താൾ:CiXIV259.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯. നഷ്ടയജനാലതി വിശന്നരിയ കണ്ണും നട്ടുഭയ
മൊടുബക നഷ്ടിപിടിപെടും ദുഷ്ടരജനീചരദവാഗ്നിഘനധാ
രാ ദൃഷ്ടിമുന നൾകുക നമുക്കുഹരിരാമ.

൨൦. ദെവകളിതെവമരചെയൂളവുദെവൻ ദെവകളൊടേവ
മരുൾ ചെയൂജഗദീശൻ ദെവകളെമതി വിഷാദമിഹ യൂയം
വാനരകുലെ ഭുവി പിറക്കഹരിരാമ.

൨൧. ആശര കുലാധമപ ധായശൃണുവെധാ ദാശരഥി
യായുലകിൽ ഞാനിഹ പിറപ്പൻ നാശമകലും പുനരിതെവമു
രചെയുങ്ങാശു ഭഗവാനഥ മറഞ്ഞുഹരിരാമ.

൨൨. യൊജഗദിദം സൃജതി കാലഗുണ ശക്ത്യാ യൊജ
ഗദിദം സപദിപാതിപരമാത്മാ യൊജഗദിദം ഹരതിസൊയ
മഖിലെശൊ മെമനസിസംഭവതു നാഥഹരിരാമ.

൨൩. അല്ലല കറ്റീടുവതി നാശ്രിതജനാനാം വില്ലുമമ്പു
മായടവി തന്നിലെഴുന്നള്ളി ചൊല്ലെഴുന്ന രാവണനെ ക്കൊ
ന്നരഘു നാഥൻ നല്ലതുവരുത്തുക നമുക്കുഹരിരാമ.

൨൪. രാമഹരി രാമഹരിരാമഹരിരാമ രാമരജനീ ചരകുലാ
ന്തക തൊഴുന്നെൻ പ്രാണനകലും പൊഴുതു നിന്മഹിത രൂപം
കാണണമിനിക്കു തെളിഞ്ഞാശുഹരിരാമ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/7&oldid=210307" എന്ന താളിൽനിന്ന് ശേഖരിച്ചത്