താൾ:CiXIV259.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

ഞ്ചരിച്ച ആനകളെ വെടിവച്ചുകൊന്നു അവയുടെ ദന്തത്തെ
എടുത്തു കൊണ്ടുവന്നു വിൽക്കുന്നു. ഒരുത്തൻ പത്തു ദിവസം
കാട്ടിൽ സഞ്ചരിച്ചു വളരെ പ്രയാസപ്പെട്ടു പത്തു ആനക
ളെ കൊന്നു അവയുടെ ദന്ത്രത്തെ എടുത്തുകൊണ്ടു വരുന്നു എ
ന്നാൽ വെറെ ഒരുത്തൻ ആത്രയും ദിവസം അത്രയും പ്രയാസ
പ്പെട്ട ഒരു ആനയെ മാത്രം വെടിവച്ചു കൊന്നു അതിന്റെ ദ
ന്തത്തെ എടുത്തു കൊണ്ടുവരുന്നു ൟ രണ്ടുപെരുടെ ശ്രമവുംഒ
രുപൊലെ ഉള്ളതാണെങ്കിലും പത്തുആനകളുടെ ദന്തം ഉള്ള
ആളിനു എത്രവില കിട്ടുമൊ അത്രയും പണം ഒരു ആനയുടെ
ദന്തം ഉള്ള ആളിനു കിട്ടുന്നതല്ല. ഒരുത്തൻ വഴിയിൽ കൂടി നട
ന്നു പൊയിക്കൊണ്ടിരിക്കുന്ന സമയത്തു ഒരു വൈരക്കല്ലു അ
വനു കിട്ടിയാൽ ആയതിനെ സമ്പാദിക്കുന്നതിൽ അവനു ഒ
രു ശ്രമവും ഉണ്ടായില്ലെങ്കിലും അവൻ ആ വൈരത്തെ വി
റ്റാൽ അല്പം വിലയെ കിട്ടു എന്നില്ലല്ലൊ ഒരുത്തന്റെ പുരയി
ടത്തിൽ കിണറു വെട്ടിക്കൊണ്ടിരിക്കുന്ന സമയത്തു ദ്രവ്യത്തി
ന്റെ നിധി കാണപ്പെട്ടാൽ ആ നിധിയെ സമ്പാദിക്കുന്നതി
ൽ വളരെ ശ്രമം വെണ്ടിവരാത്തതു നിമിത്തം ആ നിധിയുടെ
വില കുറഞ്ഞിരിക്കുമൊ? ആ നിധി കിട്ടിട്ടുള്ള ആളിനെ ദരി
ദ്രനെപ്പൊനെ ആരെംകിലും വിചാരിക്കുമൊ? ഇല്ല. അതുകൊ
ണ്ടു ഒരു പദാൎത്ഥത്തെ ഉദ്ദെശിച്ചു ചെയ്തിട്ടുള്ളശ്രമംകൊണ്ടു മാ
ത്രമെ അതിനുവിലയുണ്ടാകു എന്നു വിചാരിക്കരുത. എന്നാൽ
ആ പദാൎത്ഥത്തിനു വിലകിട്ടും എന്നുള്ളതു കൊണ്ടാകുന്നു അ
തിനെ ഉദ്ദെശിച്ചു ശ്രമം ചെയ്യുന്നതു.

മനുഷ്യൻ അലസനായി ഭവിക്കരുതെന്നു വിചാരിച്ചു
അവന്റെ സുഖസാധനങ്ങളായിരിക്കുന്ന പ്രായെണ എല്ലാ
വസ്തുക്കളും ശ്രമംകൂടാതെ അവനു കിട്ടരുതെന്ന ൟശ്വരൻസ
ങ്കല്പിച്ചിരിക്കുന്നതായി കാണുന്നു. നമുക്കുള്ള അന്നവസ്ത്രാദി
കളും,ഗൃഹങ്ങളും വാഹനങ്ങളും മറ്റഅസംഖ്യങ്ങളായിരിക്കുന്ന
ഉപഭൊഗ സാധനങ്ങളും ശ്രമം കൂടാതെ ഉണ്ടായിട്ടുള്ളവ അ
ല്ല, അതുകൊണ്ടു ശ്രമപ്പെട്ടാൽ തന്നയെ സുഖം ഉണ്ടാകൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/52&oldid=188734" എന്ന താളിൽനിന്ന് ശേഖരിച്ചത്