താൾ:CiXIV259.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

പ്പെടുന്നു ആലൊഹങ്ങളെകൊണ്ടു നമുക്കുപയുക്തങ്ങളായ അ
നെക സാധനങ്ങൾ ഉണ്ടാക്കപ്പെടുന്നു.

ഇതു കൂടാതെ ആവിക്കപ്പലുകളാലും ആവിവണ്ടികളാലും
ജനങ്ങൾക്കുണ്ടായിരിക്കുന്ന സൌകൎയ്യങ്ങളെ നിൎവചിക്കാൻ
കഴിയുന്നതല്ലാ. ആവിക്കപ്പലുകൾ ഉണ്ടാകകൊണ്ടു യൂറൊപ്യ
ന്മാൎക്കു ദെശസഞ്ചാരത്തിനു എത്ര സൌകൎയ്യംവന്നിരിക്കുന്നു.
മുമ്പിൽ വാസ്കൊഡിഗാമ യൂറൊപ്പു ദെശത്തിൽനിന്നും പുറ
പ്പെട്ട പതിനൊന്നു മാസം കൊണ്ടു ഇൻഡ്യയിൽ വന്നു
ചെൎന്നത് അന്നുഒഅത്ഭുതമായി വിചാരക്കപ്പെട്ടിരിക്കുന്നു ഇ
പ്രകാരം ഒരുയാത്രപതിനഞ്ചുദിവസംകൊണ്ടു നിൎവ്വഹിക്കാവു
ന്നതായിരിക്കുന്നു. ൟ ആവിക്കപ്പലുകൾ ഇല്ലാതിരുന്നെങ്കിൽ
ഇൻഡ്യായിൽ പട്ടാളങ്ങളിലും മറ്റും ഉദ്യൊഗസ്ഥന്മാരായിരുന്ന
യൂറൊപ്യന്മാൎക്കു സ്വദെശത്തെക്കു പൊയി വരുന്നതിനു ഒരു
വൎഷത്തെക്കും മറ്റും അവധി വാങ്ങിച്ചും കൊണ്ടുപൊയാൽ അ
വിടെ എത്തി കുറെദിവസം സ്വസ്ഥമായി താമസിക്കുന്നതി
നു എട ഉണ്ടാകയില്ലായിരുന്നു.

റെയിൽ വണ്ടികൾ ഇപ്പൊൾ യൂറൊപ്പു ദെശത്തിലും
അമരിക്കാദെശത്തിലും സാധാരണമായി നടപ്പായിരിക്കുന്നു
ഇൻഡ്യായിൽ ഇപ്പൊൾ ഏകദെശം ൨, ൫൦൦ റെയിൽ
വണ്ടിപ്പാത തീൎന്നിട്ടുണ്ട്.

അതിൽ മദ്രാസ പ്രസിഡൻസിയിൽ ൭൦൦ മയിൽ ആ
യിട്ടുണ്ട്. ഇതുകൊണ്ടുള്ള പ്രയൊജനം നമുക്കു ഇപ്പൊൾ അനു
ഭവസിദ്ധമായിരിക്കുന്നു ഇപ്രകാരം റെയിൽ വണ്ടി നടപ്പാ
യിരുന്നില്ലെങ്കിൽ നമുക്കു മദ്രാസിലും മറ്റും പൊകുന്നതിനുള്ള
ശ്രമം എന്തായിരിക്കുമെന്നുള്ളത് ഇവിടെനിന്നും ചെറുകണ്ണൂർ
വരെ എത്തികൊള്ളുന്നതിനു ഇപ്പൊൾ ഉണ്ടാകുന്ന അദ്ധ്വാ
നം ഓൎത്താൽ അറിയാം.

ആവി വണ്ടികളുടെയും മറ്റും വെഗം, നമ്മുടെ ഇഛ്ശ
പൊലെ വദ്ധിപ്പിക്കുന്നതിന്നു കഴിയുന്നതാകുന്നു. അതിനുകാര
ണം മുമ്പിൽ പറയപ്പെട്ടിട്ടുണ്ടല്ലൊ ഇപ്പൊൾ ഇവിടെ ആവി
വണ്ടികൾ ഓടിച്ചു വരുന്നതിൽ വേഗത്തിന്റെ പരമകാഷ്ഠ
ഒരുമണിക്കൂറിനു ൬൦ മയിൽ ആകുന്നു സാധാരണ വെഗം.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/15&oldid=188684" എന്ന താളിൽനിന്ന് ശേഖരിച്ചത്