താൾ:CiXIV259.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

വളരെ നാകത്തകിടുകളും ചെമ്പുതകിടുകളും കൂടിട്ടുള്ളതാകുന്നു
ഇതിൽ ഓരൊ നാകത്തകിടും ഓരൊചെമ്പുതകിടും കൂടി പ്ര
ത്യെകം പ്രത്യെകം ജനിപ്പിക്കുന്ന ഇലകടർസിറ്റി സംഹത
യായി ഭവിക്കുമ്പൊൾ അതിന്റെ ശക്തി വളരെവൎദ്ധിക്കുന്നു
അതുപൊലെ ആ തകിടുകൾക്കു വലിപ്പം കൂടുന്നെടത്തൊളം
ഇലകടർസിറ്റിയുംഅധികം ശക്തിയായുള്ളതായിട്ടു ഭവിക്കും,
അപ്രകാരം തന്നെകെവലം ഉപ്പുവെള്ളത്തിനു പകരം ശക്തി
യുള്ള ദ്രാവകങ്ങളെ ഉപയൊഗിച്ചാൽ ഇലകടർ സിറ്റിക്കുഅ
ധികം ശക്തി ഉണ്ടാകുന്നതാകുന്നു.

ഇപ്രകാരമുള്ള ഇലകടർസിറ്റിയെജനിപ്പിക്കുന്നതും ഇ
ല്ലാതെ ആക്കുന്നതും നമുക്കു എത്രയും അധീന മായിട്ടുള്ളതാകു
ന്നു. എന്തെന്നാൽ മെല്പറഞ്ഞപ്രകാരം ഭിന്നങ്ങളായ ലൊഹ
ങ്ങളെ ദ്രാവകങ്ങളിൽ ഇട്ട അവയിൽ രണ്ടു കമ്പികളെ ബ
ന്ധിച്ച ആ കമ്പികളെ തങ്ങളിൽ യൊജിപ്പിക്കുന്ന ക്ഷണ
ത്തിൽ ഇലകടർസിറ്റി ഉത്ഭവിക്കുന്നു വിയൊജിപ്പിക്കുന്നക്ഷ
ണത്തിൽ അതു നശിക്കയും ചെയ്യുന്നു, അതിനാൽ ൟ ശക്തി
യുടെ ഉല്പത്തി നാശങ്ങൾ നമ്മുടെ ഇച‌്ശാധിനങ്ങളാകുന്നു.

ഗാവൽ വാനിക്കു ബാറ്ററിയാൽ ഉത്ഭവിക്കപ്പെട്ടതായ
ഇലകടർസിറ്റിക്കു ഇനി ഒരുഅസാധാരണമായുള്ള വിശെ
ഷം എന്തെന്നാൽ അതലൊഹങ്ങളെ കൊണ്ടുള്ള കമ്പികളിൽ
കൂടി വളരെ ദൂരത്തെക്ക പ്രചരിക്കുന്നതിനു ശക്തി ഉള്ളതാകു
ന്നു ബാറ്ററിയിൽ ഉള്ള നാകത്തകിട്ടിലും ചെമ്പുതകിട്ടിലും എ
ത്ര എങ്കിലും നീളമുള്ളതായി പ്രത്യെകം ഓരൊരൊകമ്പി ബന്ധി
ച്ച ആകമ്പികളെ കഴിയുന്നിടത്തൊളം ദൂരത്തു കൊണ്ടുപൊയി
ട്ടും തങ്ങളിൽ യൊജിപ്പിച്ചാൽ ഉടനെ ഇലകടർ സിറ്റി ഉത്ഭ
വിച്ച ഒരു തകട്ടിൽ നിന്നും അതിൽ ബന്ധിച്ചിട്ടുള്ള കമ്പിയി
ൽ കൂറ്റി പ്രചരിച്ച മറ്റെ കമ്പിയിൽ കൂടി മറ്റെ തകട്ടിലെക്കു
തിരിച്ചു പൊരുന്നു.

ഇലകടർസിറ്റിഇപ്രകാരം ചുറ്റി വരുന്നതിന്റെ വെ
ഗം അപരിച‌്ശെദ്യമാകുന്നു. അത ഇതുവരെയായിട്ടും ക്ലിപ്തമാ
യിനിശ്ചയിക്കപ്പെട്ടിട്ടില്ലാ എങ്കിലും സാമാന്യെന വിദ്വാന്മാ
ർ സിദ്ധാന്തിച്ചിരിക്കുന്നത ഇലകടർസിറ്റിക്കു ഭൂമിയുടെ ഏ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/32&oldid=188701" എന്ന താളിൽനിന്ന് ശേഖരിച്ചത്