്നും ഒരുവശത്തെക്കു കാറ്റു കട
ക്കാതെ ഇരിക്കത്തക്ക വിധത്തിൽ ചെൎക്കപ്പെട്ടതും ആയ
ഒരു അടുപ്പിൽ ആകുന്നു. ആ കുഴലിന്റെ രണ്ടഗ്രങ്ങളും അട
ക്കപ്പെട്ടവയും ഒരു അഗ്രത്തിൽ കൂടി അതിന്റെ ഉള്ളിൽ ഇരി
ക്കുന്ന അടപ്പിന്റെ മദ്ധ്യത്തിൽ ഒരു യഷ്ടിദൃഢമായിയൊജി
പ്പിച്ചിട്ടുള്ളതും ആകുന്നു. ഇതിന്റെ രണ്ടറ്റങ്ങളിലും ചെറിയ
രന്ധ്രങ്ങളും അവയിൽ കൂടി ആവിയെ ഇച്ശപൊലെ ഉള്ളി
ൽ വിടുകയും വെളിയിൽ കളകയും ചെയ്യത്തക്ക വണ്ണം അവ
യ്ക്കു ചിലമൂടികളും ഉണ്ടു ഒരു ജലപാചക പാത്രത്തിൽ വെള്ളം
ഒഴിച്ചു തികത്തിക്കുമ്പാൾ ആ വെള്ളംആവിയായി പരിണ
മിച്ചു മെൽ പറഞ്ഞ കുഴലിനെയും ജലപാചക പാത്രത്തെ
യും തങ്ങളിൽ യൊജിപ്പിക്കുന്നതായ ഒരു നാളത്തിൽ കൂടി ആ
കുഴലിലെക്കു പ്രവെശിക്കുന്നു. ആവി ആദ്യം ആ കുഴലിന്റെ
ഊൎദ്ധ്വഭാഗത്തിൽ ഉള്ള രന്ധ്രത്തിൽകൂടി ഉള്ളിൽ പ്രവെശിച്ച
അകത്തുള്ള അടപ്പിനെ കീഴ‌്പൊട്ടെക്കു തള്ളുന്നു. ഉടനെ അ
ധൊഭാഗത്തിലുള്ള രന്ധ്രത്തിൽ കൂടി ആവി ഉള്ളിൽ പ്രവെശി
ക്കയും ഉൗൎദ്ധ്വഭാഗത്തിലുള്ള രന്ധ്രത്തിൽ കൂടി പ്രവെശിച്ച
ആവിവെളിയിൽ പൊകയും ചെയ്യുമ്പൊൾ ആ അടപ്പ മെ
ൽപ്പെട്ടെക്കു തള്ളപ്പെടുന്നു. പിന്നെ ഉടനെ ഊൎദ്ധ്വഭാഗത്തി
ൽ ഉള്ള രന്ധ്രത്തിൽ കൂടി ആവി ഉള്ളിൽ പ്രവെ ശിക്കയും അ
ധൊഭാഗത്തിൽ ഉള്ളരന്ധ്രത്തിൽ കൂടി പ്രവെശിച്ച ആവി
വെളിയിൽ പൊകയും ചെയ്യുമ്പൊൾ ആ അടപ്പ പുനശ്ച കീ
ഴ‌്പൊട്ടെക്കു തള്ളപ്പെടുന്നു. ഇപ്രകാരം ആവിമാറിമാറി ആ കു
ഴലിന്റെ രണ്ടുഭാഗങ്ങളിലും പ്രവെശ നിൎഗ്ഗമങ്ങളെ ചെയ്യു
ന്നതിനാൽ അതിന്റെ ഉള്ളിൽ ഉള്ള അടപ്പിനു അനവൎത്ത
മായി മെല്പൊട്ടും കീഴ‌്പൊട്ടും ഒരു ചലനം ജനിക്കുന്നു. യന്ത്രങ്ങ
2 [ 14 ] ളുടെ വിചിത്രങ്ങളായ ഘടനാപ്രകാരങ്ങളാൽ ൟ ചലനം ത
ന്നെ മറ്റു അനെക പ്രകാരെണ ഉള്ള ചലനങ്ങൾക്കു നിദാ
നമാക്കിചെയ്യപ്പെടുന്നു.
നൂൽ നൂൽക്കുന്നതിനുംതടി അറുക്കുന്നതിന്നും അച്ചടി
ക്കുന്നതിനുമറ്റും ഉള്ള യന്ത്രങ്ങൾ മെൽവിവരിക്കപ്പെട്ട പ്ര
കാരം ചലനത്തൊടു കൂടിയിരിക്കുന്ന ആവിയന്ത്രത്തിൽ ഘ
ടിപ്പിക്ക പ്പെടുന്നതിനാൽ ആവിയന്ത്രത്തിന്റെ ചലനം അ
വയിൽ സംക്രമിക്കുന്നതു കൊണ്ടു ആ വെലകൾ ഒക്കെയും
അത്യാശ്ചൎയ്യകരമായും പ്രത്യക്ഷമായി കണ്ടിട്ടില്ലാത്ത ആളുകൾ
ക്കു മനസ്സുകൊണ്ടു നിരൂപിക്കുന്നതിനു അശക്യമായും ഉള്ള
വെഗത്തൊടു കൂടി ചെയ്യപ്പെടുന്നു.
ആവിയുടെ ശക്തിയെ വളരെ കാലം മുമ്പിൽതന്നെചി
ലജനങ്ങൾ അറിഞ്ഞു ഓരൊനിസ്സാരങ്ങളായ ഉപയൊഗങ്ങ
ളെ ചെയ്തു വരുന്നു. എന്നാൽ ഇപ്പൊൾ അതുകൊണ്ടു സാ
ധിക്കുന്ന അത്യത്ഭുതങ്ങായ കാൎയ്യങ്ങൾക്കു അതിനെ സാധാ
രണമായി ഉപയൊഗിക്കത്തക്കവണ്ണമുള്ള ഉപായങ്ങളെ പ്രവ
ൎത്തിപ്പിച്ചത് ഏകദെശം നൂറ്റിച്ചില്ലാനം വൎഷത്തിനു മുമ്പെ
ജെംസവാട്ടഎന്നു പെരുള്ള ഒരു ഇംഗ്ലിഷ മനുഷ്യൻ ആകുന്നു.
ഇപ്പൊൾ ആവി യന്ത്രത്താൽ നമുക്കുണ്ടായിട്ടുള്ള സൌകൎയ്യ
ങ്ങളെ പരിഗണനം ചെയ്യുന്നത് അശ ക്യമാകുന്നു പ്രായെ
ണ നമ്മുടെ ആവശ്യസാധനങ്ങളിൽ പലതും ഇപ്പൊൾ ആ
വിയന്ത്രത്തിന്റെ ഉപയൊഗത്താൽ സാധിക്കപ്പെട്ടവ യാകു
ന്നു ൟ യന്ത്രത്തിന്റെ തന്നെ പ്രവൃത്തിക്കുന്ന നിദാന ഭൂത
മായ കോൾ എന്ന സാധനത്തെ ഭൂമിയുടെ ഉള്ളിൽ നിന്നും എ
ടുക്കുന്നത് ൟ യന്ത്രത്തിന്റെ ഉപയൊഗം കൊണ്ടു തന്നെ ആ
കുന്നു. നാം വാങ്ങിച്ച ഉടുപ്പുകളും മറ്റും തയ്ക്കുന്ന ശീലത്തര
ങ്ങളിൽ പലതും ആവി യന്ത്രത്തിന്റെ ഉപയൊഗത്താൽ നെ
യ്തു ഉണ്ടാക്കപ്പെട്ടതും ചായം ഇടപ്പെട്ടതും ആകുന്നു. നമുക്കു എ
ഴുതുന്നതിനുള്ള കടലാസുകൾ ഇതിനാൽ ഉണ്ടാക്ക പ്പെടുന്നു.
അനെകംപുസ്തകങ്ങളും വൎത്തമാനകടലാസുകളും ഇതിനാൽ
അച്ചടിക്കപ്പെടുന്നു. മനുഷ്യൎക്കു ദുൎഗ്ഗമമായുള്ള ഭൂഗൎഭത്തിൽ നി
ന്നും സ്വൎണ്ണങ്ങൾ മുതലായ ലൊഹങ്ങൾ ഇതിനാൽ എടുക്ക [ 15 ] പ്പെടുന്നു ആലൊഹങ്ങളെകൊണ്ടു നമുക്കുപയുക്തങ്ങളായ അ
നെക സാധനങ്ങൾ ഉണ്ടാക്കപ്പെടുന്നു.
ഇതു കൂടാതെ ആവിക്കപ്പലുകളാലും ആവിവണ്ടികളാലും
ജനങ്ങൾക്കുണ്ടായിരിക്കുന്ന സൌകൎയ്യങ്ങളെ നിൎവചിക്കാൻ
കഴിയുന്നതല്ലാ. ആവിക്കപ്പലുകൾ ഉണ്ടാകകൊണ്ടു യൂറൊപ്യ
ന്മാൎക്കു ദെശസഞ്ചാരത്തിനു എത്ര സൌകൎയ്യംവന്നിരിക്കുന്നു.
മുമ്പിൽ വാസ്കൊഡിഗാമ യൂറൊപ്പു ദെശത്തിൽനിന്നും പുറ
പ്പെട്ട പതിനൊന്നു മാസം കൊണ്ടു ഇൻഡ്യയിൽ വന്നു
ചെൎന്നത് അന്നുഒഅത്ഭുതമായി വിചാരക്കപ്പെട്ടിരിക്കുന്നു ഇ
പ്രകാരം ഒരുയാത്രപതിനഞ്ചുദിവസംകൊണ്ടു നിൎവ്വഹിക്കാവു
ന്നതായിരിക്കുന്നു. ൟ ആവിക്കപ്പലുകൾ ഇല്ലാതിരുന്നെങ്കിൽ
ഇൻഡ്യായിൽ പട്ടാളങ്ങളിലും മറ്റും ഉദ്യൊഗസ്ഥന്മാരായിരുന്ന
യൂറൊപ്യന്മാൎക്കു സ്വദെശത്തെക്കു പൊയി വരുന്നതിനു ഒരു
വൎഷത്തെക്കും മറ്റും അവധി വാങ്ങിച്ചും കൊണ്ടുപൊയാൽ അ
വിടെ എത്തി കുറെദിവസം സ്വസ്ഥമായി താമസിക്കുന്നതി
നു എട ഉണ്ടാകയില്ലായിരുന്നു.
റെയിൽ വണ്ടികൾ ഇപ്പൊൾ യൂറൊപ്പു ദെശത്തിലും
അമരിക്കാദെശത്തിലും സാധാരണമായി നടപ്പായിരിക്കുന്നു
ഇൻഡ്യായിൽ ഇപ്പൊൾ ഏകദെശം ൨, ൫൦൦ റെയിൽ
വണ്ടിപ്പാത തീൎന്നിട്ടുണ്ട്.
അതിൽ മദ്രാസ പ്രസിഡൻസിയിൽ ൭൦൦ മയിൽ ആ
യിട്ടുണ്ട്. ഇതുകൊണ്ടുള്ള പ്രയൊജനം നമുക്കു ഇപ്പൊൾ അനു
ഭവസിദ്ധമായിരിക്കുന്നു ഇപ്രകാരം റെയിൽ വണ്ടി നടപ്പാ
യിരുന്നില്ലെങ്കിൽ നമുക്കു മദ്രാസിലും മറ്റും പൊകുന്നതിനുള്ള
ശ്രമം എന്തായിരിക്കുമെന്നുള്ളത് ഇവിടെനിന്നും ചെറുകണ്ണൂർ
വരെ എത്തികൊള്ളുന്നതിനു ഇപ്പൊൾ ഉണ്ടാകുന്ന അദ്ധ്വാ
നം ഓൎത്താൽ അറിയാം.
ആവി വണ്ടികളുടെയും മറ്റും വെഗം, നമ്മുടെ ഇഛ്ശ
പൊലെ വദ്ധിപ്പിക്കുന്നതിന്നു കഴിയുന്നതാകുന്നു. അതിനുകാര
ണം മുമ്പിൽ പറയപ്പെട്ടിട്ടുണ്ടല്ലൊ ഇപ്പൊൾ ഇവിടെ ആവി
വണ്ടികൾ ഓടിച്ചു വരുന്നതിൽ വേഗത്തിന്റെ പരമകാഷ്ഠ
ഒരുമണിക്കൂറിനു ൬൦ മയിൽ ആകുന്നു സാധാരണ വെഗം.
2 [ 16 ] ഒരുമണിക്കൂറിനു ൧൫ മയിലിനു മെൽ ൩൦ മയിലിനക മായി
ട്ടാകുന്നു ഇപ്പൊൾ തിരുവനന്തപുരത്തിന്നും നാഗരു കൊവിലി
നും മദ്ധ്യെ ഒരുറയിൽ വണ്ടിപ്പാത ഉണ്ടായിരുന്നെങ്കിൽ നാഗ
രുകൊവിലിൽ വീടുള്ള ഒരു ഉദ്യൊഗസ്ഥനു ൧൦|| മണിക്കു ഊ
ണു കഴിച്ചു അപിടെ നിന്നും പുറപ്പെട്ട ഏകദെശം ൧൧|| മ
ണിക്കു ഇവിടെ കച്ചെരിയിൽ ഹാജരാകുന്നതിനുകഴിയും.
ഇപ്രകാരം ആവി എന്ന ഒരു മഹാ ശക്തി ഏതെല്ലാം
പ്രകാരത്തിൽ നമുക്കു സുഖസാധനമായിരിക്കുന്നു. എന്ന പ
രിഛ്ശെദിക്കാൻപാടില്ലാ ൟ മഹാശകതിയുടെ പ്രവൎത്തകങ്ങളായ
സാധനങ്ങളെ ഒക്കെയും ൟശ്വരൻനമുക്കു ധാരാളമായി ത
ന്നിരിക്കുന്നു. അവയിൽ മുഖുമായിട്ടുള്ളതു ജലമാണ അത ഭൂ
മിയിൽ സകലദിക്കുകളിലും യഥെഷ്ടമായി കിട്ടുന്ന ഒരുപദാ
ൎത്ഥമാകുന്നു വിറകും അപ്രകാരം തന്നെ.
ൟശ്വരൻ പഞ്ചഭൂതങ്ങളിൽ ജലത്തെയും തെജസ്സി
നെയും സൃഷ്ടിച്ചു ക്ഷണം മുതൽ തദനുബദ്ധയായിരിക്കുന്ന,
ഒരു ദിവ്യശക്തിയും പ്രത്യക്ഷമായി ഉത്ഭവിച്ചിരിക്കുന്നു. സൂ
ൎയ്യൻ തെജസ്സിനാൽ ഭൂഗതങ്ങളായ ജലങ്ങൾ താപിതങ്ങളാ
യിട്ടു ആവിയായി ആകാശത്തിൽ ആകൎഷിക്കപ്പെടുന്നു. അ
പ്പൊൾ തെജസ്സംയൊഗം കൊണ്ടു ജലം ആവിയായി പരി
ണമിക്കുന്നു. എന്നുള്ളതു സിദ്ധമാകുന്നുതദനന്തരം അവ ആ
കാശത്തിൽ മെഘങ്ങളായി ഭവിച്ച പൎവ്വതങ്ങളാൽ ആകൎഷി
ക്കപ്പെടുന്നു. അപ്പൊൾ ആവിയായിരുന്നതിനു പുനശ്ചശൈ
ത്യസംയൊഗം കൊണ്ടു അതുജലരൂപത്തെ പ്രാപിച്ചിരിക്കു
ന്നു. പിന്നെ അത ശൈത്യത്തിന്റെ ക്രമത്തെ അനുസരിച്ച
മഴയും മഞ്ഞും കരകങ്ങളും (ആലിപ്പഴം)മഞ്ഞുകട്ടിയും മറ്റും ആ
യിട്ടും തീരുന്നു മഞ്ഞും മഴയും മറ്റും ഭൂമിയിൽ സൎവത്രപതിക്കു
ന്നു എംകിലും അവ അധികമായിട്ടുണ്ടായിരിക്കുന്നത ഭൂമിയി
ൽ അധികം ഉയൎന്ന പ്രദെശങ്ങളിൽ ആകുന്നു- അവിടെ നി
ന്നും അവ അരിവികളും നദികളുമായിപ്രവഹിക്കുന്നുഇവ ഒ
ക്കെയും ആവിയുടെ ശക്തിയെ അപ്രത്യക്ഷമായി പ്രദൎശി
പ്പിക്കുന്നുണ്ട് അതിനെ ജനങ്ങൾ വളരെക്കാലമായി ഉപ
യൊഗിച്ചു വരുന്നും ഉണ്ട. അരിവികൾ വീഴുന്നിടത്തു ചില [ 17 ] യന്ത്രംവച്ച തടികൾ അറുക്കുകയും മറ്റും ഇപ്പഴും ചിരിദിക്കി
ൽ നടപ്പുള്ളതാകുന്നു, നദികളിൽ ജലപ്രവാഹം ഉണ്ടാകുമ്പൊ
ൾ വലുതായുള്ള തടികളും മറ്റും അതിൽ കൂടിഒഴുക്കി കൊണ്ടുവ
രുന്നുണ്ടല്ലൊ ഇതൊക്കെയും പരമ്പരയാ ആവിയുടെ ശക്തി
തന്നെആകുന്നു എന്തെന്നാൽ ൟ ശക്തിക്കു നിദാനം ജലം
ആവിയായിട്ടു ഉപരിഭാഗത്തിൽ ചെന്നു അവിടെനിന്നും സം
വിതമായിട്ടു അധൊഭാഗത്തിലെക്കു പ്രവഹിക്കുന്നതാണല്ലൊ
ഇപ്രകാരമുള്ള മൂലതത്വത്തെ പ്രമാണീകരിച്ചുതന്നെ ആകു
ന്നു— യൂറൊപ്യന്മാൎക്കു അഗ്നിസംയൊഗം കൊണ്ടുജലത്തെ ആ
വിയാക്കീട്ടു അതിന്റെ ശക്തികൊണ്ടു അനെകം അത്ഭുത കാ
ൎയ്യങ്ങളെ സാധിക്കുന്നത.
ഇവിടെ ആവിയുടെയും ആവിയന്ത്രത്തിന്റെയും സ്വ
രൂപത്തെ എത്രയും സ്ഥൂലമായും ചുരുക്കമായുമെ പറഞ്ഞിട്ടൊ
ള്ളു. ൟ പ്രമെയത്തെ ഒന്നിനെ കുറിച്ചു തന്നെ അനവധി പു
സ്തകങ്ങൾ പ്രവൎത്തിച്ചിരിക്കുമ്പൊൾ അനെക വിഷയങ്ങളെ
പ്രദിപാദിക്കുന്ന ൟ ഗ്രന്ഥത്തിൽ ൟ പ്രമെയത്തെ ക്കുറിച്ചു
ഇത്രമാത്രമല്ലാതെ പറയാൻ പ്രയാസമുള്ളതാകുന്നു.
ആരൊഗ്യത്തെയും ആരൊഗ്യരക്ഷയെയും കുറിച്ചു.
രൊഗ കാരണങ്ങളെ അറിഞ്ഞു അതുകൾക്കു അവകാ
ശം കൊടുക്കാതെയും, സ്വഭാവികമായ ദെഹസുഖത്തിനു അ
ല്പമെങ്കിലും വ്യത്യാസം ഉണ്ടെന്നു അറിഞ്ഞാൽ ഉടനെതന്നെ
അതിനു വെണ്ടുന്ന പ്രതിവിധികൾ ചെയ്തു ശരീര സ്ഥിതി
യെ യഥാപൂൎവം ആക്കി ചെയ്തുകൊണ്ടും ഇരുന്നാൽ എല്ലാവ
ൎക്കും പ്രായശഃ സ്ഥിരമായ ആരൊഗ്യത്തൊടുകൂടി ഇരിക്കാവു
ന്നതാകുന്നു- ദെഹസ്ഥിതിക്കു എത്രയും നിസ്സാരമായിട്ടെങ്കി
ലും ഒരു വ്യത്യാസം കണ്ടാൽ അതിനെ നിസ്സാരമാണെന്നുവി
ചാരിച്ചു ഗണീക്കാതെ ഇരിക്കരുത അപ്പൊൾ അതു എത്രെ
യും നിസ്സാരമായികാണപ്പെടും എംകിലും അതിനു അപ്പൊൾ [ 18 ] തന്നെ പ്രതിവിധി ചെയ്യാതെയിരുന്നാൽ ഒരുസമയം വലു
തായിരിക്കുന്ന ഉപദ്രവങ്ങൾക്കു കാരണമായിതീരും.
എത്രയും തുച്ശമായിരിക്കുന്ന ഒരുൎകായ്യം ചിലപ്പൊൾ പ
രമ്പരയാ ഏറ്റവും വലുതായിരിക്കുന്ന ഒരു കാൎയ്യത്തിന്റെ, നാ
ശത്തിനു ഹെതുവായി തീരും അതിനു ഒരു ദൃഷ്ടാന്തം എന്തെ
ന്നാൽ.
കീലഭ്രംശെനലുപൂം കിലതുരഗ ഖുരത്രാണ
മെതസ്യലൊപ നഷ്ടൊശ്വെ ഭഗ്നപാ
ദസൂരഗവിരഹിതൊ നിൎജ്ജിതൊവാഹിനീ
ശഃ സെനാന്യാസാവാഹിനാ സമരമപി
സമുൽ സൃജ്യ ദുദ്രാവസെനാ നഷ്ടംരാജ്യം
തദാസിദഖിലമിദമഥൈകസ്യ കീലസ്യലൊപാൽ.
