താൾ:CiXIV259.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലായ കാൎയ്യങ്ങൾ ചെയ്യിക്കുന്നതിൽ അവ കുറെ നെരം കഴിയു
മ്പൊൾ ക്ഷീണിപ്പിച്ചുപൊകുന്നു, പിന്നെ അവയെ വിശ്രമി
പ്പിച്ചതിന്റെ ശെഷമെഅവയെ കൊണ്ടുവെല എടുപ്പിക്കുന്ന
തിനു പാടൊള്ളു. വള്ളത്തിനു പാകെട്ടിവിടുന്നതും മറ്റുംകാറ്റു
ള്ളപ്പൊഴെ ആകാവൂ. ജലം കൊണ്ടു ചക്രങ്ങളെ ചുററിക്കുന്ന
തു ജലത്തിനു ഒഴക്കുള്ളപ്പൊഴെ കഴിയൂ. അതുകൊണ്ടു ഇവയെ
ഒക്കെയും സാപത്രീകമായി ഉപപൊഗിക്കുന്നതിന്നു പാടില്ലാ
ത്തതിനാൽ അപ്രാരം ഉപയൊഗിക്ക ത്തക്കരായ ഒരു സാ
ധനത്തിന്നു ൟ ലൊകത്തിൽ ഏറിയ കാലമായി അപെക്ഷ ഉ
ണ്ടായിരുന്നു. അങ്ങനെ ഉള്ള ഒരു ദിവ്യസാധനമായിട്ടു ക
ണ്ടു പിടിക്കപ്പെട്ടതാകുന്നു ആവി. ആവിയുടെ അത്യത്ഭുതക
ളായ ശക്തികളെക്കുറിച്ചു ഒരു൨ലിയ വിദ്വാനായ യൂറൊപ്യ
ൻ ഇപ്രകാരം എഴുതിയിരിക്കുന്നു. “ൟ പദാൎത്ഥം അതിന്റെ
അപരിചെ്ശദ്ദ്യയായ ശക്തികൊണ്ടും അതിനെ നമ്മുടെ ആവ
ശ്യം പൊലെ ഏതു സാദ്ധ്യത്തിനെങ്കിലും ഭെദപ്പെടുത്തിഉപ
യൊഗിക്കുന്നതിനുള്ള ലാഘവം കൊണ്ടും അത്യാ‍ശ്ചൎയ്യകരമാ
യി തീൎന്നിരിക്കുന്നു. ഇതിന്റെ വൈചിത്ര്യത്തെ വിചാരിച്ചാ
ൽ സൂചിയെതപ്പി എടുക്കുന്നതിനും വലുതായവൃക്ഷങ്ങളെ പി
ളൎക്കുന്നതിനും ഒരുപൊലെ കഴിയുന്നതായ ആനയുടെ തുമ്പി
ക്കൈ ഏതും സാരമില്ലാ. ഇതിന്നു ഭംഗിയായി മുദ്രകൊത്തുന്നതി
നും കഠിനങ്ങളായ ലൊഹപിന്ധങ്ങളെ ധൂളിപ്രായമായിപൊ
ടിക്കുന്നതിൻം ലൂതാ തനൂപൊലെ കൊമളമായി ഒരുനൂലിനെ
നൂൽക്കുന്നതിന്നും അതിമഹത്തായയുദ്ധകപ്പലിനെപന്തുപൊ
ലെ ആകാശത്തിൽ ഉയത്തുന്നതിന്നും മൃദുതരങ്ങളായ ദുകൂലങ്ങ
ളിൽ കസവിടുന്നതിനും വലിയ കപ്പലുകൾക്കു നങ്കൂരങ്ങൾ
അടിച്ചുണ്ടാക്കുന്നതിനും, ഉരുക്കുകൊണ്ടുചെറിയ സൂചികളും
മറ്റുംനിൎമ്മിക്കുന്നതിനും കൊടുങ്കാററുകളുടെയും തിരമാലകളുടെ
യും ശക്തിയെ അതിവൎത്തിച്ചഭാരം കയറ്റിയ കപ്പലുകളെ അ
തി വെഗമായി സഞ്ചരിപ്പിക്കുന്നതിനും കഴിയും.“

ൟ അത്യത്ഭുതമായ പദാൎത്ഥത്തെയും അതിന്റെ ശക്തി
കളെയും ഗ്രഹിച്ച അവയെ മനുഷ്യൎക്കു ഉപയൊഗത്തിനു തക്ക
താക്കി ചെയ്തഒരുത്തൻ തനിച്ചു ആകന്നില്ല. അനെകബു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/10&oldid=188679" എന്ന താളിൽനിന്ന് ശേഖരിച്ചത്