താൾ:CiXIV259.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ഗാൻ അല്ലയൊ അങ്ങ ൟ പാൽക്കലം പിടിച്ചിറക്ക
ണെ. ൟ പുതിയ പാലു അപ്പത്തൊടുകൂട്ടി ഭക്ഷിച്ചാൽ അ
ത്താഴം വളരെ നന്നായിരിക്കും. അല്ല! ഇത എങ്ങനെ ആ
ണ! കരിഞ്ഞുപൊയത? ഇതു കരിക്കട്ടപൊലെ കറുത്തുപൊയ
ല്ലൊ? ഒരിക്കൽ പൊലും മറിച്ചിട്ടല്ലല്ലൊ. എടാ ശപ്പാ. എടാ
തടിമാടാ, എടാ മടയാ,

ആൽ പ്രെഡ അയ്യൊ അത ഉള്ളതുതന്നെ, എന്റെ മന
സ്സിൽ ഒരൊ ദുഃഖവിചാരങ്ങൾ ഉണ്ടായിരുന്നതു കൊണ്ടു ൟ
കാൎയ്യത്തിൽ എന്റെ ബുദ്ധി പ്രവെശിക്കാൻ ഇടവരാത്തതി
ൽ വച്ച ഞാൻ വളരെ വ്യസനിക്കുന്നു.

ഗുബ്ബാ എടീ ഇങ്ങുപൊരെ അയാളുടെ തെറ്റിനെ നീ
ക്ഷമിക്കണം. പക്ഷെ ആയാൾക്കുകാമപാരവശ്യമായിരിക്കും
എനിക്കു നിന്നൊടു വളരെ താല്പൎയ്യമായിരുന്നപ്പൊൾ ഉള്ള
അവസ്ഥ എനിക്കു ഓൎമ്മഉണ്ടു.

ഗാൻ അതിപ്പൊൾ അങ്ങെക്കു ഓൎമ്മയുണ്ടൊ? ആഹാ
ഗുബ്ബാ ഉവ്വ— വളരെക്കാലമായി പ്പൊയി. എങ്കിലും എന
ക്കു ഇപ്പൊൾ ഓൎമ്മ ഉണ്ട എന്റെ അമ്മ ഒരുദിവസം പാൽ
ചൊറുണ്ടാക്കി കൊണ്ടിരിക്കുമ്പൊൾ—

ഗാൻ, മതി മതി. മിണ്ടാതിരുന്നാട്ടെ, നമുക്കു അത്താഴം
കഴിക്കാം

ആൽ പ്രെഡ, ൟ മധുരമായിരിക്കുന്ന പുതിയ പാലും
ൟ അപ്പവും എത്ര വിശെഷമായിരിക്കുന്നു.

ഗുബ്ബാ സ്നെഹിതാ വെണ്ടുവൊളം ഭക്ഷിക്കു, നൊക്കെ
ടി ഇയാളെ നാം എവിടെ യാണ കിടത്തെണ്ടത?

ഗാൻ, നമുക്കു ഒരു മെത്തയെ ഉള്ളൂവെന്നു അങ്ങെക്കു
അറിയാമെല്ലൊ എന്നാൽ കളപ്പുരയിൽ പുതിയ വയ്ക്കൊൽ കി
ടപ്പുണ്ടല്ലൊ.

ആൽപ്രെഡ (ആത്മഗതം) എനിക്കു ഒരുരാജാവിനെ
പ്പൊലെ കിടപ്പാൻ ഇടയായില്ലെംകിലും ഇങ്ങെ അറ്റം ഒരു ഭ
ടനെപ്പൊലെ എംകിലും കിടക്കണം. ഹാ കഷ്ണം! സാധുക്കളായ
നമ്മുടെ ഭടന്മാരിൽ എത്രപെര വെറും നിലത്തുതന്നെ കിട
ക്കുന്നു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/42&oldid=188711" എന്ന താളിൽനിന്ന് ശേഖരിച്ചത്