ഇതിന്റെ അൎത്ഥം— ഒരു ആണി പൊയതിനാൽ കുതിര
യുടെ ലാട പൊയി അപ്പൊൾ കുതിരയുടെ കാലൊടിഞ്ഞു കു
തിരനശിച്ചുപൊയി. കുതിര ഇല്ലാതെ ആയപ്പൊൾ സെനാ
നായകൻ ശത്രുക്കളാൽ പിടിക്കപ്പെട്ടു. നായകൻ ഇല്ലാതെ ആ
യ്യപ്പൊൾ സെനായുദ്ധം ഉപെക്ഷിച്ചു പൊയ്ക്കളഞ്ഞു. അപ്പൊ
ൾ ശത്രുവിനു ആധീനമായി ഇതു ഒക്കെയും ഒരു ആ
ണിപൊയതിനാലാകുന്നു.
എന്നാൽ ചിലപ്പൊൾ യഥാസ്ഥിതമായിട്ടുള്ള ശരീര
സ്ഥിതിയിൽനിന്നു വ്യതിയാനം വന്നാൽ പൂൎവ്വസ്ഥിതിയി
ൽ ആകുന്നതു പ്രയാസ സാദ്ധ്യമായും ഒരുവെള അസാദ്ധ്യ
മായും സംഭവിച്ചെക്കും അപ്രകാരം സ്വാഭാവികദെഹസ്ഥി
തിയിൽനിന്നുംവ്യതിയാനം ഉണ്ടാകാതെ തന്നെ സൂക്ഷിച്ചിരി
ക്കെണ്ടതാകുന്നു. രൊഗങ്ങളുടെ പ്രവെശദ്വാരങ്ങളെ ഒക്കെ
യും പ്രതിബന്ധിച്ചുകൊണ്ടിരുന്നാൽ അവക്കു നമ്മുടെ ദെ
ഹത്തെ ആക്രമിക്കുന്നതിനു എങ്ങനെ അവകാശം ഉണ്ടാകും?
രൊഗങ്ങളൂടെ കാരണങ്ങൾ ദുൎന്നിവാരങ്ങളായിരുന്നെങ്കിൽ
നിൎവ്വാഹം ഇല്ലാ. എന്നാൽ പ്രായെണ അവ നിവാൎയ്യങ്ങ
ളായിരിക്കുമ്പൊൾ അവയെ തത്വം അറിയായ്കകൊണ്ടും താൽ
കാലികമായ ഔദാസിന്യം കൊണ്ടും നിരൊധിക്കാതെ ഇരുന്ന
ഭയംകരങ്ങളായും ആയുശ്ചൊരങ്ങളായും ഇരിക്കുന്ന ഓരൊ രൊ [ 19 ] ഗങ്ങളുടെ ആക്രമങ്ങൾക്കു വശം വദന്മാരായി ഭവിക്കുന്നതു
വളരെ ഭയനിയ ആയ ഒരു അവസ്ഥ ആകുന്നു.
ൟ ദെശങ്ങളിൽ മരിക്കുന്ന ആളുകളിൽ അധികം പെ
രും ആയുസ്സിന്റെ മദ്ധ്യ കാഷ്ഠയെപൊലും പ്രാപിക്കാതെ, അ
ല്പം ആലൊചന ഉണ്ടായിരുന്നാൽ നിപാൎയ്യങ്ങളായിരിക്കുന്ന
രൊഗങ്ങൾ പിടിപെട്ടാകുന്നു ഇഗ്ലാണ്ടിലും മറ്റും സംഭവിക്കു
ന്ന മരണങ്ങളുടെ ക്രമം നൊക്കിയാൽ ഇവിടെ അതിലൊക്കെ
യും തുലൊം അധികമായിരിക്കും.
ഇപ്പൊൾ ഉദ്ദെശമായി കണക്കു കൂട്ടിട്ടുള്ളതിൽ ഇൻഡ്യാ
യിൽ ആണ്ടുതൊറും ൩൦ ലക്ഷം ജനങ്ങൾ നിവാൎയ്യങ്ങായിരി
ക്കുന്ന രൊഗങ്ങളാൽ മരിക്കുന്നു എന്നു കണ്ടിരിക്കുന്നു. ൩൦ല
ക്ഷം ജനങ്ങൾ ആണ്ടുതൊറും മരിക്കതന്നെ ചെയ്യുമ്പൊൾ നി
വാൎയ്യങ്ങളായിരിക്കുന്ന രൊഗങ്ങൾ പിടിപെട്ടു കഷ്ടത അനുഭ
വിച്ചും കൊണ്ടു എത്ര ജനങ്ങൾ കാലം കഴിക്കുന്നുണ്ടായിരിക്കും
ഇപ്പൊൾ ൟ രാജ്യത്തിൽ ആശൂപത്രികളിൽ കിടക്കു
ന്ന രൊഗികളിൽ പത്തിനു ഏഴു വീതം ആളുകൾ ദെഹരക്ഷാ
ക്രമങ്ങളെ അറിഞ്ഞു അവയെ അനുസരിച്ചിരുനാൽ വൎജ്ജി
ക്കാമായിരുന്ന രൊഗങ്ങളാൽ പീഡിതന്മാരായിരുന്നു എന്നു
അറിയപ്പെട്ടിരിക്കുന്നു ൟ ക്രമത്തിനു ഇവിടെ സാമാന്യെ
സജനസമുദായത്തിലും ഇങ്ങനെയുള്ള രൊഗപീഡ ഉണ്ടാ
യിരിക്കാം.
ഇപ്രകാരം ജനങ്ങളിൽ രൊഗൊപദ്രവങ്ങൾ പ്രചുകര
ങ്ങളായിരുന്നാൽ ആ ജനസമുദായത്തിൽ പരിഷ്കാരത്തിനു
വഴിയായി ബുദ്ധിയെ വിനിയൊഗിക്കുന്നതു ഏറ്റവും ശ്രമ
മായി തീരും ദെഹത്തിനു ആരൊഗ്യവും ബുദ്ധിക്കു ശ്രമക്ഷമ
തയും ഉണ്ടായിരിക്കുമ്പൊൾ അല്ലൊ ആ ബുദ്ധിയെ അറിവു
കൾ സംവാദിപ്പാനായി ക്ലെശിപ്പിക്കാൻ കഴിയുന്നത അങ്ങ
നെ ബുദ്ധിയെ ക്ലെശിപ്പിക്കാൻ കഴിയുന്ന കാലത്തിൽ ജന
ങ്ങൾ രൊഗാതുരന്മാരായി തീൎന്നാൽ പിന്നെ ബുദ്ധിയെ ഏ
തു പ്രമെയത്തിൽ സ്ഥൈൎയ്യത്തൊടു കൂടി പ്രവൎത്തിപ്പിക്കാൻ ക
ഴിയും ദെഹത്തിനു ദൌൎബ്ബല്യം സംഭവിക്കയും അംഗങ്ങൾ
തൊറും തീവ്രകളായിരിക്കുന്ന വ്യഥകൾ പ്രതിക്ഷണം അ [ 20 ] ങ്കരിക്കയും, ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത ത
ന്നെ കൊള്ളാവുന്നതെന്ന തൊന്നുകയും ചെയ്യുന്ന സ്ഥിതി
യിൽ ജ്ഞാനം സമ്പാദിക്കുന്നതിനു ബുദ്ധിയെ പ്രവൃത്തിപ്പി
ക്കാൻ ആൎക്കുമനസ്സുണ്ടാകും? ആൎക്കുശക്തിയുണ്ടാകും? ഒരു
ത്തൎക്കും ഇല്ല. ആയതുകൊണ്ടു ദെഹത്തിനു ബല പുഷ്ടി ഉണ്ടാ
യിരിക്കുന്ന സ്ഥിതിയിൽ അതിനെ സൽഫലത്തിനായി ഉപ
യൊഗിക്കാൻ വയ്യാതെ ആയിപ്പൊയാൽ ആജന സമുദായ
ത്തിൽ ജ്ഞാനാഭിവൃദ്ധി ഉണ്ടാകുന്നത അസാദ്ധ്യംതന്നെ.
എന്നാൽ ദെഹസൌഖ്യത്തെ രക്ഷിക്കെണ്ടുന്നതിനുള്ള
സാമാന്യനിയമങ്ങളെ അറിഞ്ഞു അവയെ അനുസരിച്ചു ദി
നചൎയ്യം നടത്തിക്കൊണ്ടിരുന്നാൽ ഇപ്രകാരം വയസ്സിന്റെ മ
ദ്ധ്യസ്ഥിതിയിൽ തന്നെ രൊഗ പീഡകൾ ഉണ്ടാകയും അ
പ്രാപ്ത കാലമായി മൃതികൾ സംഭവിക്കയും ചെയ്കയില്ല സക
ല കാൎയ്യങ്ങളിലും ക്ലിപ്തങ്ങളായിരിക്കുന്ന നിയമങ്ങൾ ഉണ്ടെ
ല്ലൊ. ആ നിയമങ്ങളെ അനുസരിക്കാതെ ഇരുന്നാൽ ആ കാ
ൎയ്യങ്ങൽക്കു ഹാനി ഉണ്ടാകുന്നതാകുന്നു അപ്രകാരം തന്നെ
ആരൊഗ്യരക്ഷയുടെ നിയമങ്ങളെ അനുസരിക്കാതെ ഇരുന്നാ
ൽ അതിനു ഹാനിസംഭവിക്കുന്നതു നിശ്ചയംതന്നെ.
ദെഹസൌഖ്യത്തിനു വ്യത്യാസംഉണ്ടായിട്ടുഅതിന്നു പ്ര
തിവിധി ചെയ്യുന്നതിനെക്കാൾ പ്രക്ഷാളനാദ്ധിപംകസ്യദൂരാ
ദസ്പൎശനം വരം എന്ന ന്യായെന അതിന്നു വ്യത്യാസംവന്നാ
ൽ അതിനെ പൂൎവസ്ഥിതിയിൽ ആക്കുന്നതിനുള്ള വഴികളെ
പറയുന്നതിനെക്കാൾ അതുവരാതെ ഇരിക്കുന്നതിനുള്ളവഴിക
ളെ പറയുന്നതാകുന്നു. യുക്തതരമായിട്ടുള്ളതു ആയതു കൊണ്ടു
അല്പജാഗ്രതയാൽ നിവാൎയ്യങ്ങളായും അതിഭയങ്കരങ്ങളായും
സാധാരണമായി സംഭവിക്കുന്നവയായും ഇരിക്കുന്ന ചില
രൊഗങ്ങളെ കുറിച്ചും അവ ഉണ്ടാകാതെ ഇരിക്കുന്നതിനുള്ള
വഴികളെയും ഇവിടെ സംക്ഷെപമായി പറയാം—
മസൂരികാ, അല്ലെങ്കിൽ വസൂരി എത്രെയും ഭയങ്കരമായും
വൃത്തികെടുള്ളതായും ഇരിക്കുന്ന ഒരു വ്യാധി ആകുന്നു. ഇതു
ഇതിനു സിദ്ധമായ ഒരു പ്രതിവിധി കണ്ടറിഞ്ഞു നടപ്പാകുന്ന
തിനു മുമ്പിൽ എത്ര സാധാരണമായി സംഭവിച്ചിരുന്നൊ അ [ 21 ] തുപൊലെ ഇപ്പൊൾ സംഭവിക്കുന്നതായിരുന്നാൽ എത്ര ജന
ങ്ങളുടെ പ്രാണനെ അപഹരിക്കുമായിരുന്നു? എന്നാൽ ഇ
പ്പൊൾ വസൂരികീറിവെക്കുക സാധാരണമായി നടപ്പാ
യിട്ടുള്ള ദിക്കുകളിൽ മരണത്തിന്റെ ഈ വലുതായിരിക്കുന്ന
ദ്വാരം പ്രതിബദ്ധമായിരിക്കുന്നു. ഈ ദിവ്യമായും ലഘുവാ
യുമിരിക്കുന്ന ഉപായത്തെ കണ്ടറിഞ്ഞു ഉപയൊഗിച്ച ഡാക്ടർ
ജനർ എന്ന ആളിനൊടു മനുഷ്യജാതി എത്രമാത്രം കൃതജ്ഞത
ഉള്ളതായിരിക്കണം ഇങ്ങനെ സിദ്ധമായിരിക്കുന്ന ഉപായം ഉള്ളതായിരിക്കുമ്പൊൾ ൟ മഹാവ്യാധി കൂടാതെ ഇരിക്കുന്ന
തിനു നാംമറ്റൊരു കരുതലും ചെയ്യെണ്ടതില്ലല്ലൊ. ചില ദെ
ശങ്ങളിൽ വസൂരി കീറി വയ്പിക്കാതെ ഇരിക്കുന്നതിനെ കുറ്റ
മായി വിചാരിച്ച ശിക്ഷ ചെയ്കയും ജനൊപകാരത്തിനായി
ൟ ചികിത്സ ചെയ്യുന്നവൎക്കു ഗവൎമ്മെണ്ടിൽ നിന്നും സംഭാ
വനകൾ ചെയ്കയുംചെയ്തുവരുന്നു ൟ രാജ്യത്തിൽ സൎക്കാരിൽ
നിന്നും ശമ്പളക്കാരരെ ആക്കി ജനങ്ങളുടെ ഗുണത്തിനായി വ
സൂരി കീറിവയ്പിച്ചുവരുന്നു. ഇതിന്റെ ഫലം ഇപ്പൊൾ പ്ര
ത്യക്ഷമായിട്ടു കാണപ്പെടുകയും ചെയ്യുന്നു ചിലർ മൗഢ്യം
ഹെതുവായിട്ടൊ ഇതിന്റെ ഫലത്തിൽ വിശ്വാസം ഇല്ലായ്ക
കൊണ്ടൊ ൟ ദിവ്യ ചികിത്സയ്ക്കു അനുവദിക്കാതെ ഇരിക്കു
ന്നതിനാൽ ചിലപ്പൊൾ ഇങ്ങനെ ഉള്ളവരിൽ ൟ രൊഗം ഉ
ണ്ടാകുന്നുണ്ട. കാല ക്രമം കൊണ്ടു ഇതിന്റെ ഫലത്തെ ഇൻ
ഡ്യയിൽ എല്ലാപെരും അറിഞ്ഞു. ഇതിനെ പ്രചാര മാക്കു
ന്നതിനു സൎവാത്മനാ പ്രയത്നപ്പെടും എന്നുള്ളതിനു യാതൊ
രു സംശയവും ഇല്ലാ ൟ മഹാപീഡാകരമായ രൊഗത്തി
നു കാരണം എന്തു തന്നെ ആയിരുന്നാലും ൟ സുലഭ ചികി
ത്സകൊണ്ടു ഇതു നിശ്ചയമായി നിവാൎയ്യ മായിരിക്കുമ്പൊൾ
എല്ലാപെരും ഇതിനെ ചെയ്യിക്കെണ്ടതാകുന്നു.
വിഷചികയും ഏറ്റവും ഭയങ്കരത ഉള്ള ഒരു രൊഗം ആ
കുന്നു. എന്നാൽ ൟ യിടെ ഇവിടെ ഇതിന്റെ ആക്രമങ്ങൾ
ഉണ്ടാകാതെ ഇരിക്കുന്നതിനെ വിചാരിച്ചു നാം ൟശ്വര
ന്റെ നെരെ എത്രയും കൃതജ്ഞത ഉള്ളവരായിരിക്കെണ്ടതാകു
ന്നു. ൟ രൊഗത്തിന്റെ നിദാനങ്ങളെയും ഇതിന്റെ നിരൊ
3 [ 22 ] ധിക്കുന്നതിനു നമ്മുടെ ശക്തിയിൽ അധിനങ്ങളായുള്ള വഴി
കളെയും ചുരുക്കമായി പറയാം ഓരൊ ഡാക്ടർമാര വിഷൂചി
കയുടെ കാരണങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഒക്കെയും
ഒന്നുപൊലെതന്നെ ഇരിക്കുന്നു. തെരുവുകളിൽ ജനങ്ങൾഅ
ധികമായി കൂട്ടം കൂടുകയും അവൎക്കു വെണ്ടുംവണ്ണം വിസ്താരം
ഇല്ലാതെ ഇല്ലരിക്കുകയും അവയിൽ മല മൂത്രാദികളും മറ്റു വൃ
ത്തി കെടുള്ള പദാൎത്ഥങ്ങളും എപ്പൊഴു ഉണ്ടായിരിക്കയും ജന
ങ്ങൾ പാൎക്കുന്ന വീടുകളിൽ വായുസഞ്ചാരം ഇല്ലാതെ ഇരിക്ക
യും ആഹാരങ്ങളിലും വസ്ത്രധാരണങ്ങളിലും മറ്റും വൃത്തിയും
സൌഷ്ഠവവും ഇല്ലാതിരിക്കുകയും മറ്റുംആകുന്നു. ഇതിന്റെ
കാരണങ്ങൾ എന്നു സകല വൈദ്യന്മാരാലും അഭ്യുപഗത
മായിരിക്കുന്നു. ഓരൊ ദെശങ്ങളിൽ വൃത്തിയില്ലാതെ ഉള്ളഓ
രൊ സ്ഥലങ്ങളിൽ മാത്രം ൟ രൊഗത്തിന്റെ ബാധ ഉണ്ടാ
യിരിക്കുകയും മറ്റു മാലിന്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഇതി
ന്റെ ഉപദ്രവം തീരുമാനം ഇല്ലാതെ ഇരിക്കുകയും മെല്പറഞ്ഞ
തിനു സ്പഷ്ടമായ തെളിവാകുന്നു ഇതിന്റെ കാരണം മന
സ്സിലായാൽ ഇതിന്റെ നിവാരണൊപായവും മനസ്സിലായ
തുതന്നെ ആണെല്ലൊ ൟ ഉപായങ്ങളിൽ പലതും രാജ്യത്തി
ൽ നിന്നും ചട്ടംകെട്ടി നടത്തെണ്ടാതാകുന്നു എന്നാൽ ജനങ്ങ
ൾ ചെയ്യെണ്ടതായിട്ടും വളരെ ഉണ്ട. തെരുവുകൾ വൃത്തികെടു
കൂടാതെ ഇരിക്കുന്നതിനു ചട്ടം കെട്ടെണ്ടുന്നതു രാജ്യത്തിൽനി
ന്നു ചെയ്യെണ്ടുന്നതിൽ മുഖ്യമായ ഒരു വെല ആകുന്നു. ൟ
യിടെ ഇവിടെ വിഷൂചികയുടെ ബാധ ഇല്ലാത്തതിന്റെ കാ
രണം മുഖ്യമായി തെരുവുകളിൽ മാലിന്യം കൂടാതെ ഇരിക്കു
ന്നതുതന്നെ ആകുന്നു. ജനങ്ങളും അവരുടെ വീടുകളെ വൃത്തി
യാക്കിയും വെണ്ടും വണ്ണം വായുസഞ്ചാരം ഉണ്ടാക ത്തക്കതാ
ക്കിയും വച്ചുകൊള്ളുകയും, തങ്ങളുടെ ആഹാരങ്ങളിൽ നിയമ
വും സ്വഛ്ശതയും ഉള്ളവരായിരിക്കുകയും, തങ്ങൾ അകമെയും
പുറമെയും ശുദ്ധമായും നിൎമ്മലമായും ഉള്ളജലത്തെ ഉപയൊ
ഗിക്കയും ചെയ്താൽ ആ ജനസമുദായത്തിൽ ൟ രൊഗത്തി
ന്റെ പ്രസക്തി ഉണ്ടാകയില്ല.
ജ്വരവും ഏറ്റവും ഉപദ്രവകാരിയായ ഒരുരൊഗം ആകു [ 23 ] ന്നു ഇതു അനെക പ്രകാരമായിട്ടുണ്ട. ചില സമയങ്ങളിൽ ചി
ലെടത്തു ചില ജ്വഭരങ്ങൾ സംഭവിച്ചു അനവധി ജനങ്ങൾ അ
പായപ്പെടുന്നു—
ജ്വര ചികിത്സയിൽ നാട്ടുവൈദ്യന്മാൎക്കു വലുതായിരിക്കു
ന്ന ഒരു ഭ്രമം ഉള്ളതിനെ ഇവിടെ പ്രസംഗിക്കെണ്ട താകുന്നു.
ഇവരുടെ പരമ സിദ്ധാന്തം ജ്വരിതന്മാരെ ലംഘിപ്പിക്കണം
എന്നാകുന്നു. ലംഘനംകൊണ്ട ജ്വരത്തിന്റെ സംരംഭത്തെ
ശമിപ്പിക്കാമെന്നു വിചാരിക്കുന്നതു എണ്ണഒഴിക്കാതെ ദീപജ്വാ
ലയെ ശമിപ്പിക്കുന്നതുപൊലെ ആകുന്നു എണ്ണ അവസാനി
ച്ചാൽ അഗ്നി ആ തിരിയിൽ ആക്രമിച്ചു അതിനെ ദഹിച്ചുതു
ടങ്ങുന്നതു പൊലെ ജ്വരത്തിന്റെ ശക്തികൊണ്ടു ദെഹത്തിൽ
ധാതുക്ഷയം ഉണ്ടാകുന്നു. ഇതു കൊണ്ട° ജ്വരത്തിന്നു ശാന്തി ഉ
ണ്ടാകുമെംകിലും ദെഹത്തിന്റെറബലം ക്ഷയിച്ചു പൊകുന്നു.
ൟ വിഷയത്തിൽ വളരെ യുക്തികൾ പറയാനുണ്ടായിരിക്കും
എന്നാൽ ഇപ്പൊൾ ചികിത്സയെ അല്ലെല്ലൊ പ്രസംഗിച്ചിരി
ക്കുന്നതു. ആയതുകൊണ്ട ഇവിടെ ഇതിന്റെ കാരണങ്ങളെ
യും നിവാരണൊപായങ്ങളെയും മാത്രം ഇംഗ്ലീഷഡാക്ടർമാരു
ടെ മതത്തെ അനുസരിച്ചു സംക്ഷിപ്തമായി പറയുന്നു.
