താൾ:CiXIV259.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ഗുബ്ബാ. (അപവാൎയ്യ) നമുക്കു എന്തുവരാൻ പൊകുന്നു
വൊ അറിഞ്ഞുകൂടാ, ഹാ കഷ്ടം എടിനിന്റെ നാക്കുതന്നെയാ
ണ നമുക്കു ആപത്തായി തീൎന്നത

ഗാൻ. അയ്യൊ, എന്റെനാഥാ. നമ്മെ ഇപ്പൊൾ തൂക്കി
ലിടും സംശയം ഇല്ലാ. അതു ഒരു തമ്പുരാനാണെന്നു ആൎക്കുഎ
ങ്ങനെ അറിയാൻകഴിയും?

ഗുബാ. എടി ഇദ്ദെഹത്തിനു ഒരുവെലയും അറിഞ്ഞുകൂടാ
എന്നു കണ്ടപ്പൊൾ തന്നെഇദ്ദെഹം ഒരു രാജാവൊപിന്നെ ഒ
രുവലിയ ആളൊ മറ്റൊആണന്നു നമുക്കു ഊഹിക്കാമായി
രുന്നൂ.

ആൽപ്രെഡ. (മുമ്പൊട്ടുവന്നു) ൟ ശ്രെയസ്സുകൾക്കാ
യി ക്കൊണ്ടു ൟശ്വരനുവന്ദനം ഇനിനമ്മുടെ ഉദ്ദെശ്യംസാ
ധിക്കാ മെന്നും ഒരുമൊഹം തൊന്നുന്നു, ഞാൻഇനിയും ആയു
ധപാണിയായി നടക്കുവാനും നമ്മുടെ ധൈൎയ്യവാന്മാരായ
സൈന്യങ്ങളുടെ നായകനായിട്ടു ഭവിച്ചു യുദ്ധം ചെയ്വാനും
അവരെ ജയം പ്രാപിപ്പിപ്പാനും നമ്മുടെ സ്നെഹിതന്മാരെ
വീണ്ടും നിൎഭയന്മാരായി കാണ്മാനും സംഗതിവരുമൊ?

എല്ലാ. ഉവ്വ തിരുമനസ്സുകൊണ്ടു. ഞങ്ങളുടെ പ്രമാണി
യായി തീരെണമെന്നു ബഹുനാളായി ഇഛ്ശിച്ചും കൊണ്ടിരി
ക്കുന്നവരായി കാടുകളിലും ഗുഹകളിലും കുടികളിലും പ്രവെശി
ച്ചും സഞ്ചരിക്കുന്നവരായ സ്നെഹിതന്മാർ തിരുമനസ്സിലെ
ക്കു വളരെപെരുണ്ടു. തിരുമനസ്സു കൊണ്ടു ജീവിച്ചിരിക്കുന്നു
എന്നും ഇനിയും യുദ്ധംചെയ്വാൻ ഭാവിക്കുന്നു എന്നും ഉള്ള
വൎത്തമാനം അവർ കെൾക്കുമ്പൊൾ തന്നെ അവര എല്ലാവ
രും ഓടി തിരുമുമ്പാകെ വരുന്നതാകുന്നു.

ആൽപ്രെഡ. എനിക്കു അവരെ കാണ്മാൻ വൈകുന്നു
ഗുബ്ബായും ഗാൻഡലിനും(ആൽപ്രെഡിന്റെ കാക്കൽ
വീണുകൊണ്ടു) അയ്യൊ മഹാരാജാവെ..

ഗാൻ. തിരുമനസ്സുകൊണ്ടു ഞങ്ങളെ കൃപയൊടു കൂടിവ
ധിക്കെണമെ തിരുമനസ്സകൊണ്ട മഹാരാജാവെന്നു ഞങ്ങ
ൾഅറിഞ്ഞില്ലല്ലൊ.

ഗുബ്ബാ - തിരുമനസ്സകൊണ്ടു അടിയന്റെ കെട്ടിയവളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/44&oldid=188717" എന്ന താളിൽനിന്ന് ശേഖരിച്ചത്