താൾ:CiXIV259.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ധിക്കുന്നതിനു നമ്മുടെ ശക്തിയിൽ അധിനങ്ങളായുള്ള വഴി
കളെയും ചുരുക്കമായി പറയാം ഓരൊ ഡാക്ടർമാര വിഷൂചി
കയുടെ കാരണങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഒക്കെയും
ഒന്നുപൊലെതന്നെ ഇരിക്കുന്നു. തെരുവുകളിൽ ജനങ്ങൾഅ
ധികമായി കൂട്ടം കൂടുകയും അവൎക്കു വെണ്ടുംവണ്ണം വിസ്താരം
ഇല്ലാതെ ഇല്ലരിക്കുകയും അവയിൽ മല മൂത്രാദികളും മറ്റു വൃ
ത്തി കെടുള്ള പദാൎത്ഥങ്ങളും എപ്പൊഴു ഉണ്ടായിരിക്കയും ജന
ങ്ങൾ പാൎക്കുന്ന വീടുകളിൽ വായുസഞ്ചാരം ഇല്ലാതെ ഇരിക്ക
യും ആഹാരങ്ങളിലും വസ്ത്രധാരണങ്ങളിലും മറ്റും വൃത്തിയും
സൌഷ്ഠവവും ഇല്ലാതിരിക്കുകയും മറ്റുംആകുന്നു. ഇതിന്റെ
കാരണങ്ങൾ എന്നു സകല വൈദ്യന്മാരാലും അഭ്യുപഗത
മായിരിക്കുന്നു. ഓരൊ ദെശങ്ങളിൽ വൃത്തിയില്ലാതെ ഉള്ളഓ
രൊ സ്ഥലങ്ങളിൽ മാത്രം ൟ രൊഗത്തിന്റെ ബാധ ഉണ്ടാ
യിരിക്കുകയും മറ്റു മാലിന്യം ഇല്ലാത്ത സ്ഥലങ്ങളിൽ ഇതി
ന്റെ ഉപദ്രവം തീരുമാനം ഇല്ലാതെ ഇരിക്കുകയും മെല്പറഞ്ഞ
തിനു സ്പഷ്ടമായ തെളിവാകുന്നു ഇതിന്റെ കാരണം മന
സ്സിലായാൽ ഇതിന്റെ നിവാരണൊപായവും മനസ്സിലായ
തുതന്നെ ആണെല്ലൊ ൟ ഉപായങ്ങളിൽ പലതും രാജ്യത്തി
ൽ നിന്നും ചട്ടംകെട്ടി നടത്തെണ്ടാതാകുന്നു എന്നാൽ ജനങ്ങ
ൾ ചെയ്യെണ്ടതായിട്ടും വളരെ ഉണ്ട. തെരുവുകൾ വൃത്തികെടു
കൂടാതെ ഇരിക്കുന്നതിനു ചട്ടം കെട്ടെണ്ടുന്നതു രാജ്യത്തിൽനി
ന്നു ചെയ്യെണ്ടുന്നതിൽ മുഖ്യമായ ഒരു വെല ആകുന്നു. ൟ
യിടെ ഇവിടെ വിഷൂചികയുടെ ബാധ ഇല്ലാത്തതിന്റെ കാ
രണം മുഖ്യമായി തെരുവുകളിൽ മാലിന്യം കൂടാതെ ഇരിക്കു
ന്നതുതന്നെ ആകുന്നു. ജനങ്ങളും അവരുടെ വീടുകളെ വൃത്തി
യാക്കിയും വെണ്ടും വണ്ണം വായുസഞ്ചാരം ഉണ്ടാക ത്തക്കതാ
ക്കിയും വച്ചുകൊള്ളുകയും, തങ്ങളുടെ ആഹാരങ്ങളിൽ നിയമ
വും സ്വഛ്ശതയും ഉള്ളവരായിരിക്കുകയും, തങ്ങൾ അകമെയും
പുറമെയും ശുദ്ധമായും നിൎമ്മലമായും ഉള്ളജലത്തെ ഉപയൊ
ഗിക്കയും ചെയ്താൽ ആ ജനസമുദായത്തിൽ ൟ രൊഗത്തി
ന്റെ പ്രസക്തി ഉണ്ടാകയില്ല.

ജ്വരവും ഏറ്റവും ഉപദ്രവകാരിയായ ഒരുരൊഗം ആകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/22&oldid=188691" എന്ന താളിൽനിന്ന് ശേഖരിച്ചത്