ജലദൊഷം ഹെതുവായിട്ടും മറ്റും ഉണ്ടാകുന്ന ജ്വരങ്ങളു
ടെ കാരണം സ്പഷ്ടമാകുന്നുവല്ലൊ ആയതുകൊണ്ട പ്രത്യക്ഷ
മായി കാരണങ്ങൾ ഒന്നും അറിവാൻ പാടില്ലാതെ ചിലതുള്ള
പ്പനികളും മറ്റും ഉണ്ടാകുന്നതിന്റെ കാരണത്തെ ഡാക്ടർമാ
ർ വിചാരിച്ചിട്ടുള്ളതിനെ പറയാം ഇന്ദ്രിയങ്ങൾക്കു അഗൊ
ചരമായും, സമശീതൊഷ്ണ സ്ഥിതിയിൽ നിന്നും അതിക്രമി
ച്ചിട്ടുള്ളതായ ദെശസ്ഥിതിയിൽ നനവുള്ള പ്രദെശങ്ങളിൽ ചീ
ഞ്ഞ ഇലകളിൽ നിന്നും മറ്റും ഉത്ഭവിക്കുന്നതായും, രാത്രികാ
ലങ്ങളിൽ അധികം ശക്തിയൊടുകൂടിയതായും ഒരുപദാൎത്ഥം ഉ
ണ്ടു. ഇതിനെ മലെറിയാ, എന്നു വ്യവഹരിക്കുന്നു. ഇതിന്റെ
ഉത്ഭവമാകുന്നു ചില ജ്വരങ്ങൾക്കു കരണമായി വിചാരിക്ക
പ്പെട്ടിരിക്കുന്നതു. പലദേശങ്ങളിലും ൟ പദാൎത്ഥത്തിന്റെ ഉ
ല്പത്തിക്കു ആനുകൂല്യം ഉള്ള സ്ഥലങ്ങളിൽ ജ്വരം വളരെ കല
ശലായി ഉണ്ടായിട്ടുണ്ട ഇതിനു പ്രതിവിധി ഭവനങ്ങളുടെ സ [ 24 ] മീപങ്ങളിലുള്ള നിബിഡങ്ങളായ കുറ്റിക്കാടുകൾ, ചെടിക
ൾ, വയ്ക്കൊലുകൾ, പഴയൊലകൾ, ഇങ്ങനെ ഉള്ളവയെ ഒ
ക്കെയും തീയിട്ടു ചുട്ടുകളയുക ആകുന്നു ഇങ്ങനെ ചെയ്തിട്ടുള്ള
ദിക്കുകളിൽ ജ്വരം അധികമായി ഉണ്ടായിട്ടും ഇല്ലാ.
ഇപ്രകാരം എല്ലാ രൊഗങ്ങളുടെയും നിദാനങ്ങളെയുംനി
വാരണൊപായങ്ങളെയും പ്രത്യെകം പറയുന്നതിനെക്കാൾസാ
മാന്യമായും മുഖ്യമായും ദെഹസൌഖ്യ രക്ഷക്കു അപെക്ഷിത
കളായി ചിലസ്ഥിതികൾ വെണ്ടവയെ ഇവിടെ പറയാം
അവയെ അപ്രകാരം അനുഷ്ഠിച്ചാൽ ആരൊഗ്യവും ദീ
ഘായുസ്സും പ്രായെണ നിശ്ചയമായിട്ടുള്ളതാകുന്നു.
ആരൊഗ്യരക്ഷക്കു മുഖ്യമായി അപെക്ഷിതമായിട്ടുളളതു
ശുദ്ധമായ വായുവിൻറ സഞ്ചാരം ഉള്ള ഭവനങ്ങളിൽ ഇരി
ക്കുകആകുന്നു അതുകൊണ്ടു വായുവിനു മാലിന്യം ഉണ്ടാകു
ന്ന വസ്തുക്കളെ ഭവനങ്ങളുടെ സമീപത്തുനിന്നും കളയുകയും
ഭവനങ്ങളെ ധാരാളമായി വായുസഞ്ചാരം ഉണ്ടാകത്തക്ക വ
ണ്ണം പണിചെയ്യിക്കയും ചെയ്യുന്നതു ആരൊഗ്യരക്ഷക്കു അ
ത്യന്താപെക്ഷിതമാകുന്നു.
ദെഹത്തെ മാലിന്യംകൂടാതെ സൂക്ഷിക്കുകയും ആരൊ
ഗ്യരക്ഷക്കു വളരെ ആവശ്യകമാകുന്നു, ഇതിനു മുഖ്യൊപാ
യം സ്നാനംആകുന്നു സ്നാനംകൊണ്ടു ത്വക്കിനു നൈൎമ്മല്യവും
മൎദ്ദവവും ശൈത്യവും ഉണ്ടാകുന്നതിനാൽ ത്വക്കിൽ മാലിന്യം
കൊണ്ടും ഉഷ്ണംകൊണ്ടും ഉണ്ടാക്കുന്നുവയായ രൊഗങ്ങൾ ഉ
ണ്ടാകാതെയിരിക്കുന്നു.
വെള്ളം കുടിക്കുന്നതിലും വളരെ ജാഗ്രതയും സൂക്ഷ്മവും
ചെയ്വാനുണ്ടു. പാനത്തിന്നും പാകത്തിന്നും മലിനമായ ജലത്തെ
ഉപയൊഗിക്കുന്നതിനാൽ വളരെ ദെഹൊപദ്രവങ്ങൾ ഉണ്ടാ
കുന്നതാകുന്നു പ്രായെണ ഇവിടെ ഉള്ള കിണറുകളിലെ വെ
ള്ളങ്ങളിൽ തുലക്കണ്ണാടികൊണ്ടു നൊക്കിയാൽ ചെറിയ പുഴക്ക
ളെയും മറ്റും കാണാം. ൟ വെള്ളം തന്നെ പാകം ചെയ്തു ഉപ
യൊഗിച്ചാൽ യാതൊരു ഉപദ്രവവും ഉണ്ടാകയില്ല.
ആഹാരത്തിൽ വ്യവസ്ഥ ഉണ്ടായിരിക്കുക ആരൊഗ്യ ര
ക്ഷക്കു അവശ്യം അപെക്ഷിതമാകുന്നു. നിയത കാലങ്ങളിൽ [ 25 ] തങ്ങൾക്കു ഹിതമായുള്ള ആഹാരത്തെ മിതമായി ഭക്ഷിക്കുന്ന
ശീലം ഉള്ളവർ പ്രയെണ നിരാമയന്മാരായിരിക്കും കാല
വ്യവസ്ഥ ഇല്ലാതെയും ബുഭുക്ഷയുടെ ശക്തി കൊണ്ടു സാമാന്യ
ത്തിലധികമായും ഭക്ഷണം കഴിക്കുന്ന ജനങ്ങൾക്കു അനെ
കരൊഗങ്ങൾ ഉണ്ടാകും വയറു അറിഞ്ഞുഭക്ഷിക്കണം എന്നു
ള്ള ചൊല്ലു സാരമുള്ളതാകുന്നു. അവനവന്റെ ജഠരാഗ്നിയി
ൽ നിരായാസമായി ദഹിക്കുന്നവസ്തുക്കളെ മാത്രമെ ഭൂജിക്കാ
വു വൈദ്യപുസ്തകങ്ങളിൽ അതിഭക്ഷണം നിമിത്തമായിട്ടു
ഉണ്ടാകുന്നതായി പറയപ്പെട്ടിട്ടുള്ള “അലസകം, ദണ്ഡാലസ
കം മുതലായ രൊഗങ്ങൾഅതിഭയങ്കരങ്ങളാകുന്നു. ശരീരസുഖ
ത്തിനുഹാനിചെയ്യുന്ന അന്നപാനങ്ങളെ ഒരു നാളും ഉപയൊ
ഗിച്ചു ശീലിക്കരുത.
യഥാശക്തി വ്യായാമം ചെയ്യുന്നതും നിരാമയത്വത്തി
നു സിദ്ധമായ ഒരു ഹെതുവാകുന്നു. നിയമെന വ്യായാമംചെ
യ്യുന്നതിനാൽ ദുൎമ്മെദസ്സുകൾ ക്ഷയിച്ചു അംഗങ്ങൾക്കു ദാൎഢ്യ
വും ലാഘവവും ഉണ്ടാകുന്നു ൟ ദിക്കുകളിൽധനികന്മാരായി
രിക്കുന്ന ആളുകൾക്കു സാധാരണമായി ഒരു ഭ്രമംഉള്ളതു എ
ന്തെന്നാൽ മൃഷ്ടമായി ഭക്ഷണം കഴിച്ചു ദെഹത്തിനു ശ്രമം
കൊടുക്കാതെ യിരിക്കുന്നതാണ. വാസ്തവമായ സുഖം എന്നാ
കുന്നു എന്നാൽ ൟ ഭ്രമത്തൊടുകൂടിയിരിക്കുന്ന ആളുകൾക്കു
വളരെ ഉപദ്രവകാരികളായ രൊഗങ്ങളും വന്നു കൂടുന്നു. പ്രത്യ
ത, ഉചിതകാലങ്ങളിൽ നിയമെന ദെഹബലത്തെ അനുസ
രിച്ചുവ്യായാമം ചെയ്യുന്നവൎക്കു ദെഹത്തിനുസ്ഥിരമായ ബല
വും ആരൊഗ്യവും സിദ്ധമായിട്ടുണ്ടായിരിക്കുന്നു.
ആരൊഗ്യരക്ഷക്കു നിദ്രയിലും നിയമം വെണ്ടതാകുന്നു.
നിദ്രയിൽ നിയമം എന്തെ ന്നാൽനിദ്രായൊഗ്യമായ കാലത്തിൽ
ഉറങ്ങുകയും അല്ലാതെ ഉള്ള കാലത്തിൽ ഉറങ്ങാതെയിരിക്കുകയും
ആകുന്നു. മലയാളികളിൽ പ്രായെണപകൽ ഊണു കഴിഞ്ഞാൽ
അസാരം കിടക്കണം എന്നു പറഞ്ഞു രണ്ടുനാഴികനെരം എങ്കി
ലുംനല്ലവണ്ണം ഉറങ്ങാതെ ഉള്ളആളുകൾ വളരെ ചുരുക്കമായിട്ടെ
ഉള്ളൂ. ൟ പരിചയം ദെഹസൌഖ്യത്തിനു വളരെ ഹാനികര
മാകുന്നു. എന്നാൽ ദിവാസ്വാപം വിഹിതമായിട്ടുള്ള ബാലന്മാ [ 26 ] ര, ദുൎബ്ബലന്മാർ, വൃദ്ധന്മാർ, ഇവൎക്കു അതു വെണ്ടുന്നതാകുന്നു
ഇങ്ങനെ യുള്ള വരല്ലാത്ത ആളുകൾ പകൽ ഉറങ്ങുന്ന ശീല
ത്തെ ഒരിക്കലും പരിചയിക്കരുത.
വെളുപ്പാൻ കാലത്തെ ഉണൎന്നിരിക്കുന്നതും ആരൊഗ്യ
ത്തിന്റെയും ആയുസ്സിന്റെയും അഭിവൃദ്ധിക്കു ഹെതുവാകുന്നു
സകലജനങ്ങളും ൟ പറഞ്ഞിരിക്കുന്ന വിഷയങ്ങളിൽ
നല്ലവണ്ണം ശ്രദ്ധചെയ്യെണ്ടതാകുന്നു. തറവാട്ടിൽ പ്രാധാന്യം
ഉള്ള ആളുകൾ ഒന്നാമതു ചെയ്യെണ്ടുന്നവെല തങ്ങളുടെ തറ
വാട്ടിൽ ഉള്ള ജനങ്ങൾക്കു ആരൊഗ്യരക്ഷക്കുള്ള ഉപായങ്ങ
ളെ സ്ഥിരീകരിക്ക ആകുന്നു. രാജ്യത്തിൽ പ്രജാക്ഷെമത്തി
ന്നായി ചെയ്യെണ്ടുന്ന കാൎയ്യങ്ങളിലും മുഖ്യമായിട്ടു വെണ്ടുന്ന
തുജനങ്ങൾക്കു ആരൊഗ്യരക്ഷക്കു വെണ്ടുന്നതൊക്കെയും ചെ
യ്ക ആകുന്നു. ഇപ്രകാരം എല്ലാപെരും ൟ വലുതായിരിക്കു
ന്ന കാൎയ്യത്തിൽ ജഗരൂകന്മാരായിരുന്നാൽ ജനങ്ങൾക്കു ആ
രൊഗ്യവും സമൃദ്ധമായിരിക്കും.
ൟ ദെശത്തിൽ ഇപ്പൊൾ ജനസാമാന്യം അധിവ
സിക്കുന്ന ഭവനങ്ങളെയും അവ ഏതു വിധമായി
ഇരിക്കണമെന്നുള്ളതിനെയും കുറിച്ചു.
ൟ ദെശത്തിൽ ഇപ്പൊൾ സാമാന്യെന ജനങ്ങൾ അ
ധിവസിക്കുന്ന ഭവനങ്ങൾ ദെ ഹസൌഖ്യത്തിനു ഹാനിഭ
വിക്കാതെയും കാഴ്ചക്കു സന്തൊഷകരങ്ങളായും ഇരിക്കുന്ന വി
ധത്തിൽ ഉണ്ടാക്കപ്പെട്ടവ ആകുന്നില്ലാ. എന്തെന്നാൽ ൟ ഭ
൨നങ്ങളിൽ ധാരാളമായി വായു സഞ്ചാരവും തടവുകൂടാതെ
വെളിച്ചവും ഉള്ളസ്ഥലങ്ങൾ വളരെ ചുരുക്കമായിരിക്കുന്നു എ
ന്നാൽ സാമാന്യം ഉപപത്തി ഉള്ള മലയാളികൾ ഒരുനാലു
കെട്ടും നടുവിൽ മിററവും ആയി ഒരു മാതിരിപ്പണികൾ ചെ
യ്യിപ്പിക്കുന്നതു വളരെ ദൂഷ്യമാകുന്നില്ല. ഇങ്ങനെ ഉള്ള പ
ണികളിൽ ആനാലുകെട്ടിൽ തടവുകൂടാതെ വെളിച്ചം ഉണ്ടായിരി
ക്കുമെങ്കിലും അതിന്റെ ചുററും അറകളും മുറികളും വയ്ക്കുന്ന [ 27 ] തിനാൽ വായുവിന്റെ സ്വഛന്ദസഞ്ചാരം ഉണ്ടായിരിക്ക
യില്ലെന്നു ഒരുദൊഷം സംഭവിക്കാം അത്രതന്നെയുമല്ല ഇ
ങ്ങനെ ഉള്ള ഭവനങ്ങളിൽ ആളുകൾപാൎക്കുന്നതു വെറെ മുറിക
ളിൽ ആയിരിക്കും ആ മുറികൾ ഇതുപൊലെ തുറസ്സുള്ളവയാ
യിരിക്കയില്ലാ ൟ നാലുകെട്ടിന്റെ ഉപയൊഗം എന്തെംകി
ലും അടിയന്തിരങ്ങൾ ഉണ്ടാകുമ്പൊൾ സദ്യക്കും മറ്റും ആ
കുന്നു.
ഭവനങ്ങളിൽ ധാരാളമായി വായുസഞ്ചാരം ഉണ്ടായിരി
ക്കുന്നതിനു വിസ്താരമുള്ള വാതായനങ്ങളെ ഉണ്ടാക്കെണ്ടതാകു
ന്നു ഇവിടെ ചില ഭവനങ്ങളിൽ ഒരാളിനു കഷ്ടിച്ചു മുഖംമാ
ത്രം വെളിയിൽ കടത്തത്തക്കവണ്ണം വിസ്താരമുള്ള 'കിളിവാതി
ലുകൾ' ഉണ്ടാക്കിയിരിക്കുന്നതു കണ്ടാൽ ഇവയെക്കൊണ്ടു ഉ
ദ്ദെശിക്കപ്പെട്ടിട്ടുള്ള ഫലം നിഷ്പ്രതിബന്ധമായി വായു സ
ഞ്ചാരം ഉണ്ടാകെണം എന്നായിരിക്കയില്ലെന്നു തൊന്നുന്നു.
വാതായനങ്ങൾ ഉണ്ടാക്കിക്കുന്നതു വായുവിന്റെപ്രവെശന
ത്തിനും നിൎഗ്ഗമത്തിനും അവകാശം ഉണ്ടായിരിക്കത്തക്കവണ്ണം.
വെണം. ഒരുവഴിയായി വായു ഉള്ളിൽ ൨ന്നാൽ പ്രതിബ
ദ്ധമായി അവിടെ നിൽക്കാതെ വെളിയിൽ പൊകുന്നതിന്നും
ദ്വാരം ഉണ്ടായിരിക്കണം. ഇങ്ങനെ ആയാൽ അനൎഗ്ഗമായി
വായുവിന്റെ പ്രചാരം ഉണ്ടായിരിക്കും.
ൟ ദിക്കുകളിൽസാമാന്യെന ഗ്രഹങ്ങളിൽ വലീകങ്ങൾ
അധികം താണിരിക്കുന്നു. ഇതുകൊണ്ടു വെളിച്ചത്തിന്റെപ്ര
സരവും വായുസഞ്ചാരവും പ്രതിബദ്ധങ്ങളാകുന്നു. ഇങ്ങനെ
ഉള്ള ഭവനങ്ങളിൽ സഞ്ചരിച്ചു ശീലിച്ചിട്ടില്ലാത്ത ആളുകൾ
ക്കു മെൽ പറയപ്പെട്ടവയെ അപെക്ഷിച്ചു അല്പംകൂടി അനി
ഷ്ടങ്ങളായ ഫലങ്ങളും സംഭവിക്കാം എന്തെന്നാൽ, ചിലപ്പൊ
ൾ കഴുക്കൊലിന്റെ അഗ്രത്തിൽ കൊണ്ടു ശിരസ്സിൽ അല്പമാ
യി ഒരു മുറിവ ഉണ്ടായി എന്നും വന്നെക്കാം.
സാധാരണമായി ൟ ഭവനങ്ങളിൽ തട്ടുകൾതന്നെ വ
ളരെ താന്നിരിക്കും ഇതിനാൽ ഇവയുടെ അന്തൎഭാഗങ്ങളിൽ
വായുവിനു സങ്കൊചംഭവിക്കുന്നു. ഇത്രതന്നെയും അല്ലാ, ൟ
തട്ടുകളിൽ ഒരു വിളക്കു തൂക്കിയാൽ കെവലം വാമനനല്ലാതെ [ 28 ] ഇരിക്കുന്ന ഒരുത്തൻ കരുതിവെണം അവിടെ ഗതാഗതം
ചെയ്യുന്നതിനു ഭവനങ്ങളുടെ തട്ടുകൾ സാമാന്യം ഉയൎന്നിരി
ക്കുന്നതു കാഴ്ചക്കു ഭംഗി ഉള്ളതും ഉള്ളിൽ വായുസഞ്ചാരത്തി
നു അധികം അവകാശം ഉണ്ടാകുന്നതിനാൽ ദെഹസുഖത്തി
നു ഹെതുവായിതീരുന്നതും ആകുന്നു.
ഇവിടങ്ങളിൽ വാതിലുകളുടെ സ്വരൂപവും അവയുടെ
ഘടനാ പ്രകാരവും വളരെ വില ക്ഷണമാകുന്നു. ഇപ്പൊൾ
ചിലദിക്കുകളിൽ ഒക്കെയും ഭെദങ്ങൾ ചെയ്തുവരുന്നുണ്ടെംകിലും
പലദിക്കുകളിലും പഴയമാതിരിയിൽ ഉണ്ടാക്കപ്പെട്ടവാതിലുകൾ
ഉണ്ട. നാട്ടുദിക്കുകളിൽ ചിലദിക്കിൽ ഇപ്പൊഴത്തെ പരിഷ്ക
രിക്കപ്പെട്ടിട്ടുള്ള മാതിരി അറിയായ്ക കൊണ്ടൊ അതൊപഴയ
മാതിരിതന്നെ നന്നഎന്നുള്ള രുചിഭെദംകൊണ്ടൊ മുമ്പില
ത്തെ മാതിരിയായിതന്നെ വാതിലുകൽ ഉണ്ടാക്കപ്പെടുന്നൂ. ഇ
ങ്ങനെ ഉള്ള പണിയിൽ വാതിലുകളെ കട്ടിളകളിൽ ചെൎത്തി
രിക്കുന്നതും അവയിൽ പൂട്ടു, ഓടാമ്പൽ, സാക്ഷാ, മുതലായവ
) തറച്ചിരിക്കുന്നതും മറ്റും ഏറ്റവും അപരിഷ്കാര സൂചകങ്ങളാ
യിരിക്കുന്നു ൟ പണിയിൽ മരത്തിനും ഇരിമ്പിനും മറ്റും അ
നാവശ്യമായി അധികവ്യയം വെണ്ടിവരികയും കതകുതുറക്കു
കയൊ അടയ്ക്കുകയൊ ചെയ്യുന്നതിനു അധികശ്രമം ഭവി
ക്കയും അപ്പൊൾ ശ്രവണാരുനൂദമായശബ്ദം ഉണ്ടാകയും മ
ററും ചെയ്യുന്നു ഇപ്പൊൾ ഇങ്ങനെയുള്ള പണിയുടെഅപരി
ഷ്കാരത്തെ അറിഞ്ഞു ചിലദിക്കിൽ ഭെദപ്പെടുത്തിപണികൾ
ചെയ്തുവരുന്നതിൽ വാതിലുപണികളിൽ ചുഴിക്കുറ്റി,സാക്ഷ,
താഴ മുതലായവ ഉണ്ടായിരുന്നതിനെ തള്ളിവൃത്തിയായ വി
ജാവരികളും ചെറിയ മുടക്കങ്ങളും വൃത്തിയുള്ള പൂട്ടുകളും ഉണ്ടാ
ക്കിച്ചുവരുന്നതു എത്രസൌഷ്ഠവവും ഭംഗിയും ഉള്ളതായിരി
ക്കുന്നു
ഗൃഹങ്ങളിൽ ഇരിക്കാനുള്ള സ്ഥലജങ്ങളിൽ നിന്നും കുറയ
ദൂരത്തിൽ ആയിരിക്കണം മറ്റു ആവശ്യത്തിനുള്ള സ്ഥലങ്ങളെ
ല്ലാം. പ്രായെണ മലയാളികൾ ഭവനങ്ങൾ പണിയിക്കുന്ന
തിൽ മുഖ്യമായിട്ട ഒരു ഭാഗം ആകുന്നു, അവർ ശ്രദ്ധ ചെയ്തു
നൊക്കുന്നത, അത എന്തെന്നാൽ, നീർക്കാപ്പുര പണിയിക്കു [ 29 ] ന്നത ഇതിനെ ഇവർ ഗൃഹത്തൊടുചെൎത്തു എത്രയും വൃത്തിയാ
യിട്ടു ഉണ്ടാക്കിക്കുന്നു. മലമൂത്രാദിവിസൎജ്ജനം ഇരിക്കുന്നസ്ഥല
ത്തു നിന്നും കഴിയുന്നിടത്തൊളം അകലെ വെണ്ടുന്നതാകുന്നു
പുകയെയും അഗ്നിയുടെ ഊഷ്മാവിനെയും വൎജ്ജിക്കുന്നതി
നായി പാകസ്ഥലത്തെയും ദൂരത്തിൽ ഉണ്ടാക്കെണ്ടതാകുന്നു.
