താൾ:CiXIV259.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ന്നവരായി പരമദുഷ്ടന്മാരായ ഡെൻകാരെ താൻ ദ്വെഷിക്കു
ന്നില്ലയൊ?

ആൽ പ്രെഡ. ഉണ്ടു

ഗാൻ. തനിക്കു അവരൊടുനല്ലവണ്ണം ദ്വെഷം ഉണ്ടൊ?
കെട്ടൊ ഹെ ഇങ്ങെരു പറയുന്നതു അത്രനെരന്നു എനിക്കു
തൊന്നുന്നില്ലാ.

ആൽപ്രെഡ. എനിക്കു അവരൊടു പരമദ്വെഷം തൊ
ന്നുന്നുണ്ട അതികഠിന്നമായദ്വെഷം തൊന്നുന്നുണ്ട.

ഗുബ്ബാ. എന്നാൽ താൻ കൈയ്യടിക്കു. താൻ നല്ല നെരു
കാരൻതന്നെ.

ആൽപ്രെഡ, ഒടുക്കത്തെ യുദ്ധത്തിൽ ഞാൻ ആൽപ്രെ
ഡ രാജാവിന്റെ കൂടി ഉണ്ടായിരുന്നു.

ഗാൻ. നമ്മുടെ പൊന്നുതമ്പുരാന്റെ കൂടയൊ? ആ മ
ഹാരാജാവിനു ൟശ്വരാനുഗ്രഹം ഉണ്ടാകട്ടെ.

ഗുബ്ബാ. നമ്മുടെ രക്ഷിതാവായ തമ്പുരാനു എന്തു സംഭ
വിച്ചു?

ആൽപ്രെഡ. അപ്പൊൾ തനിക്കു ആതമ്പുരാനെ ക്കുറി
ച്ചുസ്നെഹം ഉണ്ടൊ?

ഗുബ്ബാ. ഉവ്വ ദരിദ്രനായിരിക്കുന്ന ഒരുത്തനു തമ്പുരാ
നൊടു എത്ര സ്നെഹിക്കാൻ കഴിയുമൊ അത്രയും ഞാൻ അവി
ടുത്തെ സ്നെഹിക്കുന്നു. ചെന്നായകളെപ്പൊലെ ദുഷ്ടന്മാരായ
ഡെൻകാരെ തമ്പുരാൻ ജയിക്കുന്നതിനുവെണ്ടി ഞാൻ ദിവ
സംതൊറും രാത്രിയിൽ ൟശ്വരനൊടു പ്രാൎത്ഥിച്ചു വരുന്നുഎം
കിലും അതു അങ്ങനെ ആയില്ലാ

ആൽപ്രെഡ. ഞാൻ ആൽപ്രെഡിനെ സ്നെഹിച്ചതി
ലധികം തനിക്കു സ്നെഹിപ്പാൻ പാടില്ലാ.

ഗുബ്ബാ— ആട്ടെ അവിടുത്തെക്കു എന്തു സംഭവിച്ചു?

ആൽപ്രെഡ. അദ്ദെഹം മരിച്ചു പൊയെന്നുതന്നെ തൊ
ന്നുന്നൂ—

ഗുബ്ബ. കഷ്ടം! ഇതു അനൎത്ഥകാലം തന്നെ. ൟശ്വരൻ
നമ്മെ രക്ഷിക്കട്ടെ. വരിക. ൟ കറുത്ത അപ്പം ഞങ്ങളൊടു കൂ
ടി തനിക്കു തിമ്മാൻ ഇടയായെല്ലൊ, തന്റെ വിശപ്പിന്റെ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/39&oldid=188708" എന്ന താളിൽനിന്ന് ശേഖരിച്ചത്