താൾ:CiXIV259.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തു വരയും താപിതമായാൽ അതു ആവിയായി പരിണമിക്കു
ന്നു പിന്നെഅതു തെളയ്ക്കത്തക്കതായ താപം ഇല്ലാതെ ആ
യാൽ വെള്ളമായിത്തന്നെ പൂനശ്ച പരിണമിക്കുന്നു.

ആയതുകൊണ്ടു ആവി എന്നുവച്ചാൽ നല്ലവണ്ണം തെള
പ്പിക്കുന്നതിനാൽ അവസ്ഥാന്തരത്തെ പ്രാപിതമായ ജലമാ
കുന്നു ആവിക്കു മെൽ പറഞ്ഞ പ്രകാരമുള്ള വ്യാപനശക്തി ഉ
ണ്ടാകകൊണ്ടു പദാൎത്ഥങ്ങളിൽ ഇതിന്റെ ശക്തിയെ പ്രവൃ
ത്തിപ്പിക്കുന്നതു നമ്മുടെ ഇഛ്ശ പൊലെ കുറച്ചും അധികമായിട്ടും
ആകാവുന്നതാകുന്നു

ആവി *വായുപൊലെതന്നെ സ്വാഭാവികമായി രൂ
പരഹിതമായിട്ടുള്ളതാകുന്നു. എന്നാൽ വായു ആവിയെ അപെ
ക്ഷിച്ച് ശൈത്യമുള്ളതാകകൊണ്ടു അതിനൊടു സംയൊഗ മു
ണ്ടാകുമ്പൊൾ ആവിയുടെ ഏകദെശാംശം ജലമായി പരിണ
മിക്കുന്നതിനാൽ ആവി അപ്പൊൾ തദ്രൂപെണ ദൃശ്യമായിഭ
വിക്കുന്നു— ആയതുകൊണ്ടു ഒരു ആവിയന്ത്രത്തിൽ നിന്നു
വെളിയിൽ ഉന്മൊ ചിക്കപ്പെടുന്ന ആവി വായു സംയൊഗ
കാലത്തിൽ ശൈത്യം കൊണ്ടു ജലമായി പരിണമിക്കുമ്പൊ
ൾ അപ്രകാരം ഉണ്ടാകുന്ന അസംഖ്യജലശികരങ്ങളിൽ പ
കലിന്റെ വെളിച്ചം പ്രതിഫലിക്കുന്നതിനാൽ അവ അരി
വികൾ വീഴുന്ന ദിക്കിൽ കാണുന്നതുപൊലെ, ശ്വെത രൂപ
ങ്ങളായി കാണപ്പെടുന്നു- അനിവാൎയ്യയായ ൟ ശക്തിയെ
ഓരൊ ജലവിന്ദുവിലും നിഗൂഢമായി ഘടിപ്പിച്ചിരിക്കുന്നഅ
ചിന്ത്യ ശക്തിയായ ൟശ്വരന്റെ ചാതുൎയ്യത്തെ വിചാരി
ച്ചു നൊക്കിയാൽ ൟ ജഗൽ സൃഷ്ടിയിൽ യതൊന്നിനെയും


* വായു എന്നുവച്ചാൽ ആകാശവ്യാപിയായി നാം
ശ്വാസൊച്ഛ്വാസങ്ങളെ ചെയ്യുന്നതായ ഒരുപദാത്ഥമാകുന്നു-
വൃക്ഷാദികളെ ചലിപ്പിക്കുന്നതായ കാറ്റിനുമാത്രമെ വായുഎ
ന്നു വ്യവഹരിക്കാവു എന്നില്ല വൃക്ഷാദികൾക്കു ചലനം ഇല്ലാ
തെ ഇരുന്നാലും വെളിയായുള്ള പ്രദെശത്തിൽ വായുഎന്ന പ
ദാൎത്ഥം സിദ്ധമായിട്ടുണ്ടു. വൃക്ഷാദികളെ ചലിപ്പിക്കുന്ന കാ
റ്റും ആ വായുവിന്റെ രൂപാന്തരം തന്നെ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/12&oldid=188681" എന്ന താളിൽനിന്ന് ശേഖരിച്ചത്