ഇവിടെ ജനങ്ങൾ പ്രയെണ ദരിദ്രന്മാരാകയാൽ അ
വർ ഇരിക്കുന്ന ഭവനങ്ങളെ വിശാലങ്ങളായും മറ്റും ഉണ്ടാ
ക്കുന്നതിനു അവൎക്കു കഴിയില്ലെങ്കിലും അവരുടെ ശക്തി
പൊലെ ഉണ്ടാക്കുന്ന ഭവനങ്ങളെ കഴിയുന്ന വിഷയങ്ങളിൽ
മെല്പറഞ്ഞതുപൊലെ ഒക്കെയും ഉണ്ടാക്കിക്കാനുള്ളതാകുന്നു.
കമ്പിത്തപാലിനെകുറിച്ചു.
കമ്പിത്തപാൽ എന്നുള്ളതു ൟ കാലത്തുള്ളതിൽ അത്യത്ഭു
തമായും ജനങ്ങൾക്കു അത്യന്തം ഉപയൊഗം ഉള്ളതായും ഇരിക്കു
ന്ന ഒരു സാധനമാകുന്നു. ഏകദെശം അറുപതു വൎഷത്തിനു
മുമ്പിൽ ഉണ്ടായിരുന്ന അതിബുദ്ധിമാന്മാരായിരിക്കുന്ന ആളു
കളും അതിദൂരസ്ഥിതങ്ങളായ ദെശങ്ങളിലുണ്ടാകുന്ന വൎത്തമാ
നങ്ങളെ അല്പീയസൂരമായ കാലംകൊണ്ട അന്യൊന്യം അറി
യിക്കത്തക്കവണ്ണം ഇപ്രകാരം ഒരു ദിവ്യമായ സാധനം ഉണ്ടാ
കുമെന്നു സ്വപ്നെപി വിചാരിച്ചിരിക്കയില്ല. എന്നാൽ ഇപ്പൊ
ൾ അപ്രകാരം ഒരുസാധനം നമ്മുടെ ദെശത്തു തന്നെ നമുക്കു
പ്രത്യക്ഷമായി കാണാവുന്നതും തന്മൂലമായി അസംഖ്യയൊ
ജനങ്ങൾ അകലെ ഉള്ള ദെശങ്ങളിൽ നിന്നു വൎത്തമാനങ്ങൾ
ഉടനെ അറിയുകയും ഇവിടത്തെ വൎത്തമാനങ്ങൾ അങ്ങൊട്ടു
അറിയിക്കയും ചെയ്യാവുന്നതും ആയി സംഭവിച്ചിരിക്കുന്നു.
ൟ മഹാത്ഭുതമായ സാധനത്തിന്റെ സ്വരൂപത്തെ ഏ
കദെശമെങ്കിലും നാംഗ്രഹിച്ചിരിക്കെണ്ടതാകുന്നു. ആയ‌്തു കൊ
ണ്ടു അതിനെ സംക്ഷിപ്തമായി പറയുന്നു
4 [ 30 ] നാം കമ്പിത്തപാൽ എന്നു വ്യവഹരിക്കുന്നതിനു ഇംഗ്ലീ
ഷിൽ ഉള്ള പെര "ഇലകടർക്കടലിഗ്രാഫഎന്നാകുന്നു. എ
ന്തെന്നാൽ അതിന്റെ പ്രവൃത്തികയായിരിക്കുന്ന ശക്തി ഇം
ഗ്ലീഷിൽ "ഇലകടർ സിറ്റി" എന്നു പറയപ്പെട്ടതാകുന്നു. എ
പ്രകാരമൊ ഒരു ആവി യന്ത്രത്തിനു പ്രവൎത്തികയായ ശക്തി
ആവിയാകുന്നു, അപ്രകാരം ഇലകടർക്കടലിഗ്രാഫിന്നു പ്രവ
ൎത്തികയായ ശക്തി ഇലകടർസിറ്റിആകുന്നു. അപ്പൊൾ, ആ
വിയന്ത്രം എപ്രകാരമൊ ആവിയും ചിലയന്ത്ര വിശെഷങ്ങ
ളും കൂടിട്ടുത്ഭവിച്ചതാകുന്നു. അപ്രകാരം തന്നെ കമ്പിതപാൽ
ഇലകടർസിറ്റി എന്ന ശക്തിയും ചില യന്ത്ര വിശെഷങ്ങളും
കൂടീട്ടുണ്ടായതാകുന്നു. ൟ ശക്തി ജീവൻ പൊലെയും യന്ത്രം
ദെഹംപൊലെയും ആകുന്നു. ദെഹത്തിനുജീവൻ ഇല്ലാതെ
ഇരുന്നാൽ അത എങ്ങനെയൊ നിൎവ്യാ പാരമായിരിക്കും അ
ങ്ങിനെ തന്നെ കമ്പിതപാലിന്റെ യന്ത്രം ഇലകടർസിറ്റിഎ
ന്ന ശക്തിയൊടു കൂടാതെ ഇരുന്നാൽ യാതൊന്നിനും സാധ
കമാകയില്ലാ.
ഇലകടർസിറ്റി എന്ന ശക്തിയുടെ സ്വരൂപത്തെനി
ൎവചിച്ചു മനസ്സിലാക്കുന്നത പ്രയാസമാകുന്നു. അതിനെകുറി
ച്ചു ഓരൊ വിദ്വാന്മാര ഓരൊപ്രകാരമായിട്ടു അഭിപ്രായപ്പെ
ട്ടും ഇരിക്കുന്നു എന്നാൽ അത അനുഭവംകൊണ്ടു നമുക്കു അ
റിയാവുന്നതാകുന്നു എന്തെന്നാൽ അതിനെ ഉപയൊഗിക്കു
ന്നതിന്റെ പ്രകാരഭെദം കൊണ്ടു ശബ്ദസ്പൎശരൂപരസഗന്ധ
ങ്ങളെ ജനിപ്പിക്കാവുന്നതാകയാൽ അത നമുക്കു പഞ്ചെന്ദ്രിയ
ങ്ങൾക്കും പ്രത്യക്ഷമായിതീരും
ൟ വസ്തു അന്തൎഹിതമായിട്ടു ഭൂമിയിലും ജലത്തിലും ആ
കാശങ്ങളിലും സകല പദാൎത്ഥങ്ങളിലും ഉള്ളതാകുന്നു— ഇതുസ്വാ
ഭാവികമായും കൃത്രിമമായും അനെകം കാരണത്താൽ പ്രകടീ
ഭവിക്കുന്നു.
ഇതിനെ പലപ്രകാരമായിട്ടു ജനിപ്പിക്കാ മെന്നുള്ളതിൽ
കമ്പിത്തപാലിനു ഉപയുക്തമായിട്ടു ഇപ്പൊൾ ചെയ്തുവരുന്ന
വഴിയെ പ്രകൃതമാകകൊണ്ടു ഇവിടെ വിവരിക്കുന്നു.
ഇലകടർസിറ്റിയെ ജനിപ്പിക്കുന്നതിനു എത്രെയും സാ [ 31 ] ധാരണമായിട്ടുള്ള ഒരു വഴി ഭിന്നങ്ങളായ എന്തെങ്കിലും രണ്ടു
ലൊഹ ഖണ്ഡങ്ങളെ എടുത്ത എന്തെങ്കിലും ദ്രവമായ സാധ
നത്തിൽ ഇട്ട അവയുടെ പ്രകൃതൃാ ഉള്ള സ്ഥിതിക്കു ഭെദജന
നം ആകുന്നു. സാധാരണമായ ജലം ഇപ്രകാരം ഭെദജനന
ത്തിനു ശക്തമാകുന്നില്ല ആയതുകൊണ്ടു ഉപ്പുവെള്ളമൊ എ
ന്തെംകിലും ദ്രാവകമൊ ഉപയൊഗിക്കപ്പെടുന്നു. നാഗവും ചെ
മ്പും ദ്രവദ്രവ്യങ്ങളാൽ എളുപ്പത്തിൽ വികാരത്തെ പ്രാപി
പ്പിക്കപ്പെടുന്നതു കൊണ്ടു എന്തെങ്കിലും ഭിന്നങ്ങളായ രണ്ടു
ലൊഹങ്ങൾക്കു പകരം അവയെ ആകുന്നു ഗ്രഹിച്ചു വരുന്ന
ത. ആയതുകൊണ്ടു നാകത്തിന്റെയും ചെമ്പിന്റെയും ഓ
രൊഖണ്ഡം എടുത്തു ഉപ്പുവെള്ളത്തിൽ ഇട്ടു അവയിൽ ഓരൊ
കമ്പികളെ ബന്ധിച്ച ആകമ്പികളെ തങ്ങളിൽ യൊജിപ്പിച്ചാ
ൽ തൽക്ഷണത്തിൽ ഇലകടർസിറ്റി ഉത്ഭവിക്കുന്നു എന്നാൽ
ഇപ്രകാരം ഉൽഭൂതയായ ഇലകടർ സിറ്റി നമുക്കു ഉപലഭ്യ
യായി ഭവിക്കുന്നില്ല. എന്തെന്നാൽ നമ്മുടെ ചക്ഷുരാദീന്ദ്രിയ
ങ്ങൾക്കു അത്യന്ത സൂക്ഷ്മങ്ങളായ സാധനങ്ങളെ ഗ്രഹിക്കു
ന്നതിൽ ശക്തിയില്ല. അതുകൊണ്ടു മെല്പറഞ്ഞ പ്രകാരം ചെ
യ്താൽ ഇലകടർസിറ്റി ഉത്ഭവിക്കുന്നു എന്നു ബൊധം വരുത്തെ
ണമെങ്കിൽ ൟ നിഗൂഢയായ ശക്തിയെ നമുക്കു പ്രത്യക്ഷീ
കരിക്കുന്നതായ ഒരുസാധനം വെണം അങ്ങനെ ഉള്ളതായിടു
"ഗാൽവാന്നമെറ്റർ" എന്ന ഒരുയന്ത്രം ഉണ്ട. അതിൽ ഒരു അയ
സ്കാന്ത സൂചി ലംബിച്ചിട്ടുള്ളതിന്റെ സമീപത്തുകൂടി ഇലക
ടർസിറ്റിയെ പ്രവൎത്തിപ്പിച്ചാൽ ആ സൂചിക്കു ഉടനെചല
നം ഉണ്ടാകുന്ന താക്കുന്നു. ഇപ്രകാരം ഉത്ഭവിക്കപ്പെട്ടതായുള്ള
ഇലകടർസിറ്റിക്കു “ഗാൽവാനിക്കു ഇലകടർ സിറ്റി" എന്നു
പെരാകുന്നു. ൟ ഇലകടർസിറ്റിയെ അധികം ശക്തിയൊടു
കൂടി ജനിപ്പിക്കുന്നതിനായി അധികം വലിപ്പത്തൊടുകൂടി ഉപ
യൊഗിക്കപ്പെടുന്ന മെല്പറഞ്ഞ സാധനങ്ങളുടെ സാമഗ്രിക്കു
"ബാറ്ററി,, എന്നു പെരാകുന്നു. ൟ ഇലകടർസിറ്റി ഗാൽ
വാനിക്കു ഇലകടർസിറ്റി ആകകൊണ്ടുഅതിനെ ജനിപ്പിക്കു
ന്നതായ ബാറ്ററിയെ ഗാൽവാനിക്കു ബാറ്ററിഎന്നു പറയു
ന്നു അപ്പൊൾ ഒരുഗാൽവാനിക്കുബാറ്ററി എന്നുവെച്ചാൽ
4 [ 32 ] വളരെ നാകത്തകിടുകളും ചെമ്പുതകിടുകളും കൂടിട്ടുള്ളതാകുന്നു
ഇതിൽ ഓരൊ നാകത്തകിടും ഓരൊചെമ്പുതകിടും കൂടി പ്ര
ത്യെകം പ്രത്യെകം ജനിപ്പിക്കുന്ന ഇലകടർസിറ്റി സംഹത
യായി ഭവിക്കുമ്പൊൾ അതിന്റെ ശക്തി വളരെവൎദ്ധിക്കുന്നു
അതുപൊലെ ആ തകിടുകൾക്കു വലിപ്പം കൂടുന്നെടത്തൊളം
ഇലകടർസിറ്റിയുംഅധികം ശക്തിയായുള്ളതായിട്ടു ഭവിക്കും,
അപ്രകാരം തന്നെകെവലം ഉപ്പുവെള്ളത്തിനു പകരം ശക്തി
യുള്ള ദ്രാവകങ്ങളെ ഉപയൊഗിച്ചാൽ ഇലകടർ സിറ്റിക്കുഅ
ധികം ശക്തി ഉണ്ടാകുന്നതാകുന്നു.
ഇപ്രകാരമുള്ള ഇലകടർസിറ്റിയെജനിപ്പിക്കുന്നതും ഇ
ല്ലാതെ ആക്കുന്നതും നമുക്കു എത്രയും അധീന മായിട്ടുള്ളതാകു
ന്നു. എന്തെന്നാൽ മെല്പറഞ്ഞപ്രകാരം ഭിന്നങ്ങളായ ലൊഹ
ങ്ങളെ ദ്രാവകങ്ങളിൽ ഇട്ട അവയിൽ രണ്ടു കമ്പികളെ ബ
ന്ധിച്ച ആ കമ്പികളെ തങ്ങളിൽ യൊജിപ്പിക്കുന്ന ക്ഷണ
ത്തിൽ ഇലകടർസിറ്റി ഉത്ഭവിക്കുന്നു വിയൊജിപ്പിക്കുന്നക്ഷ
ണത്തിൽ അതു നശിക്കയും ചെയ്യുന്നു, അതിനാൽ ൟ ശക്തി
യുടെ ഉല്പത്തി നാശങ്ങൾ നമ്മുടെ ഇച‌്ശാധിനങ്ങളാകുന്നു.
ഗാവൽ വാനിക്കു ബാറ്ററിയാൽ ഉത്ഭവിക്കപ്പെട്ടതായ
ഇലകടർസിറ്റിക്കു ഇനി ഒരുഅസാധാരണമായുള്ള വിശെ
ഷം എന്തെന്നാൽ അതലൊഹങ്ങളെ കൊണ്ടുള്ള കമ്പികളിൽ
കൂടി വളരെ ദൂരത്തെക്ക പ്രചരിക്കുന്നതിനു ശക്തി ഉള്ളതാകു
ന്നു ബാറ്ററിയിൽ ഉള്ള നാകത്തകിട്ടിലും ചെമ്പുതകിട്ടിലും എ
ത്ര എങ്കിലും നീളമുള്ളതായി പ്രത്യെകം ഓരൊരൊകമ്പി ബന്ധി
ച്ച ആകമ്പികളെ കഴിയുന്നിടത്തൊളം ദൂരത്തു കൊണ്ടുപൊയി
ട്ടും തങ്ങളിൽ യൊജിപ്പിച്ചാൽ ഉടനെ ഇലകടർ സിറ്റി ഉത്ഭ
വിച്ച ഒരു തകട്ടിൽ നിന്നും അതിൽ ബന്ധിച്ചിട്ടുള്ള കമ്പിയി
ൽ കൂറ്റി പ്രചരിച്ച മറ്റെ കമ്പിയിൽ കൂടി മറ്റെ തകട്ടിലെക്കു
തിരിച്ചു പൊരുന്നു.
ഇലകടർസിറ്റിഇപ്രകാരം ചുറ്റി വരുന്നതിന്റെ വെ
ഗം അപരിച‌്ശെദ്യമാകുന്നു. അത ഇതുവരെയായിട്ടും ക്ലിപ്തമാ
യിനിശ്ചയിക്കപ്പെട്ടിട്ടില്ലാ എങ്കിലും സാമാന്യെന വിദ്വാന്മാ
ർ സിദ്ധാന്തിച്ചിരിക്കുന്നത ഇലകടർസിറ്റിക്കു ഭൂമിയുടെ ഏ [ 33 ] തെങ്കിലും ഒരു ഭാഗത്തിൽ നിന്നും മറ്റെതെങ്കിലും ഒരു ഭാഗ
ത്തെക്കുപ്രചരിക്കുന്നതിനു ഒരു നിമെഷ കാലത്തിന്റെ എത്ര
യും അല്പമായ ഒരു അംശം മതി എന്നാകുന്നു
ഇപ്പൊൾ പറഞ്ഞു വന്നതു കൊണ്ടു ഇലകടർ സിറ്റിയെ
ഉത്ഭവിച്ച പ്രചരിപ്പിക്കാവുന്നതാകുന്നു എന്നുള്ളത പ്രതിപാ
ദിതമായല്ലൊ ഇപ്രകാരം ൟ ശക്തിയെ ജനിപ്പിച്ച പ്രച
രിപ്പിക്കുന്നതും ആ പ്രചാരത്തിനു വിഘാതം ചെയ്യുന്നതും ആ
ബാറ്ററിയുടെ കമ്പികളെ യൊജിപ്പിക്കയും വിയൊജിപ്പിക്ക
യും ചെയ്യുന്നത എത്ര വെഗത്തിലാകാമൊ അത്രയും വെഗത്തി
ലാകാം. ഒരു യന്ത്ര കൌശലത്താൽ ൟ യൊഗ വിയൊഗങ്ങൾ
എത്രയും വെഗത്തിൽചെയ്യിപ്പിക്കാൻ കഴിയുന്നതാകുന്നു. അ
പ്പൊൾ അത്രയും വെഗത്തിൽ നമുക്കു ഇലകടർ സിറ്റിയെ
പ്രചരിപ്പിക്കയും നിറുത്തുകയും ചെയ്യാൻ കഴിയും ഇപ്രകാരം
പ്രവൃത്തിപ്പിക്കാൻ കഴിയുന്നതായിരിക്കുന്ന ഇലകടർസിറ്റി
യെ കൊണ്ടു അതപ്രചരിക്കുന്ന വഴിയിൽ എവിടെ എംകി
ലും നമുക്കുസ്പഷ്ടമായി ഗ്രഹിക്കാൻ കഴിയുന്നതുമായ ഒരു പ്രവൃ
ത്തിയെ ജനിപ്പിക്കുന്നത സാദ്ധ്യമാകുന്നു. എംകിൽ ആ ബാ
റ്ററി ഇരിക്കുന്ന സ്ഥലത്തിനും കമ്പി ഏതെല്ലാം സ്ഥലത്തിൽ
കൂടി പ്രചരിക്കുന്നൊ അതിൽ ഏതിനെങ്കിലും തമ്മിൽ ക്ഷണ
ത്തിൽ അന്യൊന്യം സംജ്ഞകൾ ചെയ്യാവുന്നതാകുന്നു. ഇ
ത്രയും സാദ്ധ്യമായാൽ വൎത്തമാനം അറിയിക്കെണ്ടതിനുഅ
സംജ്ഞകളിൽ ചില സംകെതങ്ങൾ മാത്രം വച്ചു കൊണ്ടാൽ മ
തിയല്ലൊ. എപ്രകാരം എന്നാൽ ഇവിടെ ഇരുന്നും കൊണ്ടു ന
മുക്കു ഒരു ക്ഷണത്തിൽ ആലപ്പുഴയൊ കൊല്ലത്തൊ ഒരുമണി
അടിക്കാൻ കഴിയുന്നതായാൽ അവിടെക്കു ക്ഷണത്തിൽ ഒരു
വൎത്തമാനം അയക്കുന്നതിനു, ഒരുമണി അടിച്ചാൽ ഇന്നഅ
ക്ഷരം, വെഗത്തിൽ രണ്ടടിച്ചാൽ ഇന്ന അക്ഷരം, ഒന്നടിച്ചു
കുറെനിന്നിട്ടു പിന്നെ വെഗത്തിൽ രണ്ടടിച്ചാൽ ഇന്ന അ
ക്ഷരം, വെഗത്തിൽ രണ്ടടിച്ചു കുറെ നിന്നിട്ടു പിന്നെ ഒന്ന
ടിച്ചാൽ ഇന്നഅക്ഷരം, എന്നിപ്രകാരം ചിലസംകെതങ്ങൾ
ചെയ്താൽ മതിയല്ലൊ—
എന്നാൽ എങ്ങനെ ആണ ആ ബാറ്ററി ഇരിക്കുന്ന [ 34 ] സ്ഥലത്തിൽനിന്നും കമ്പി പൊയിരിക്കുന്ന മറ്റെതെങ്കിലും ഒ
രുസ്ഥലത്തിൽ മണിഅടിപ്പിക്കയൊ അല്ലെംകിൽ മറ്റെതെ
ങ്കിലും സംജ്ഞകൾ ജനിപ്പിക്കയൊ ചെയ്യുന്നത എന്ന പ്രതി
പാദിക്കെണ്ടതാകുന്നു—
അനുഭവ പ്രമാണമായിട്ടു ഇലകടർസിറ്റിക്കു ഒരു അ
ത്ഭുതയായ ശക്തി ഉള്ളതു എന്തെന്നാൽ, അതകെവലം ശുദ്ധ
മായ ഇരുമ്പിന്നു അയസ്കാന്തത്തിന്റെ ഗുണങ്ങളെ ഒക്കെയും
ചെയ്യുന്നു. ഒരു അയൊദണ്ഡത്തെ എടുത്ത അതിന്റെ ചുറ്റും
ഇലകടർസിറ്റിയെ പ്രചരിപ്പിച്ചാൽ ആ അയൊദണ്ഡം അ
യസ്കാന്തമായിതീരുന്നു, ആ ഇലകടർ സിറ്റിയെ എപ്പൊ
ൾ നിറുത്തുന്നൊ ആ ക്ഷണത്തിൽ ആ അയൊദണ്ഡം ത
ന്റെ പൂൎവ്വാവസ്ഥയെപ്രാപിക്കുന്നു അയസ്കാന്തത്തിനു അ
തിന്റെ സമീപഗതമായ അയുസ്സിനെ ആകൎഷിക്കുന്നതിനു
ള്ള ശക്തി ഉണ്ടല്ലൊ അപ്പൊൾ ഏതെങ്കിലും ഒരു സ്ഥലത്തിൽ
ഒരു അയൊദണ്ഡത്തെ നമുക്കു ബൊധിച്ചതു പൊലെ അയ
സ്കാന്തമായും അയസ്കാന്തമല്ലാതെയും ആക്കാവുന്നതിനാൽ
അതിനെക്കൊണ്ടു അതിന്റെ സമീപഗതമായ ഒരു ഇരുമ്പി
ന്റെ ഖണ്ഡത്തെ നമുക്കു ബൊധിച്ചതുപൊലെ ആകൎഷി
പ്പിക്കയും ആകൎഷണത്തെ ഇല്ലാതെആക്കുകയും ചെയ്യാവുന്ന
താകുന്നു. അപ്പൊൾ ഒരുമണി അടിപ്പിക്കയൊ അതിൽ കുറ
വായ ശബ്ദങ്ങളെ ഏതെംകിലും ചെയ്യിക്കയൊ ഒരുസൂചിയെ
അങ്ങൊട്ടും ഇങ്ങൊട്ടും ചലിപ്പിക്കുകയൊ മറെറാ ചെയ്യുന്നതു
ലഘുവായി സാധിക്കാവുന്നതാകുന്നു.
