താൾ:CiXIV259.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ങ്കരിക്കയും, ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത ത
ന്നെ കൊള്ളാവുന്നതെന്ന തൊന്നുകയും ചെയ്യുന്ന സ്ഥിതി
യിൽ ജ്ഞാനം സമ്പാദിക്കുന്നതിനു ബുദ്ധിയെ പ്രവൃത്തിപ്പി
ക്കാൻ ആൎക്കുമനസ്സുണ്ടാകും? ആൎക്കുശക്തിയുണ്ടാകും? ഒരു
ത്തൎക്കും ഇല്ല. ആയതുകൊണ്ടു ദെഹത്തിനു ബല പുഷ്ടി ഉണ്ടാ
യിരിക്കുന്ന സ്ഥിതിയിൽ അതിനെ സൽഫലത്തിനായി ഉപ
യൊഗിക്കാൻ വയ്യാതെ ആയിപ്പൊയാൽ ആജന സമുദായ
ത്തിൽ ജ്ഞാനാഭിവൃദ്ധി ഉണ്ടാകുന്നത അസാദ്ധ്യംതന്നെ.

എന്നാൽ ദെഹസൌഖ്യത്തെ രക്ഷിക്കെണ്ടുന്നതിനുള്ള
സാമാന്യനിയമങ്ങളെ അറിഞ്ഞു അവയെ അനുസരിച്ചു ദി
നചൎയ്യം നടത്തിക്കൊണ്ടിരുന്നാൽ ഇപ്രകാരം വയസ്സിന്റെ മ
ദ്ധ്യസ്ഥിതിയിൽ തന്നെ രൊഗ പീഡകൾ ഉണ്ടാകയും അ
പ്രാപ്ത കാലമായി മൃതികൾ സംഭവിക്കയും ചെയ്കയില്ല സക
ല കാൎയ്യങ്ങളിലും ക്ലിപ്തങ്ങളായിരിക്കുന്ന നിയമങ്ങൾ ഉണ്ടെ
ല്ലൊ. ആ നിയമങ്ങളെ അനുസരിക്കാതെ ഇരുന്നാൽ ആ കാ
ൎയ്യങ്ങൽക്കു ഹാനി ഉണ്ടാകുന്നതാകുന്നു അപ്രകാരം തന്നെ
ആരൊഗ്യരക്ഷയുടെ നിയമങ്ങളെ അനുസരിക്കാതെ ഇരുന്നാ
ൽ അതിനു ഹാനിസംഭവിക്കുന്നതു നിശ്ചയംതന്നെ.

ദെഹസൌഖ്യത്തിനു വ്യത്യാസംഉണ്ടായിട്ടുഅതിന്നു പ്ര
തിവിധി ചെയ്യുന്നതിനെക്കാൾ പ്രക്ഷാളനാദ്ധിപംകസ്യദൂരാ
ദസ്പൎശനം വരം എന്ന ന്യായെന അതിന്നു വ്യത്യാസംവന്നാ
ൽ അതിനെ പൂൎവസ്ഥിതിയിൽ ആക്കുന്നതിനുള്ള വഴികളെ
പറയുന്നതിനെക്കാൾ അതുവരാതെ ഇരിക്കുന്നതിനുള്ളവഴിക
ളെ പറയുന്നതാകുന്നു. യുക്തതരമായിട്ടുള്ളതു ആയതു കൊണ്ടു
അല്പജാഗ്രതയാൽ നിവാൎയ്യങ്ങളായും അതിഭയങ്കരങ്ങളായും
സാധാരണമായി സംഭവിക്കുന്നവയായും ഇരിക്കുന്ന ചില
രൊഗങ്ങളെ കുറിച്ചും അവ ഉണ്ടാകാതെ ഇരിക്കുന്നതിനുള്ള
വഴികളെയും ഇവിടെ സംക്ഷെപമായി പറയാം—

മസൂരികാ, അല്ലെങ്കിൽ വസൂരി എത്രെയും ഭയങ്കരമായും
വൃത്തികെടുള്ളതായും ഇരിക്കുന്ന ഒരു വ്യാധി ആകുന്നു. ഇതു
ഇതിനു സിദ്ധമായ ഒരു പ്രതിവിധി കണ്ടറിഞ്ഞു നടപ്പാകുന്ന
തിനു മുമ്പിൽ എത്ര സാധാരണമായി സംഭവിച്ചിരുന്നൊ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/20&oldid=188689" എന്ന താളിൽനിന്ന് ശേഖരിച്ചത്