താൾ:CiXIV259.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ഗങ്ങളുടെ ആക്രമങ്ങൾക്കു വശം വദന്മാരായി ഭവിക്കുന്നതു
വളരെ ഭയനിയ ആയ ഒരു അവസ്ഥ ആകുന്നു.

ൟ ദെശങ്ങളിൽ മരിക്കുന്ന ആളുകളിൽ അധികം പെ
രും ആയുസ്സിന്റെ മദ്ധ്യ കാഷ്ഠയെപൊലും പ്രാപിക്കാതെ, അ
ല്പം ആലൊചന ഉണ്ടായിരുന്നാൽ നിപാൎയ്യങ്ങളായിരിക്കുന്ന
രൊഗങ്ങൾ പിടിപെട്ടാകുന്നു ഇഗ്ലാണ്ടിലും മറ്റും സംഭവിക്കു
ന്ന മരണങ്ങളുടെ ക്രമം നൊക്കിയാൽ ഇവിടെ അതിലൊക്കെ
യും തുലൊം അധികമായിരിക്കും.

ഇപ്പൊൾ ഉദ്ദെശമായി കണക്കു കൂട്ടിട്ടുള്ളതിൽ ഇൻഡ്യാ
യിൽ ആണ്ടുതൊറും ൩൦ ലക്ഷം ജനങ്ങൾ നിവാൎയ്യങ്ങായിരി
ക്കുന്ന രൊഗങ്ങളാൽ മരിക്കുന്നു എന്നു കണ്ടിരിക്കുന്നു. ൩൦ല
ക്ഷം ജനങ്ങൾ ആണ്ടുതൊറും മരിക്കതന്നെ ചെയ്യുമ്പൊൾ നി
വാൎയ്യങ്ങളായിരിക്കുന്ന രൊഗങ്ങൾ പിടിപെട്ടു കഷ്ടത അനുഭ
വിച്ചും കൊണ്ടു എത്ര ജനങ്ങൾ കാലം കഴിക്കുന്നുണ്ടായിരിക്കും

ഇപ്പൊൾ ൟ രാജ്യത്തിൽ ആശൂപത്രികളിൽ കിടക്കു
ന്ന രൊഗികളിൽ പത്തിനു ഏഴു വീതം ആളുകൾ ദെഹരക്ഷാ
ക്രമങ്ങളെ അറിഞ്ഞു അവയെ അനുസരിച്ചിരുനാൽ വൎജ്ജി
ക്കാമായിരുന്ന രൊഗങ്ങളാൽ പീഡിതന്മാരായിരുന്നു എന്നു
അറിയപ്പെട്ടിരിക്കുന്നു ൟ ക്രമത്തിനു ഇവിടെ സാമാന്യെ
സജനസമുദായത്തിലും ഇങ്ങനെയുള്ള രൊഗപീഡ ഉണ്ടാ
യിരിക്കാം.

ഇപ്രകാരം ജനങ്ങളിൽ രൊഗൊപദ്രവങ്ങൾ പ്രചുകര
ങ്ങളായിരുന്നാൽ ആ ജനസമുദായത്തിൽ പരിഷ്കാരത്തിനു
വഴിയായി ബുദ്ധിയെ വിനിയൊഗിക്കുന്നതു ഏറ്റവും ശ്രമ
മായി തീരും ദെഹത്തിനു ആരൊഗ്യവും ബുദ്ധിക്കു ശ്രമക്ഷമ
തയും ഉണ്ടായിരിക്കുമ്പൊൾ അല്ലൊ ആ ബുദ്ധിയെ അറിവു
കൾ സംവാദിപ്പാനായി ക്ലെശിപ്പിക്കാൻ കഴിയുന്നത അങ്ങ
നെ ബുദ്ധിയെ ക്ലെശിപ്പിക്കാൻ കഴിയുന്ന കാലത്തിൽ ജന
ങ്ങൾ രൊഗാതുരന്മാരായി തീൎന്നാൽ പിന്നെ ബുദ്ധിയെ ഏ
തു പ്രമെയത്തിൽ സ്ഥൈൎയ്യത്തൊടു കൂടി പ്രവൎത്തിപ്പിക്കാൻ ക
ഴിയും ദെഹത്തിനു ദൌൎബ്ബല്യം സംഭവിക്കയും അംഗങ്ങൾ
തൊറും തീവ്രകളായിരിക്കുന്ന വ്യഥകൾ പ്രതിക്ഷണം അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/19&oldid=188688" എന്ന താളിൽനിന്ന് ശേഖരിച്ചത്