താൾ:CiXIV259.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

യാൽ സ്വൎണ്ണത്തിന്റെയും വെള്ളിയുടെയും ഉപയൊഗങ്ങളെ
ക്കാൾ ഇരുമ്പിനെക്കൊണ്ടു ഉപയൊഗംജനങ്ങൾക്കു അധികം
ഉണ്ടു മൺവെട്ടി, അറുപ്പുവാൾ, പിച്ചാത്തി, അരം, ഉളി, വാ
ൾ തൊക്കുമുതലായ അസംഖ്യസാധനങ്ങൾ ഇല്ലാതെ ഇരുന്നാ
ൽ ജനങ്ങൾക്കു എത്രബുദ്ധിമുട്ടിനു ഇടയായി തീരും ൟ സാ
ധനങ്ങൾ ഇരുമ്പുകൊണ്ടല്ലാതെ വെറെ ഏതു ധാതുക്കളെ കൊ
ണ്ടുണ്ടാക്കപ്പെട്ടാലും അത്രനന്നായും ഉറപ്പായും ഇരിക്കയില്ല.
ല്ലൊ. എന്നാൽ ഇങ്ങനെ യുള്ള ഇരുമ്പിനു വിലകുറവായി
രിക്കുന്നതിനു സമാധാനം എന്തെന്നാൽ, ഒരു പദാൎത്ഥത്തി
ന്റെ വില അധികമായൊകുറഞ്ഞൊ ഇരിക്കുന്നതു അതി
ന്റെ ഉപയൊഗം ജനങ്ങൾക്കു അധികമായൊ കുറഞ്ഞൊഇ
രിക്കുന്നതുകൊണ്ടു മാത്രമല്ല. എന്തെന്നാൽ അങ്ങനെയാണെ
ങ്കിൽ വെള്ളവും കാറ്റും ജനങ്ങൾക്കു എത്ര ഉപയുക്തങ്ങളാ
യിരിക്കുന്നവയാണ. അതുകൊണ്ടു അവയുടെ വില മറ്റെ
ല്ലാപദാൎത്ഥങ്ങളുടെ വിലയെക്കാൾ എത്ര അധികമായിരിക്ക
ണം എന്നാൽ കാറ്റുകൊള്ളുന്നതിനും അതുകൊണ്ടു ശ്വാസൊ
ച്ശാസം ചെയ്യുന്നതിനും വെള്ളം കുടിക്കുന്നതിനും അതിൽ കു
ളിക്കുന്നതിനുംമറ്റും ആരും വില കൊടുക്കുന്നില്ലല്ലൊ. അവ
യെ അനുഭവിക്കുന്നതിന്നുപകരമായി ആരും ഒരുപദാത്ഥത്തെ
യും തരുന്നില്ലല്ലൊ. ഇതിന്റെ കാരണം കാറ്റും വെള്ളവും
എവിടെയും എല്ലാ വൎക്കുംവിലകൊടുക്കാതെ തന്നെ കിട്ടുന്നതാ
കുന്നു

എന്നാൽ ഇവയ്ക്കു കൂടി ചില സ്ഥലങ്ങളിൽ വിലകൊടു
ക്കെണ്ടി വരുന്നു. ദൃഷ്ടാന്തം ഒരു പട്ടണത്തിന്റെ സമീപ
ത്തിൽ നദിഇല്ലാതെയൊ അതിലുള്ള കുളങ്ങളിലും കിണ
റുകളിലും ഉള്ള വെള്ളം ഉവരുള്ളതായൊ ഇരുന്നാൽകുറെ ദൂര
ത്തിൽ ഉള്ള നല്ലവെള്ളത്തെ വിലകൊടുപ്പാൻ ശെഷിയും
മനസ്സും ഉള്ള ആളുകൾ വിലകൊടുത്തു വരുത്തുന്നു, അതു
പൊലെ തന്നെ ഒരുവലുതായിട്ടുള്ള പട്ടണത്തിൽ സ്വച്ശമാ
യിട്ടുള്ള കാറ്റുള്ള ദിക്കുകൾ കുറച്ച ഉണ്ടായിരുന്നൊള്ളു എന്നു
വച്ചാൽ അങ്ങനെ ഉള്ളസ്ഥലങ്ങളിലുള്ള വീടുകളിൽ ദെഹ
സുഖത്തിനുവെണ്ടി അല്പകാല്ലത്തെക്കൊ ദീൎഘകാലത്തെക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/46&oldid=188723" എന്ന താളിൽനിന്ന് ശേഖരിച്ചത്