താൾ:CiXIV259.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

ഒരുമണിക്കൂറിനു ൧൫ മയിലിനു മെൽ ൩൦ മയിലിനക മായി
ട്ടാകുന്നു ഇപ്പൊൾ തിരുവനന്തപുരത്തിന്നും നാഗരു കൊവിലി
നും മദ്ധ്യെ ഒരുറയിൽ വണ്ടിപ്പാത ഉണ്ടായിരുന്നെങ്കിൽ നാഗ
രുകൊവിലിൽ വീടുള്ള ഒരു ഉദ്യൊഗസ്ഥനു ൧൦|| മണിക്കു ഊ
ണു കഴിച്ചു അപിടെ നിന്നും പുറപ്പെട്ട ഏകദെശം ൧൧|| മ
ണിക്കു ഇവിടെ കച്ചെരിയിൽ ഹാജരാകുന്നതിനുകഴിയും.

ഇപ്രകാരം ആവി എന്ന ഒരു മഹാ ശക്തി ഏതെല്ലാം
പ്രകാരത്തിൽ നമുക്കു സുഖസാധനമായിരിക്കുന്നു. എന്ന പ
രിഛ്ശെദിക്കാൻപാടില്ലാ ൟ മഹാശകതിയുടെ പ്രവൎത്തകങ്ങളായ
സാധനങ്ങളെ ഒക്കെയും ൟശ്വരൻനമുക്കു ധാരാളമായി ത
ന്നിരിക്കുന്നു. അവയിൽ മുഖുമായിട്ടുള്ളതു ജലമാണ അത ഭൂ
മിയിൽ സകലദിക്കുകളിലും യഥെഷ്ടമായി കിട്ടുന്ന ഒരുപദാ
ൎത്ഥമാകുന്നു വിറകും അപ്രകാരം തന്നെ.

ൟശ്വരൻ പഞ്ചഭൂതങ്ങളിൽ ജലത്തെയും തെജസ്സി
നെയും സൃഷ്ടിച്ചു ക്ഷണം മുതൽ തദനുബദ്ധയായിരിക്കുന്ന,
ഒരു ദിവ്യശക്തിയും പ്രത്യക്ഷമായി ഉത്ഭവിച്ചിരിക്കുന്നു. സൂ
ൎയ്യൻ തെജസ്സിനാൽ ഭൂഗതങ്ങളായ ജലങ്ങൾ താപിതങ്ങളാ
യിട്ടു ആവിയായി ആകാശത്തിൽ ആകൎഷിക്കപ്പെടുന്നു. അ
പ്പൊൾ തെജസ്സംയൊഗം കൊണ്ടു ജലം ആവിയായി പരി
ണമിക്കുന്നു. എന്നുള്ളതു സിദ്ധമാകുന്നുതദനന്തരം അവ ആ
കാശത്തിൽ മെഘങ്ങളായി ഭവിച്ച പൎവ്വതങ്ങളാൽ ആകൎഷി
ക്കപ്പെടുന്നു. അപ്പൊൾ ആവിയായിരുന്നതിനു പുനശ്ചശൈ
ത്യസംയൊഗം കൊണ്ടു അതുജലരൂപത്തെ പ്രാപിച്ചിരിക്കു
ന്നു. പിന്നെ അത ശൈത്യത്തിന്റെ ക്രമത്തെ അനുസരിച്ച
മഴയും മഞ്ഞും കരകങ്ങളും (ആലിപ്പഴം)മഞ്ഞുകട്ടിയും മറ്റും ആ
യിട്ടും തീരുന്നു മഞ്ഞും മഴയും മറ്റും ഭൂമിയിൽ സൎവത്രപതിക്കു
ന്നു എംകിലും അവ അധികമായിട്ടുണ്ടായിരിക്കുന്നത ഭൂമിയി
ൽ അധികം ഉയൎന്ന പ്രദെശങ്ങളിൽ ആകുന്നു- അവിടെ നി
ന്നും അവ അരിവികളും നദികളുമായിപ്രവഹിക്കുന്നുഇവ ഒ
ക്കെയും ആവിയുടെ ശക്തിയെ അപ്രത്യക്ഷമായി പ്രദൎശി
പ്പിക്കുന്നുണ്ട് അതിനെ ജനങ്ങൾ വളരെക്കാലമായി ഉപ
യൊഗിച്ചു വരുന്നും ഉണ്ട. അരിവികൾ വീഴുന്നിടത്തു ചില

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/16&oldid=188685" എന്ന താളിൽനിന്ന് ശേഖരിച്ചത്