താൾ:CiXIV259.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

അപ്പൊൾ ഒരുപദാൎത്ഥത്തിനു വില ഉണ്ടാക്കുന്നതിനു ഒ
ന്നാമതു അതു ദുൎല്ലഭമായിരിക്കണം. രണ്ടാമതു അതിന്റെ ആ
വശ്യകത ജനങ്ങൾക്കു ഉണ്ടായിരിക്കണം ഒരുമാതിരി കല്ലുക
ളുണ്ടു അവ ബഹു ദുർല്ലഭങ്ങളാണ. എന്നാൽ അവവൈ
ര മാണിക്കം മുതലായവയെപ്പൊലെ കാഴ്ചക്കു അത്ര ഭംഗി
യായിട്ടുള്ളവ അല്ല എന്നുമാത്രമല്ല അവയെ ജനങ്ങൾ അ
പെക്ഷിക്കുന്നും ഇല്ല. അതിനാൽ അവവിലഉള്ളവ ആകു
ന്നില്ല. അതുകൊണ്ടു ഒരുപദാൎത്ഥം ജനങ്ങളുടെ ഇച്ശാവിഷയ
മായും സുഖസാദ്ധ്യമല്ലാതെയും ഇരുന്നാൽ തന്നെയെ അതു
വിലയുള്ളതാകുന്നൊള്ളു വൈരം, മരതകം, പുഷ്യരാഗം, മുതലാ
യ രത്നങ്ങൾ ബഹുശൊഭാ വത്തുകളും ദുർല്ലഭങ്ങളു മാകകൊ
ണ്ടു അവ അത്രഅധികം വിലയുള്ളവയായിരിക്കുന്നു. അവ
യുടെ ഉപയൊഗത്തെ നൊക്കാൻ പൊയാൽ അവകൊണ്ടുആഭ
രണങ്ങളെ ഉണ്ടാക്കാം എന്നുമാത്രമല്ലാതെ വെറെ ഒന്നും ഇല്ല
പരസ്സഹസ്രം ജനങ്ങൾ ബഹുശ്രമം ചെയ്തു ദ്രവ്യത്തെ സം
പാദിക്കുന്നതു വല്ലവിധത്തിലും ഉള്ള ആഹാരത്തെയും വസ്ത്ര
ത്തെയും സംപാദിക്കണം എന്നല്ല കിന്തു സുന്ദരങ്ങളായും ഭാ
സ്വരങ്ങളായും ഉള്ള വസ്ത്രാഭരണാദികളും തങ്ങൾക്കുണ്ടായി
രിക്കണം എന്നാകുന്നു. ഇങ്ങനെ ഉളള വസ്തുക്കൾ തങ്ങൾക്കു
ണ്ടായിരിക്കെണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ
കാരണം എന്തെന്നാൽ, ഒന്നാമതു അവകാഴ്ചക്കു ബഹുഭംഗി
യുള്ളവയായിരിക്കുന്നു രണ്ടാമതു അവ ഉള്ള ആളുകൾ സംപ
ന്നന്മാരെന്നു ജനങ്ങൾ വിചാരിക്കുന്നു. കെവലംഭംഗിമാത്രം
വിചാരിച്ചാൽ ചിലപുഷ്പങ്ങൾ സൌന്ദൎയ്യത്തിൽ രത്നാദിക
ളെ അതിശയിക്കുന്നു. എന്നാൽഅങ്ങനെ യുള്ള പുഷ്പങ്ങൾ
എല്ലാവൎക്കും സാധാരണമായിട്ടു കിട്ടുമെല്ലൊ. അവയെ കൊ
ണ്ട ഒരുത്തന്റെ അവസ്ഥഅറിവാൻ കഴിയുന്നതല്ല. രത്നാദി
കളെ കൊണ്ടുണ്ടാക്കപ്പെട്ട ആഭരണങ്ങളെ ധരിച്ചാൽ താൻ
ബഹുദ്രവ്യവാനാണെന്നു മറ്റുള്ള ആളുകൾ വിചാരിക്കുന്നു.
അതുകൊണ്ടാണ അവയെ കുറിച്ചു ജനങ്ങൾക്കു അത്ര മൊ
മുള്ളത.

ആളുകൾക്കു താൻ താങ്ങളുടെ അവസ്ഥാനുഗുണം വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/48&oldid=188726" എന്ന താളിൽനിന്ന് ശേഖരിച്ചത്