ഇപ്പൊൾ സാധാരണമായി തങ്ങളിൽ വൎത്തമാനങ്ങൾ
അറിയിക്കുന്നതിനു ഉപയൊഗിച്ചു വരുന്ന സംകെതത്തിനു
ള്ള ശബ്ദം "ടക്ക ടക്ക" എന്നൊരു ശബ്ദമാകുന്നു. ഇപ്പൊൾ
മണി അടിക്കുന്നത വൎത്തമാനം അറിയിക്കാൻ ഭാവിക്കുന്നു.എ
ന്നുള്ള തിനൊരു സംജ്ഞയായിട്ടാകുന്നു വൎത്തമാനങ്ങൾ അ
യക്കുന്നതിൽ അനെക പ്രകാരങ്ങളായ സംകെതങ്ങളെ ചെ
യ്യാവുന്നതാകുന്നു. അതിന്റെ എല്ലാത്തിന്റെ വഴിയും ഇപ്പൊ
ൾ പ്രതിപാതിച്ചിട്ടുള്ളതു പൊലെ തന്നെയാകുന്നു.
ഇപ്പൊൾ കമ്പിത്തപാൽ എന്നുവച്ചാൽ ഇലകടർ സി [ 35 ] റ്റിയെ ജനിപ്പിക്കുന്നുതിനു ഒരു ഗാൽവാനിക്കു ബാറ്ററി
യും ആ ഇലകടർ സിറ്റിയെ പ്രചരിപ്പിക്കുന്നതിനു ഓരൊ
സ്ഥലങ്ങളുടെ മദ്ധ്യെ കമ്പികളും എവിടെക്കാണൊ വൎത്തമാ
നം അയക്കുന്നു ആ സ്ഥല ത്തുള്ളവനു ഇലകടർ സിറ്റിയെ
പ്രത്യക്ഷമാക്കിചെയ്യത്തക്കതായി അവിടെ ഒരു യന്ത്രപ്പണി
യും കൂട്ടിട്ടുള്ള ഒരു സാധനമാകുന്നു എന്നു സിദ്ധമായല്ലൊ.
പ്രെഷയിതാവിനു ഗ്രഹിതാവിനൊടു എന്തെങ്കിലും വൎത്തമാ
നം അറിക്കെണ്ടതായിരിക്കുമ്പൊൾ ആ പ്രെഷയിതാവ ബാ
റ്ററിയുടെ അഗ്രങ്ങളെ തപാൽ കമ്പിയൊടു ക്രമപ്രകാരം യൊ
ജിപ്പിക്കുന്നു. ഉടനെ ഗ്രഹിതാവ സങ്കെതിതകളായ സം
ജ്ഞകളെ അറിഞ്ഞ ആ സന്ദെശത്തെ ശരിയായി എഴുതി എ
ടുത്തുകൊള്ളുന്നു.
ഇപ്രകാരം തന്നെ മറ്റൊരു ദിക്കിൽ നിന്നും ഒരു വൎത്ത
മാനം ഇങ്ങൊട്ടു അയക്കെണ്ടതായിരുന്നാൽ അതു പൊലെ യു
ള്ള സാധനസാമഗ്രികൾ ഒക്കെയും വെണ്ടതാകുന്നു. പക്ഷെ
തപാൽ കമ്പികൾ മാത്രം രണ്ടിന്നും ഒന്നായിരുന്നാൽ മതി.
ൟ അത്യത്ഭുതമായതപാൽകമ്പിഇപ്പൊൾഭൂമിയിൽ പ്രാ
യെണ സകല ഭാഗങ്ങളെയും അന്യൊന്യം യൊജിപ്പിച്ചിരി
രിക്കുന്നു ചില ദിക്കുകളിൽ ൟ കമ്പി അസംഖ്യയൊജന ദൂരം.
സമുദ്രത്തിന്റെ ഉള്ളിൽകൂടി പൊയിരിക്കുന്നു. ഇങ്ങനെ സമു
ദ്രത്തിന്റെ ഉള്ളിൽ കിടക്കുമ്പൊൾ അവയ്ക്കു അറ്റകുറ്റം വരാ
തെ വെണ്ടുംപ്രകാരം ഉള്ള കരുതലുകൾ ഒക്കെയും ചെയ്തിട്ടു
ണ്ടു ഇപ്പൊൾ ഭൂമിയിൽ നാം ഇരിക്കുന്നതിന്റെ അധൊഭാ
ഗമായ അമെരിക്കാ ദെശവുമായി നമുക്കു അത്യല്പ കാലംകൊ
ണ്ടു വൎത്തമാനങ്ങൾ അന്യൊന്യം അറിയിപ്പാൻ കഴിയുന്ന
താകുന്നു.
കമ്പിതപാലിന്റെ ഉപയൊഗങ്ങളെ പരിഗണിക്കുന്ന
തു പ്രയാസം തന്നെ ഇത പരിഷ്കാരത്തിന മുഖ്യമായ ഒരു വ
ഴിയാകുന്നു. എന്തെന്നാൽ ഇതുകൊണ്ടു നമുക്കു സകല ദെശ
ത്തെയും വൎത്തമാനം ഉടനുടൻ അറിയാൻ കഴിയുന്നെല്ലൊ.
സാധാരണമായി ജനസമുദായത്തിനു ഇതുകൊണ്ടുള്ള ഉപ
യൊഗം അഗണ്യമാകുന്നു, കച്ചവടത്തിനു ഇതുകൊണ്ടു വള [ 36 ] ളെ ഗുണങ്ങൾ ഉണ്ടായിട്ടുണ്ട. രാജ്യകാൎയ്യങ്ങൾക്കു വളരെ
സൌകയ്യങ്ങൾ സംഭവിച്ചിട്ടുണ്ട—
എത്രയും ജനൊപകാരത്തിന കാരണഭൂതമായുള്ള ആവി
വണ്ടിക്കും ൟ കമ്പിതപാലിന്റെ സഹായം അവശ്യം അപെ
ക്ഷിതമാകുന്നു. അതില്ലാതെ ഇരുന്നാൽ ആവി വണ്ടികൾ
നിമിത്തമായി അനെകം അനൎത്ഥങ്ങൾ വന്നു കൂടിയെക്കും
അതുകൊണ്ടു ഇപ്പൊൾ ആവിവണ്ടി നടപ്പായിട്ടു ദിക്കുകളി
ൽ ഒക്കെയും അതിനു പ്രത്യെകമായി ഒരു കമ്പിതപാലും ഉണ്ട.
അതിൽ ആവി വണ്ടിയിടപെട്ട വൎത്തമാനങ്ങളെ മാത്രമെഅ
ന്യൊന്യം അറിയിക്കാറൊള്ളു.
ഇപ്പൊഴും ഓരൊ സ്ഥങ്ങളിൽ കമ്പിതപാൽ ഇട്ടുവരു
ന്നുണ്ടു. ഇനികുറെ സംവത്സരം കഴിയുമ്പൊൾ ഇതു ഭൂമിയി
ൽ സകല ഭാഗങ്ങളിലും വ്യാപിച്ച എത്രയൊ ദൂരസ്ഥിതങ്ങളാ
യ ഓരൊരൊ ദെശങ്ങളെ അന്യൊന്യം യൊജിപ്പിച്ച സകല
ജനങ്ങൾക്കും പരസ്പരം സ്നെഹബന്ധത്തെ സ്ഥിരീകച്ചജ്ഞാ
നാഭിവൃദ്ധിക്കും പരിഷ്കാരത്തിനും പ്രബലമായ ഹെതുവാ
യി ഭവിക്കുന്നതാകുന്നു.
ഒരു ചെറിയ നാടകം
പ്രസ്താവനാ.
ഏകദെശം ൧൦൦൦ സംവത്സരത്തിനു മുമ്പെ ഇംഗ്ലാണ്ടുരാ
ജ്യത്തു ആൽപ്രെഡ എന്നു നാമധെയത്തൊടു കൂടി ഒരു രാജാ
വ ഉണ്ടായിരുന്നു. ആ രാജാവ, രാജ്യപരിപാലനം ചെയ്തു
കൊണ്ടുവരുമ്പൊൾ, ആ രാജ്യത്തിന്റെ അയൽ രാജ്യനിവാ
സികളായി മഹാദുഷ്ടന്മാരായി ക്രൂരന്മാരായുള്ള ഡെൻസ എ
ന്നുള്ള ആളുകൾ അദ്ദെഹത്തിനൊടു യുദ്ധത്തിനായി പുറപ്പെട്ടു
യുദ്ധംചെയ്തു യുദ്ധത്തിൽ പരാജിതനായി ശത്രുക്കളെ ഭയപ്പെ
ട്ടു വലുതായിരിക്കുന്ന കാട്ടിൽ പ്രവെശിച്ച സഞ്ചരിച്ചും കൊ
ണ്ടിരിക്കുമ്പൊൾ ഒരു ദിവസം ക്ഷുൾപിപാസാ പീഡിതനാ
യിട്ടു യതൃച്ശയാ ഒരുകുടിയാനവന്റെ ഭവനത്തിൽ ചെല്ലുന്ന [ 37 ] ണ്ടിരിക്കുമ്പൊൾ ഒരുദിവസം ക്ഷുൽപിപാസാ പീഡിതനാ
യിട്ടു യദൃച്ഛയാ ഒരു കുടിയാനവന്റെ ഭവനത്തിൽ ചെല്ലുന്ന
തിനു സംഗതിവരികയും, ആ സമയം ആ വീട്ടിന്റെ ഉടമ
ക്കാരിയായ സ്ത്രീ അടുപ്പത്തു അപ്പം ചുട്ടും കൊണ്ടിരിക്കുന്ന മ
ദ്ധ്യെ അവൾ ഏതൊ മറെറാരു വെല ചെയ്വാനായി പൊകെ
ണ്ടിവന്നനിമിത്തം അപ്പം കരിഞ്ഞുപൊകാതെ സൂക്ഷിക്കുന്ന
തിനു രാജാവിനെ ഏൾപ്പിച്ചും വച്ചപൊകയും രാജാവതന്റെ
രാജ്യത്തിന്റെയും പ്രജകളുടെയും കഷ്ട സ്ഥിതിയെ ഓൎത്തവ്യ
സനാക്രാന്തനായി അടുപ്പത്തു അപ്പം കിടപ്പുള്ളതിന്റെ സ്മര
ണംകൂടാതെ ഇരുന്നുപൊക കൊണ്ടു അപ്പം കരിഞ്ഞു പൊക
യും, അതിൽ വച്ച ആ സ്ത്രീ രാജാവിനെ വളരെ ശാസിപ്പാൻ
ഇടവരികയും ചെയ്തതായി ഇംഗ്ലാണ്ടു ചരിത്രത്തിൽ കാണ്മാ
നുണ്ട.
താഴെ എഴുതുന്ന ചെറിയ നാടകം ൟ വിഷയത്തെ സം
ബന്ധിച്ചിട്ടുള്ള താകുന്നു.
നാടകത്തിലെനടന്മാർ
ആൽപ്രെഡ— ഇംഗ്ലണ്ടിലെരാജാവ.
എല്ലാ- ആൽപ്രെഡിന്റെ ഉദ്യൊഗസ്ഥൻ
ഗുബ്ബാ— ഒരുകുടിയാനവൻ.
ഗാണ്ഡലിൻ- അവന്റെ ഭാൎയ്യാ.
രംഗം- അതെൽനെ എന്ന ദ്വീപം
ആൽഫ്രെഡ— ൟ ചെറിയ ദെശം എത്രയും വിജനവും
ഇവിടെ ഒക്കെയും എത്ര ശാന്തയും ആയിരിക്കുന്നു. ൟ പ്രദെ
ശത്തെ ചുറ്റി ഒരുനദി സാവധാനമായി പ്രവഹിക്കുന്നു ശ
ത്രുബാധ വരാതെയിരിപ്പാൻ തക്ക വിധത്തിൽ വൃക്ഷങ്ങളു
ടെ ശാഖകൾ ൟ സ്ഥലത്തെനിബിഡമായിമറയ്ക്കുന്നു. ദൃഷ്ട
ന്മാരായ ഡെൻകാര ൟ വനപ്രദെശത്തെ ഇതുവരെ കണ്ടി
ട്ടില്ലാഎന്നു തൊന്നുന്നു. അവരിൽനിന്ന ഞാൻ രക്ഷപ്പെട്ടു
വെന്നു വിശ്വസിക്കുന്നു. ഇവിടെ ഏതെങ്കിലും ചില കു
ടിയാനവന്മാരെ കാണ്മാൻ സംഗ തിവന്നില്ലെങ്കിൽ ക്ഷു
ത്തുകൊണ്ടു മരിക്കെ ഒള്ളു. ഹാ! ൟ മരങ്ങളുടെ ഇടയിൽ കൂടി
ചെറുതായി ഒരു വഴിത്താര കാണുന്നു ഒരു കുടിലിൽ നിന്നും
5 [ 38 ] പുറപ്പെടുന്ന പുകയും കുറെ അകലെ കാണുന്നു- അവിടെക്കു
പുറപ്പെടുകന്നെ—
രംഗം— കുടിലിന്റെ പുരൊഭാഗം.
ഗുബ്ബാ മുമ്പൊട്ടു വരുന്നു. ഗാണ്ഡലിൻ അകത്തിരിക്കുന്നു.
ആൽപ്രെഡ. അല്ലയൊ ഗുണവാനെ അങ്ങെക്കു വന്ദനം
വളരെ പരവശനായിരിക്കുന്ന ഒരു പാന്ഥന്നു വല്ലതും കൊടു
ക്കുമൊ
ഗുബ്ബാ ൟ യ്യിടെ വഴിപൊക്കരു കുറെ അധികം തന്നെ
അവൎക്കു എല്ലാപെൎക്കും വല്ലതും കൊടുക്ക എന്നുവച്ചാൽ ഒടു
ക്കം ഞങ്ങൾക്കു ഉള്ളതുഒക്കെയും നാസ്തിയായി പൊകുമെല്ലൊ
എംകിലും നമ്മുടെ ഭാൎയ്യയുടെ അടുക്കലെക്കു വരികതന്നെ. ത
നിക്കുപല്ലതും ഉണ്ടാകുമൊഎന്നു നൊക്കട്ടെ,നൊക്ക എടി, ഞാ
ൻഇതുവരയും മരം മുറിച്ചുകൊണ്ടിരുന്നതുകൊണ്ടു എനിക്കുവ
ളരെ ക്ഷീണമായിരിക്കുന്നു.
ഗാന്ധലിൻ. എല്ലായ്പൊഴും താൻ സാപ്പാട്ടിനു ഒരുങ്ങി
തന്നെ ഇരിക്കുന്നു. എന്നാൽ ഇപ്പൊൾ കാലമായിട്ടില്ല അടു
പ്പത്തു കിടക്കുന്നഅപ്പം വെകുന്നതിനു ഇനിയും ഒരു മണി
ക്കൂറു നെരം വെണ്ടിവരും, നെരവും അത്രെ ആയൊള്ളല്ലൊ,
നിഴൽ ഇനിയും കളപ്പുരയുടെ അങ്ങെവശത്തായില്ലല്ലൊ- അ
ങ്ങെക്കൂടെ വരുന്ന ആള ആരാ—
ആൽപ്രെഡ- ഞാനൊരു വഴിപൊക്കനാണെ. എനിക്കു
വല്ലതും ഭക്ഷണവും ഒരുസ്ഥലവും കിട്ടിയാൽ കൊള്ളാം.
ഗാൻ. ആഹാ. വഴിപൊക്കനാണ, അല്ലെ. എനിക്കു
വഴിപൊക്കരെ കുറിച്ചു അത്ര സ്നെഹം ഇല്ലാ, ൟ ദെശത്തുഅ
വരെസ്നെഹിക്കുന്നതിനുമിടയില്ലാ. ഓരൊവഴിപൊക്കരെ ഇം
ഗ്ലാണ്ടിൽ വന്നുകൂടിയതിൽ പിന്നെ ഇംഗ്ലാണ്ടിന്നു ഒരിക്ക
ലും ക്ഷെമം ഉണ്ടായിട്ടില്ല—
ആൽപ്രെഡ. ഞാൻ ൟ വീട്ടിൽ ഒരു വഴിപൊക്കൻഎ
ന്നല്ലാതെ ഇംഗ്ലണ്ടിൽ ഞാൻ വഴിപൊക്കനായിട്ടുള്ളവ നല്ലാ-
ഞാൻ ഇംഗ്ലണ്ടിൽ ജനിച്ചിട്ടുള്ള ഒരു ഇംഗ്ലീഷകാര നാകുന്നു:
ഗുബ്ബാ. ആഹാ എന്നാൽ നമ്മുടെ വീടുകളെ ഒക്കെയും
തീവയ്ക്കുകയും കുന്നുകാലികളെ ഒക്കെയും ഓടിക്കിയും ചെയ്യു [ 39 ] ന്നവരായി പരമദുഷ്ടന്മാരായ ഡെൻകാരെ താൻ ദ്വെഷിക്കു
ന്നില്ലയൊ?
ആൽ പ്രെഡ. ഉണ്ടു
ഗാൻ. തനിക്കു അവരൊടുനല്ലവണ്ണം ദ്വെഷം ഉണ്ടൊ?
കെട്ടൊ ഹെ ഇങ്ങെരു പറയുന്നതു അത്രനെരന്നു എനിക്കു
തൊന്നുന്നില്ലാ.
ആൽപ്രെഡ. എനിക്കു അവരൊടു പരമദ്വെഷം തൊ
ന്നുന്നുണ്ട അതികഠിന്നമായദ്വെഷം തൊന്നുന്നുണ്ട.
ഗുബ്ബാ. എന്നാൽ താൻ കൈയ്യടിക്കു. താൻ നല്ല നെരു
കാരൻതന്നെ.
ആൽപ്രെഡ, ഒടുക്കത്തെ യുദ്ധത്തിൽ ഞാൻ ആൽപ്രെ
ഡ രാജാവിന്റെ കൂടി ഉണ്ടായിരുന്നു.
ഗാൻ. നമ്മുടെ പൊന്നുതമ്പുരാന്റെ കൂടയൊ? ആ മ
ഹാരാജാവിനു ൟശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
ഗുബ്ബാ. നമ്മുടെ രക്ഷിതാവായ തമ്പുരാനു എന്തു സംഭ
വിച്ചു?
ആൽപ്രെഡ. അപ്പൊൾ തനിക്കു ആതമ്പുരാനെ ക്കുറി
ച്ചുസ്നെഹം ഉണ്ടൊ?
ഗുബ്ബാ. ഉവ്വ ദരിദ്രനായിരിക്കുന്ന ഒരുത്തനു തമ്പുരാ
നൊടു എത്ര സ്നെഹിക്കാൻ കഴിയുമൊ അത്രയും ഞാൻ അവി
ടുത്തെ സ്നെഹിക്കുന്നു. ചെന്നായകളെപ്പൊലെ ദുഷ്ടന്മാരായ
ഡെൻകാരെ തമ്പുരാൻ ജയിക്കുന്നതിനുവെണ്ടി ഞാൻ ദിവ
സംതൊറും രാത്രിയിൽ ൟശ്വരനൊടു പ്രാൎത്ഥിച്ചു വരുന്നുഎം
കിലും അതു അങ്ങനെ ആയില്ലാ
ആൽപ്രെഡ. ഞാൻ ആൽപ്രെഡിനെ സ്നെഹിച്ചതി
ലധികം തനിക്കു സ്നെഹിപ്പാൻ പാടില്ലാ.
