താൾ:CiXIV259.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

തിനാൽ വായുവിന്റെ സ്വഛന്ദസഞ്ചാരം ഉണ്ടായിരിക്ക
യില്ലെന്നു ഒരുദൊഷം സംഭവിക്കാം അത്രതന്നെയുമല്ല ഇ
ങ്ങനെ ഉള്ള ഭവനങ്ങളിൽ ആളുകൾപാൎക്കുന്നതു വെറെ മുറിക
ളിൽ ആയിരിക്കും ആ മുറികൾ ഇതുപൊലെ തുറസ്സുള്ളവയാ
യിരിക്കയില്ലാ ൟ നാലുകെട്ടിന്റെ ഉപയൊഗം എന്തെംകി
ലും അടിയന്തിരങ്ങൾ ഉണ്ടാകുമ്പൊൾ സദ്യക്കും മറ്റും ആ
കുന്നു.

ഭവനങ്ങളിൽ ധാരാളമായി വായുസഞ്ചാരം ഉണ്ടായിരി
ക്കുന്നതിനു വിസ്താരമുള്ള വാതായനങ്ങളെ ഉണ്ടാക്കെണ്ടതാകു
ന്നു ഇവിടെ ചില ഭവനങ്ങളിൽ ഒരാളിനു കഷ്ടിച്ചു മുഖംമാ
ത്രം വെളിയിൽ കടത്തത്തക്കവണ്ണം വിസ്താരമുള്ള 'കിളിവാതി
ലുകൾ' ഉണ്ടാക്കിയിരിക്കുന്നതു കണ്ടാൽ ഇവയെക്കൊണ്ടു ഉ
ദ്ദെശിക്കപ്പെട്ടിട്ടുള്ള ഫലം നിഷ്പ്രതിബന്ധമായി വായു സ
ഞ്ചാരം ഉണ്ടാകെണം എന്നായിരിക്കയില്ലെന്നു തൊന്നുന്നു.
വാതായനങ്ങൾ ഉണ്ടാക്കിക്കുന്നതു വായുവിന്റെപ്രവെശന
ത്തിനും നിൎഗ്ഗമത്തിനും അവകാശം ഉണ്ടായിരിക്കത്തക്കവണ്ണം.
വെണം. ഒരുവഴിയായി വായു ഉള്ളിൽ ൨ന്നാൽ പ്രതിബ
ദ്ധമായി അവിടെ നിൽക്കാതെ വെളിയിൽ പൊകുന്നതിന്നും
ദ്വാരം ഉണ്ടായിരിക്കണം. ഇങ്ങനെ ആയാൽ അനൎഗ്ഗമായി
വായുവിന്റെ പ്രചാരം ഉണ്ടായിരിക്കും.

ൟ ദിക്കുകളിൽസാമാന്യെന ഗ്രഹങ്ങളിൽ വലീകങ്ങൾ
അധികം താണിരിക്കുന്നു. ഇതുകൊണ്ടു വെളിച്ചത്തിന്റെപ്ര
സരവും വായുസഞ്ചാരവും പ്രതിബദ്ധങ്ങളാകുന്നു. ഇങ്ങനെ
ഉള്ള ഭവനങ്ങളിൽ സഞ്ചരിച്ചു ശീലിച്ചിട്ടില്ലാത്ത ആളുകൾ
ക്കു മെൽ പറയപ്പെട്ടവയെ അപെക്ഷിച്ചു അല്പംകൂടി അനി
ഷ്ടങ്ങളായ ഫലങ്ങളും സംഭവിക്കാം എന്തെന്നാൽ, ചിലപ്പൊ
ൾ കഴുക്കൊലിന്റെ അഗ്രത്തിൽ കൊണ്ടു ശിരസ്സിൽ അല്പമാ
യി ഒരു മുറിവ ഉണ്ടായി എന്നും വന്നെക്കാം.

സാധാരണമായി ൟ ഭവനങ്ങളിൽ തട്ടുകൾതന്നെ വ
ളരെ താന്നിരിക്കും ഇതിനാൽ ഇവയുടെ അന്തൎഭാഗങ്ങളിൽ
വായുവിനു സങ്കൊചംഭവിക്കുന്നു. ഇത്രതന്നെയും അല്ലാ, ൟ
തട്ടുകളിൽ ഒരു വിളക്കു തൂക്കിയാൽ കെവലം വാമനനല്ലാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/27&oldid=188696" എന്ന താളിൽനിന്ന് ശേഖരിച്ചത്