താൾ:CiXIV259.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

ഗാൻ. എന്താണ ഒരു ശബ്ദം കെൾക്കുന്നത്? അതു കു
തിരകളുടെ കുളമ്പിന്റെ ഒച്ചയാകുന്നു അല്ലയൊ? അങ്ങു ചെ
ന്നു അതു എന്താണന്ന നൊക്കണെ.

ആൽപ്രെഡ, എന്റെ ഭാഗ്യഹീനതനിമിത്തംൟ സാധു
ക്കളുടെ കുഡുംബത്തിന്നുംആപത്തുസംഭവിച്ചെക്കുമൊ? എംകി
ൽ ഞാൻ ൟ കാട്ടിൽ കിടന്നുമരിക്കതന്നെ ആയിരുന്നു ന
ന്നായിരുന്നതു.

ഗുബ്ബാ തിരിച്ചുവരുന്നു പിന്നാലെ വാളും ഊരി പിടിച്ചും
കൊണ്ടുഎല്ലാ എന്ന ആളും വരുന്നു.

ഗാൻ. ഓ! അതാ ഒരു വാള! അയ്യൊ ൟശ്വരാ ഞങ്ങ
ളെ രക്ഷിക്കണമെ.

ഗുബ്ബ- ഡയിൻകാരെ ഡയിൻകാരെ അയ്യൊ ഞങ്ങ
ളെകൊല്ലരുതെ.

എല്ലാ (നമസ്കരിച്ചുകൊണ്ടു) എന്റെ സ്വാമി, എന്റെ
രക്ഷിതാവെ എന്റെ മഹാരാജാവെ തിരുമനസ്സാലെ കാണ്മാ
ൻ എനിക്കു ഭാഗ്യം ഉണ്ടായല്ലൊ.

ആൽപ്രെഡ (അയാളെ കെട്ടിപുണൎന്നും കൊണ്ടു) ഹാ!
എന്റെ ധൈൎയ്യവാനായ എല്ലായെ,

എല്ലാ. അല്ലയൊ മഹാരാജാവെ അങ്ങെ അടുക്കൽ വള
രെ നല്ലവൎത്തമാനങ്ങൾ ഉണൎത്തിപ്പാന്നുണ്ടു എന്തെന്നാൽ കി
ൻ പിത്ത കൊട്ടയിൽ ഇട്ടു അടയ്ക്കപ്പെട്ട അങ്ങെ സൈന്യങ്ങ
ൾ ഏതുപ്രകാരെണയൊ വെളിയിൽ ചാടി അവിടെ ഉണ്ടാ
യിരുന്ന ഡെൻകാരെ അശെഷം നിഗ്രഹിച്ചു എന്നു തന്നെ
യു മല്ലാ, ഭയങ്കരനായ ഗുബ്ബാ അതാ അവിടെ യുദ്ധകളത്തി
ൽ ശ്വാസം വലിച്ചു കൊണ്ടു കിടക്കുന്നു.

ആൽപ്രെഡ- അതുസംഭവിക്കുന്നതാണൊ! നാം ഇ
നിയും രാജാവായിതീരുമൊ!

എല്ലാ. അവരുടെ ബലം ഒക്കെ പൊയ്പൊയി. അവരു
ടെസൈന്യങ്ങളും ഭയപ്പെട്ടു ഒടിപ്പെയി. ഇംഗ്ലീഷു സൈന്യ
ങ്ങൾ ആൽപ്രെഡ ആൽപ്രെഡ എന്നുവിളിച്ചു തുടങ്ങിയിരി
ക്കുന്നു. ഇതാഒരുഎഴുത്തു ഇതിൽ നൊക്കിയാൽ വിവരം ഒ
ക്കെയുംമനസ്സിലാകും (എഴുത്തു കൊടുത്തു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/43&oldid=188712" എന്ന താളിൽനിന്ന് ശേഖരിച്ചത്