ഗുബ്ബാ— ആട്ടെ അവിടുത്തെക്കു എന്തു സംഭവിച്ചു?
ആൽപ്രെഡ. അദ്ദെഹം മരിച്ചു പൊയെന്നുതന്നെ തൊ
ന്നുന്നൂ—
ഗുബ്ബ. കഷ്ടം! ഇതു അനൎത്ഥകാലം തന്നെ. ൟശ്വരൻ
നമ്മെ രക്ഷിക്കട്ടെ. വരിക. ൟ കറുത്ത അപ്പം ഞങ്ങളൊടു കൂ
ടി തനിക്കു തിമ്മാൻ ഇടയായെല്ലൊ, തന്റെ വിശപ്പിന്റെ
5 [ 40 ] ആധിക്ക്യംകൊണ്ടു അപ്പം തനിക്കുനന്നെന്നുതന്നെ തൊന്നു
മായിരിക്കും.
ഗാൻ. അല്ലയൊ ൨ന്നാട്ടെ താൻ വന്നതു ഞങ്ങൾക്കു
ഒരുരാജാവ വന്നതുപൊലെ തൊന്നുന്നു. (ഗുബ്ബായൊടു) ഇ
ങ്ങെൎക്കു വല്ലതും കൊടുത്താൽ കൊള്ളാമെന്നു എനിക്കുതൊന്നു
ന്നു, അല്ലെംകിൽ പാപം ഉണ്ടല്ലൊ— എംകിലും ഇയാൾ തടി
ച്ചു നല്ല മുട്ടനായിരിക്കെ വെണ്ടുന്നതിനെ ദെഹണ്ണിച്ചു ഉപ
ജീവനം കഴിക്കാതെ ഇരിക്കുന്നത എന്ത എന്നുള്ളതിനു സം
ഗതികാണുന്നില്ലാ.
ഗുബ്ബാ. അതു ഉള്ളതു തന്നെ സ്നെഹിതാ, തനിക്കു എ
ന്തെല്ലാം പ്രവൃത്തികൾ ചെയ്യാൻ കഴിയും.
ആൽപ്രെഡ തനിക്കു സഹായമായി ഏതുവെലകൾ എ
ന്നൊടു ചെയ്യാൻ പറയുന്നുവൊ അവഒക്കെയും എനിക്കു ചെ
യ്യാൻ കഴിയുന്നതാകുന്നു. വെലചെയ്തു ഭക്ഷണത്തിനു വല്ല
തും ഉണ്ടാക്കി പിന്നീടു ഭക്ഷണം കഴിക്കുക തന്നെ ആണ എ
നിക്കു സന്തൊഷ മുള്ളതു
ഗുബ്ബാ, ആഹാ എന്നാൽ നൊക്കട്ടെ. തനിക്കു വിറകു
നല്ലതിന്മണ്ണം കെട്ടാമൊ?
ആൽപ്രെഡ. തൊൻ അതിൽ പരിചയിച്ചിട്ടില്ലാ. അതു
ഞാൻ ചെയ്താൽ അത്ര ഭംഗി ആകയില്ലെന്നു തൊന്നുന്നു.
ഗുബ്ബാ. തനിക്കു പുരമെയാൻ കഴിയുമൊ? തൊഴുത്തി
ന്റെ മെച്ചിൽ ഏതാനും കാറ്റുകൊണ്ട പറന്നു പൊയിരി
ക്കുന്നു.
ആൽപ്രെഡ. അയ്യൊ അതു എനിക്കു അറിഞ്ഞുകൂടാ.
ഗാൻ. അയാൾക്കു കുട്ട മിടയാൻ അറിയാമൊ എന്നു
ചൊദിക്കണെ. നമുക്കു കുറെ പുതിയ കുട്ടക്കുആവശ്യം ഉണ്ട.
ആൽപ്രെഡ. ഒരിക്കലും ഞാൻ കുട്ട മിടയാൻ നൊ
ക്കീട്ടില്ല.
ഗുബ്ബാ. തനിക്കു തുറുഇടുവാൻ കഴിയുമൊ?
ആൽപ്രെഡ. ഇല്ല.
ഗുബ്ബാ, കൊള്ളാം, ഇവനു യാതൊന്നും അറിഞ്ഞു കൂടെ
ല്ലൊ ആട്ടെ എടിനിണക്കു ഇയാളെക്കൊണ്ട വീട്ടിൽ വല്ലതും [ 41 ] വെല എടുപ്പിക്കാൻ ഉണ്ടൊ? ഇവൻ അടുപ്പിൽ തീ എരിക്കുക
യൊ മെശ തുടക്കുകയൊ മറ്റൊ ചെയ്യുമായിരിക്കും.
ഗാൻ. എന്നാൽ അയാൾ അടുപ്പത്തുള്ള ൟ അപ്പം സൂ
ക്ഷിക്കട്ടെ. എനിക്കു പശുക്കളെ കറക്കുവാൻ പൊകണം.
ഗുബ്ബാ ഇതുവരെ അത്താഴം കാലമായില്ലല്ലൊ ഞാൻവി
റകു കെട്ടിവെക്കാൻപൊകുന്നു.
ഗാൻ. അല്ലയൊ സ്നെഹിതാ അപ്പം കരിഞ്ഞുപൊകാ
തെ അവയെ കൂടക്കൂടെ മറിച്ചിട്ടു നല്ലതിന്മണ്ണം നൊക്കി കൊ
ള്ളണമെ.
ആൽപ്രെഡ. അങ്ങനെതന്നെ.
ആൽപ്രെഡ തനിച്ചു.
ആൽ പ്രെഡ എന്റെ കഷ്ടതകളെ ഞാൻ സഹിക്കാം
ശത്രുഭടന്മാരാൽ ആക്രാന്തമായ എന്റെ രാജ്യത്തിന്റെ കഷ്ടാ
വസ്ഥയെ ഞാൻ എങ്ങനെസഹിക്കും. ഹംബർ മുതൽ തംസു
വരെയുള്ള നദികളിലെ വെള്ളം രക്തധാര കൊണ്ടു കലുഷമാ
യി തീൎന്നിക്കുന്നു. എന്റെ ബലവാന്മാരായുള്ള ഭടന്മാ
രൊക്കെയും നി ഗ്രഹിക്കപ്പെട്ടിരിക്കുന്നു. സാധുക്കളായ നമ്മു
ടെ പ്രജകളിൽ ഏതാനും പെരെ കൊല്ലുകയും മറ്റുള്ളവരുടെ
വസ്ത്രങ്ങളെ പിടിച്ചു പറിച്ചു നഗ്നന്മാരാക്കി ശകാരിച്ച അവ
മാനിച്ച അവരുടെ ഭവനങ്ങളിൽ നിന്നു ഓടിക്കയും ചെയ്തി
രിക്കുന്നു അവരുടെ രാജാവായിട്ടു ൟശ്വരനാൽ നിശ്ചയിക്ക
പ്പെട്ടവനായ എനിക്കും അതിക്രൂരന്മാരായുള്ള ൟ ശത്രുക്കളി
ൽനിന്നു അഗതികളായിരിക്കുന്ന ജനങ്ങളെ രക്ഷിക്കാൻ ത്രാ
ണിഇല്ലാതെയും ആയിതീന്നു പൊയല്ലൊ. ഹാ കഷ്ടം! സൎവ്വ
ശക്തനായിരിക്കുന്ന ൟശ്വരാ, ൟ രാജ്യത്തെ ഭയംകരന്മാരാ
യഡെൻകാരിൽ നിന്നു രക്ഷിക്കാൻ ഞാൻ ശക്തനല്ലെംകിൽ
ഇവരെ യുദ്ധംചെയ്തു തൊല്പിക്കാൻ തക്കവണ്ണമുള്ള ശൂരന്മാരെ
ഉണ്ടാക്കി അതിന്മണ്ണം ചെയ്യിക്കണമെ, ഞാൻ ൟ ദാസ്യവൃ
ത്തിയാൽ ൟ കുടിലിൽ കിടന്നു കാലം കഴിച്ചു കൂട്ടികൊ
ള്ളാം. ഇംഗ്ലണ്ടിനു സൌഖ്യമായാൽ എനിക്കു തൃപ്തി യായി
ഒ! അതാ നമ്മുടെ ഗൃഹപതികൾ വരുന്നു.
ഗുബ്ബായും ഗാൻഡിലിനും പ്രവെശിക്കുന്നു. [ 42 ] ഗാൻ അല്ലയൊ അങ്ങ ൟ പാൽക്കലം പിടിച്ചിറക്ക
ണെ. ൟ പുതിയ പാലു അപ്പത്തൊടുകൂട്ടി ഭക്ഷിച്ചാൽ അ
ത്താഴം വളരെ നന്നായിരിക്കും. അല്ല! ഇത എങ്ങനെ ആ
ണ! കരിഞ്ഞുപൊയത? ഇതു കരിക്കട്ടപൊലെ കറുത്തുപൊയ
ല്ലൊ? ഒരിക്കൽ പൊലും മറിച്ചിട്ടല്ലല്ലൊ. എടാ ശപ്പാ. എടാ
തടിമാടാ, എടാ മടയാ,
ആൽ പ്രെഡ അയ്യൊ അത ഉള്ളതുതന്നെ, എന്റെ മന
സ്സിൽ ഒരൊ ദുഃഖവിചാരങ്ങൾ ഉണ്ടായിരുന്നതു കൊണ്ടു ൟ
കാൎയ്യത്തിൽ എന്റെ ബുദ്ധി പ്രവെശിക്കാൻ ഇടവരാത്തതി
ൽ വച്ച ഞാൻ വളരെ വ്യസനിക്കുന്നു.
ഗുബ്ബാ എടീ ഇങ്ങുപൊരെ അയാളുടെ തെറ്റിനെ നീ
ക്ഷമിക്കണം. പക്ഷെ ആയാൾക്കുകാമപാരവശ്യമായിരിക്കും
എനിക്കു നിന്നൊടു വളരെ താല്പൎയ്യമായിരുന്നപ്പൊൾ ഉള്ള
അവസ്ഥ എനിക്കു ഓൎമ്മഉണ്ടു.
ഗാൻ അതിപ്പൊൾ അങ്ങെക്കു ഓൎമ്മയുണ്ടൊ? ആഹാ
ഗുബ്ബാ ഉവ്വ— വളരെക്കാലമായി പ്പൊയി. എങ്കിലും എന
ക്കു ഇപ്പൊൾ ഓൎമ്മ ഉണ്ട എന്റെ അമ്മ ഒരുദിവസം പാൽ
ചൊറുണ്ടാക്കി കൊണ്ടിരിക്കുമ്പൊൾ—
ഗാൻ, മതി മതി. മിണ്ടാതിരുന്നാട്ടെ, നമുക്കു അത്താഴം
കഴിക്കാം
ആൽ പ്രെഡ, ൟ മധുരമായിരിക്കുന്ന പുതിയ പാലും
ൟ അപ്പവും എത്ര വിശെഷമായിരിക്കുന്നു.
ഗുബ്ബാ സ്നെഹിതാ വെണ്ടുവൊളം ഭക്ഷിക്കു, നൊക്കെ
ടി ഇയാളെ നാം എവിടെ യാണ കിടത്തെണ്ടത?
ഗാൻ, നമുക്കു ഒരു മെത്തയെ ഉള്ളൂവെന്നു അങ്ങെക്കു
അറിയാമെല്ലൊ എന്നാൽ കളപ്പുരയിൽ പുതിയ വയ്ക്കൊൽ കി
ടപ്പുണ്ടല്ലൊ.
ആൽപ്രെഡ (ആത്മഗതം) എനിക്കു ഒരുരാജാവിനെ
പ്പൊലെ കിടപ്പാൻ ഇടയായില്ലെംകിലും ഇങ്ങെ അറ്റം ഒരു ഭ
ടനെപ്പൊലെ എംകിലും കിടക്കണം. ഹാ കഷ്ണം! സാധുക്കളായ
നമ്മുടെ ഭടന്മാരിൽ എത്രപെര വെറും നിലത്തുതന്നെ കിട
ക്കുന്നു? [ 43 ] ഗാൻ. എന്താണ ഒരു ശബ്ദം കെൾക്കുന്നത്? അതു കു
തിരകളുടെ കുളമ്പിന്റെ ഒച്ചയാകുന്നു അല്ലയൊ? അങ്ങു ചെ
ന്നു അതു എന്താണന്ന നൊക്കണെ.
ആൽപ്രെഡ, എന്റെ ഭാഗ്യഹീനതനിമിത്തംൟ സാധു
ക്കളുടെ കുഡുംബത്തിന്നുംആപത്തുസംഭവിച്ചെക്കുമൊ? എംകി
ൽ ഞാൻ ൟ കാട്ടിൽ കിടന്നുമരിക്കതന്നെ ആയിരുന്നു ന
ന്നായിരുന്നതു.
ഗുബ്ബാ തിരിച്ചുവരുന്നു പിന്നാലെ വാളും ഊരി പിടിച്ചും
കൊണ്ടുഎല്ലാ എന്ന ആളും വരുന്നു.
ഗാൻ. ഓ! അതാ ഒരു വാള! അയ്യൊ ൟശ്വരാ ഞങ്ങ
ളെ രക്ഷിക്കണമെ.
ഗുബ്ബ- ഡയിൻകാരെ ഡയിൻകാരെ അയ്യൊ ഞങ്ങ
ളെകൊല്ലരുതെ.
എല്ലാ (നമസ്കരിച്ചുകൊണ്ടു) എന്റെ സ്വാമി, എന്റെ
രക്ഷിതാവെ എന്റെ മഹാരാജാവെ തിരുമനസ്സാലെ കാണ്മാ
ൻ എനിക്കു ഭാഗ്യം ഉണ്ടായല്ലൊ.
ആൽപ്രെഡ (അയാളെ കെട്ടിപുണൎന്നും കൊണ്ടു) ഹാ!
എന്റെ ധൈൎയ്യവാനായ എല്ലായെ,
എല്ലാ. അല്ലയൊ മഹാരാജാവെ അങ്ങെ അടുക്കൽ വള
രെ നല്ലവൎത്തമാനങ്ങൾ ഉണൎത്തിപ്പാന്നുണ്ടു എന്തെന്നാൽ കി
ൻ പിത്ത കൊട്ടയിൽ ഇട്ടു അടയ്ക്കപ്പെട്ട അങ്ങെ സൈന്യങ്ങ
ൾ ഏതുപ്രകാരെണയൊ വെളിയിൽ ചാടി അവിടെ ഉണ്ടാ
യിരുന്ന ഡെൻകാരെ അശെഷം നിഗ്രഹിച്ചു എന്നു തന്നെ
യു മല്ലാ, ഭയങ്കരനായ ഗുബ്ബാ അതാ അവിടെ യുദ്ധകളത്തി
ൽ ശ്വാസം വലിച്ചു കൊണ്ടു കിടക്കുന്നു.
ആൽപ്രെഡ- അതുസംഭവിക്കുന്നതാണൊ! നാം ഇ
നിയും രാജാവായിതീരുമൊ!
എല്ലാ. അവരുടെ ബലം ഒക്കെ പൊയ്പൊയി. അവരു
ടെസൈന്യങ്ങളും ഭയപ്പെട്ടു ഒടിപ്പെയി. ഇംഗ്ലീഷു സൈന്യ
ങ്ങൾ ആൽപ്രെഡ ആൽപ്രെഡ എന്നുവിളിച്ചു തുടങ്ങിയിരി
ക്കുന്നു. ഇതാഒരുഎഴുത്തു ഇതിൽ നൊക്കിയാൽ വിവരം ഒ
ക്കെയുംമനസ്സിലാകും (എഴുത്തു കൊടുത്തു) [ 44 ] ഗുബ്ബാ. (അപവാൎയ്യ) നമുക്കു എന്തുവരാൻ പൊകുന്നു
വൊ അറിഞ്ഞുകൂടാ, ഹാ കഷ്ടം എടിനിന്റെ നാക്കുതന്നെയാ
ണ നമുക്കു ആപത്തായി തീൎന്നത
ഗാൻ. അയ്യൊ, എന്റെനാഥാ. നമ്മെ ഇപ്പൊൾ തൂക്കി
ലിടും സംശയം ഇല്ലാ. അതു ഒരു തമ്പുരാനാണെന്നു ആൎക്കുഎ
ങ്ങനെ അറിയാൻകഴിയും?
ഗുബാ. എടി ഇദ്ദെഹത്തിനു ഒരുവെലയും അറിഞ്ഞുകൂടാ
എന്നു കണ്ടപ്പൊൾ തന്നെഇദ്ദെഹം ഒരു രാജാവൊപിന്നെ ഒ
രുവലിയ ആളൊ മറ്റൊആണന്നു നമുക്കു ഊഹിക്കാമായി
രുന്നൂ.
ആൽപ്രെഡ. (മുമ്പൊട്ടുവന്നു) ൟ ശ്രെയസ്സുകൾക്കാ
യി ക്കൊണ്ടു ൟശ്വരനുവന്ദനം ഇനിനമ്മുടെ ഉദ്ദെശ്യംസാ
ധിക്കാ മെന്നും ഒരുമൊഹം തൊന്നുന്നു, ഞാൻഇനിയും ആയു
ധപാണിയായി നടക്കുവാനും നമ്മുടെ ധൈൎയ്യവാന്മാരായ
സൈന്യങ്ങളുടെ നായകനായിട്ടു ഭവിച്ചു യുദ്ധം ചെയ്വാനും
അവരെ ജയം പ്രാപിപ്പിപ്പാനും നമ്മുടെ സ്നെഹിതന്മാരെ
വീണ്ടും നിൎഭയന്മാരായി കാണ്മാനും സംഗതിവരുമൊ?
എല്ലാ. ഉവ്വ തിരുമനസ്സുകൊണ്ടു. ഞങ്ങളുടെ പ്രമാണി
യായി തീരെണമെന്നു ബഹുനാളായി ഇഛ്ശിച്ചും കൊണ്ടിരി
ക്കുന്നവരായി കാടുകളിലും ഗുഹകളിലും കുടികളിലും പ്രവെശി
ച്ചും സഞ്ചരിക്കുന്നവരായ സ്നെഹിതന്മാർ തിരുമനസ്സിലെ
ക്കു വളരെപെരുണ്ടു. തിരുമനസ്സു കൊണ്ടു ജീവിച്ചിരിക്കുന്നു
എന്നും ഇനിയും യുദ്ധംചെയ്വാൻ ഭാവിക്കുന്നു എന്നും ഉള്ള
വൎത്തമാനം അവർ കെൾക്കുമ്പൊൾ തന്നെ അവര എല്ലാവ
രും ഓടി തിരുമുമ്പാകെ വരുന്നതാകുന്നു.
ആൽപ്രെഡ. എനിക്കു അവരെ കാണ്മാൻ വൈകുന്നു
ഗുബ്ബായും ഗാൻഡലിനും(ആൽപ്രെഡിന്റെ കാക്കൽ
വീണുകൊണ്ടു) അയ്യൊ മഹാരാജാവെ..
ഗാൻ. തിരുമനസ്സുകൊണ്ടു ഞങ്ങളെ കൃപയൊടു കൂടിവ
ധിക്കെണമെ തിരുമനസ്സകൊണ്ട മഹാരാജാവെന്നു ഞങ്ങ
ൾഅറിഞ്ഞില്ലല്ലൊ.
ഗുബ്ബാ - തിരുമനസ്സകൊണ്ടു അടിയന്റെ കെട്ടിയവളു [ 45 ] ടെ വാൿപാരുഷ്യത്തെ ക്ഷമിക്കണെ അവൾ മറ്റുയാതൊരു
അപരാധവും കരുതീട്ടില്ലെ
ആൽഫ്രെഡ- സാധുക്കളായുള്ള വരെ എന്താണ ഞാൻ
ക്ഷമിക്കാനുള്ളത? നിങ്ങൾഎനിക്കു വലിയ ഉപകാര മല്ല
യൊചയ്തത. ഞാൻ നിങ്ങൾക്കു വന്ദനം ചെയ്യുന്നു എന്റെ
ആപൽകാലത്തിൽ നിങ്ങൾ എന്നെ രക്ഷിച്ചുവെല്ലൊ.. ഇം
ഗ്ലാണ്ടിലെ സിംഹാസനത്തിൽ ഇനിയും എനിക്കു കയറിയി
രിപ്പാൻ സംഗതിവന്നു എങ്കിൽ എന്റെ ഒന്നാമത്തെ വിചാ
രം നിങ്ങൾചെയ്തിട്ടുള്ള സല്ക്കാരത്തിന്റെ പ്രത്യുപകാരം ചെ
യ്യുന്നതിനെ കുറിച്ചായിരിക്കും. നിങ്ങളെ രക്ഷിക്കാനായിട്ടു
ഞാൻ പൊകുന്നു. എന്റെ വിശ്വസ്തനായ എല്ലാ, നമുക്കു യു
ദ്ധത്തിനായിക്കൊണ്ടു പുറപ്പെടുക, പുറപ്പെടുക, ഒരിക്കൽ കൂടി
ഡെൻകാരെ കാണ്മാനും അവരൊട എതൃക്കാനും സംഗതി വ
രുന്നത വിചാരിച്ച എന്റെ ഹൃദയം ജ്വലിക്കുന്നു. ഇങ്ങനെ
യുള്ള യൊഗ്യമായ അവസരത്തിൽ വച്ച നമ്മുടെ പ്രാണഹാ
നിവരുന്നതു വരയൊ അല്ലെങ്കിൽ ഇംഗ്ലണ്ടിൽ ഇനിഒരിക്ക
ലും കലഹം ഉണ്ടായി രാജ്യത്തിനുനാശം വരാതെ ഇരിപ്പാൻ
തക്കവണ്ണം നല്ലസമാധാനം ഉണ്ടാകുന്നതു വരയൊ ഇങ്ങനെ
ഒള്ള ദുഷ്ടന്മാരൊടു നമ്മുടെയുദ്ധം മതിയാക്കുക. ഇല്ലെന്നുഞാ
ൻ ൟരനൊടു ശപഥം ചെയ്തിരിക്കുന്നു.
