താൾ:CiXIV259.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജ്ഞാനമഞ്ജരീ

പ്രഥമ ഭാഗം

ആവിയെയും ആവിയന്ത്രത്തെയും കുറിച്ചു


ൟശ്വരൻ ജഗൽ സൃഷ്ടിയിൽ പദാൎത്ഥങ്ങൾക്കു അത്ഭു
തകളായിരിക്കുന്ന ഓരൊശക്തികളെ കൊടുത്തിട്ടുണ്ട. മനുഷ്യ
രു തങ്ങളുടെ ആവശ്യങ്ങളെ നിൎവ്വഹിക്കുന്നതിനു ൟ ശക്തി
കളെ സ്വാധീനകളാക്കി ഉപയൊഗിച്ചാൽ മതി. ആയതു പ്ര
വൃത്തികൾ കൊണ്ടുവേണം. മനുഷ്യരുടെ അപ്രകാരമുള്ള സ
കല പ്രവൃത്തികളുടെയും തത്വം പദാൎത്ഥങ്ങൾക്കു ഏതു വിധമാ
യിട്ടെങ്കിലും ഉള്ള ചലനത്തെജനിപ്പിക്കുക ആകുന്നു. അതി
നുദൃഷ്ടാന്തം, മൺവെട്ടിക്കു ഒരു ചലനത്തെ ജനിപ്പിക്കുന്നതി
നാൽമനുഷ്യരുപറമ്പു കിളക്കുകയും കുളംകിണറു മുതലായ‌്തു കു
ഴിക്കയും ചെയ്യുന്നു. ഉരലിൽ നെല്ലിട്ടു ഉലക്കക്കു ഒരു ചല
നത്തെ ജനിപ്പിക്കുന്നതിനാൽ നാം ആ നെല്ലിനെ കുത്തി
അരി ആക്കുന്നു. അരി, കൊതമ്പു, പയറു മുതലായ ധാ
ന്യങ്ങളെ രണ്ടുകല്ലുകളുടെ ഇടയിൽ ഇട്ടുമുകളിൽ ഉള്ള കല്ലുതിരിക്കു
ന്നതിൽ നാം അവയെ പൊടിച്ചുമാവാക്കുന്നു. ചകരിയിൽ ഒരു
ചലനത്തെജനിപ്പിക്കുന്നതിനാൽ നാം കയറുപിരിക്കുന്നു. ക
യറുപിടിച്ചു അച്ചിൽകൊള്ളിച്ചിരിക്കുന്ന തടിയിൽ ഒരു ചലന
ത്തെജനിപ്പിക്കുന്നതിനാൽ കടച്ചിൽ കാരൻ ഉളിപിടിച്ചു ഓരൊ
സാധനങ്ങളെ ഉണ്ടാക്കുന്നു. ൟ പ്രവൃത്തികളിൽ ഒക്കെയും
ചലനം മനുഷ്യരാൽ ജനിപ്പിക്കപ്പെട്ടതാകുന്നൂ— എന്നാൽമനു
ഷ്യൎക്കു പരിചയവും ബുദ്ധിശക്തിയും വൎദ്ധിക്കും തൊറും ൟ
ചലനത്തെ മറ്റു ശക്തികളെ കൊണ്ടു ജനിപ്പിക്കാവുന്ന താകു
ന്നു എന്നു അവൎക്കു മനസ്സിലായിട്ടു ജന്തുക്കളെയും വായുവി
നെയും ജലത്തെയും മറ്റും അതിനായി ഉപയൊഗിപ്പിക്കു
ന്നു. എങ്ങനെ എന്നാൽ, കുതിരകളെയും കാഴ്ചകളെയും മറ്റും
കൊണ്ടു വണ്ടി മുതലായവകളെ വലിപ്പിക്കുന്നു . വാണിയ
നു എള്ളിൽ നിന്നും എണ്ണഎടുക്കുന്നതിനു എള്ള ചക്കിൽ ഇട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/8&oldid=210309" എന്ന താളിൽനിന്ന് ശേഖരിച്ചത്