താൾ:CiXIV259.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

ന്നത ഇതിനെ ഇവർ ഗൃഹത്തൊടുചെൎത്തു എത്രയും വൃത്തിയാ
യിട്ടു ഉണ്ടാക്കിക്കുന്നു. മലമൂത്രാദിവിസൎജ്ജനം ഇരിക്കുന്നസ്ഥല
ത്തു നിന്നും കഴിയുന്നിടത്തൊളം അകലെ വെണ്ടുന്നതാകുന്നു
പുകയെയും അഗ്നിയുടെ ഊഷ്മാവിനെയും വൎജ്ജിക്കുന്നതി
നായി പാകസ്ഥലത്തെയും ദൂരത്തിൽ ഉണ്ടാക്കെണ്ടതാകുന്നു.

ഇവിടെ ജനങ്ങൾ പ്രയെണ ദരിദ്രന്മാരാകയാൽ അ
വർ ഇരിക്കുന്ന ഭവനങ്ങളെ വിശാലങ്ങളായും മറ്റും ഉണ്ടാ
ക്കുന്നതിനു അവൎക്കു കഴിയില്ലെങ്കിലും അവരുടെ ശക്തി
പൊലെ ഉണ്ടാക്കുന്ന ഭവനങ്ങളെ കഴിയുന്ന വിഷയങ്ങളിൽ
മെല്പറഞ്ഞതുപൊലെ ഒക്കെയും ഉണ്ടാക്കിക്കാനുള്ളതാകുന്നു.

കമ്പിത്തപാലിനെകുറിച്ചു.

കമ്പിത്തപാൽ എന്നുള്ളതു ൟ കാലത്തുള്ളതിൽ അത്യത്ഭു
തമായും ജനങ്ങൾക്കു അത്യന്തം ഉപയൊഗം ഉള്ളതായും ഇരിക്കു
ന്ന ഒരു സാധനമാകുന്നു. ഏകദെശം അറുപതു വൎഷത്തിനു
മുമ്പിൽ ഉണ്ടായിരുന്ന അതിബുദ്ധിമാന്മാരായിരിക്കുന്ന ആളു
കളും അതിദൂരസ്ഥിതങ്ങളായ ദെശങ്ങളിലുണ്ടാകുന്ന വൎത്തമാ
നങ്ങളെ അല്പീയസൂരമായ കാലംകൊണ്ട അന്യൊന്യം അറി
യിക്കത്തക്കവണ്ണം ഇപ്രകാരം ഒരു ദിവ്യമായ സാധനം ഉണ്ടാ
കുമെന്നു സ്വപ്നെപി വിചാരിച്ചിരിക്കയില്ല. എന്നാൽ ഇപ്പൊ
ൾ അപ്രകാരം ഒരുസാധനം നമ്മുടെ ദെശത്തു തന്നെ നമുക്കു
പ്രത്യക്ഷമായി കാണാവുന്നതും തന്മൂലമായി അസംഖ്യയൊ
ജനങ്ങൾ അകലെ ഉള്ള ദെശങ്ങളിൽ നിന്നു വൎത്തമാനങ്ങൾ
ഉടനെ അറിയുകയും ഇവിടത്തെ വൎത്തമാനങ്ങൾ അങ്ങൊട്ടു
അറിയിക്കയും ചെയ്യാവുന്നതും ആയി സംഭവിച്ചിരിക്കുന്നു.

ൟ മഹാത്ഭുതമായ സാധനത്തിന്റെ സ്വരൂപത്തെ ഏ
കദെശമെങ്കിലും നാംഗ്രഹിച്ചിരിക്കെണ്ടതാകുന്നു. ആയ‌്തു കൊ
ണ്ടു അതിനെ സംക്ഷിപ്തമായി പറയുന്നു

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/29&oldid=188698" എന്ന താളിൽനിന്ന് ശേഖരിച്ചത്