താൾ:CiXIV259.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

തന്നെ പ്രതിവിധി ചെയ്യാതെയിരുന്നാൽ ഒരുസമയം വലു
തായിരിക്കുന്ന ഉപദ്രവങ്ങൾക്കു കാരണമായിതീരും.

എത്രയും തുച്ശമായിരിക്കുന്ന ഒരുൎകായ്യം ചിലപ്പൊൾ പ
രമ്പരയാ ഏറ്റവും വലുതായിരിക്കുന്ന ഒരു കാൎയ്യത്തിന്റെ, നാ
ശത്തിനു ഹെതുവായി തീരും അതിനു ഒരു ദൃഷ്ടാന്തം എന്തെ
ന്നാൽ.

കീലഭ്രംശെനലുപൂം കിലതുരഗ ഖുരത്രാണ
മെതസ്യലൊപ നഷ്ടൊശ്വെ ഭഗ്നപാ
ദസൂരഗവിരഹിതൊ നിൎജ്ജിതൊവാഹിനീ
ശഃ സെനാന്യാസാവാഹിനാ സമരമപി
സമുൽ സൃജ്യ ദുദ്രാവസെനാ നഷ്ടംരാജ്യം
തദാസിദഖിലമിദമഥൈകസ്യ കീലസ്യലൊപാൽ.

ഇതിന്റെ അൎത്ഥം— ഒരു ആണി പൊയതിനാൽ കുതിര
യുടെ ലാട പൊയി അപ്പൊൾ കുതിരയുടെ കാലൊടിഞ്ഞു കു
തിരനശിച്ചുപൊയി. കുതിര ഇല്ലാതെ ആയപ്പൊൾ സെനാ
നായകൻ ശത്രുക്കളാൽ പിടിക്കപ്പെട്ടു. നായകൻ ഇല്ലാതെ ആ
യ്യപ്പൊൾ സെനായുദ്ധം ഉപെക്ഷിച്ചു പൊയ്ക്കളഞ്ഞു. അപ്പൊ
ൾ ശത്രുവിനു ആധീനമായി ഇതു ഒക്കെയും ഒരു ആ
ണിപൊയതിനാലാകുന്നു.

എന്നാൽ ചിലപ്പൊൾ യഥാസ്ഥിതമായിട്ടുള്ള ശരീര
സ്ഥിതിയിൽനിന്നു വ്യതിയാനം വന്നാൽ പൂൎവ്വസ്ഥിതിയി
ൽ ആകുന്നതു പ്രയാസ സാദ്ധ്യമായും ഒരുവെള അസാദ്ധ്യ
മായും സംഭവിച്ചെക്കും അപ്രകാരം സ്വാഭാവികദെഹസ്ഥി
തിയിൽനിന്നുംവ്യതിയാനം ഉണ്ടാകാതെ തന്നെ സൂക്ഷിച്ചിരി
ക്കെണ്ടതാകുന്നു. രൊഗങ്ങളുടെ പ്രവെശദ്വാരങ്ങളെ ഒക്കെ
യും പ്രതിബന്ധിച്ചുകൊണ്ടിരുന്നാൽ അവക്കു നമ്മുടെ ദെ
ഹത്തെ ആക്രമിക്കുന്നതിനു എങ്ങനെ അവകാശം ഉണ്ടാകും?
രൊഗങ്ങളൂടെ കാരണങ്ങൾ ദുൎന്നിവാരങ്ങളായിരുന്നെങ്കിൽ
നിൎവ്വാഹം ഇല്ലാ. എന്നാൽ പ്രായെണ അവ നിവാൎയ്യങ്ങ
ളായിരിക്കുമ്പൊൾ അവയെ തത്വം അറിയായ്കകൊണ്ടും താൽ
കാലികമായ ഔദാസിന്യം കൊണ്ടും നിരൊധിക്കാതെ ഇരുന്ന
ഭയംകരങ്ങളായും ആയുശ്ചൊരങ്ങളായും ഇരിക്കുന്ന ഓരൊ രൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/18&oldid=188687" എന്ന താളിൽനിന്ന് ശേഖരിച്ചത്