താൾ:CiXIV259.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്ധിമാന്മാർ അനെക കാലങ്ങളിൽ ശ്രമപ്പെട്ടാകുന്നു ൟ ആ
വിയുടെ ശക്തിയെ ഗ്രഹിച്ചത് ആവിയന്ത്രവും ഒരുത്തന്റെ
ശക്തിയാൽ നൂതനമായി കല്പിതമാകുന്നില്ല. അതു അനെക
ബുദ്ധിമാന്മാരാൽ ഓരൊ സമയങ്ങളിൽ ആലൊചിച്ച ഓ
രൊകൌശലങ്ങൾ ഉണ്ടാക്കി നിൎമ്മിക്കപ്പെട്ടതാകുന്നു. ഇങ്ങ
നെ അനെക ജനങ്ങൾ കൂട(ക്കൂടെ നവീനമായി അല്പം അ
ല്പം ഓരൊ പരിഷ്കാരത്തെ ചെയൂ ക്രമെണ ആവിയന്ത്രം ഇ
പ്പൊഴത്തെ സ്ഥിതിയെ പ്രാപിച്ചിരിക്കുന്നു. മനുഷ്യൎക്കും ഇ
തരപ്രാണികൾക്കം അത്യന്തം ക്ലെശകരങ്ങളായ അനെക
വെലകൾ അ ചിന്ത്യമായ ലാഘവത്തൊടുകൂടി നിൎവ്വഹിക്കത്ത
ക്കവണ്ണമാക്കിച്ചെയൂ ൟ മഹാ യന്ത്രത്തിന്റെ പ്രവൎത്തകളാ
യ ഉപകരണങ്ങൾ ഒക്കെയും ദയാലുവായിരിക്കുന്നു. ൟശ്വരൻ
നമുക്കുതന്നിട്ടുള്ളതാണന്നു നമുക്കു സ്മരണം ഉണ്ടായിരിക്കണം
അവ ൟശ്വരന്റെ അചിന്ത്യ ശക്തിയുടെയും അപരിമെ
യ ജ്ഞാനത്തിന്റെയും അപാരദയയുടെയും ചിഹ്നങ്ങൾ
ആകുന്നു. ജലത്തെ അഗ്നിസംയൊഗം ഉണ്ടാകുമ്പൊൾ അ
ധികമായി വ്യാപിക്കുന്നതിനു ശക്തി ഉള്ളതാക്കി ചെയ്കയൂ ൟ
ശ്വരൻ ആകുന്നുആയതു കൊണ്ടു ആവി എന്ന പദാൎത്ഥം വൃ
ക്ഷലതാദികൾക്കുദൊദാ സെചനാദികൾ ചെയ്യുന്നതു കൊ
ണ്ടുണ്ടാകുന്ന ഫലപുഷ്പാദികൾപൊലെതന്നെ നമുക്കു ൟശ്വ
രനാൽ ദത്തമായിട്ടുള്ളതാകുന്നു.

ആവിയുടെയും ആവിയന്ത്രത്തിന്റെയും സ്വരൂപ വി
വരണം ചെയ്യുന്നതിൽ പ്രഥമം രണ്ടു സ്വഭാവ സിദ്ധങ്ങ
ളായ തത്വങ്ങളെ പ്രതിവാദിക്കെണ്ടതു ആവശ്യകമാകുന്നു.

ഒന്നാമതു ദ്രവ്യങ്ങൾക്കൊ അല്ലെങ്കിൽ സ്ഥിരങ്ങൾക്കൊ
ഊഷ്മസംയൊഗം ഉണ്ടാക്കുമ്പൊൾ അവ ഒരു വികാസത്തെ
പ്രാപിച്ച അവയുടെ ആകൃതിക്കു പൂൎവ്വസ്ഥിതിയിലെക്കാൾ വ
ലിപ്പം സംഭവിക്കുന്നു. അതുകൊണ്ടു ഒരുതുടം വെള്ളമൊ അ
ല്ലെങ്കിൽ മറ്റു ഏതെങ്കിലും ദ്രവദ്രവ്യമൊ തണുത്തിരിക്കുമ്പൊ
ൾ എത്ര സ്ഥലത്തെ വ്യാപിക്കുമൊ അതിലധികം സ്ഥലത്തെ
ഊഷ്മസംയൊഗ മുണ്ടാകുമ്പൊൾ വ്യാപിക്കും

രണ്ടാമതു— ജലം തീയിൽ വച്ചു നല്ലവണ്ണം തെളക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/11&oldid=188680" എന്ന താളിൽനിന്ന് ശേഖരിച്ചത്