വിലയെക്കുറിച്ചു.
നാണയങ്ങൾ ഉണ്ടാക്കുന്നതിനു സ്വൎണ്ണവും വെള്ളിയും
വളരെ ഉപയുക്തങ്ങായിരിക്കുന്ന ധാതുക്കളാകുന്നു. എന്തെ
ന്നാൽ അവ വളരെ വിലയുള്ളവയും, വിലയുള്ള ധാന്യാദിപ
ദാൎത്ഥങ്ങളെ പ്പൊലെ സൂക്ഷിച്ചു വയ്ക്കുന്നതിനും ഒരു ദിക്കിൽ
നിന്നു മറ്റൊരു ദിക്കിലെക്ക കൊണ്ടു പൊകുന്നതിന്നും അവകാ
ശവും അദ്ധ്വാനവുംവെണ്ടാത്തവയും, ആകുന്നു. എന്നാൽ ൟ
ധാതുക്കളുടെ വില ഇരുമ്പിന്റെ തിനെക്കാൾ വളരെ അധിക
മായിരിക്കുന്ന തിന്റെ കാരണം എന്താണ? പരമാൎത്ഥംനൊക്കി
6 [ 46 ] യാൽ സ്വൎണ്ണത്തിന്റെയും വെള്ളിയുടെയും ഉപയൊഗങ്ങളെ
ക്കാൾ ഇരുമ്പിനെക്കൊണ്ടു ഉപയൊഗംജനങ്ങൾക്കു അധികം
ഉണ്ടു മൺവെട്ടി, അറുപ്പുവാൾ, പിച്ചാത്തി, അരം, ഉളി, വാ
ൾ തൊക്കുമുതലായ അസംഖ്യസാധനങ്ങൾ ഇല്ലാതെ ഇരുന്നാ
ൽ ജനങ്ങൾക്കു എത്രബുദ്ധിമുട്ടിനു ഇടയായി തീരും ൟ സാ
ധനങ്ങൾ ഇരുമ്പുകൊണ്ടല്ലാതെ വെറെ ഏതു ധാതുക്കളെ കൊ
ണ്ടുണ്ടാക്കപ്പെട്ടാലും അത്രനന്നായും ഉറപ്പായും ഇരിക്കയില്ല.
ല്ലൊ. എന്നാൽ ഇങ്ങനെ യുള്ള ഇരുമ്പിനു വിലകുറവായി
രിക്കുന്നതിനു സമാധാനം എന്തെന്നാൽ, ഒരു പദാൎത്ഥത്തി
ന്റെ വില അധികമായൊകുറഞ്ഞൊ ഇരിക്കുന്നതു അതി
ന്റെ ഉപയൊഗം ജനങ്ങൾക്കു അധികമായൊ കുറഞ്ഞൊഇ
രിക്കുന്നതുകൊണ്ടു മാത്രമല്ല. എന്തെന്നാൽ അങ്ങനെയാണെ
ങ്കിൽ വെള്ളവും കാറ്റും ജനങ്ങൾക്കു എത്ര ഉപയുക്തങ്ങളാ
യിരിക്കുന്നവയാണ. അതുകൊണ്ടു അവയുടെ വില മറ്റെ
ല്ലാപദാൎത്ഥങ്ങളുടെ വിലയെക്കാൾ എത്ര അധികമായിരിക്ക
ണം എന്നാൽ കാറ്റുകൊള്ളുന്നതിനും അതുകൊണ്ടു ശ്വാസൊ
ച്ശാസം ചെയ്യുന്നതിനും വെള്ളം കുടിക്കുന്നതിനും അതിൽ കു
ളിക്കുന്നതിനുംമറ്റും ആരും വില കൊടുക്കുന്നില്ലല്ലൊ. അവ
യെ അനുഭവിക്കുന്നതിന്നുപകരമായി ആരും ഒരുപദാത്ഥത്തെ
യും തരുന്നില്ലല്ലൊ. ഇതിന്റെ കാരണം കാറ്റും വെള്ളവും
എവിടെയും എല്ലാ വൎക്കുംവിലകൊടുക്കാതെ തന്നെ കിട്ടുന്നതാ
കുന്നു
എന്നാൽ ഇവയ്ക്കു കൂടി ചില സ്ഥലങ്ങളിൽ വിലകൊടു
ക്കെണ്ടി വരുന്നു. ദൃഷ്ടാന്തം ഒരു പട്ടണത്തിന്റെ സമീപ
ത്തിൽ നദിഇല്ലാതെയൊ അതിലുള്ള കുളങ്ങളിലും കിണ
റുകളിലും ഉള്ള വെള്ളം ഉവരുള്ളതായൊ ഇരുന്നാൽകുറെ ദൂര
ത്തിൽ ഉള്ള നല്ലവെള്ളത്തെ വിലകൊടുപ്പാൻ ശെഷിയും
മനസ്സും ഉള്ള ആളുകൾ വിലകൊടുത്തു വരുത്തുന്നു, അതു
പൊലെ തന്നെ ഒരുവലുതായിട്ടുള്ള പട്ടണത്തിൽ സ്വച്ശമാ
യിട്ടുള്ള കാറ്റുള്ള ദിക്കുകൾ കുറച്ച ഉണ്ടായിരുന്നൊള്ളു എന്നു
വച്ചാൽ അങ്ങനെ ഉള്ളസ്ഥലങ്ങളിലുള്ള വീടുകളിൽ ദെഹ
സുഖത്തിനുവെണ്ടി അല്പകാല്ലത്തെക്കൊ ദീൎഘകാലത്തെക്കൊ [ 47 ] പാൎക്കുന്നതിനു ആ വീടുകളുടെ ഉടയക്കാൎക്കു, ആ വീടുകൾഅ
സ്വച്ശമായിരിക്കുന്ന കാറ്റുള്ള സ്ഥലത്തിൽ ആയിരുന്നാൽഅ
വെക്കു എന്തു വാടക കൊടുക്കണമൊ അതിലും അധികംകൊടു
ക്കെണ്ടി വരും ൟ ദൃഷ്ടാന്തം കൊണ്ടു ഒരു വസ്തുവിന്റെ വില
അതിന്റെ ഉപയൊഗം കൊണ്ടുമാത്രമല്ല ദൌൎല്ലഭ്യം കൊണ്ടും
ആണെന്നുള്ളതു സിദ്ധമാകുന്നു. എന്തെന്നാൽ സ്വച്ശമായി
ട്ടുള്ള കാറ്റും വെള്ളവും സമൃദ്ധിയായിട്ടു കിട്ടുന്ന ഇടത്തും കിട്ടാ
ത്തയിടത്തും ഒരുപൊലെ ഉപയൊഗം ഉള്ളവയാണ എന്നാ
ൽ അവ എവിടെ ദുൎല്ലഭങ്ങളൊ അവിടെ അവക്കു വില ഉ
ണ്ടാവുന്നു, അതുപൊലെ തന്നെ ഏതു സ്ഥലത്തു ഇരുമ്പു ദു
ൎല്ലഭമൊ അവിടെ അതിനു അധികം വില കൊടുക്കെണ്ടി
വരുന്നു.
സമുദ്രത്തിൽ ചില ദ്വീപങ്ങൾ ഉണ്ട അവയിൽ ഇരു
മ്പു തീരുമാനം കാണപ്പെടുന്നില്ല അതുകൊണ്ടു അവിടെ ഉള്ള
ആളുകൾ ആടുമുതലായ അവിടുത്തെ നാല്ക്കാലികളെ കൊടു
ത്തു ഇരുമ്പാണികളെയും പിച്ചാത്തികളെയും മറ്റും വാങ്ങി
ക്കുന്നു. എന്നാൽ ൟശ്വര കൃപയാൽ ഇരുമ്പു സാമാന്യം എ
ല്ലാ രാജ്യങ്ങളിലും കിട്ടുന്നുണ്ട എങ്കിലും അതു വിലകൊടുത്ത
ല്ലാതെ കിട്ടുന്നില്ല, എന്തെന്നാൽ അതിനെ ആദ്യം ആകര
ത്തിൽ നിന്നു എടുക്കുകയും പിന്നീടു ത്തിന്റെ കന്മഷങ്ങളെ
ഒക്കയും കളഞ്ഞു സ്വച്ശമാക്കുകയും പിന്നെ അതിനെക്കൊ
ണ്ടു ഓരൊ പദാൎത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുവെണം ആ
യതു ജനങ്ങൾക്കു ഉപയുക്തമായി തീരുന്നതിനു ഇരുമ്പുകൊ
ണ്ടുണ്ടാക്കപ്പെടുന്ന വസ്തുക്കൾ ഫല മൂലാദികൾ പൊലെ
ശ്രമം കൂടാതെ കിട്ടുന്നവയായിരുനാൽ അവക്കു വില ഉ
ണ്ടായിരിക്കയില്ല. അതിനു കാരണം എന്തെന്നാൽ, വിലകൊ
ടുക്കാതെ തന്നെ അവ കിട്ടുമെല്ലൊ, അപ്പൊൾ വിലഎന്തിനാ
യിട്ടു കൊടുക്കണം? എന്നാൽ അവ അങ്ങനെ സുലഭമായിട്ടു
കിട്ടുമെങ്കിൽ അപ്പൊഴും അവയുടെ ഉപയൊഗം ജനങ്ങൾക്കു
ഇപ്പൊൾ ഉള്ളതുപൊലെതന്നെ ഇരിക്കും. അതുകൊണ്ടു ഇ
പ്പൊൾ അവക്കു വിലകൊടുക്കെണ്ടിയിരിക്കുന്നതു അവയുടെ
ദൌൎല്ലഭ്യം കൊണ്ടാകുന്നു.
6 [ 48 ] അപ്പൊൾ ഒരുപദാൎത്ഥത്തിനു വില ഉണ്ടാക്കുന്നതിനു ഒ
ന്നാമതു അതു ദുൎല്ലഭമായിരിക്കണം. രണ്ടാമതു അതിന്റെ ആ
വശ്യകത ജനങ്ങൾക്കു ഉണ്ടായിരിക്കണം ഒരുമാതിരി കല്ലുക
ളുണ്ടു അവ ബഹു ദുർല്ലഭങ്ങളാണ. എന്നാൽ അവവൈ
ര മാണിക്കം മുതലായവയെപ്പൊലെ കാഴ്ചക്കു അത്ര ഭംഗി
യായിട്ടുള്ളവ അല്ല എന്നുമാത്രമല്ല അവയെ ജനങ്ങൾ അ
പെക്ഷിക്കുന്നും ഇല്ല. അതിനാൽ അവവിലഉള്ളവ ആകു
ന്നില്ല. അതുകൊണ്ടു ഒരുപദാൎത്ഥം ജനങ്ങളുടെ ഇച്ശാവിഷയ
മായും സുഖസാദ്ധ്യമല്ലാതെയും ഇരുന്നാൽ തന്നെയെ അതു
വിലയുള്ളതാകുന്നൊള്ളു വൈരം, മരതകം, പുഷ്യരാഗം, മുതലാ
യ രത്നങ്ങൾ ബഹുശൊഭാ വത്തുകളും ദുർല്ലഭങ്ങളു മാകകൊ
ണ്ടു അവ അത്രഅധികം വിലയുള്ളവയായിരിക്കുന്നു. അവ
യുടെ ഉപയൊഗത്തെ നൊക്കാൻ പൊയാൽ അവകൊണ്ടുആഭ
രണങ്ങളെ ഉണ്ടാക്കാം എന്നുമാത്രമല്ലാതെ വെറെ ഒന്നും ഇല്ല
പരസ്സഹസ്രം ജനങ്ങൾ ബഹുശ്രമം ചെയ്തു ദ്രവ്യത്തെ സം
പാദിക്കുന്നതു വല്ലവിധത്തിലും ഉള്ള ആഹാരത്തെയും വസ്ത്ര
ത്തെയും സംപാദിക്കണം എന്നല്ല കിന്തു സുന്ദരങ്ങളായും ഭാ
സ്വരങ്ങളായും ഉള്ള വസ്ത്രാഭരണാദികളും തങ്ങൾക്കുണ്ടായി
രിക്കണം എന്നാകുന്നു. ഇങ്ങനെ ഉളള വസ്തുക്കൾ തങ്ങൾക്കു
ണ്ടായിരിക്കെണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ
കാരണം എന്തെന്നാൽ, ഒന്നാമതു അവകാഴ്ചക്കു ബഹുഭംഗി
യുള്ളവയായിരിക്കുന്നു രണ്ടാമതു അവ ഉള്ള ആളുകൾ സംപ
ന്നന്മാരെന്നു ജനങ്ങൾ വിചാരിക്കുന്നു. കെവലംഭംഗിമാത്രം
വിചാരിച്ചാൽ ചിലപുഷ്പങ്ങൾ സൌന്ദൎയ്യത്തിൽ രത്നാദിക
ളെ അതിശയിക്കുന്നു. എന്നാൽഅങ്ങനെ യുള്ള പുഷ്പങ്ങൾ
എല്ലാവൎക്കും സാധാരണമായിട്ടു കിട്ടുമെല്ലൊ. അവയെ കൊ
ണ്ട ഒരുത്തന്റെ അവസ്ഥഅറിവാൻ കഴിയുന്നതല്ല. രത്നാദി
കളെ കൊണ്ടുണ്ടാക്കപ്പെട്ട ആഭരണങ്ങളെ ധരിച്ചാൽ താൻ
ബഹുദ്രവ്യവാനാണെന്നു മറ്റുള്ള ആളുകൾ വിചാരിക്കുന്നു.
അതുകൊണ്ടാണ അവയെ കുറിച്ചു ജനങ്ങൾക്കു അത്ര മൊ
മുള്ളത.
ആളുകൾക്കു താൻ താങ്ങളുടെ അവസ്ഥാനുഗുണം വ [ 49 ] സ്ത്രാഭരണാദികളെ ക്കൊണ്ടു അലങ്കരിച്ചു കൊള്ളെണമെന്നുഒ
രു നിശ്ചയമുണ്ടായിരുന്നാൽ അത്രദൂഷ്യമില്ല. എന്നാൽ ചില
ർ തങ്ങളുടെ യൊഗ്യതയിലും അധികം വസ്ത്രങ്ങളെയും ആഭ
രണങ്ങളെയും ധരിക്കുന്നു അതുകൊണ്ടു അവർ വെഗം ദരി
ദ്രന്മാരായി തീരുന്നു. അതു വളരെ അനു ചിതമാണ, ചിലർ ആ
ഭരണങ്ങളിൽ എത്ര ദ്രവ്യം ചിലവുചെയ്യുന്നുവൊ അത്രയും ദ്ര
വ്യത്തെ തങ്ങളുടെ യൊഗ്യതക്കു അനു ഗുണങ്ങളായിട്ടുള്ള വ
സ്ത്രങ്ങളെയും പാത്രങ്ങളെയും പ്രദാൎത്ഥങ്ങളെയും വാങ്ങിക്കുന്ന
തിലും വൃത്തിയായിട്ടു വെക്കുന്നതിലും വിനി യൊഗിച്ചാ
ൽ അവൎക്കു അധികം സൌഖ്യമായിരിപ്പാൻ ഇട ഉണ്ടാ
യിരിക്കും,
അപ്പൊൾ ഒരു പദാത്ഥത്തിനു വില ഉണ്ടാകുന്നതു കെ
വലം ആ പദാൎത്ഥം ഉപയൊഗം ഉള്ളതുകൊണ്ടൊ, അല്ലെംകി
ൽ ആയതു ദൃഷ്ടിക്കു ഭംഗിയായിരിക്കുന്നതുകൊണ്ടൊ, അല്ലെ
ങ്കിൽ ആയതു ഉണ്ടായിരിക്കുന്നതുകൊണ്ടു മനസ്സിനുസന്തൊ
ഷം ഉണ്ടാകുന്നതുകൊണ്ടൊ മാത്രമല്ലാ ആയതു ദുർല്ലഭമായും ഇ
രിക്കണം എന്നുവച്ചാൽ ആയതു കിട്ടുന്നതു പ്രയാസമായിരി
ക്കയും വെണം. എന്തെന്നാൽ ഉപയുക്തമായൊ സന്തൊഷ
കരമായൊ ഉള്ള ഒരു പദാൎത്ഥത്തെ ഒരുത്തൻ ശ്രമപ്പെട്ട സ
മ്പാദിച്ചിരുന്നാൽ ആയതു വെണമെന്നു ആഗ്രഹിക്കുന്ന ആ
ളുകൾക്കു ആയതു സമ്പാദിക്കുന്നതിൽ പ്രത്യെകം ആവശ്യ
മുള്ള ശ്രമം തങ്ങൾക്കു കൂടാതെ കിട്ടെണമെങ്കിൽ ആയതു യാ
തൊരുത്തന്റെ സ്വാധീനത്തിൽ ഇരിക്കുന്നൊ അവനെ സ
ന്തൊഷിപ്പിച്ചിട്ടുതന്നെ വെണംജനങ്ങൾ കെവലം അപരി
ഷ്കൃത ന്മാരായിരുന്നാൽ ഇങ്ങനെ ഉള്ള വസ്തുക്കളെ പ്രായെണ
ബലാൽ കാരം കൊണ്ടു അപഹരിക്കും എന്നാൽ പരിഷ്കൃത
ന്മാരായിരുന്നാൽ അങ്ങനെ ഉള്ളവസ്തുക്കൾക്കു പകരം അവ
യുടെ ഉടയക്കാരനു ആവശ്യമുള്ള വസ്തുക്കളെ കൊടുത്തു അവ
യെ വാങ്ങിക്കും അപ്പൊൾ അതു വിലകൊടുക്കുന്നതു പൊലെ
തന്നെ ആയി
സ്വൎണ്ണവും വെള്ളിയും ഇരുമ്പിനെക്കാൾ അധികം വി
ലയുള്ളവയായിരിക്കുന്നതിന്റെ കാരണം എന്തെന്നാൽ അവ [ 50 ] കാഴ്ചക്കു ബഹുഭംഗി ഉള്ളവയാകകൊണ്ടു അവയെകൊണ്ടു
ആരഭണാദികളെ ഉണ്ടാക്കി അവയെ ഉപയൊഗിക്കണമെ
ന്നു ജനങ്ങൾക്കു ആഗ്രഹം ഉള്ളതാകുന്നു. അപ്പൊൾ അവ ഉ
പയുക്തസാധനങ്ങൾ എന്നായി. എന്നാൽ ഇരുമ്പിനെ പ്പൊ
ലെ അവഅത്ര സുലഭങ്ങളല്ലാത്തതു കൊണ്ടു അവയെ സ
മ്പാദിക്കുന്നതിൽ അധികം ശ്രമം വെണ്ടിവന്നിരിക്കുന്നു അ
വകിട്ടുന്നതും ചില ഇടങ്ങളിൽ മാത്രമെ ഉള്ളു. അങ്ങനെ അ
വകിട്ടുന്ന ഇടങ്ങളിലും അവ കുറച്ചെ കിട്ടുന്നൊള്ളു. എങ്ങനെ
യെന്നാൽ സ്വൎണ്ണം ചില നദികളുടെ മണലുകളിലും ചില പാ
റകളിലും ഉണ്ടു. അവിടെ ചെന്നു മണലിൽ നിന്നും പാറക
ളിൽ നിന്നും അതിനെ എടുക്കുന്നതിനു വളരെ അദ്ധ്വാനവും
ചിലവും വെണ്ടിവരുന്നു. ഏകദെശം ഒരുരൂപാതൂക്കം ഉള്ള
സ്വൎണ്ണം എടുക്കുന്നതിനു, പതിനെഴു രൂപാതൂക്കം വെള്ളി എടു
ക്കുന്നതിനു എത്ര ശ്രമവും ദ്രവ്യവ്യയവും വെണമൊ, അത്ര
യും വെണ്ടിയിരിക്കുന്നു. അതുകൊണ്ടാകുന്നു സ്വൎണ്ണത്തിന്റെ
വില അത്രകൂടിയിരിക്കുന്നത.
പദാൎത്ഥങ്ങൾക്കു വില ഉണ്ടാകുന്നതു അവ ഉപയുക്ത
ങ്ങളായിരിക്കയും ശ്രമസാദ്ധ്യങ്ങളായിരിക്കയും ചെയ്യുന്നതു
കൊണ്ടു മാത്രമല്ല. വെറെ ഒരുഗുണം കൂടി അവയിൽ ഉണ്ടാ
യിരിക്കണം അതു എന്തെന്നാൽ അവകൊടുക്കാനും വാങ്ങി
ക്കാനും കഴിയുന്നവയായും ഇരിക്കണം എങ്ങനെ എന്നാൽ,
അരൊഗത വെണമെന്നു എല്ലാപെൎക്കും ആഗ്രഹമുണ്ട ആയ
തു എല്ലാവൎക്കും ഉണ്ടായിരിക്കുന്നില്ല. എന്നാൽ ആയതിനുവി
ല ഇല്ലാത്തതു ആയതു കൊടുപ്പാനും വാങ്ങിപ്പാനും കഴിയാ
ത്തതുകൊണ്ടാകുന്നു. ആയതു അങ്ങിനെ ചെയ്യാൻ കഴിയുന്ന
വസ്തുവായിരുന്നു എങ്കിൽ ശ്രീമാന്മാരായിരിക്കുന്ന അനവധി
ജനങ്ങൾ അനവധിദ്രവ്യത്തെ അരൊഗതയുടെ നിധികളാ
കുന്ന ദരിദ്രന്മാൎക്കു കൊടുത്തു അതിനെ വാങ്ങിക്കുമായിരുന്നു.
