താൾ:CiXIV259.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

നാം കമ്പിത്തപാൽ എന്നു വ്യവഹരിക്കുന്നതിനു ഇംഗ്ലീ
ഷിൽ ഉള്ള പെര "ഇലകടർക്കടലിഗ്രാഫഎന്നാകുന്നു. എ
ന്തെന്നാൽ അതിന്റെ പ്രവൃത്തികയായിരിക്കുന്ന ശക്തി ഇം
ഗ്ലീഷിൽ "ഇലകടർ സിറ്റി" എന്നു പറയപ്പെട്ടതാകുന്നു. എ
പ്രകാരമൊ ഒരു ആവി യന്ത്രത്തിനു പ്രവൎത്തികയായ ശക്തി
ആവിയാകുന്നു, അപ്രകാരം ഇലകടർക്കടലിഗ്രാഫിന്നു പ്രവ
ൎത്തികയായ ശക്തി ഇലകടർസിറ്റിആകുന്നു. അപ്പൊൾ, ആ
വിയന്ത്രം എപ്രകാരമൊ ആവിയും ചിലയന്ത്ര വിശെഷങ്ങ
ളും കൂടിട്ടുത്ഭവിച്ചതാകുന്നു. അപ്രകാരം തന്നെ കമ്പിതപാൽ
ഇലകടർസിറ്റി എന്ന ശക്തിയും ചില യന്ത്ര വിശെഷങ്ങളും
കൂടീട്ടുണ്ടായതാകുന്നു. ൟ ശക്തി ജീവൻ പൊലെയും യന്ത്രം
ദെഹംപൊലെയും ആകുന്നു. ദെഹത്തിനുജീവൻ ഇല്ലാതെ
ഇരുന്നാൽ അത എങ്ങനെയൊ നിൎവ്യാ പാരമായിരിക്കും അ
ങ്ങിനെ തന്നെ കമ്പിതപാലിന്റെ യന്ത്രം ഇലകടർസിറ്റിഎ
ന്ന ശക്തിയൊടു കൂടാതെ ഇരുന്നാൽ യാതൊന്നിനും സാധ
കമാകയില്ലാ.

ഇലകടർസിറ്റി എന്ന ശക്തിയുടെ സ്വരൂപത്തെനി
ൎവചിച്ചു മനസ്സിലാക്കുന്നത പ്രയാസമാകുന്നു. അതിനെകുറി
ച്ചു ഓരൊ വിദ്വാന്മാര ഓരൊപ്രകാരമായിട്ടു അഭിപ്രായപ്പെ
ട്ടും ഇരിക്കുന്നു എന്നാൽ അത അനുഭവംകൊണ്ടു നമുക്കു അ
റിയാവുന്നതാകുന്നു എന്തെന്നാൽ അതിനെ ഉപയൊഗിക്കു
ന്നതിന്റെ പ്രകാരഭെദം കൊണ്ടു ശബ്ദസ്പൎശരൂപരസഗന്ധ
ങ്ങളെ ജനിപ്പിക്കാവുന്നതാകയാൽ അത നമുക്കു പഞ്ചെന്ദ്രിയ
ങ്ങൾക്കും പ്രത്യക്ഷമായിതീരും

ൟ വസ്തു അന്തൎഹിതമായിട്ടു ഭൂമിയിലും ജലത്തിലും ആ
കാശങ്ങളിലും സകല പദാൎത്ഥങ്ങളിലും ഉള്ളതാകുന്നു— ഇതുസ്വാ
ഭാവികമായും കൃത്രിമമായും അനെകം കാരണത്താൽ പ്രകടീ
ഭവിക്കുന്നു.

ഇതിനെ പലപ്രകാരമായിട്ടു ജനിപ്പിക്കാ മെന്നുള്ളതിൽ
കമ്പിത്തപാലിനു ഉപയുക്തമായിട്ടു ഇപ്പൊൾ ചെയ്തുവരുന്ന
വഴിയെ പ്രകൃതമാകകൊണ്ടു ഇവിടെ വിവരിക്കുന്നു.

ഇലകടർസിറ്റിയെ ജനിപ്പിക്കുന്നതിനു എത്രെയും സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/30&oldid=188699" എന്ന താളിൽനിന്ന് ശേഖരിച്ചത്