താൾ:CiXIV259.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

തെങ്കിലും ഒരു ഭാഗത്തിൽ നിന്നും മറ്റെതെങ്കിലും ഒരു ഭാഗ
ത്തെക്കുപ്രചരിക്കുന്നതിനു ഒരു നിമെഷ കാലത്തിന്റെ എത്ര
യും അല്പമായ ഒരു അംശം മതി എന്നാകുന്നു

ഇപ്പൊൾ പറഞ്ഞു വന്നതു കൊണ്ടു ഇലകടർ സിറ്റിയെ
ഉത്ഭവിച്ച പ്രചരിപ്പിക്കാവുന്നതാകുന്നു എന്നുള്ളത പ്രതിപാ
ദിതമായല്ലൊ ഇപ്രകാരം ൟ ശക്തിയെ ജനിപ്പിച്ച പ്രച
രിപ്പിക്കുന്നതും ആ പ്രചാരത്തിനു വിഘാതം ചെയ്യുന്നതും ആ
ബാറ്ററിയുടെ കമ്പികളെ യൊജിപ്പിക്കയും വിയൊജിപ്പിക്ക
യും ചെയ്യുന്നത എത്ര വെഗത്തിലാകാമൊ അത്രയും വെഗത്തി
ലാകാം. ഒരു യന്ത്ര കൌശലത്താൽ ൟ യൊഗ വിയൊഗങ്ങൾ
എത്രയും വെഗത്തിൽചെയ്യിപ്പിക്കാൻ കഴിയുന്നതാകുന്നു. അ
പ്പൊൾ അത്രയും വെഗത്തിൽ നമുക്കു ഇലകടർ സിറ്റിയെ
പ്രചരിപ്പിക്കയും നിറുത്തുകയും ചെയ്യാൻ കഴിയും ഇപ്രകാരം
പ്രവൃത്തിപ്പിക്കാൻ കഴിയുന്നതായിരിക്കുന്ന ഇലകടർസിറ്റി
യെ കൊണ്ടു അതപ്രചരിക്കുന്ന വഴിയിൽ എവിടെ എംകി
ലും നമുക്കുസ്പഷ്ടമായി ഗ്രഹിക്കാൻ കഴിയുന്നതുമായ ഒരു പ്രവൃ
ത്തിയെ ജനിപ്പിക്കുന്നത സാദ്ധ്യമാകുന്നു. എംകിൽ ആ ബാ
റ്ററി ഇരിക്കുന്ന സ്ഥലത്തിനും കമ്പി ഏതെല്ലാം സ്ഥലത്തിൽ
കൂടി പ്രചരിക്കുന്നൊ അതിൽ ഏതിനെങ്കിലും തമ്മിൽ ക്ഷണ
ത്തിൽ അന്യൊന്യം സംജ്ഞകൾ ചെയ്യാവുന്നതാകുന്നു. ഇ
ത്രയും സാദ്ധ്യമായാൽ വൎത്തമാനം അറിയിക്കെണ്ടതിനുഅ
സംജ്ഞകളിൽ ചില സംകെതങ്ങൾ മാത്രം വച്ചു കൊണ്ടാൽ മ
തിയല്ലൊ. എപ്രകാരം എന്നാൽ ഇവിടെ ഇരുന്നും കൊണ്ടു ന
മുക്കു ഒരു ക്ഷണത്തിൽ ആലപ്പുഴയൊ കൊല്ലത്തൊ ഒരുമണി
അടിക്കാൻ കഴിയുന്നതായാൽ അവിടെക്കു ക്ഷണത്തിൽ ഒരു
വൎത്തമാനം അയക്കുന്നതിനു, ഒരുമണി അടിച്ചാൽ ഇന്നഅ
ക്ഷരം, വെഗത്തിൽ രണ്ടടിച്ചാൽ ഇന്ന അക്ഷരം, ഒന്നടിച്ചു
കുറെനിന്നിട്ടു പിന്നെ വെഗത്തിൽ രണ്ടടിച്ചാൽ ഇന്ന അ
ക്ഷരം, വെഗത്തിൽ രണ്ടടിച്ചു കുറെ നിന്നിട്ടു പിന്നെ ഒന്ന
ടിച്ചാൽ ഇന്നഅക്ഷരം, എന്നിപ്രകാരം ചിലസംകെതങ്ങൾ
ചെയ്താൽ മതിയല്ലൊ—

എന്നാൽ എങ്ങനെ ആണ ആ ബാറ്ററി ഇരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/33&oldid=188702" എന്ന താളിൽനിന്ന് ശേഖരിച്ചത്