ദ്രവ്യാപെക്ഷകൊണ്ടു തങ്ങളുടെ അരൊഗതയെ കൊടുക്കുന്ന
തിൽ ദരിദ്രന്മാർ സന്തൊഷമുള്ളവരായിരിക്കയും ചെയ്യും. എ
ന്നാൽ അങ്ങനെ അരൊഗതയെ വിലകൊടുപ്പാനും വാങ്ങി
ക്കാനും കഴിയുന്നില്ല. ദ്രവ്യലാഭത്തെ ഉദ്ദെശിച്ച ദരിദ്രന്മാർ ത [ 51 ] ങ്ങളുടെ കയ്യൊ കാലൊ ച്ശെദിച്ചു കൊടുപ്പാൻകൂടിമടിക്കയില്ലാ
യിരിക്കും എന്നാൽ ആ കയ്യൊ കാലൊ സ്വശരീരത്തിൽ യൊ
ജിപ്പിക്കുന്നതു എങ്ങനെയാണ? ഒരുത്തനു അരൊഗത ഉണ്ടാ
യിരുന്നാൽ ആയതുതന്റെ സ്വാധീനത്തിൽ ഇല്ലാതെ ആക്കു
ന്നതിനു ആഹാര നിദ്രാദികളിൽ ക്രമം ഇല്ലാതെ ഇരുന്നാൽ മ
തി, എന്നാൽ ആയതു തന്റെവശത്തിൽ നിന്നു പൊകുമ്പൊ
ൾ അതിനെ അന്യനു സ്വാധീനമാക്കുന്നതിനു എങ്ങനെ ക
ഴിയും? കഴിയുന്നതല്ലാ. അതുകൊണ്ടു ഒരുവസ്തുവിനു വില ഉ
ണ്ടാകെണമെങ്കിൽ ആയതു ജനങ്ങൾക്കു ഉപയൊഗംഉള്ളതും
ശ്രമസാദ്ധ്യവും, കൊടുക്കാനും വാങ്ങിക്കാനും കഴിയുന്നതും ആ
യിരിക്കണം. എന്നാലെ ആ വസ്തു വിലയുള്ളതായിതീരും.
ഒരു പദാൎത്ഥം ജനങ്ങൾക്കു ആവശ്യപ്പെടുകയും ആയതു
ശ്രമം കൂടാതെ കിട്ടാത്തതായിരിക്കയും ചെയ്താൽ അതിനെ സ
മ്പാദിക്കുന്നതിനു ജനങ്ങൾ ശ്രമം ചെയ്യുന്നു പുനശ്ച ഏതുപ
ദാൎത്ഥത്തിന്റെ വില അധികമായിരിക്കുന്നുവൊ ആയതു കി
ട്ടുന്നതു പ്രായെണ വളരെ പ്രയാസമുള്ളതായും, ഏതുപദാൎത്ഥ
ത്തിന്റെ വിലകുറഞ്ഞിരിക്കുന്നുവൊ ആയതു കിട്ടുന്നതു പ്രാ
യെണ അത്ര പ്രയാസ മില്ലാത്തതായും ഇരിക്കും, എന്നി
ന്നിങ്ങനെ ഒരു നിയമം ഉണ്ടു. എന്നാൽ ൟ നിയമത്തെ വി
വിചാരിച്ചു ഒരു പാദാൎത്ഥത്തിന്റെ വില നിശ്ചയിക്കുന്നതിൽ
കെവലം അതിൽ ചെയ്തിട്ടുള്ള ശ്രമത്തെ മാത്രം നൊക്കി അ
ധികം ശ്രമം ചെയ്തിരുന്നാൽ അധികം വില കൊടുപ്പാനുള്ള
താണെന്നും അല്പം ശ്രമം ചെയ്തിരുന്നാൽ അല്പം വിലയെ
കൊടുക്കെണ്ടു എന്നും ഭ്രമിക്കുരുത എന്തെന്നാൽ ഏതുപദാൎത്ഥം
അധികം വിലയുള്ളതായിരിക്കുന്നുവൊ ആയതിനെ ഉണ്ടാ
ക്കുന്നതിലും മറ്റും അധികം ശ്രമം ചെയ്യപ്പെട്ടിരിക്കുന്നതു
കൊണ്ടല്ലാ ആയതു അധികം വിലയുള്ള തായിരിക്കുന്നതു
ആയതു അധികം വിലയുള്ള തായിരിക്കുന്നതു കൊണ്ടാകുന്നു.
ആയതിനെ ഉദ്ദെശിച്ചു അധികം ശ്രമം ചെയ്യുന്നത. അതി
നു ദൃഷ്ടാന്തം, ദന്തംവിറ്റാൽ വളരെ പണം കിട്ടും എന്നുള്ളതു
കൊണ്ട വേട്ടക്കാർ ആനകളുള്ള ഭയങ്കരങ്ങളായിരിക്കുന്ന കാ
ടുകളിൽ നെരാകും വണ്ണം ആഹാരവും നിദ്രയും ഇല്ലാതെ സ [ 52 ] ഞ്ചരിച്ച ആനകളെ വെടിവച്ചുകൊന്നു അവയുടെ ദന്തത്തെ
എടുത്തു കൊണ്ടുവന്നു വിൽക്കുന്നു. ഒരുത്തൻ പത്തു ദിവസം
കാട്ടിൽ സഞ്ചരിച്ചു വളരെ പ്രയാസപ്പെട്ടു പത്തു ആനക
ളെ കൊന്നു അവയുടെ ദന്ത്രത്തെ എടുത്തുകൊണ്ടു വരുന്നു എ
ന്നാൽ വെറെ ഒരുത്തൻ ആത്രയും ദിവസം അത്രയും പ്രയാസ
പ്പെട്ട ഒരു ആനയെ മാത്രം വെടിവച്ചു കൊന്നു അതിന്റെ ദ
ന്തത്തെ എടുത്തു കൊണ്ടുവരുന്നു ൟ രണ്ടുപെരുടെ ശ്രമവുംഒ
രുപൊലെ ഉള്ളതാണെങ്കിലും പത്തുആനകളുടെ ദന്തം ഉള്ള
ആളിനു എത്രവില കിട്ടുമൊ അത്രയും പണം ഒരു ആനയുടെ
ദന്തം ഉള്ള ആളിനു കിട്ടുന്നതല്ല. ഒരുത്തൻ വഴിയിൽ കൂടി നട
ന്നു പൊയിക്കൊണ്ടിരിക്കുന്ന സമയത്തു ഒരു വൈരക്കല്ലു അ
വനു കിട്ടിയാൽ ആയതിനെ സമ്പാദിക്കുന്നതിൽ അവനു ഒ
രു ശ്രമവും ഉണ്ടായില്ലെങ്കിലും അവൻ ആ വൈരത്തെ വി
റ്റാൽ അല്പം വിലയെ കിട്ടു എന്നില്ലല്ലൊ ഒരുത്തന്റെ പുരയി
ടത്തിൽ കിണറു വെട്ടിക്കൊണ്ടിരിക്കുന്ന സമയത്തു ദ്രവ്യത്തി
ന്റെ നിധി കാണപ്പെട്ടാൽ ആ നിധിയെ സമ്പാദിക്കുന്നതി
ൽ വളരെ ശ്രമം വെണ്ടിവരാത്തതു നിമിത്തം ആ നിധിയുടെ
വില കുറഞ്ഞിരിക്കുമൊ? ആ നിധി കിട്ടിട്ടുള്ള ആളിനെ ദരി
ദ്രനെപ്പൊനെ ആരെംകിലും വിചാരിക്കുമൊ? ഇല്ല. അതുകൊ
ണ്ടു ഒരു പദാൎത്ഥത്തെ ഉദ്ദെശിച്ചു ചെയ്തിട്ടുള്ളശ്രമംകൊണ്ടു മാ
ത്രമെ അതിനുവിലയുണ്ടാകു എന്നു വിചാരിക്കരുത. എന്നാൽ
ആ പദാൎത്ഥത്തിനു വിലകിട്ടും എന്നുള്ളതു കൊണ്ടാകുന്നു അ
തിനെ ഉദ്ദെശിച്ചു ശ്രമം ചെയ്യുന്നതു.
മനുഷ്യൻ അലസനായി ഭവിക്കരുതെന്നു വിചാരിച്ചു
അവന്റെ സുഖസാധനങ്ങളായിരിക്കുന്ന പ്രായെണ എല്ലാ
വസ്തുക്കളും ശ്രമംകൂടാതെ അവനു കിട്ടരുതെന്ന ൟശ്വരൻസ
ങ്കല്പിച്ചിരിക്കുന്നതായി കാണുന്നു. നമുക്കുള്ള അന്നവസ്ത്രാദി
കളും,ഗൃഹങ്ങളും വാഹനങ്ങളും മറ്റഅസംഖ്യങ്ങളായിരിക്കുന്ന
ഉപഭൊഗ സാധനങ്ങളും ശ്രമം കൂടാതെ ഉണ്ടായിട്ടുള്ളവ അ
ല്ല, അതുകൊണ്ടു ശ്രമപ്പെട്ടാൽ തന്നയെ സുഖം ഉണ്ടാകൂ. [ 53 ] കൂലിയെ
അല്ലെങ്കിൽ
ശമ്പളത്തെകുറിച്ചു
ഒരു വെല ചെയ്യുന്ന ആളുകൾക്കു അധികം കൂലിയും മ
റ്റൊരുവെല ചെയ്യുന്ന ആളുകൾക്കു കുറഞ്ഞ കൂലിയും കിട്ടുന്നു
എങ്ങനെ എന്നാൽ മൺവെട്ടികൊണ്ടു വെലചെയ്യുന്ന ആ
ൾ വാങ്ങിക്കുന്ന കൂലിയെക്കാൾ ഒരുതട്ടാനൊ ദന്ത പണിക്കാ
രനൊ അധികം കൂലി വാങ്ങിക്കുന്നു എന്നാൽ ഇങ്ങനെ അ
ധികം കൂലി കിട്ടുന്നതു അധികം ശ്രമം ചെയ്യെണ്ടിയിരിക്കു
ന്നു എന്നുള്ളതു കൊണ്ടല്ല.
ശരീര ശ്രമത്തിൽ എങ്ങനെ ഭെദങ്ങൾ ഉണ്ടൊ അങ്ങ
നെ മാനസിക ശ്രമത്തിലും ഭെദങ്ങളുണ്ട. എങ്ങനെ എന്നാൽ
രാവും പകലും പ്രയാസപ്പെട്ട കണക്കുകളെ എഴുതുന്ന ഒരുഅ
ധികാരത്തിൽ കണക്കനു എത്രശമ്പളം കൊടുക്കെണമൊ അ
തിലും വളരെ അധികം ഒരു ന്യായാധീശനു കൊടുക്കെണ്ടിയി
രിക്കുന്നു, ഇതുകൊണ്ടുഒരുവെലയിൽഅധികമൊ കുറഞ്ഞകൂ
ലി കിട്ടുന്നതു ആയതിൽ അധികമൊ കുറഞ്ഞൊശ്രമം ചെയ്യെ
ണ്ടിയിരിക്കുന്നതു കൊണ്ടല്ല എന്നുള്ളതു സ്പഷ്ടമാകുന്നു. എ
ന്നാൽ കൂലിയിലുള്ള ഭെദംഎന്തുകൊണ്ടാകുന്നു എന്നുള്ളതുതാഴെ
വിവരിക്കാം.
പദാൎത്ഥങ്ങൾക്കു വിലക്കു താരതമ്യം ഉണ്ടാകുന്നതു ഏതു
കാരണത്താലൊ ആ കാരണത്താൽ തന്നെ ആകുന്നുവെലക്കും
കൂലിക്കും താരത്മ്യം ഉണ്ടാകുന്നതും ഒരുവെലയെ ചെയ്യുന്നതി
നു ആളുകൾ കുറച്ചുകിട്ടിയാൽ ആവെലക്കു കൂലി അധികവും
അധികം കിട്ടിയാൽ കൂലികുറഞ്ഞും ഇരിക്കും ൟ ക്രമത്തിനു
മൺവെട്ടി കൊണ്ടു വെലചെയ്യുന്നതിനു എത്രആളുകൾ കി
ട്ടുമൊ അത്ര ആളുകൾ ദന്തപ്പണികളൊ സ്വൎണ്ണ വെലകളൊ
ചെയ്യുന്നതിനു, കണക്കഎഴുത്തിനു എത്ര ആളുകൾ കിട്ടുമൊ
അത്ര ആളുകൾ തൎക്കപ്പെട്ട അവകാശാദികളെ ന്യായം പൊ
ലെ വ്യവസ്ഥാപിക്കുന്നതിനും കിട്ടുകയില്ലാ. അതുകൊണ്ടാകു
ന്നു ഇവരുടെ കൂലിയിൽ ഇത്രതാരതമ്യം ഉള്ളത
ഇതിന്റെ മുഖ്യമായിട്ടുള്ള കാരണം എന്തെന്നാൽ ദന്ത
7 [ 54 ] പ്പണികളെയൊ ആഭരണാദികളെയൊ ചെയ്യാൻ പഠിക്കു
ന്നതിനു അധികം ചിലവും ൟ വെലകളെ അഭ്യസിച്ച അ
വയിൽ യൊഗ്യത സമ്പാദിക്കുന്നതിനു അധിക കാലതാമ
സവും വെണ്ടിയിരുന്നു ആ അന്തരത്തിൽ തന്റെ കാല
ക്ഷെപവും നടക്കണം തന്റെ ഗുരുവിനു ശമ്പളവും കൊടുക്ക
ണം അതിനു ദ്രവ്യം ഉണ്ടായിരിക്കണം എന്നാലെ ആ വെല
കളിൽ യൊഗ്യത സമ്പാദിക്കാൻ കഴിയു. അതുപൊലെ തന്നെ
സാമാന്യമായഒരുകണക്കെഴുത്തു അഭ്യസിക്കുന്നതിനു വെണ്ടി
യിരിക്കുന്നതിനെക്കാൾ ന്യായങ്ങളെ അഭ്യസിച്ചു അവയിൽ
പാണ്ഡിത്യം സമ്പാദിക്കുന്നതിനു അധികം ചിലവും കാല
താമസവും വെണ്ടിവരുന്നു ഇങ്ങനെ അധികം ചിലവും കാല
താമസവും വെണ്ടിവരുന്നതായ ന്യായശാസ്ത്രാഭ്യാസം കൊ
ണ്ടു അധികം ദ്രവ്യംകിട്ടും എന്നുള്ള നിശ്ചയം ഇല്ലാതെ ഇരു
ന്നാൽ അങ്ങനെയുള്ള അധികച്ചിലവുചെയ്യാൻ ശെഷിയുംമ
നസ്സും ഉള്ള ആളുകൾ ആരും തങ്ങളുടെ കുഞ്ഞുങ്ങളെ ആ ശാ
സ്ത്രത്തെ അഭ്യസിക്കാൻ ഉത്സാഹിക്കയില്ല.
എന്നാൽ ചിലപ്പൊൾ ഒരു വിദ്യയെ അഭ്യസിക്കുന്നതി
നായി അയക്കപ്പെട്ട ബാലൻ മൂർഖനായൊ അലസനാ
യൊ തീൎന്നു ആ വിദ്യയിൽ തന്റെ ഉപജീവനത്തെ കഴിച്ചു
കൊള്ളുവാൻ തക്കവണ്ണം ഉള്ള പാണ്ഡിത്യം സമ്പാദിക്കാതെ
പൊകുന്നു. അപ്പൊൾ അവന്റെ പിതാവു നിരാശനാക
യും തന്റെ മകന്റെ വിദ്യാഭ്യാസത്തിനായി ചെയ്തിട്ടുള്ള
ചിലവുകൾ ഒക്കെയും നിഷ്ഫലങ്ങളായി തീരുകയും ചെയ്യു
ന്നു. അതുകൊണ്ടു ഒരു മാസം കണക്കു എഴുതുന്ന ആളിനു
കിട്ടുന്ന ശമ്പളത്തെക്കാൾ ഒരുമാസം ജഡ്ജി ഉദ്യൊഗം ഭരിക്കു
ന്ന ആളിനു അധികം ശമ്പളം കിട്ടുന്നത ജഡ്ജി ഉദ്യൊഗത്തി
നു വെണ്ടുന്നപാണ്ഡിത്യത്തെ സമ്പാദിക്കുന്നതിൽ അധികം
ചിലവും കാലതാമസവും, ഒരുവെള മൌർഖ്യം കൊണ്ടൊഅല
സതകൊണ്ടൊ പാണ്ഡിത്യം സമ്പാദിക്കാതെ പൊയാൽ ആ
വിഷയത്തിൽ വൃഥാ ദ്രവ്യവ്യയവും വരുന്നതു കൊണ്ടാണന്നു
പറയാൻ പാടില്ല കിന്തു, അങ്ങനെയുള്ള പ്രയാസങ്ങളിൽ പ്ര
വൎത്തിച്ച പാണ്ഡിത്യം സമ്പാദിക്കുന്ന ആളുകൾ വളരെ ചു [ 55 ] രുക്കമാകകൊണ്ടാകുന്നു അവൎക്കു അധികം ശമ്പളം കൊടുക്കെ
ണ്ടിയിരിക്കുന്നത.
ഇതുകൊണ്ടു ഒരുപദാൎത്ഥത്തിന്റെ വില കൂടിയൊ കുറ
ഞ്ഞൊ ഇരിക്കുന്നത ആ പദാൎത്ഥം ചുരുക്കമായൊ ധാരാളമാ
യൊ ഇരിക്കുന്നതിന്റെ അവസ്ഥപൊലെ ആണെന്നുള്ള പ്ര
കാരം തന്നെ. ഒരു വെലക്കു കൂലികൂടിയൊ കുറഞ്ഞൊ വരു
ന്നത ആ വെലക്കുള്ള ആളുകൾ കുറഞ്ഞൊ കൂടിയൊ ഇരിക്കു
ന്നതിന്റെ അവസ്ഥക്കു തക്കവണ്ണം ആകുന്നു എന്നുള്ളത സ്പ
ഷ്ടമാകുന്നു.
ഒരു വിദ്യയിൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു അ
ധികം ദ്രവ്യം ചിലവു ചെയ്യുന്നത ആ വിദ്യയിൽ അധി
കം ദ്രവ്യം കിട്ടുന്നതിനു കാരണമായിഭവിക്കുന്നതു പൊലെ
മഹ ബുദ്ധിശക്തിയും അധികം ദ്രവ്യം കിട്ടുന്നതിനു കാരണ
മായിതീരുന്നു എന്തുകൊണ്ടെന്നാൽ, അധികം ദ്രവ്യം ചിലവു
ചെയ്തു ഒരു വിദ്യയിൽ പാണ്ഡിത്യം സമ്പാദിക്കാൻ കഴി
യുന്ന ആളുകൾ ചുരുക്കമായിരിക്കുന്നരിൻ വണ്ണം, മഹാബു
ദ്ധി ശക്തി ഉള്ള ആളുകളും ചുരുക്കമാകുന്നു അതു കൊണ്ടാകു
ന്നു ഒരു വിദ്യയെ സമ്പാദിക്കുന്നതിൽ സാമാന്യ ബുദ്ധി
ഉള്ള ഒരുത്തനും അസാമന്യ ബുദ്ധിയുള്ള ഒരുത്തനും ചിലവ
ഒരുപ്പൊലെ തന്നെ ആയിരുന്നാലും അസാമാന്യ ബുദ്ധിയു
ള്ളവനു സാമാന്യബുദ്ധിയുള്ളവനെക്കാൾ വളരെ അധികം
ദ്രവ്യം കിട്ടുന്നത.
എന്നാൽ ചില വെലകൾക്കു കൂലി അധികം കൊടുക്കെ
ണ്ടിയിരിക്കുന്നു ആയതു ആ വെലയെ പഠിക്കുന്നതിൽ ചി
ലവു അധികം വെണ്ടിവന്നിട്ടൊ ആ വെലക്കാരനു അസാമാ
ന്യബുദ്ധിശക്തി ഉണ്ടായിട്ടൊ അല്ല. അങ്ങനെ ഉള്ള വെല
കൾ ചെയ്യുന്നതിൽ അധികം അപായമൊ മറ്റൊ വരുന്നതു
കൊണ്ടാകുന്നു. അതിനു ദൃഷ്ടാന്തം എന്തെന്നാൽ, വെടിമരുന്നു
ഉണ്ടാക്കുന്ന ആളുകൾക്കു സാമാന്യെന ദിവസം ഒന്നിനു മ
ൺവെട്ടികൊണ്ടു വെല ചെയ്യുന്ന ആളുകളെക്കാൾ, അധികം
കൂലി കൊടുപ്പാനുള്ള താകുന്നു. എന്തെന്നാൽ വെടിമരുന്നു ഉ
ണ്ടാക്കുന്നതിൽ പ്രാണനുവളരെ അപായം ഉണ്ടു. അതുപൊ
7 [ 56 ] ലെ തന്നെ ദന്ത വെല പഠിക്കുന്നതിനു ചിലവാകുന്നതിനെ
ക്കാൾ വളരെ അധികം ആയുധാഭ്യാസം ചെയ്യുന്നതിൽ ഇല്ല.
എങ്കിലും ദന്തവെലക്കാരനെക്കാൾ സെനാ നായകനു അധി
കം ശമ്പളം കൊടുക്കെണ്ടിയിരിക്കുന്നു. സെനാ നായകന്റെ
സാമൎത്ഥ്യം സമ്പാദിക്കുന്നതിൽ ചിലവു അധികം ഉണ്ടെന്നു
വച്ചിട്ടല്ല അതിൽ ആളുകൾ പ്രവൃത്തിക്കാത്തത, ഏതു സമയ
ത്തെങ്കിലും തന്റെ പ്രാണനെ ഉപെക്ഷിക്കെണ്ടിവരുമല്ലൊ
എന്നുള്ള ഭയംകൊണ്ടു അതിൽ ആളുകൾ അധികം പ്രവൎത്തി
ക്കാത്തതാകുന്നു—