താൾ:CiXIV259.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

ങ്ങളുടെ കയ്യൊ കാലൊ ച്ശെദിച്ചു കൊടുപ്പാൻകൂടിമടിക്കയില്ലാ
യിരിക്കും എന്നാൽ ആ കയ്യൊ കാലൊ സ്വശരീരത്തിൽ യൊ
ജിപ്പിക്കുന്നതു എങ്ങനെയാണ? ഒരുത്തനു അരൊഗത ഉണ്ടാ
യിരുന്നാൽ ആയതുതന്റെ സ്വാധീനത്തിൽ ഇല്ലാതെ ആക്കു
ന്നതിനു ആഹാര നിദ്രാദികളിൽ ക്രമം ഇല്ലാതെ ഇരുന്നാൽ മ
തി, എന്നാൽ ആയതു തന്റെവശത്തിൽ നിന്നു പൊകുമ്പൊ
ൾ അതിനെ അന്യനു സ്വാധീനമാക്കുന്നതിനു എങ്ങനെ ക
ഴിയും? കഴിയുന്നതല്ലാ. അതുകൊണ്ടു ഒരുവസ്തുവിനു വില ഉ
ണ്ടാകെണമെങ്കിൽ ആയതു ജനങ്ങൾക്കു ഉപയൊഗംഉള്ളതും
ശ്രമസാദ്ധ്യവും, കൊടുക്കാനും വാങ്ങിക്കാനും കഴിയുന്നതും ആ
യിരിക്കണം. എന്നാലെ ആ വസ്തു വിലയുള്ളതായിതീരും.

ഒരു പദാൎത്ഥം ജനങ്ങൾക്കു ആവശ്യപ്പെടുകയും ആയതു
ശ്രമം കൂടാതെ കിട്ടാത്തതായിരിക്കയും ചെയ്താൽ അതിനെ സ
മ്പാദിക്കുന്നതിനു ജനങ്ങൾ ശ്രമം ചെയ്യുന്നു പുനശ്ച ഏതുപ
ദാൎത്ഥത്തിന്റെ വില അധികമായിരിക്കുന്നുവൊ ആയതു കി
ട്ടുന്നതു പ്രായെണ വളരെ പ്രയാസമുള്ളതായും, ഏതുപദാൎത്ഥ
ത്തിന്റെ വിലകുറഞ്ഞിരിക്കുന്നുവൊ ആയതു കിട്ടുന്നതു പ്രാ
യെണ അത്ര പ്രയാസ മില്ലാത്തതായും ഇരിക്കും, എന്നി
ന്നിങ്ങനെ ഒരു നിയമം ഉണ്ടു. എന്നാൽ ൟ നിയമത്തെ വി
വിചാരിച്ചു ഒരു പാദാൎത്ഥത്തിന്റെ വില നിശ്ചയിക്കുന്നതിൽ
കെവലം അതിൽ ചെയ്തിട്ടുള്ള ശ്രമത്തെ മാത്രം നൊക്കി അ
ധികം ശ്രമം ചെയ്തിരുന്നാൽ അധികം വില കൊടുപ്പാനുള്ള
താണെന്നും അല്പം ശ്രമം ചെയ്തിരുന്നാൽ അല്പം വിലയെ
കൊടുക്കെണ്ടു എന്നും ഭ്രമിക്കുരുത എന്തെന്നാൽ ഏതുപദാൎത്ഥം
അധികം വിലയുള്ളതായിരിക്കുന്നുവൊ ആയതിനെ ഉണ്ടാ
ക്കുന്നതിലും മറ്റും അധികം ശ്രമം ചെയ്യപ്പെട്ടിരിക്കുന്നതു
കൊണ്ടല്ലാ ആയതു അധികം വിലയുള്ള തായിരിക്കുന്നതു
ആയതു അധികം വിലയുള്ള തായിരിക്കുന്നതു കൊണ്ടാകുന്നു.
ആയതിനെ ഉദ്ദെശിച്ചു അധികം ശ്രമം ചെയ്യുന്നത. അതി
നു ദൃഷ്ടാന്തം, ദന്തംവിറ്റാൽ വളരെ പണം കിട്ടും എന്നുള്ളതു
കൊണ്ട വേട്ടക്കാർ ആനകളുള്ള ഭയങ്കരങ്ങളായിരിക്കുന്ന കാ
ടുകളിൽ നെരാകും വണ്ണം ആഹാരവും നിദ്രയും ഇല്ലാതെ സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/51&oldid=188733" എന്ന താളിൽനിന്ന് ശേഖരിച്ചത്