താൾ:CiXIV259.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

സ്ഥലത്തിൽനിന്നും കമ്പി പൊയിരിക്കുന്ന മറ്റെതെങ്കിലും ഒ
രുസ്ഥലത്തിൽ മണിഅടിപ്പിക്കയൊ അല്ലെംകിൽ മറ്റെതെ
ങ്കിലും സംജ്ഞകൾ ജനിപ്പിക്കയൊ ചെയ്യുന്നത എന്ന പ്രതി
പാദിക്കെണ്ടതാകുന്നു—

അനുഭവ പ്രമാണമായിട്ടു ഇലകടർസിറ്റിക്കു ഒരു അ
ത്ഭുതയായ ശക്തി ഉള്ളതു എന്തെന്നാൽ, അതകെവലം ശുദ്ധ
മായ ഇരുമ്പിന്നു അയസ്കാന്തത്തിന്റെ ഗുണങ്ങളെ ഒക്കെയും
ചെയ്യുന്നു. ഒരു അയൊദണ്ഡത്തെ എടുത്ത അതിന്റെ ചുറ്റും
ഇലകടർസിറ്റിയെ പ്രചരിപ്പിച്ചാൽ ആ അയൊദണ്ഡം അ
യസ്കാന്തമായിതീരുന്നു, ആ ഇലകടർ സിറ്റിയെ എപ്പൊ
ൾ നിറുത്തുന്നൊ ആ ക്ഷണത്തിൽ ആ അയൊദണ്ഡം ത
ന്റെ പൂൎവ്വാവസ്ഥയെപ്രാപിക്കുന്നു അയസ്കാന്തത്തിനു അ
തിന്റെ സമീപഗതമായ അയുസ്സിനെ ആകൎഷിക്കുന്നതിനു
ള്ള ശക്തി ഉണ്ടല്ലൊ അപ്പൊൾ ഏതെങ്കിലും ഒരു സ്ഥലത്തിൽ
ഒരു അയൊദണ്ഡത്തെ നമുക്കു ബൊധിച്ചതു പൊലെ അയ
സ്കാന്തമായും അയസ്കാന്തമല്ലാതെയും ആക്കാവുന്നതിനാൽ
അതിനെക്കൊണ്ടു അതിന്റെ സമീപഗതമായ ഒരു ഇരുമ്പി
ന്റെ ഖണ്ഡത്തെ നമുക്കു ബൊധിച്ചതുപൊലെ ആകൎഷി
പ്പിക്കയും ആകൎഷണത്തെ ഇല്ലാതെആക്കുകയും ചെയ്യാവുന്ന
താകുന്നു. അപ്പൊൾ ഒരുമണി അടിപ്പിക്കയൊ അതിൽ കുറ
വായ ശബ്ദങ്ങളെ ഏതെംകിലും ചെയ്യിക്കയൊ ഒരുസൂചിയെ
അങ്ങൊട്ടും ഇങ്ങൊട്ടും ചലിപ്പിക്കുകയൊ മറെറാ ചെയ്യുന്നതു
ലഘുവായി സാധിക്കാവുന്നതാകുന്നു.

ഇപ്പൊൾ സാധാരണമായി തങ്ങളിൽ വൎത്തമാനങ്ങൾ
അറിയിക്കുന്നതിനു ഉപയൊഗിച്ചു വരുന്ന സംകെതത്തിനു
ള്ള ശബ്ദം "ടക്ക ടക്ക" എന്നൊരു ശബ്ദമാകുന്നു. ഇപ്പൊൾ
മണി അടിക്കുന്നത വൎത്തമാനം അറിയിക്കാൻ ഭാവിക്കുന്നു.എ
ന്നുള്ള തിനൊരു സംജ്ഞയായിട്ടാകുന്നു വൎത്തമാനങ്ങൾ അ
യക്കുന്നതിൽ അനെക പ്രകാരങ്ങളായ സംകെതങ്ങളെ ചെ
യ്യാവുന്നതാകുന്നു. അതിന്റെ എല്ലാത്തിന്റെ വഴിയും ഇപ്പൊ
ൾ പ്രതിപാതിച്ചിട്ടുള്ളതു പൊലെ തന്നെയാകുന്നു.

ഇപ്പൊൾ കമ്പിത്തപാൽ എന്നുവച്ചാൽ ഇലകടർ സി

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/34&oldid=188703" എന്ന താളിൽനിന്ന് ശേഖരിച്ചത്